Majuli -Largest river island in the world

Share the Knowledge
Mājuli – ലോകത്തിലെ ഏറ്റവും വലിയ നദീ ജല ദ്വീപ്‌ !!!

Majuli-Assam

നമ്മുടെ ആസാമിലെ ബ്രഹ്മപുത്ര നദിയിലാണ് മജൂലി സ്ഥിതി ചെയ്യുന്നത്. നദികളിൽ ഉള്ള ദ്വീപുകളിൽ ലോകത്തിലെ ഏറ്റവും വലുതാണ്‌ ഇത്. പണ്ട് 1,250 square kilometres വിസ്ത്രാരം ഉണ്ടായിരുന്ന ദ്വീപിനു ഇപ്പോൾ 421.65 square kilometres മാത്രമേ ഉള്ളൂ. നദിയിലെ കുത്തൊഴുക്കിൽ തീരം ഇടിയുന്നതാണ് ഇതിനു കാരണം. ഇതിനാൽ മജൂലിയുടെ ആകൃതി ഓരോ വർഷവും മാറുന്നുമുണ്ട്. Jorhat സിറ്റിയിൽ നിന്നും ഫെറിയിലാണ് ദ്വീപിൽ എത്തി ചേരുന്നത്. പണ്ട് നദിയോട് ചേർന്ന് നീണ്ടു കിടന്നിരുന്ന ഒരു തുരുത്തായിരുന്ന മജൂലി 1700 കളിലെ വെള്ളപ്പൊക്കത്തിലും ഭൂമികുലുക്കത്തിലുമാണ് ഇന്നത്തെ രൂപത്തിൽ എത്തി ചേർന്നത്‌.

നൂറ്റാണ്ടുകൾക്ക് മുൻപ് അരുണാചലിൽ നിന്നും കുടിയേറിയ Deori കളാണ് ഇവിടുത്തെ ഇപ്പോഴത്തെ നിവാസികൾ. 144 ഗ്രാമങ്ങളിലായി 150,000 പേർ ഇവിടെ ഇപ്പോൾ താമസിക്കുന്നുണ്ട്. മുള കൊണ്ടുണ്ടാക്കിയ വീടുകളാണ് കൂടുതലും ഉള്ളത്. സ്കൂളുകളും ആശുപത്രികളും ഇവിടെയുണ്ട്. Namghar ആണ് ദ്വീപിന്റെ കേന്ദ്രം.

Filial_Piety_Rituals

പതിനാറാം നൂറ്റാണ്ടിൽ വൈഷ്ണവാചാര്യനായ Srimanta Sankardeva യുടെ വരവോടെ മജൂലി ഒരു പ്രധാന വൈഷ്ണവ കേന്ദ്രവും ആസാമിന്റെ സാംസ്കാരിക തലസ്ഥാനവും ആയി തീർന്നു. ശ്രീ കൃഷ്ണ ഭഗവാൻ കുട്ടിക്കാലത്ത് ഇവിടെ കളിച്ചു നടന്നതായാണ് പൊതുവേയുള്ള ഹൈന്ദവ  വിശ്വാസം. നെൽ കൃഷിയും മീൻ പിടിത്തവുമാണ് ദ്വീപുകാരുടെ പ്രധാന വരുമാന മാര്ഗം. പക്ഷി നിരീക്ഷകരുടെ പറുദീസയാണ് മജൂലി.

web site : http://www.majuli.info

Way_To_Majuli

Image