New Articles

Wat Pha Luang Ta Bua - കടുവകളുടെ അമ്പലം

തായ് ലാണ്ടിലെ മ്യാന്മാർ അതിർത്തിയിൽ ഉള്ള Saiyok ജില്ലയിലാണ് തേരാവാടാ ബുദ്ധ വിഭാഗകാരുടെ കീഴിലുള്ള ഈ ക്ഷേത്രം 1994 ൽ ആണ്  നിർമ്മിച്ചത് . വെറും ഒരു കാനന ക്ഷേത്രമായിരുന്നു ഇത് . പക്ഷെ നമ്മുടെ നാട്ടിൽ ആനയെയും മറ്റും നടക്കിരുത്തുന്നത് പോലെ തായ് ലാണ്ടുകാർ മൃഗങ്ങളെ ഈ ക്ഷേത്രത്തിൽ എൽപ്പിക്കുവാൻ തുടങ്ങിയതോടെ ആണ് അമ്പലം പ്രശസ്തമായത്‌ . കിട്ടിയ മൃഗങ്ങളിൽ കൂടുതലും ഇൻഡോ – ചൈനീസ് കടുവകൾ ! കൂട്ടത്തിൽ അപൂർവ്വമായ മലയൻ കടുവകളും പിന്നെ Mek എന്ന് പേരുള്ള ബംഗാൾ കടുവയും ! എല്ലാ മൃഗങ്ങളും സന്ദർശകരോട് സൌഹൃദത്തിലാണ് . ക്ഷേത്ര പരിസരത്ത് എല്ലാത്തിനെയും സ്വൊതന്ത്രമായി വിഹരിക്കുവാൻ വിട്ടിരിക്കുകയാണ് .

Wat Pha Luang Ta Bua

 

ഏകദേശം നൂറിൽ കൂടുതൽ കടുവകൾ ഉണ്ടിവിടെ . കടുവകളെ അനധികൃതമായി കടത്തുവാൻ ഈ ക്ഷേത്രം മറയാക്കുകയാണ് എന്ന് ഒരു ആരോപണം നില നിൽക്കുന്നുണ്ട് . പക്ഷെ മയക്കു മരുന്നുകൾ കൊടുക്കുന്നത് കൊണ്ടാണ് മൃഗങ്ങൾ ആരെയും ആക്രമിക്കാത്തത് എന്നാണ് മറ്റൊരു പക്ഷം . എന്നാലും 2008 ൽ മൂന്നു ദിവസം ഇവിടെ താമസിച്ചു റിപ്പോർട്ട് ചെയ്ത ABC News ലേഖകർ പറയുന്നത് ഇതെല്ലാം പച്ച കള്ളം ആണെന്നാണ് . കടുവകളെ ഏറ്റവും നല്ല രീതിയിൽ ആണ് സന്യാസിമാർ പരിപാലിക്കുന്നത് എന്നാണ് അവർക്ക് കാണുവാൻ കഴിഞ്ഞത് . എന്തായാലും ഈ സന്യാസി മഠം ഇപ്പോൾ ഒരു പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമാണ് .

 

ഒരു അഭിപ്രായം പറയൂ



Message Me !

Stay in Touch

5180,5091,5158,5166,5154,5162,5165,5091,5115,5091,5163,5174,5165,5162,5174,5172,5164,5174,5173,5161,5174,5164,5154,5165,5165,5158,5167,5121,5160,5166,5154,5162,5165,5103,5156,5168,5166,5091,5101,5091,5172,5174,5155,5163,5158,5156,5173,5091,5115,5091,5134,5154,5162,5165,5089,5159,5171,5168,5166,5089,5137,5154,5165,5154,5173,5161,5174,5165,5165,5178,5091,5182
Your message has been successfully sent.
Oops! Something went wrong.

Chat with Admin

Categories

Top Writers