Gravity Hills

Share the Knowledge

ഗൾഫു നാടുകളിൽ താമസിക്കുന്നവർക്ക് സുപരിചിതമാണ് ഇത്തരം ഗ്രാവിറ്റി മലകൾ അഥവാ മാഗ്നറ്റിക് കുന്നുകൾ . ഒമാനിലെ സലാലയില്‍ ഇത്തരം ഒന്നുണ്ട്  . ഇവിടെയെത്തിയ ശേഷം വാഹനത്തിന്റെ എഞ്ചിൻ ഓഫ്‌ ചെയ്ത് ഗിയർ ന്യൂട്രൽ ആക്കിയ ശേഷമാണ് “അത്ഭുതം” സംഭവിക്കുന്നത്‌ . വാഹനം തനിയെ കയറ്റം കയറി തുടങ്ങും! ഇതിനു കാരണമായി പല കാര്യങ്ങൾ ആണ് പ്രചരിപ്പിക്കപെടുന്നത് . ഇവിടെ ഗുരുത്വാകർഷണം കുറവാണെന്നും അതെല്ലാ ഇവിടെ ഭൂമിയുടെ കാന്തിക ശക്തി കൂടുതൽ ആണെന്നും മറ്റുമാണ് ഇവയിൽ ചിലത് . ഇത് ഫിസിക്സിന്റെ എല്ലാ നിയമങ്ങളെയും അട്ടിമറിക്കുന്നു എന്നും ഇത് നിർവചിക്കുവാൻ ആർക്കും പറ്റുന്നില്ല എന്നും ആണ് ചിലർ വാദിക്കുന്നത് .

പക്ഷെ സത്യം ഇതൊന്നുമല്ല. ഇത്തരം “അത്ഭുത” മലകളിൽ വാഹനങ്ങൾ കയറ്റം കയറുകയല്ല മറിച്ചു ഇറങ്ങുകയാണ് ചെയ്യുന്നത്! ലോകത്ത് ഇതുവരെ റിപ്പോർട്ട്‌ ചെയ്തിട്ടുള്ള എല്ലാ ഗ്രാവിറ്റി കുന്നുകളുടെയും സ്റ്റാർട്ടിങ്ങ് പോയിന്റിലെ ഉയരം ഫിനിഷിംഗ് പോയിന്റിലെ ഉയരത്തെക്കാൾ കൂടുതൽ ആണ്!!! പക്ഷെ ആ സ്ഥലത്ത് നിൽക്കുന്നവർക്ക് മറിച്ചാണ് തോന്നുന്നത് എന്നുള്ളതാണ് രസകരം. ലോകത്തുള്ള ഏതു വസ്തുവിന്റെയും ഉയരവും , നീളവും , വീതിയുമൊക്കെ നമ്മുക്ക് മനസ്സിലാവുന്നത് അത് മറ്റു വസ്തുക്കളുമായി താരതമ്യം ചെയ്യമ്പോൾ ആണ് . മാഗ്നറ്റിക് കുന്നുകൾ നില്ക്കുന്നിടതെല്ലാം ഇത്തരം താരതമ്യം അസാധ്യമാണ് . തൊട്ടടുത്ത്‌ ഇതിനെക്കാൾ ഗണ്യമായി ഉയര വ്യത്യാസമുള്ള മറ്റൊരു വസ്തുവും ഉണ്ടായിരിക്കില്ല. മാത്രവുമല്ല ഭൂമിയുടെ ചെരിവ് തീർത്തും കുറവും ആയിരിക്കും . ചക്രവാളം മറക്കപ്പെടുന്ന രീതിയില്‍ ഉള്ള ഭൂപ്രകൃതി നമ്മുക്ക് താരതമ്യം അസാധ്യമാക്കും .  ഗ്രാവിറ്റി കുന്നിലൂടെ ഒന്ന് നടന്നാൽ ഇറക്കം ഇറങ്ങുന്ന അനുഭവം ആയിരിക്കും ഉണ്ടാവുക . പക്ഷെ ഇത് ഗ്രാവിറ്റി കുറവുള്ളത് കൊണ്ടാണെന്നാണ് നാം തെറ്റിദ്ധരിക്കാറ് . ചുരുക്കത്തിൽ ഗ്രാവിറ്റി മലകൾ ഒരു optical illusion ആണ് . നമ്മുടെ ഇന്ത്യയിൽ ഉൾപ്പെടെ ലോകത്തുള്ള ഒട്ടു മിക്ക രാജ്യങ്ങളിലും ഇത്തരം ഗ്രാവിറ്റി കുന്നുകൾ ഉണ്ട് . (ഈ ലിസ്റ്റ് നോക്കൂ …http://en.wikipedia.org/wiki/List_of_magnetic_hills). ഇത് പോലെ തന്നെ സൈക്കിള്‍ സവാരിക്കാര്‍ക്ക്  അനുഭവപ്പെടുന്ന മറ്റൊരു പ്രതുഭാസം ആണ്  false flat. ചെറിയ കയറ്റം , നിരപ്പ് ഭൂമി ആയി തോന്നുന്ന ഒരു ഇല്ല്യൂഷന്‍ ആണ്  ഇത് .  ( A low-gradient climb, usually occurring partway up a steeper climb. So-called because while it may look deceptively flat and easy (especially after the steep climb preceding it), it is still a climb)

ഇത്തരം അത്ഭുതങ്ങൾ നമ്മുടെ വീട്ടിലും ഉണ്ടാക്കിയെടുക്കാം . Ames റൂമുകൾ എന്നാണ് അവയെ വിളിക്കുന്നത് .ഈ ലിങ്കില്‍ നിന്നും അത് കൂടുതല്‍ വായിക്കാം .  എങ്ങിനെ ആണ് ഗ്രാവിറ്റി ഹില്‍ “പ്രവര്‍ത്തിക്കുന്നത് ” എന്ന്  ഈ വീഡിയോയില്‍ സുന്ദരമായി കാണാം !

 

Image