Lake Hillier-ആസ്ത്രല്യയിലെ പിങ്ക് തടാകം

Share the Knowledge

പടിഞ്ഞാറന്‍ ആസ്ത്രേല്യന്‍ തീരത്തുള്ള 105 ദ്വീപുകളുടെ  സമൂഹമാണ്‌ Recherche Archipelago. ഇതിന് മുകളിലൂടെ പറക്കുന്ന ഗഗനചാരികൾക്ക്  അത്ഭുതം കൂറുന്ന ഒരു കാഴ്ച കാണാം. വലിയ ഒരു  ബബിൾ ഗം ഭൂമിയിൽ പറ്റിച്ച് വെച്ചത് പോലെ ഒരു പിങ്ക് തടാകം ! ഈ തടാകത്തിന്റെ  പേരാണ് ഹില്ല്യർ ലെയ്ക്ക് . Recherche Archipelago ലെ ഏറ്റവും വലിയ ദ്വീപ്‌ ആയ  Middle Island ൽ   ആണ് ഇത്   സ്ഥിതി ചെയ്യുന്നത് . 1802ൽ Captain Flinders, ദ്വീപിലെ ഏറ്റവും ഉയർന്ന ഭാഗത്ത്‌ കയറിയപ്പോൾ ആണ് അസാധാരണമായ ഈ ജല സംഭരണി ശ്രദ്ധിച്ചത്. ഇത് പോലെ “നിറമുള്ള” തടാകങ്ങൾ ഒട്ടനവധി ഉണ്ടെങ്കിലും , ഇതിന് ഹെതുവായതെന്ത് എന്നത് ഇനിയും ഉത്തരം കിട്ടാത്ത ചോദ്യമാണ് . ചില ശാസ്ത്രഞ്ജന്‍മ്മാരുടെ അഭിപ്രായത്തില്‍ , തടാകത്തില്‍ ഉള്ള ചില ബാക്ടീരിയകളുടെയും ആല്‍ഗകളുടെയും സാന്നിധ്യമാണ് ഇതിന്‍റെ പിങ്ക് നിറത്തിന് കാരണം . The pink colouration could also be from a sea salt and nahcolite (sodium bicarbonate) deposit reaction or red halophilic bacteria in the salt crusts. [Source: Wikipedia]

Lake Hillier-ആസ്ത്രല്യയിലെ പിങ്ക് തടാകം

ഈ പിങ്ക് നിറമല്ലാതെ മനുഷ്യന് അനാരോഗ്യമായ മറ്റൊന്നും ഈ തടാകത്തിൽ ഇല്ല . ഉപ്പുരസമുള്ള ഈ പിങ്ക് ജലം വിനോദ സഞ്ചാരികൾ കുപ്പിയിലാക്കി , ഒർമ്മെക്കെന്നൊണം  കൊണ്ടുപോകാറുണ്ട് .  പതിനൊന്ന് ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണം ഉള്ള ഈ ദ്വീപിൽ ആണ് ആസ്ത്രേല്യൻ തീരത്തെ ഏക പൈറേറ്റ് (കടൽ കൊള്ളക്കാരൻ )ആയിരുന്ന Black Jack Anderson താവളം അടിച്ചിരുന്നത് .

 

Image

ഒരു അഭിപ്രായം പറയൂ