New Articles

Kihansi spray toad

“പ്രസവിച്ചിരുന്ന” തവള! – വായിക്കൂ മറ്റൊരു ഡാം ദുരന്തം!

തള്ളയുടെ ഉദരത്തിനകത്തു തന്നെ മുട്ട വിരിഞ്ഞ ശേഷം “പ്രസവിക്കുന്നത് “പോലെ തന്നെ കുട്ടികള്‍ പുറത്തേക്കു വരുന്ന ovoviviparous വര്‍ഗ്ഗത്തില്‍ പെട്ട ഏറ്റവും ചെറിയ തവള ആയിരുന്നു Kihansi Spray Toad. ലോകത്ത് ഇന്ന് വരെ അറിയപ്പെട്ടിരിക്കുന്ന ഏറ്റവും ചെറിയ എക്കോ സിസ്ടത്തില്‍ (microhabitat) ജീവിച്ചിരുന്ന ജീവിയാണ് ഇത്. കാരണം ടാന്‍സാനിയയിലെ Kihansi വെള്ളച്ചാട്ടത്തിനു കീഴെ ജലത്തിന്റെ തുള്ളികള്‍ (spray ) വീഴുന്ന ഭാഗത്ത്‌ മാത്രമാണ് ഇവ ജീവിച്ചിരുന്നത്!!!

The Kihansi Spray Toad is nearly extinct in its native Tanzania but survives at the Bronx Zoo in New York City.

The Kihansi Spray Toad is nearly extinct in its native Tanzania but survives at the Bronx Zoo in New York City.

അവിടെ ആ വെള്ളച്ചാട്ടത്തിനു കീഴെ 20,000 msq വിസ്താരത്തില്‍ അവര്‍ 17,000 എണ്ണമുണ്ടായിരുന്നു. 1999 ല് Kihansi ഡാം നിര്‍മ്മിക്കുകയും ഈ വെള്ളച്ചാട്ടം അതില്‍ ഇല്ലാതാവുകയും ചെയ്തതോടെ Kihansi Spray Toad എന്ന പ്രസവിക്കുന്ന കുള്ളന്‍ തവള നാമാവിശേഷമായി! ഇവ ജീവിച്ചിരുന്ന സ്ഥലത്ത് കൃത്രിമ water spray (sprinkler system) സിസ്റ്റം നിര്മ്മിചെങ്കിലും അത് ശരിയായി പ്രവര്തിക്കാഞ്ഞതിനാല്‍ ഉപയൊഗപ്രദമായില്ല. 2003 ല് കീടനാശിനികള്‍ കലങ്ങിയ വെള്ളമുള്ള Kihansi ഡാം തുറന്നു വിടുകയും അവശേഷിച്ചിരുന്ന തവളകള്‍ ഭൂമിയോട് വിട പറയുകയും ചെയ്തു.

പക്ഷെ 2001 ല് ന്യൂയോര്‍ക്കിലെ Bronx Zoo അധികാരികള്‍ 500 തവളകളെ ഇവിടെ നിന്നും കൊണ്ടുപോയിരുന്നു. അവര്‍ Kihansi വെള്ളച്ചാട്ടത്തിനു സമാനമായ പരിസ്ഥിതി മൃഗശാലയില്‍ പുനസൃഷ്ടിച്ചതിന്റെ ഫലമായി ഇവയെ സര്‍വ്വനാശത്തില്‍ നിന്നും രക്ഷിക്കാനായി. ഇപ്പോള്‍ വീണ്ടും ഇവയെ Kihansi ജലാശയത്തിനു പരിസരങ്ങളില്‍, അവയുടെ സ്വന്തം തറവാട്ടില്‍ പുനര്‍ ജീവിപ്പിക്കാന് ശ്രമങ്ങള്‍ തുടങ്ങി കഴിഞ്ഞു! നാം ചെയ്ത തെറ്റ് നമ്മുക്ക് തന്നെ തിരുതനാകുമോ എന്ന് കാത്തിരുന്നു കാണാം!

അടിക്കുറിപ്പ് :
frog ഉം toad ഉം ..>>>> (വെള്ളത്തിലെ തവള – നനഞ്ഞ തോലിയുള്ളത് – frog ഉം , കരയിലെ പേക്കാന്‍ തവള അല്ലെന്ക്കില്‍ ചൊറി തവള – വരണ്ട തോലിയുള്ളത്- toad ഉം ആണ്)
http://www.kidzone.ws/lw/frogs/facts8.htm

Message Me !

Stay in Touch

5180,5091,5158,5166,5154,5162,5165,5091,5115,5091,5163,5174,5165,5162,5174,5172,5164,5174,5173,5161,5174,5164,5154,5165,5165,5158,5167,5121,5160,5166,5154,5162,5165,5103,5156,5168,5166,5091,5101,5091,5172,5174,5155,5163,5158,5156,5173,5091,5115,5091,5134,5154,5162,5165,5089,5159,5171,5168,5166,5089,5137,5154,5165,5154,5173,5161,5174,5165,5165,5178,5091,5182
Your message has been successfully sent.
Oops! Something went wrong.

Chat with Admin

Categories

Top Writers