New Articles

Strange Flowers - പൂക്കളുടെ വിചിത്ര ലോകം !

നാം സാധാരണ കാണുന്ന പുഷ്പ്പങ്ങള്‍ക്ക് ഇല്ലാത്ത കുറച്ചു പ്രത്യേകതകള്‍ ഉള്ള ചില പൂക്കളെ നമ്മുക്ക് പരിചയപ്പെടാം .

1. Rafflesia arnoldii

ലോകത്തിലെ ഏറ്റവും വലിയ പുഷ്പം ആണ് റഫ്ലെസിയ ആര്നോൾടിനി (largest single flower). corpse flower എന്ന് അപര നാമം ഉള്ള ഇതിന് ചീഞ്ഞു നാറുന്ന ശവത്തിന്റെ ഗന്ധമാണ് ഉള്ളത് . ബോർണിയോയിലെയും  സുമാട്രയിലെയും മഴക്കാടുകളിൽ മാത്രമാണ് ഇവ വളരുന്നത്‌ . ഇന്തോനേഷ്യയുടെ national “rare flower” (Indonesian: puspa langka) ആണ്  ഇത്. ഈ പൂവിന് ഒരു മീറ്റർ വ്യാസവും പതിനൊന്ന് കിലോ തൂക്കവും ഉണ്ടാവും! ഇതിന്റെ ചെടിക്ക് മണ്ണിന് മുകളിൽ ഇലകളോ തണ്ട് കളോ വേര് കളോ ഉണ്ടാവില്ല . അതിനാൽ ഒരു വലിയ പൂവ് നിലത്ത് കൊഴിഞ്ഞു വീണ് കിടക്കുകയാണെന്നെ തോന്നൂ .

2. Amorphophallus titanum (titan arum)

TitanArumBloom0061374512892

ഏറ്റവും വലിയ പുഷ്പം എന്ന് തെറ്റിദ്ധരിക്കപ്പെട്ടു ഇന്റർ നെറ്റിൽ ഉടനീളം പരാമർശിക്കപെടുന്ന പൂവാണിത് . ഒരു പൂവാണെന്ന് തോന്നുമെങ്കിലും അനേകം പൂക്കൾ കൂടിയാണ് ഇത് ഉണ്ടായിരിക്കുന്നത് . അതിനാൽ ശാഖകൾ ഇല്ലാത്ത, ലോകത്തിലെ ഏറ്റവും വലിയ പൂക്കുലയാണ് titan arum (largest unbranched inflorescence). ഇതിന്റെ ഗന്ധവും ചീഞ്ഞ മാംസത്തിന്റെ ആകയാൽ ഈ പൂവിന്റെ വിളി പേരും corpse flower എന്നാണ് .

Titan_arum_life_cycle

സുമാത്രയിലെ മഴക്കാടുകൾ തന്നെയാണ് ഇതിന്റെയും തറവാട് . മൂന്ന് മീറ്റർ ഉയരം വെക്കുന്ന ഈ പൂവിന്റെ കിഴങ്ങിന് നൂറ് കിലോ വരെ തൂക്കം കാണും ! BBC അവതാരകനും പ്രകൃതി സ്നേഹിയും ആയ David Attenborough ( “ഗാന്ധി ” ചിത്രത്തിന്റെ സംവിധായകനായ Richard Attenborough  (“ജുറാസിക് പാർക്കി”ലെ ശാസ്ത്രഞ്ഞൻ ) യുടെ സഹോദരൻ ) ആണ് ഈ പൂക്കുലയ്ക്ക്  titan arum എന്ന പേര് നല്കിയത് .

3. Corypha umbraculifera (നമ്മുടെ നാടൻ കുട പന )

Talipot_Palm_06

നമ്മുടെ സ്വൊന്തം കുടപ്പനയുടെ മുകളിൽ കാണുന്നത് ലോകത്തിലെ ഏറ്റവും വലിയ , ശാഖകൾ ഉള്ള പൂക്കുലയാണ്  ! ( largest inflorescence with branches ). എട്ടുമീറ്റർ നീളം, മൂന്ന് മില്ല്യൻ പൂക്കൾ ! നമ്മുടെ നാട്ടിലെ പന ഇത്രക്ക് കേമനാണ് . എണ്‍പത് വർഷം ആയുസുള്ള ഈ പന , പുഷ്പിക്കുന്നതോടെ മരണപ്പെടുന്നു .

4. Welwitschia -ജീവിക്കുന്ന ഫോസിൽ !

Welwitschia_mirabilis(1)

ആഫ്രിക്കയിലെ നമീബ് മരുഭൂമിയിൽ മാത്രം കാണപ്പെടുന്ന ഈ ചെടി  കണ്ടാൽ ,എന്തോ ഒന്ന് ചീഞ്ഞളിഞ്ഞു വഴിയിൽ കിടക്കുന്നതായെ കരുതൂ . അനേകം ഇലകൾ ഉണ്ടെന്ന് തോന്നുമെങ്കിലും സത്യത്തിൽ രണ്ടേയുള്ളൂ . ഉള്ള രണ്ടെണ്ണം പലതായി കീറി പൊളിഞ്ഞ് കിടക്കുന്നത് കൊണ്ട് തോന്നുന്നതാണ് . ജുറാസിക് കാലത്ത് ഈ ഇനം ചെടികൾ ആയിരുന്നു കൂടുതലും . പക്ഷെ ഈ ഒരു വർഗ്ഗം മാത്രമേ കാലത്തെ അതി ജീവിച്ചുള്ളു . അതുകൊണ്ട് , ജീവിക്കുന്ന ഫോസിൽ എന്നാണ് ഇതിനെ വിളിക്കുന്നത്‌ . രണ്ടായിരം കൊല്ലങ്ങളോളം ആയുസുള്ള ഈ ചെടി വിടർത്തുന്നത് അംഗോളയുടെയും ,നമീബിയയുടെയും  ദേശീയ പുഷ്പതെയാണ്!

Welwitschia-Namibia-National-Flower-2

5. Belladonna-മനോഹരമായ വിഷപ്പൂവ്

atropa-belladonna-l

Deadly Nightshade എന്ന് ഈ ചെടിയെ വെറുതെ വിളിക്കുന്നതല്ല . Atropa belladonna ചെടിയുടെ എല്ലാ ഭാഗവും വിഷമാണ് .  റോമന്‍ ചക്രവര്‍ത്തിമാര്‍ കൂട്ടുകാരും കുടുംബക്കാരും ആയുള്ള “ശത്രുക്കളെ ” വകവരുത്തുവാന്‍ പ്രധാനമായും ഈ ചെടിയെ ആണ് ഉപയോഗിച്ചിരുന്നത് . ലോകത്തിലെ ഏറ്റവുംകൊടിയ വിഷമുള്ള പുഷ്‌പം  എന്ന അനൌദ്യോഗിക വിശേഷണവും ഈ പൂവിനുണ്ട് . നൂറ്റാണ്ടുകളായി മരുന്നിനും , സൌന്ദര്യ വര്‍ധനവിനും , വിഷത്തിനും ലഹരിക്കും ഈ ചെടി മാറി മാറി ഉപയോഗിക്കുന്നുണ്ട് . ആട്രോപിന്‍ എന്ന മരുന്ന് ഈ ചെടിയില്‍ നിന്നാണ് ഉണ്ടാക്കുന്നത്‌ . സസ്യത്തിന്റെ എല്ലാ ഭാഗത്തും tropane alkaloids അടങ്ങിയിട്ടുണ്ട് .ഈ ചെടിയുടെ രണ്ട് കായ്‌കള്‍ മതി ഒരു മനുഷ്യന്റെ കഥ കഴിക്കാന്‍ . ബ്ലാക്ക് ബെറി ആണെന്ന് തെറ്റിദ്ധരിച്ചാണ് ആളുകള്‍ ഇത് കഴിക്കാറുള്ളത് .physostigmine അല്ലെങ്കില്‍  pilocarpine ആണ് ഇതിന്റെ ആന്റി ഡോട്ട് .  പുരാതന യൂറോപ്പില്‍ ഇത് ഒരു വേദന സംഹാരിയായി ഉപയോഗിച്ചിരുന്നു . ഹോമിയോയിലും ഇതിന് ഉപയോഗങ്ങൾ ഉണ്ട് . പ്രാചീന ജർമ്മൻ ജാതികൾ വിഷ അമ്പ്‌ ഉണ്ടാക്കുവാൻ ഈ ചെടിയും പൂവും വ്യാപകമായി ഉപയോഗിച്ചിരുന്നു .

 

Message Me !

Stay in Touch

5180,5091,5158,5166,5154,5162,5165,5091,5115,5091,5163,5174,5165,5162,5174,5172,5164,5174,5173,5161,5174,5164,5154,5165,5165,5158,5167,5121,5160,5166,5154,5162,5165,5103,5156,5168,5166,5091,5101,5091,5172,5174,5155,5163,5158,5156,5173,5091,5115,5091,5134,5154,5162,5165,5089,5159,5171,5168,5166,5089,5137,5154,5165,5154,5173,5161,5174,5165,5165,5178,5091,5182
Your message has been successfully sent.
Oops! Something went wrong.

Chat with Admin

Categories

Top Writers