New Articles

മഴയത്തും വെയ് ലത്തും വാടാത്ത മഞ്ഞ് !

Aurora+Over+Ice+Museum+Lighter+Version+v3

ഐസ് കൊണ്ടുള്ള  ചെറു കെട്ടിടങ്ങളും  ഹോട്ടലുകളും  ലോകത്തിന്‍റെ പല ഭാഗങ്ങളിലും  ഉണ്ട് , പ്രത്യേകിച്ച് ഉത്തര ധ്രുവത്തിനോടടുത്തുള്ള  പട്ടണങ്ങളില്‍ . ഫിന്‍ ലാന്‍ഡില്‍  ഉള്ള  ഐസ് ബാര്‍ ലോക പ്രശസ്തമാണ്  . എന്നാല്‍ ഇവക്കെല്ലാം ഒരു പ്രത്യേകത ഉണ്ട് . വേനല്‍ക്കാലത്ത്  ഈ കെട്ടിടങ്ങള്‍ എല്ലാം ഉരുകും ! മിക്ക ഐസ് നിര്‍മ്മിതികളും എല്ലാ മഞ്ഞു  കാലത്തും വീണ്ടും കെട്ടിപ്പൊക്കല്‍  ആണ് പതിവ് . എന്നാല്‍  ഈ പതിവെല്ലാം തെറ്റിച്ചു കൊണ്ട്  അലാസ്ക്കയില്‍ ഒരു  മഞ്ഞു നിര്‍മ്മിതി  വര്‍ഷം മുഴുവനും ഉരുകാതെ നില്‍ക്കുന്നുണ്ട് ! (എമിരേറ്റ്സ്  മാളില്‍ Ski Dubai  ഉരുകാതെ നില്‍പ്പുണ്ടല്ലോ  എന്ന്  നിങ്ങള്‍ ഇപ്പോള്‍ ചിന്തിച്ചേക്കാം , പക്ഷെ ഇത് കഥ വേറെ ആണ് ) . Fairbanks നഗരത്തില്‍ നിന്നും ഏകദേശം 60 മൈല്‍ വടക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന Chena Hot Springs റിസോര്‍ട്ടിലെ  Aurora Ice Museum ആണ് അത് ! 2005 ജാനുവരിയില്‍ പൂര്‍ത്തിയായ ഈ ഐസ് മ്യൂസിയം നിര്‍മ്മിക്കുവാന്‍  ഏകദേശം ആയിരം ടണ്‍  ഐസ് ഉപയോഗിച്ചിട്ടുണ്ട് . ഇതിനുള്ളിലെ  മഞ്ഞു ശില്പ്പങ്ങളെല്ലാം  നിര്‍മ്മിച്ചത്  പതിനഞ്ചു തവണ World Ice Art Champion ആയ Steve Brice ഉം , ആറു തവണ കിരീടം നേടിയ , അദ്ദേഹത്തിന്‍റെ പത്നി  Heather ഉം ചേര്‍ന്നാണ് .

Steve Brice

Steve Brice

സത്യത്തില്‍  ഇപ്പോള്‍ നിലനില്‍ക്കുന്ന ഐസ് മ്യൂസിയം രണ്ടാമത്തേത് ആണ് . ആദ്യത്തേത്  വേനല്‍ക്കാലത്ത് ഉരുകി പോയിരുന്നു (July, 2004). അന്ന്  Chena Hot Springs റിസോര്‍ട്ട് ഈ ഉദ്യമത്തില്‍ നിന്നും പിന്തിരിഞ്ഞതാണ് . പക്ഷെ ഉടമസ്ഥനായ Bernie Karl പിന്മ്മാറാന്‍  തയ്യാറല്ലായിരുന്നു . നിലവില്‍ ഉള്ള എയര്‍ കണ്ടീഷന്‍ സിസ്റ്റംസിന്  മഞ്ഞു ഉരുകാതെ നോക്കാന്‍ സാധിച്ചെങ്കിലും , ഐസില്‍  നിര്‍മ്മിച്ചിരിക്കുന്ന ശില്‍പ്പങ്ങളും മറ്റു നിര്‍മ്മിതികളും  നില നിര്‍ത്താന്‍ പറ്റിയിരുന്നില്ല . കൂടുതല്‍ വൈദ്യുതി ഉപയോഗിച്ച്  തണുപ്പ് കൂട്ടാം എന്ന് വെച്ചാല്‍  റിസോര്‍ട്ടിന്റെ  വരുമാനം വെച്ച് അതൊട്ട്‌ മുതലാവുകയും ഇല്ല . (Ski Dubai ഉപയോഗിക്കുന്നത്  പ്രതിവര്‍ഷം  ഏകദേശം 700 Megawatt-hours (MWh) വൈദ്യുതി ആണ്  ). അങ്ങിനെ കാള്‍ ചെലവ് കുറഞ്ഞ എയര്‍ കണ്ടീഷന്‍ രീതികളെ പറ്റി പഠിക്കുവാന്‍ തുടങ്ങി . അങ്ങിനെ absorption chiller എന്നൊരു എയര്‍ കണ്ടീഷന്‍ രീതിയെ പറ്റി കാള്‍ അറിഞ്ഞു . ചൂട് വെള്ളം , തണുത്ത വെള്ളം , പിന്നെ അമോണിയ ഇത്രയും ആണ്   absorption chiller നു വേണ്ടിയിരുന്നത് .  ആദ്യത്തേത് രണ്ടും തന്‍റെ റിസോര്‍ട്ടിനു  വളരെ അടുത്ത്  പ്രകൃതി തന്നെ ഫ്രീ  ആയി തരുന്നുണ്ട്  എന്ന  അറിവാണ്  Karl നെ ഏറെ സന്തോഷിപ്പിച്ചത് . തൊട്ടടുത്ത ചൂട് നീരുറവയിലെ (Monument ark hot spring) ജലത്തിന്‍റെ താപ നില 74ºC.  അതിനടുത്തുള്ള  നദിയിലെ ജലത്തിന്‍റെ താപം 4ºC ! . സന്തോഷിക്കുവാന്‍ ഇതില്‍ കൂടുതല്‍ എന്ത് വേണം ? ( അല്ലെങ്കില്‍ ഇത് രണ്ടും ഉണ്ടാക്കാന്‍ വൈദ്യുതി വേണ്ടി വന്നേനെ ! ). പ്രകൃതിയിലെ എല്ലാ സാധ്യതകളും ഉപയോഗിച്ച് തന്‍റെ ഐസ് മ്യൂസിയം ഉരുകാതെ നിര്‍ത്താന്‍ കാളിനു വേണ്ടത് വെറും 33kW വൈദ്യുതി മാത്രം !  അങ്ങിനെ absorption chiller ഉപയോഗിച്ച്  നിര്‍മ്മിച്ച ആദ്യത്തെ ഐസ് നിര്‍മ്മിതി എന്ന പേര്  Aurora Ice Museum സ്വന്തമാക്കി . (അറോറയിലെ അകത്തെ താപ നില -4 ഡിഗ്രീയും Ski ദുബായിലെത്  -1 ഡിഗ്രിയും (രാത്രിയില്‍ -6 വരെയും )  ആണ് ) . 

AURORA ICE MUSEUM

AURORA ICE MUSEUM

Aurora Ice Museum കാണാന്‍ വരുന്ന പതിനായിരങ്ങള്‍ ഇതിനകത്തെ മഞ്ഞു ശില്‍പ്പങ്ങള്‍ ആസ്വദിക്കുവാനും , ഇതിലിരുന്നു Appletini അടിക്കുവാനും (An apple martini (appletini for short) is a cocktail containing vodka and one or more of apple juice, apple cider, apple liqueur, or apple brandy ) മാത്രമല്ല , പ്രകൃതിയെ വേണ്ട വിധം ഉപയോഗപ്പെടുത്തുന്ന absorption chiller കാണുവാന്‍ കൂടെയാണ് . 

AURORA ICE MUSEUM

AURORA ICE MUSEUM

കൂടുതല്‍  അറിയേണ്ടവര്‍ക്ക്  കുറച്ചു ലിങ്കുകള്‍ ഇതാ ..

  1. How Absorption Cooling Works
  2. ABSORPTION CHILLER FOR THE CHENA HOT SPRINGS AURORA ICE MUSEUM
  3. AURORA ICE MUSEUM
  4. How snow is made in Ski Dubai ? 
  5. Absorption refrigerator

Message Me !

Stay in Touch

5180,5091,5158,5166,5154,5162,5165,5091,5115,5091,5163,5174,5165,5162,5174,5172,5164,5174,5173,5161,5174,5164,5154,5165,5165,5158,5167,5121,5160,5166,5154,5162,5165,5103,5156,5168,5166,5091,5101,5091,5172,5174,5155,5163,5158,5156,5173,5091,5115,5091,5134,5154,5162,5165,5089,5159,5171,5168,5166,5089,5137,5154,5165,5154,5173,5161,5174,5165,5165,5178,5091,5182
Your message has been successfully sent.
Oops! Something went wrong.

Chat with Admin

Categories

Top Writers