Mud Volcanoes

Share the Knowledge

Mud Volcano

ഇന്തോനേഷ്യയിലെ സെൻട്രൽ ജാവ പ്രൊവിൻസിൽ ഉള്ള Bleduk Kuwu ആണ് ഈ സ്ഥലം . വെള്ളത്തിൽ കുഴഞ്ഞ് മറിഞ്ഞ് കിടക്കുന്ന ഇവിടുത്തെ ചെളി , ഇടയ്ക്കിടെ ചിത്രത്തിൽ കാണുന്നത് പോലെ പൊട്ടിത്തെറിക്കും! ഇതിനെ Mud Volcano ( or mud dome ) എന്നാണ് വിളിക്കുന്നത്‌ . ഭൌമാന്തർ ഭാഗത്ത്‌ കെട്ടിക്കിടക്കുന്ന മീതൈൻ വാതകവും ഹൈഡ്രജന്‍ സള്‍ഫൈഡ് ഗാസും  ആണ് സത്യത്തിൽ അമിത മർദം മൂലം പൊട്ടിത്തെറിച്ചു വെളിയിലേക്ക് വരുന്നതു.  മണ്ണിന് ഈ സമയം ഏകദേശം അറുപത് ഡിഗ്രീ ചൂട് ഉണ്ടാവും .  ഈ ചതുപ്പിലെ ചെളിയിൽ ധാരാളം അടങ്ങിയിരിക്കുന്ന ഉപ്പ് , നാട്ടുകാർ വേർതിരിച്ചെടുത്ത്‌ ഉപയൊഗിക്കുന്നുണ്ട് . ഇവിടം ഇപ്പോൾ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ്.

ഇന്തോനേഷ്യയിലെ ഈസ്റ്റ് ജാവയില്‍ ഉള്ള Sidoarjo mud flow ( Lapindo mud )ആണ് ലോകത്തിലെ ഏറ്റവും വലിയ മട്  വോള്‍ക്കാനോ. 2006 മുതല്‍ ആക്ടീവായ ഈ മഡ്‌  വോള്‍ക്കാനോ ഉണ്ടാകാനുള്ള കാരണം പക്ഷെ മനുഷ്യന്‍ ആണ് ! PT Lapindo Brantas എന്ന ഇന്തോനേഷ്യന്‍ ഓയില്‍ കമ്പനി  ഇവിടെ നിന്നും പ്രകൃതിവാതകങ്ങള്‍ കുഴിച്ചെടുക്കാന്‍ തുടങ്ങിയതോടു കൂടിയാണ് ഇതിന്‍റെ തുടക്കം . ഇവര്‍ കുഴിച്ച ഒരു borehole ആണ് പണി പറ്റിച്ചത് . അടിയില്‍ ഉണ്ടായിരുന്ന കനത്ത പ്രെഷര്‍ അതുവഴി റിലീസ് ആകാന്‍ തുടങ്ങി . അതോടു കൂട് മണ്ണും ജലവും വാതകങ്ങളും പുറത്തേക്ക് ചാടാന്‍ ആരഭിച്ചു .   എന്നാല്‍ സമീപകാലങ്ങളില്‍ ഉണ്ടായ ഭൂമി കുലുക്കങ്ങള്‍ ആണ് ഇതിന് കാരണം എന്ന് ചിലര്‍ പറയുന്നുണ്ട് . ഇപ്പോള്‍ ഏകദേശം 10,000 m³ റോളം ചെളി ഇത് ദിനംപ്രതി പുറത്തേക്ക് തള്ളുന്നുണ്ട് . ജിയോലോജിക്കല്‍ ഇന്‍വേര്‍ഷന്‍ മുഖേന അമിത സമ്മര്‍ദത്തില്‍ അകപ്പെട്ടുപോകുന്ന മണ്ണും വെള്ളവും ആണ് പറ്റിയ അവസരം കിട്ടുമ്പോള്‍ ചെളി രൂപത്തില്‍ പൊട്ടിത്തെറിക്കുന്നത് . പത്തു കിലോമീറ്ററോളം വ്യാസം ഇതിനുണ്ട് .

Mud Volcano

Mud volcano in Hormozgan, south of Iran

പറയാന്‍ നമ്മുക്കും ഉണ്ട് ഒരു മഡ്‌  വോള്‍ക്കാനോ . ആണ്ടമാനിലെ Baratang ദ്വീപില്‍ ആണ് ഇത് . നാട്ടുകാര്‍ jalki  എന്ന് വിളിക്കുന്ന ഇത്  2005 ല്‍ പൊട്ടിതെറിക്കുകയുണ്ടായി . ഇതിനടുത്തുള്ള Barren ദ്വീപില്‍ ആണ് ഇന്ത്യന്‍ ഉപഭൂഗണ്ടതിലെ ഏക സജീവ അഗ്നിപര്‍വ്വതം നിലകൊള്ളുന്നത്‌ . ഭൂമിക്ക് പുറമേ ചൊവ്വാ ഗ്രഹത്തിലും ഇത്തരം വോള്‍ക്കാനോകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട് .

Mudpot

മഡ്‌  വോള്‍ക്കാനോ ആണെന്ന് തെറ്റിദ്ധരിക്കപ്പെടാന്‍ ഏറെ സാധ്യത ഉള്ള ഒരു പ്രതിഭാസം ആണ് mud pool അഥവാ മഡ്‌പോട്ട് . ഇത് സാധാരണയായി കുമിളകള്‍ പൊട്ടി പൊട്ടി , തിളയ്ക്കുന്ന പ്രതീതി ജനിപ്പിക്കുന്ന ചെളികുണ്ടുകള്‍ ആണ് . ഇവിടെ ജലാംശം തീരെ കുറവും ആയിരിക്കും . അമേരിക്കയിലെ Yellowstone നാഷണല്‍ പാര്‍ക്കില്‍ ആണ് ഇത് കൂടുതലായും കാണപ്പെടുന്നത് .

Mudpot in Hverir, Námafjall, Iceland

Mudpot in Hverir, Námafjall, Iceland

Image