The World’s Most Famous Brain!!!

Share the Knowledge
ലോകത്തിലെ ഏറ്റവും പ്രശസ്തമായ തലച്ചോറ്!

ഇതേ ആര്‍ട്ടിക്കിള്‍ 7 April 2013 ല്‍ facebook ല്‍ പോസ്റ്റ്‌ ചെയ്തിരുന്നു . (വായിക്കുക )

Henry Gustav Molaison

ചിത്രത്തിൽ കാണുന്നത് ഒരു പക്ഷെ ഐൻസ്റ്റീനിന്റെ ബ്രെയിൻ ആണെന്ന് നിങ്ങൾ വിചാരിച്ചേക്കാം. പക്ഷെ ഇത് അതിനും അപ്പുറത്താണ്. അമേരിക്കകാരനായ Henry Gustav Molaison ജനിച്ചത്‌ 1926 ൽ ആണ്. ഏഴാം വയസ്സിൽ ഉണ്ടായ ഒരു സൈക്കിൾ അപകടമാണ് മോലൈസണിന്റെ ജീവിതം മാറ്റിമറിച്ചത്. അന്ന് തലച്ചോറിനു ക്ഷതം ഏറ്റെങ്കിലും പതിനാറാം വയസ്സിലാണ് അദ്ദേഹത്തിന് ശരിയായ ചികിത്സ നേടാൻ സാധിച്ചത്. 1953 ൽ നടത്തിയ ഒരു ബ്രെയിൻ സർജറി Molaison നെ ലോക പ്രശസ്തനായ ഒരു പരീക്ഷ വസ്തുവാക്കി മാറ്റി. കാരണം മറ്റൊന്നുമല്ല , സർജറിക്ക് ശേഷം പുതിയ ഓർമ്മകൾ ഉണ്ടാക്കിയെടുക്കുവാനുള്ള Molaison ന്റെ തലച്ചോറിന്റെ ശേഷി (anterograde amnesia) പൂർണ്ണമായും നശിച്ചു. സർജറിക്ക് ശേഷം നീണ്ട 55 വർഷങ്ങൾ ഭൂമുഖത്ത് നമ്മോടൊപ്പം ജീവിച്ച മോളൈസൻ ജീവിതത്തിൽ പുതുതായി നടന്നതൊന്നും അറിഞ്ഞില്ല. പക്ഷെ അദേഹത്തെ പഠന വിധേയമാക്കിയ ഗവേഷകർ ഒരു പാട് കാര്യങ്ങൾ പുതുതായി അറിഞ്ഞു.

Henry_Gustav_1

മോലൈസണിനെ പഠിക്കാൻ എളുപ്പമായിരുന്നു , കാരണം സർജറിയിൽ അദേഹത്തിന്റെ തലച്ചോറിന്റെ ചില ഭാഗങ്ങൾ എടുത്തു മാറ്റിയിരുന്നു. അതായത് എടുത്തു മാറ്റിയ ഭാഗത്താണ് പുതിയ ഓർമ്മകളുടെ “മെമ്മറി കാർഡ്” ! എന്നാൽ മോലൈസനിന് പഴയ ചില കാര്യങ്ങൾ ഓർമ്മിച്ചെടുക്കുവാൻ സാധിക്കുമായിരുന്നു. അതിനർത്ഥം പഴയ കാര്യങ്ങളും പുതിയ കാര്യങ്ങളും തലച്ചോർ രണ്ടു സ്ഥലങ്ങളിലായാണ് സൂക്ഷിച്ചു വെക്കുന്നത് എന്നാണ് . പിന്നീട് നടന്ന പരീക്ഷണങ്ങളിൽ നിന്നും തലച്ചോർ ചെറിയ ഓർമ്മകൾ, വലിയ ഓർമ്മകൾ, സ്വപ്നങ്ങൾ എന്നിവ വേർതിരിച്ചു പല ഭാഗങ്ങളിലായാണ് സ്റ്റോർ ചെയ്യുന്നതെന്ന് മനസ്സിലായി. അങ്ങിനെ അതിനു മുൻപുള്ള എല്ലാ സിദ്ധാന്തങ്ങളും മാറ്റി മറിക്കുന്നതായിരുന്നു മൊലൈസൻ പഠനങ്ങൾ. 2008 ഡിസംബറിൽ മരിക്കുമ്പോൾ മോളൈസൻ മനുഷ്യരാശിക്ക് വിസ്മരിക്കാനാവാത്ത ഒരു മുതൽക്കൂട്ടായി മാറിയിരുന്നു. മരണശേഷം സാന്റിയാഗോയിലെ The Brain Observatory മോളൈസനിന്റെ തലച്ചോർ ഏറ്റെടുക്കുകയും അനേകം ചെറു ഭാഗങ്ങളായി വിഭജിച്ച്‌ പഠന വിധേയമാക്കുകയും ചെയ്തു.

Henry Molaison memory tests at MIT

Image