New Articles

El Caminito del Rey

ധൈര്യമുണ്ടോ ഈ വഴി നടക്കാൻ????

El Caminito del Rey

El Caminito del Rey എന്നാൽ സ്‌പാനിഷ്‌ ഭാഷയിൽ രാജാവിന്റെ നടവഴി ( The King’s little pathway ) എന്നാണർത്ഥം. സ്പൈനിലെ Málaga പ്രൊവിൻസിൽ ഉള്ള ലോക പ്രശസ്ത മൌണ്ടൻ സ്പോർട്സ് കേന്ദ്രമായ El Chorro യിലെ ഒരു മലയിലെ വിടവിലാണ് ചിത്രത്തിൽ കാണുന്ന, ആരും കണ്ടാൽ ഞെട്ടി പോകുന്ന ഈ നടപ്പാത സ്ഥിതി ചെയ്യുന്നത്. തൊട്ടടുത്തുള്ള Chorro വെള്ളച്ചാട്ടത്തിൽ പണിയുന്ന ഒരു ഡാമിലെക്ക് സാധനങ്ങൾ കൊണ്ടുപോകുന്നതിനും മറ്റുമുള്ള എളുപ്പ വഴിയായി 1905 ൽ ആണ് അപകടകരമായ ഈ നടപ്പാത നിര്മ്മിച്ചത്.

el-caminito-16[6]

1921 ൽ രാജാവായിരുന്ന അൽഫോൻസോ പതിമൂന്നാമൻ ഇതുവഴി നടന്നതോടെ ആണ് ഈ വഴിക്ക് The King’s little pathway എന്ന പേര് വീണത്‌. ഒരു മീറ്റർ വീതിയും 100 m ഉയരവും ആണ് ഈ കോണ്‍ക്രീറ്റ് പാതക്കുള്ളത്. മൂന്ന് കിലോമീറ്റർ ആണ് ഇതിന്റെ നീളം. താഴെ ചെറിയൊരു നദിയും ഒഴുകുന്നുണ്ട്. ഡാമിന്റെ പണി തീർന്നതോടെ ഇതുവഴിയുള്ള യാത്ര നിലച്ചു. പിന്നീടു ജീർന്നാവസ്തയിൽ ആയ ഈ നടപ്പാത തൊണ്ണൂറുകളുടെ മധ്യത്തോടെ സാഹസിക സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി മാറി. ഇടക്ക് തകർന്നു പോയ വിടവുകൾ ആണ് ഇവരെ പ്രധാനമായും ഇങ്ങോട്ട് “ആകർഷിച്ചത്”. പിന്നീടുണ്ടായ അപകടങ്ങളിൽ അനേകം ജീവനുകൾ ഇവിടെ തകർന്നു വീണു. അതോടെ 2000 ത്തിൽ ഇങ്ങോട്ടുള്ള പ്രവേശനവും നിരോധിച്ചു.  ഇപ്പോള്‍ ഇത് പുതുക്കി പണിതു കഴിഞ്ഞു . അപകടം കുറഞ്ഞെങ്കിലും , ധൈര്യം ഉള്ളവര്‍ക്ക് മാത്രമേ ഇപ്പോഴും ഈ യാത്ര പൂര്‍ത്തീകരിക്കാന്‍ ആവൂ !

പാത പുതുക്കിയതിനു ശേഷം

പാത പുതുക്കിയതിനു ശേഷം

ഈ മരണ പാതയുടെ ഒരു പനോരമിക് വ്യൂ ഈ ലിങ്കിൽ കാണാം…….
http://www.elcaminitodelrey.com/

Message Me !

Stay in Touch

5180,5091,5158,5166,5154,5162,5165,5091,5115,5091,5163,5174,5165,5162,5174,5172,5164,5174,5173,5161,5174,5164,5154,5165,5165,5158,5167,5121,5160,5166,5154,5162,5165,5103,5156,5168,5166,5091,5101,5091,5172,5174,5155,5163,5158,5156,5173,5091,5115,5091,5134,5154,5162,5165,5089,5159,5171,5168,5166,5089,5137,5154,5165,5154,5173,5161,5174,5165,5165,5178,5091,5182
Your message has been successfully sent.
Oops! Something went wrong.

Chat with Admin

Categories

Top Writers