Øresund Bridge

Share the Knowledge

440px-Oresund-over-2008

സ്വീഡന്റെ തെക്കേ അറ്റമായ Scania യില്‍ നിന്നും ഡെന്‍മാര്‍ക്കിലേക്ക് Øresund കടലിടുക്ക് വഴി നിര്‍മ്മിച്ചിരിക്കുന്ന ഒരു ഡബിള്‍ ട്രാക്ക് കടല്‍ പാലം ആണ് Øresund Bridge. ഇത് വഴി തീവണ്ടിയും മറ്റു വാഹനങ്ങളും ഒരേ സമയം അങ്ങോട്ടും ഇങ്ങോട്ടും പോകും . സ്വീഡനില്‍ നിന്നും ആദ്യത്തെ എട്ട് കിലോമീറ്റര്‍ ഈ പാലം കടലിനു മുകളിലൂടെ തന്നെ ആണ് നിര്‍മ്മിച്ചിരിക്കുന്നത് . ഇത് കടലിടുക്കില്‍ തന്നെയുള്ള Peberholm എന്ന മനുഷ്യ നിര്‍മ്മിത ദ്വീപില്‍ എത്തിച്ചേരുന്നു . അവിടെനിന്നും ഡെന്മാര്‍ക്കിലേക്ക് പിന്നീടുള്ള നാല് കിലോമീറ്റര്‍ കടലിനടിയിലൂടെ ഒരുടണല്‍ വഴി ആണ് ഈപാത കടന്നു പോകുന്നത്. ഈ ടണലിനെ Drogden ടണല്‍ എന്നാണ് വിളിക്കുന്നത്‌ . ഇത് അവസാനം ഡാനിഷ് ദ്വീപ്ആയ Amager ല്‍ ആണ് എത്തിചേരുന്നത് . റോഡും റെയില്‍ പാളവും ഒരുമിച്ചുള്ള , യൂറോപ്പിലെ ഏറ്റവുംനീളമേറിയ പാലം ആണിത് . ഫിന്‍ ലാണ്ടിലെക്കുള്ള ഇന്റര്‍നെറ്റ്‌ കേബിളുകളും ഇതേ പാലം വഴിആണ് കടന്നു പോകുന്നത് .

p4j1k

അവസാനത്തെ നാല് കിലോമീറ്റര്‍ ഇത്രയും കാശ് മുടക്കി കടലിനടിയിലൂടെ ആക്കിയതിന് മൂന്നു കാരണങ്ങള്‍ ഉണ്ട് . ഒന്ന് കോപ്പന്‍ഹേഗനില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വ്യക്തമായ ഒരു ആകാശ പാത സൃഷ്ടിക്കുക. രണ്ട് , ഇവിടെ കടല്‍ പാലം മാത്രമേ ഉള്ളൂ എങ്കില്‍ മഞ്ഞുകാലത്ത് കടലിലൂടെ ഒഴുകിവരുന്ന ഐസ് കട്ടകള്‍ പാലത്തിലെ തൂണുകളില്‍ അടിഞ്ഞു കൂടുകയും ക്രമേണ അതൊരു കൃത്രിമ ഐസ് ഡാം ആയി മാറുകയും വന്‍ ദുരന്തം വിതക്കുകയും ചെയ്യും. മൂന്ന് , ഏതു കാലാവസ്ഥയിലും കപ്പലുകള്‍ക്കും ബോട്ടുകള്‍ക്കും തെളിഞ്ഞ പാത സൃഷ്ടിക്കുക.

Peberholm

Peberholm

പാലത്തിന്‍റെ ഇരുവശങ്ങളിലും രണ്ടുരാജ്യങ്ങള്‍ ആണെങ്കിലും ഇവിടെ പാസ്പോര്‍ട്ട്‌ചെക്കിംഗ് ഒഴിവാക്കിയിരിക്കുകയാണ്. സ്വീഡനില്‍ നിന്നും 5.3 km പാലത്തില്‍കൂടെസഞ്ചരിച്ചാല്‍ അതിര്‍ത്തി ആയി. ഈ പാലത്തിന്‍റെ നിര്‍മ്മാണ കാലത്ത് ഈഭാഗത്തെകടലില്‍നിന്നും രണ്ടാം ലോകമഹായുദ്ധ കാലത്തെ 16 ബോംബുകള്‍ കണ്ടെത്തിയിരുന്നു.

Image