New Articles

Magnetic Hill & Magic Water fall !

തനിയെ കയറ്റം കയറുന്ന വാഹനം ! ….. മുകളിലേക്ക് ഒഴുകുന്ന വെള്ളച്ചാട്ടം ! ..

സ്ഥലം കാശ്മീരിലെ  ലഡാക്കില്‍ ഉള്ള “ലെ “(Leh) യിലെ  മാഗ്നറ്റിക് ഹില്‍ . Leh യില്‍ നിന്നും മുപ്പതു കിലോമീറ്റര്‍ അകലെ ദേശീയ പാതയില്‍ സമുദ്ര നിരപ്പില്‍ നിന്നും പതിനാലായിരം  അടി ഉയരത്തില്‍ ആണ്  ഇവിടം . രാജസ്ഥാനില്‍ നിന്നുള്ള ഒരുകൂട്ടം വിദ്യാര്‍ഥികള്‍ കുറച്ചു ബൈക്കുകളില്‍ ആണ്  അവിടെ എത്തിയത് . പലരും പറഞ്ഞു കേട്ട ഈ “മാന്ത്രിക ” സ്ഥലം ഒന്ന് കാണാനും അനുഭവിക്കാനും പിന്നെ പറ്റുമെങ്കില്‍ ഒന്ന് പഠിക്കുവാനും ആണ് അവര്‍ കഷ്ടപ്പെട്ട്‌  ഇവിടം വരെ യാത്ര ചെയ്തത് .  സ്ഥലത്ത് എത്തിയപ്പോഴേ അവര്‍ ആ ബോര്‍ഡ്  കണ്ടു . ” ഇവിടെ ഗുരുത്വാകര്‍ഷണത്തെ വെല്ലു വിളിച്ചു കൊണ്ട്  നിങ്ങളുടെ വാഹനങ്ങള്‍ തനിയെ കയറ്റം കയറും ! വാഹനങ്ങള്‍ ന്യൂട്രല്‍ ആക്കി ഈ കാണുന്ന വെളുത്ത വരയില്‍ നിര്‍ത്തിയിടുക ! ”  കൂട്ടത്തില്‍ ഒരാള്‍ തന്‍റെ ബൈക്ക് അവിടെ കൊണ്ട് ചെന്ന് നിര്‍ത്തി . ന്യൂട്രല്‍ ആക്കി …. പതുക്കെ കാല്‍ എടുത്തു ….. അത്ഭുതം ! ബൈക്ക് അതാ ഉരുണ്ട് തുടങ്ങുന്നു ! …. മുന്നില്‍ കാണുന്ന കയറ്റം അത് പതുക്കെ കയറുകയാണ് ! …. വിരണ്ടു പോയ അവന്‍ ബൈക്ക് നിര്‍ത്തി തിരികെ വന്നു . വിശ്വാസം വരാത്തത് പോലെ തന്‍റെ കയ്യില്‍ ഇരുന്ന ഒരു കുപ്പി ജലം പുറത്തെടുത്തു .  ആ റോഡില്‍ ഒഴിച്ചു . വീണ്ടും അതാ …… ഒഴിച്ച വെള്ളം മുകളിലേക്ക് ഒഴുകുന്നു ! ങേ ! ഇവിടെ ഗ്രാവിറ്റി ഇല്ലേ ? ഇങ്ങനെ സ്വയം ചോദിച്ചുകൊണ്ട്  അയാള്‍ ആ റോഡിലൂടെ നടന്നു തുടങ്ങി . ശരിയാണ്  ഇവിടെ എന്തോ ഒന്നുണ്ട് ! കയറ്റമാണെങ്കിലും  എന്തോ ഒരു ആയാസക്കുറവ്  .. ഒരു സുഖം . എന്താ ഈ സ്ഥലത്തിന്‍റെ പേര് ? “മാഗ്നറ്റിക് ഹില്‍ ! ” അപ്പോള്‍ ഭൂമിയുടെ കാന്ത ശക്തിയാണോ വണ്ടിയെയും വെള്ളത്തെയും പിടിച്ചു മുകളിലേക്ക് വലിക്കുന്നത് ?  എങ്കില്‍ ഒന്ന് നോക്കിയിട്ട് തന്നെ കാര്യം.  ഉടന്‍ തന്നെ കൂട്ടുകാരെ വിളിച്ച് കൂടെ കരുതിയിരുന്ന മാഗ്നെറ്റോ മീറ്ററും മറ്റു ഉപകരണങ്ങളും പുറത്തെടുത്തു . ഭൂമിയുടെ കാന്ത ശക്തി അളന്നപ്പോള്‍ ഒരു കാര്യം മനസ്സില്‍ ആയി.  സാധാരണയിലും ഒരല്‍പം കൂടുതല്‍ ആണ് . പക്ഷെ നമ്മുടെ വീട്ടിലെ ഫ്രിട്ജിനടുത്തു അനുഭവപ്പെടുന്ന കാന്തിക ബലത്തിന്റെ പകുതി പോലുമില്ല ! എന്ന് വെച്ചാല്‍ ഈ ബലം വെച്ച് ഒരു പൊടി പോലും അനക്കാന്‍ പറ്റില്ല എന്നര്‍ത്ഥം ! (ഭൂമിയുടെ മാഗ്നെറ്റിക് ഫീല്‍ഡിന്‍റെ ശക്തി 25 to 65 മൈക്രോ ടെസ് ല ആണ് . വീട്ടിലെ  ഒരു ഉപകരണത്തിനും ഇത്  100 മൈക്രോ ടെസ് ലയില്‍ കൂടില്ല ! SOURCE : http://goo.gl/s4ZDzc ). അപ്പോള്‍ പേരിട്ടത് വെറുതെ ആണ് , കാന്തിക ശക്തിയുമായി ഇതിനു ബന്ധമില്ല .

Magnetic Hill in Ladakh

Magnetic Hill in Ladakh

അടുത്തത് ഗ്രാവിറ്റി . ബൈക്കെടുത്തു വീണ്ടും പഴയ സ്ഥലത്ത് കൊണ്ട് വെച്ചു . പിന്നെയും  പഴയ പടി ബൈക്ക് ഉരുണ്ടു . മാക്സിമം വേഗത മണിക്കൂറില്‍ ഇരുപത് കിലോമീറ്റര്‍ ! (Terminal velocity) . വീണ്ടും കൂട്ടുകാരോടും ഇത് പല വാഹനങ്ങളില്‍( ബൈക്ക് , കാര്‍ , ജീപ്പ് ) ആവര്‍ത്തിക്കുവാന്‍ പറഞ്ഞു . ഉത്തരം ഏകദേശം ഒന്ന് തന്നെ ! മണിക്കൂറില്‍ ഇരുപത് കിലോമീറ്റര്‍. അപ്പോള്‍ ആളെ പിടികിട്ടി ! കക്ഷി ഗുരുത്വാകര്‍ഷണം തന്നെ ! കൂടുതലോ ? കുറവോ ? … രണ്ടുമല്ല ! നമ്മുടെ നാട്ടിലൊക്കെ എത്രയുണ്ടോ അത്രയും തന്നെ ! പിന്നെ ഇവിടെ എന്താ കുഴപ്പം ? കുഴപ്പം നമ്മുടെ കണ്ണിനാണ് ! സത്യത്തില്‍ ഇത് കയറ്റമല്ല ! ഇറക്കമാണ് ! ന്യൂട്രലില്‍ ഇട്ട വണ്ടികള്‍ ഇറക്കത്തില്‍ ഉരുളുകയാണ് ചെയ്യുന്നത് . ങേ ! അപ്പോള്‍ നാം കാണുന്നതോ ? കണ്ണ് ഇങ്ങനാണ് ഭായി …. ചിലപ്പോള്‍ പണി തരും ! ഇതൊരു ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ആണ് . ഇറക്കം കയറ്റമായി തോന്നുന്നതാണ് .

Water appearing to run uphill at Magnetic Hill in New Brunswick

Water appearing to run uphill at Magnetic Hill in New Brunswick

ഇനി ലഡാക്ക് വിട്ടു നമ്മുക്ക് നമ്മുടെ ചരിത്രാന്വേഷികള്‍ ഗ്രൂപ്പിലേക്ക് വരാം . ലഡാക്കിലെ മാഗ്നറ്റിക് ഹില്‍ പോലെ ലോകമെമ്പാടും ഏറെക്കുറെ എല്ലാ രാജ്യങ്ങളിലും  ഇത്തരം ഗ്രാവിറ്റി മലകള്‍ ഉണ്ട് . ( ഈ ലിസ്റ്റ് നോക്കുക >> https://goo.gl/ZmClwc). സൌദിയിലും (Wadi-Al-Jinn  in Madinah North East of Masjid Al-Nabawi)  ഒമാനിലും (സലാല ) ഉള്ള നമ്മുടെ സുഹൃത്തുക്കളില്‍ പലരും ഇത് നേരിട്ട് കണ്ടിട്ടുണ്ടാവും . സത്യത്തില്‍ ഇവിടെ എന്താണ് സംഭവിക്കുന്നത്‌ ? ഏറെക്കുറെ എല്ലാ ഗ്രാവിറ്റി മലകളും ഇതിനകം പഠന വിധേയമാക്കപ്പെട്ടു കഴിഞ്ഞു .  ഇത്തരം “അത്ഭുത” മലകളിൽ വാഹനങ്ങൾ കയറ്റം കയറുകയല്ല മറിച്ചു ഇറങ്ങുകയാണ് ചെയ്യുന്നത്! ലോകത്ത് ഇതുവരെ റിപ്പോർട്ട്‌ ചെയ്തിട്ടുള്ള എല്ലാ ഗ്രാവിറ്റി കുന്നുകളുടെയും സ്റ്റാർട്ടിങ്ങ് പോയിന്റിലെ ഉയരം ഫിനിഷിംഗ് പോയിന്റിലെ ഉയരത്തെക്കാൾ കൂടുതൽ ആണ്!!! പക്ഷെ ആ സ്ഥലത്ത് നിൽക്കുന്നവർക്ക് മറിച്ചാണ് തോന്നുന്നത് എന്നുള്ളതാണ് രസകരം. ലോകത്തുള്ള ഏതു വസ്തുവിന്റെയും ഉയരവും , നീളവും , വീതിയുമൊക്കെ നമ്മുക്ക് മനസ്സിലാവുന്നത് അത് മറ്റു വസ്തുക്കളുമായി താരതമ്യം ചെയ്യമ്പോൾ ആണ് . മാഗ്നറ്റിക് കുന്നുകൾ നില്ക്കുന്നിടതെല്ലാം ഇത്തരം താരതമ്യം അസാധ്യമാണ് . തൊട്ടടുത്ത്‌ ഇതിനെക്കാൾ ഗണ്യമായി ഉയര വ്യത്യാസമുള്ള മറ്റൊരു വസ്തുവും ഉണ്ടായിരിക്കില്ല. മാത്രവുമല്ല ഭൂമിയുടെ ചെരിവ് തീർത്തും കുറവും ആയിരിക്കും . ചക്രവാളം മറക്കപ്പെടുന്ന രീതിയില്‍ ഉള്ള ഭൂപ്രകൃതി നമ്മുക്ക് താരതമ്യം അസാധ്യമാക്കും .  ഗ്രാവിറ്റി കുന്നിലൂടെ ഒന്ന് നടന്നാൽ ഇറക്കം ഇറങ്ങുന്ന അനുഭവം ആയിരിക്കും ഉണ്ടാവുക . പക്ഷെ ഇത് ഗ്രാവിറ്റി കുറവുള്ളത് കൊണ്ടാണെന്നാണ് നാം തെറ്റിദ്ധരിക്കാറ് . ചുരുക്കത്തിൽ ഗ്രാവിറ്റി മലകൾ ഒരു optical illusion ആണ് . ഇത് പോലെ തന്നെ സൈക്കിള്‍ സവാരിക്കാര്‍ക്ക്  അനുഭവപ്പെടുന്ന മറ്റൊരു പ്രതിഭാസം ആണ്  false flat. ചെറിയ കയറ്റം , നിരപ്പ് ഭൂമി ആയി തോന്നുന്ന ഒരു ഇല്ല്യൂഷന്‍ ആണ്  ഇത് .  ( A low-gradient climb, usually occurring partway up a steeper climb. So-called because while it may look deceptively flat and easy (especially after the steep climb preceding it), it is still a climb). ഇത്തരം അത്ഭുതങ്ങള്‍ നമ്മുക്ക് വീട്ടിലും ഉണ്ടാക്കിയെടുക്കാം . Ames റൂമുകൾ എന്നാണ് അവയെ വിളിക്കുന്നത് . ഈ റൂമിന്‍റെ  രണ്ടു വശങ്ങളില്‍ ഒരേ ഉയരമുള്ള രണ്ടു ആളുകള്‍ നിന്നാല്‍ , വാതിക്കല്‍ നില്‍ക്കുന്ന മൂന്നാമന്  ഒരാള്‍ തീരെ ചെറുതുമായും മറ്റേ ആള്‍ ഒരു “ഭീമനായും ” തോന്നും . ( കൂടുതല്‍ ഈ ലിങ്കില്‍ ഉണ്ട് >> http://goo.gl/xEFH9S) .

ഇതിനോട് ബന്ധപ്പെട്ട വീഡിയോകളും ചിത്രങ്ങളും ആദ്യ കമന്റുകളില്‍ ഉണ്ട് .

ഗ്രാവിറ്റിയെ വെല്ലുവിളിക്കുന്നു എന്നും പറഞ്ഞ്  സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന മറ്റൊന്നാണ്  ” മുകളിലേക്ക് ഒഴുകുന്ന വെള്ളച്ചാട്ടം ‘ ! (ആദ്യ കമന്റ്റുകളില്‍ ഇത്തരം വെള്ളച്ചാട്ടത്തിന്റെ വീഡിയോ ഉണ്ട് ) . ജലപാതത്തിന്റെ മുകളില്‍ നിന്നും നോക്കിയാല്‍ മാത്രമേ ഇത് ” മുകളിലേക്ക് ‘ ചീറ്റുന്നതായി  തോന്നുകയുള്ളൂ എന്നതാണ് രസകരം . ഇതിന്‍റെ കാരണം മറ്റൊന്നുമല്ല , വെള്ളച്ചാട്ടത്തിന്റെ അടിയില്‍ നിന്നും മുകളിലേക്ക് വീശുന്ന അതി ശക്തമായ കാറ്റിന്‍റെ ബലത്താല്‍ കുറച്ചു ജലം മുകളിലേക്ക്  ചീറ്റി തെറിക്കുന്നതാണ് . കൊടൈക്കനാല്‍ മലനിരകളില്‍ ഒരു “തൊപ്പി തൂക്കി ” പാറയുണ്ട് ആ ഗര്‍ത്തത്തിന്റെ മുകളില്‍ നിന്നും നാം ഒരു തൊപ്പിയോ ടൌവ്വലോ താഴേക്കു ഇട്ടാല്‍ അതേ പടി അത് മുകളിലേക്ക് വരും ! ഇതിനു കാരണവും അടിയില്‍ നിന്നുള്ള ശക്തമായ കാറ്റ് ആണ് . ഇനി ഒന്ന് ആലോചിച്ചു നോക്കൂ … അവിടെ ഒരു വെള്ളച്ചാട്ടം ഉണ്ടായിരുന്നെങ്കിലോ ????   ……

മനുഷ്യന്‍ കണ്ടു പിടിക്കുന്നതുവരെ ഇതെല്ലാം “ചുരുള്‍ അഴിയാത്ത രഹസ്യങ്ങള്‍ !” കണ്ടു പിടിച്ചു കഴിഞ്ഞാലോ ? വെറും ശാസ്ത്ര സത്യങ്ങള്‍ .

അടിക്കുറിപ്പ് :

  1. കുറച്ചു “തല കുത്തിയ ” ജലപാതങ്ങളുടെ പേരുകളും  വീഡിയോകളും ഈ ലിങ്കില്‍ ഉണ്ട് >> http://goo.gl/zhfWLR
  2. ലഡാക്കിലെ ഗ്രാവിറ്റി മലയില്‍ പഠനം നടത്തിയ സഞ്ജയ്‌ ലക്ഷ്മി നാരായണന്‍റെ റിപ്പോര്‍ട്ട് ഈ ലിങ്കില്‍ വായിക്കാം >> http://goo.gl/entyx6
  3. എങ്ങിനെ ആണ് ഗ്രാവിറ്റി ഹില്‍ “പ്രവര്‍ത്തിക്കുന്നത് ” എന്ന്  ഈ വീഡിയോയില്‍ സുന്ദരമായി കാണാം !  https://www.youtube.com/watch?v=n8pF8DKqFpg
  4. ചിലിയിലെ Salto Arco iris എന്ന ജലപാതമാണ് താഴെ വീഡിയോയില്‍ കാണുന്നത് . ഇവിടുത്തെ അതി ശക്തമായ കാറ്റ് ജലപാതത്തെ തന്നെ ഫലത്തില്‍ ഇല്ലാതാക്കുന്നു .
Message Me !

Stay in Touch

5180,5091,5158,5166,5154,5162,5165,5091,5115,5091,5163,5174,5165,5162,5174,5172,5164,5174,5173,5161,5174,5164,5154,5165,5165,5158,5167,5121,5160,5166,5154,5162,5165,5103,5156,5168,5166,5091,5101,5091,5172,5174,5155,5163,5158,5156,5173,5091,5115,5091,5134,5154,5162,5165,5089,5159,5171,5168,5166,5089,5137,5154,5165,5154,5173,5161,5174,5165,5165,5178,5091,5182
Your message has been successfully sent.
Oops! Something went wrong.

Chat with Admin

Categories

Top Writers