The Sentinelese-The Most Isolated tribe in the World!

Share the Knowledge

Sentinelese_Island

സെന്റിനലി എന്ന ഇന്ത്യന്‍ ആദിവാസി  വര്‍ഗ്ഗമാണ് ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട ജനവര്‍ഗ്ഗം.  ആന്‍ഡമാന്‍ ദ്വീപു സമൂഹത്തിലെ വടക്കന്‍ സെന്റിനല്‍ ദ്വീപിലാണ് ( North Sentinel Island) 60,000 കൊല്ലങ്ങളായി ഈ വര്‍ഗ്ഗം ജീവിക്കുന്നത്. ആന്‍ഡമാനില്‍ തന്നെയുള്ള മറ്റു ആദിവാസി വര്‍ഗ്ഗങ്ങളായി പോലും ഇവര്‍ക്ക് യാതൊരു ബന്ധവും ഇല്ല. ദ്വീപില്‍ ഇവര്‍ 250 ഓളം വരും എന്നാണ് അനുമാനം. ഇവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാന്‍ പല തവണ ശ്രമിച്ചെങ്കിലും അക്രമാസക്തരായ ഇവര്‍ കുന്തം കൊണ്ടും അമ്പു കൊണ്ടും ആക്രമിക്കുകയാണ് ഉണ്ടായത്.

Sentinelese people on the shores of their island home

Sentinelese people on the shores of their island home

2006 ല്‍ 72 ചതു sq km വിസ്തീര്‍ണ്ണം ഉള്ള ഈ ദ്വീപില്‍ അബദ്ധത്തില്‍ വന്നു പെട്ടുപോയ രണ്ടു മീന്‍ പിടുത്തക്കാരെ ഇവര്‍ വധിക്കുകയുണ്ടായി. അവരുടെ മൃത ശരീരം എടുക്കുവാന്‍ പുറപ്പെട്ട ഹെലികോപ്ടരിനു അമ്പ് കൊണ്ടുള്ള ഇവരുടെ ശക്തമായ ആക്രമണം മൂലം തിരിച്ചു പോരേണ്ടി വന്നു.ഇന്നും ജീവിച്ചിരിക്കുന്ന ശിലായുഗ മനുഷ്യരായാണ് ഇവര്‍ അറിയപ്പെടുന്നത്. തീയുടെ ഉപയോഗം ഇവര്‍ക്കിന്നും അന്യമാണ്. വേട്ടയാടലും മീന്‍ പിടുത്തവും ആണ് പ്രധാന ജോലി. പുറത്തേക്കു പോകുമ്പോള്‍ മാത്രം ഇല കൊണ്ട് നാണം മറച്ചിരിക്കും.
Sentinelese tribespeople, holding javelins, gather on the shore of North Sentinel Island, located in the Bay of Bengal

Sentinelese tribespeople, holding javelins, gather on the shore of North Sentinel Island, located in the Bay of Bengal

ഇവരുടെ ഭാഷ, ജീവിത രീതി , മതം എന്നിവ ഇപ്പോഴും അജ്ഞാതമായി തുടരുന്നു. പുറം കടലില്‍ നിന്നും കപ്പലുകളില്‍ നിന്നും ബോട്ടുകളില്‍ നിന്നും പിന്നെ ഹെലികോപ്ടരില്‍ നിന്നും മാത്രമേ ഇവരുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിഞ്ഞിട്ടുള്ളൂ. 2006 ലെ സുനാമിയില്‍ ഇവര്‍ നശിച്ചിരിക്കാം എന്ന് കരുതിയിരുന്നെങ്കിലും, ഇവര്‍ അതി സമര്‍ഥമായി അതിനെ അതിജീവിച്ചു! (പക്ഷെ എങ്ങിനെ എന്നത് ഇന്നും അജ്ഞാതം!) ആന്‍ഡമാനിലെ തന്നെ മറ്റൊരു ആദിവാസി ഗോത്രമായ ജര്‍വ്വകള്‍ (Jarwa) ഇതുപോലെ തന്നെ ഒറ്റപ്പെട്ടു കഴിഞ്ഞവര്‍ ആണെങ്കിലും, അക്രമസക്തരല്ലാത്ത ഇവര്‍ അടുത്ത ഇടയായി പുറം ലോകവുമായി ബന്ധപ്പെടുന്നുണ്ട്.

This aerial image shows the dense tree canopy on the island, which has remained untouched by modern civilisation for centuries

This aerial image shows the dense tree canopy on the island, which has remained untouched by modern civilization for centuries

ഇന്ത്യ ഗവണ്മെന്റിന്റെ ‘സൌഹൃദ’ സംഘങ്ങൾ നോർത്ത് സെന്റിനൽ നിരവധിതവണ വളരെ ഹ്ര്വസ്വമായി സന്ദർശിക്കുകയും ആദിവാസികളോട് ബന്ധപ്പെടുകയും ചെയ്തിട്ടുണ്ട്. ആണ്ടമാനിലെ പ്രധാന ആദിവാസികളായ ജരാവകളെ സധീനിച്ചത് പോലെ തന്നെയാണ് ഇവരോടും സര്ക്കാര് സൌഹൃദത്തിന് ശ്രമിച്ചത്. തേങ്ങയും ചുവന്ന ബക്കറ്റുകളും ഇവർ വളരെയേറെ അമൂല്യമായി കാണുന്നു ( ആണ്ടമാനിൽ എവിടെയും തെങ്ങുകൾ ഉണ്ടായിരുന്നില്ല ഒഴുകിവരുന്ന തേങ്ങകൾ ഉടനെ തന്നെ ഭാക്ഷിക്കുന്നതിനാലായിരുന്നു ഇത്. മറ്ടുദ്വീപുകളിൽ ഇപ്പോൾ നാളികേര കൃഷിയുണ്ട് എങ്കിലും ഒറ്റപ്പെട്ട നോർത്ത് സെന്ടിനലിൽ ഇപ്പോഴും ഒറ്റതെങ്ങും ഇല്ല. ) ഈ സൌഹൃദ ശ്രമങ്ങൾ അന്താരാഷ്‌ട്ര തലത്തിൽ നിരവധി വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്. ആധുനിക മനുഷ്യനെപോലെ രോഗപ്രതിരോധം ഇല്ലാത്ത ആദിവാസികളുടെ നാശത്തിലെക്കായിരിക്കും ഇത് നയിക്കുക എന്നത് തന്നെ കാരണം. അത് പോലെ സമ്മാനമായി കൊടുക്കുന്ന സാധനങ്ങൾ തീര്ന്നു കഴിഞ്ഞാലും ദ്വീപിൽ നില്ക്കുന്ന വളണ്ടിയര്മാരെ ആദിവാസികൾ ആക്രമിക്കാൻ ശ്രമിച്ചതായും റിപ്പോര്ട്ടുണ്ട് അത് കൊണ്ട് തന്നെ ഇപ്പോൾ ഈ പരിപാടികൾ വെച്ചിരിക്കുകയാണ്. (കടപ്പാട്  Abhayankar Abhay)

അടിക്കുറിപ്പ് : ആന്‍ഡമാനിലെ Rutland Island ല്‍ നിവസിച്ചിരുന്ന Jangil എന്ന ആദിമ ഗോത്ര വര്‍ഗ്ഗം 1920 ല്‍ വംശം അറ്റ് പോയിരുന്നു.

 

 

Image

ഒരു അഭിപ്രായം പറയൂ