ടിയനക്കോ ( Tiwanaku )

Share the Knowledge

ടിറ്റകക തടാകത്തിനു സമീപം നിലനിന്നിരുന്ന ഒരു പഴയകാല സിവിലൈസേഷൻ ആണ് ടിയനാക്കോ. ടിയനാക്കോയിൽ എഴുത്ത് ഭാഷ നിലവിൽ ഇല്ലാത്തതിനാൽ ഏതു പേരിൽ ആണ് അന്നത്തെ കാലത്ത് ടിയനാക്കോ അറിയപെട്ടിരുന്നത് എന്ന് ഇന്നും കണ്ടെത്താത്ത ഒരു രഹസ്യമാണ്. ടിയനാക്കോവിന്റെ ചരിത്രത്തെ പറ്റി ഒരു ധാരണ ഉണ്ടാക്കി എടുക്കുവാൻ സാധിച്ചിട്ടുണ്ടെങ്കിലും പൂർണമായി അത് ശരിയാണെന്ന് സാധൂകരിക്കുവാൻ ഉള്ള തെളിവുകൾ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല. 

 

പെറു, ബൊളീവിയ, ചിലി എന്നീ രാജ്യങ്ങളിൽ വ്യാപിച്ചു കിടന്നിരുന്ന സാമ്രാജ്യത്തിന്റെ കേന്ദ്രമായിരുന്നു ടിയനാക്കോ. ബിസി 1500 മുതൽ തന്നെ ടിയനാക്കോ നഗരിഗത നിലനിന്നിരുന്നതായി അഭിപ്രായമുണ്ട്. AD 200 – 1000 കാലഘട്ടത്തിൽ ആണ് ടിയനക്കോ ശക്തി പ്രാപിക്കുന്നത്. ആ കാലഘട്ടത്തിൽ പലയിടങ്ങളിൽ നിന്നും ആളുകൾ വന്നു അവിടെ താമസം ആരംഭിച്ചു.

ടിയനാക്കോ കാലഘട്ടത്തിൽ വളർന്നു വന്ന കൃഷി രീതിയായ suka kollas കൃഷി രീതിയാണ് ഇന്നും അവിടെ ഉപയോഗിക്കപ്പെടുന്നത്. ടിറ്റികക തടാകവും പരിസര പ്രദേശങ്ങളും ധാരാളം മഴ ലഭിക്കുന്ന സ്ഥലം ആണ്. ആയതിനാൽ തന്നെ വെള്ളകെട്ടുകൾ സ്വാഭാവികം ആയിരുന്നു. ഇവിടുത്തെ ആളുകൾ കൃഷി ഭൂമിയിൽ വലിയ കാനാലുകൾ കീറി അതിൽ നിന്നുള്ള മണ്ണ് നിക്ഷേപിച്ചു വരമ്പുകൾ നിർമിച്ചു. പിന്നീട് ഈ വരമ്പുകളിൽ കൃഷി ആരംഭിച്ചു. ഇത്തരം കൃഷി രീതി കൊണ്ട് ചെടികൾക്ക് വളരാൻ ആവശ്യമായ ഈർപ്പം കനാലിലെ വെള്ളത്തിൽ നിന്നും ലഭിച്ചു. മാത്രമല്ല രാത്രി കാലങ്ങളിൽ മിക്കപ്പോഴും ടിടകക തടാകം തണുത്തു ഉരയുമായിരുന്നു. ഈ സമയത്ത് രാവിലെ അകീരണം ചെയ്ത സൂര്യതാപം കനാലിലെ വെള്ളത്തിൽ നിന്നും പുറത്തു പോകുന്നതിനാൽ ചെടികൾക്ക് കാര്യമായ ചൂട് വ്യതിയാനം കൊണ്ടുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നില്ല. മാത്രമല്ല കനലുകൾ ആളുകൾ മീൻ കൃഷിക്കും ഉപയോഗിച്ചിരുന്നു.

തെക്കേ അമേരിക്കയിൽ കൂടുതൽ ആയി കണ്ടുവരുന്ന quinoaയും ഉരുളക്കിഴങ്ങും ആയിരുന്നു അവിടുത്തെ പ്രധാന കൃഷി.

ടിയനാക്കോയിലെ നിർമിതികൾ

Akapana Pyramid


59 അടി ഉയരമുള്ള അകാപന ഒരു ഒരു കുന്നു ആണെന്ന് മാത്രമേ അകലെനിന്ന് തോന്നുകയുള്ളൂ. പക്ഷെ അടുത്ത് കാണുമ്പോൾ അതിന്റെ ഭിത്തികലുടെയു മറ്റും അവശിഷ്ടങ്ങൾ നമുക്ക് കണ്ടെത്തുവാനായി സാധിക്കും. പള്ളികളുടെയും മറ്റും പണികൾക്കായും, 1990ഇൽ പണിത റെയിൽവേക്ക് വേണ്ടിയും അകാപന പിരമിഡിന്റെ വലിയ കല്ലുകൾ പൊട്ടിക്കുകയും ഉപയോഗിക്കുയും ചെയ്തതിനാൽ നല്ലൊരു ശതമാനവും ഭാഗവും നശിപ്പിക്ക പെട്ട അവസ്ഥയിലാണ് ഇപ്പോൾ ഉള്ളത്.

Kalasasaya


Kalasasayaയുടെ വാക്കർഥം ഉയർന്നു നില്ക്കുന്ന കല്ല്‌ എന്നാണ്. ഇതിന്റെ വിസ്തീർണം 120*117 മീറ്റർ ആണ്. Kalasasayaക്ക് ഒരു നടുമുറ്റം ഉണ്ട്. ഇത് ഗ്രൌണ്ട് ലെവലിൽ നിന്നും താഴെയാണ്. ഒറ്റകല്ലിൽ കൊത്തിയ ആറു സ്റെപ്പുകൾ ഉണ്ട് ഇങ്ങോട് ഇറങ്ങുവാനായി.

Kalasasaya ഋതുഭേതങ്ങൾ തിരിച്ചറിയാനും സൂര്യവർഷം കണക്കാകാനും ആയിരുന്നു ഉപയോഗിച്ചിരുന്നത് എന്ന് കരുതപ്പെടുന്നു. പക്ഷെ ഇന്നത്തെ കലഘട്ടത്തിന്റെ സൂര്യന്റെ സ്ഥാനം വച്ച് kalasasayaയുടെ സ്ഥാനങ്ങൾക്ക് അല്പം വെതിയാനം കാണാം. 12,000 വർഷങ്ങൾക്ക് മുൻപേ ഉള്ള സൂര്യന്റെ സ്ഥാനങ്ങൾ ആണ് ഇതെന്ന ചരിത്രകാരന്മാരുടെ വാദം ശാസ്ത്രീയമായി തെളിയിക്കപെട്ടിട്ടില്ലെങ്കിലും kalasasayaയുടെ പഴക്കം അതിനോടടുത് കാണും എന്ന് അനുമാനത്തിൽ ആണ് നമ്മളെ എത്തിക്കുന്നത്.

Gate of the Sun


ഒറ്റകല്ലിൽ തീർത്ത 3 മീറ്റർ പൊക്കവും 4 മീറ്റർ വീതിയും 10 ടണ്‍ കനവുമുള്ള വലിയൊരു ആർച്ച് ആണ് ഗേറ്റ് ഓഫ് ദി സണ്‍. 19 ആം നൂറ്റാണ്ടിന്റെ പകുതി ആയപ്പോൾ ആണ് ഇത് വീണ്ടും കണ്ടുപിടിക്കുന്നത്‌. അന്ന് തറയിൽ വീണു നെടുകെ പൊട്ടിയ അവസ്ഥയിലായിരുന്നു ഗേറ്റ് ഓഫ് ദി സണ്‍. കണ്ടെത്തിയ അതെ സ്ഥാനത് തന്നെ അത് വീണ്ടും സ്ഥാപിച്ചെങ്കിലും അതല്ല അതിന്റെ യഥാർത്ഥ സ്ഥാനം എന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു. ഗേറ്റ് ഓഫ് ദി സണ്ണിന്റെ നടുവിലായി മനുഷ്യ രൂപത്തോട് സാമ്യമുള്ള ഒരു രൂപം കൊത്തിവക്കപെട്ടിട്ടുണ്ട്. തലയിൽ ചതുരാകൃതിയിൽ ഉള്ള കിരീടവും അതിൽ നിന്ന് പോകുന്ന 24 വരകളും കയ്യിൽ ഇടിവാൾ പോലെ ഒരു ആയുധവും ഉണ്ട്. 24 വരകൾ സൂര്യ രെശ്മിയെ സൂചിപ്പിക്കുന്നു എന്നും ആ രൂപം സൂര്യഭഗവാനെ സൂചിപ്പിക്കുന്നു എന്നും കുറച്ചു ചരിത്രകാരന്മാർ പറയുമ്പോൾ മറ്റുചിലർ ടിയനാക്കുവിനു ശേഷം വന്ന inca സിവിലൈസേശന്റെ ദൈവമായ Viracocha ആണ് അതെന്നു വാദിക്കുന്നു.

Puma punku


ടിയനാക്കോയിലെ ഏറ്റവും വലിയ നിർമിതി ആണ് പൂമ പുങ്കു. 100 ടണ്ണിൽ മുകളിൽ തൂക്കമുള്ള കല്ലുകൾകൊണ്ടാണ് പൂമ പുങ്കു നിർമിച്ചിരിക്കുന്നത്. H ആകൃതിയിൽ പരസ്പരം ഇന്റർലോക്ക് ചെയ്യാൻ പാകത്തിന് നിർമിച്ച കല്ലുകൾ കൊണ്ടാണ് ഇതിന്റെ നിർമാണം. പുമ പുങ്കു കണ്ടെത്തുമ്പോൾ ഭൂരിഭാഗവും തകന്നടിഞ്ഞ അവസ്ഥയിൽ ആയിരുന്നു. കാലങ്ങൾക്ക് മുൻപ് ഉണ്ടായ വെള്ളപ്പൊക്കത്തിന്റെ ഭാഗമായാകാം ഇത് തകർന്നത് എന്ന് ചരിത്രകാരന്മാർ പറയുന്നുണ്ടെങ്കിലും സധൂകരിക്കുവാൻ ഉള്ള തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ല.

ടിയനക്കുവും ദുരൂഹതകളും


കണ്ടെത്തിയതിൽ വച്ച് ഏറ്റവും പഴക്കം ചെന്ന സിവിലൈസെഷൻ, AD 1000നു ശേഷം ഇവർക്ക് എന്ത് സംഭവിച്ചു എന്ന് വ്യക്തമല്ല. ആ കലഘട്ടത്തിൽ ഉണ്ടായ ഒരു പ്രകൃതിദുരന്തം കാരണം അവരെല്ലാം മറ്റെങ്ങോടെങ്കിലും പലായനം ചെയ്തിരിക്കാം എന്ന് അനുമാനിക്കുന്നു. വർഷങ്ങൾക്ക് ശേഷം നിലവിൽ വന്ന Inca സിവിലൈസേഷൻ ഇവരുടെ പിൻകാമികൾ ആണെന്ന് പറയപ്പെടുന്നു.

*ടിയനാക്കോ നിർമിതിയുടെ രഹസ്യം??

ചരിത്രകാരന്മാരെയും ശാത്രജ്ഞരേയും ഇന്നും വട്ടം കറക്കുന്നതാണ് ടിയനാക്കോ നിർമിതിയുടെ രഹസ്യങ്ങൾ. ചക്ക്രങ്ങളുടെ ഉപയോഗത്തെ പറ്റി പൂർണമായി അഞ്ജരായിരുന്ന ജനത ടിടകക തടാകത്തിന്റെ അടുത്ത് നിന്നും 100 ടണ്ണിനു മുകളിൽ ഭാരമുള്ള കല്ലുകൾ നിർമാണപ്രവർത്തനങ്ങൾക്കായി എങ്ങനെ കൊണ്ടുപോയി എന്നത് ഉത്തരംകിട്ടാത്ത ചോദ്യമാണ്. ഒരു സൂചി പോലും കടത്തിവിടാൻ ഉള്ള വിടവ് ഇല്ലാതെ ഒരു കല്ല്‌ മറ്റൊരു കല്ലിനു മുകളിൽ കൃത്യമായി ചെർന്നിരിക്കുന്നു. കല്ലിന്റെയോ ഉളിയുടെയോ ഒരു ചെറിയ പാട് പോലും ഇല്ലാതെ ഈ കല്ലുകൾ എങ്ങനെ ഇത്ര കൃത്യമായി മുറിച്ചെടുത്തു? പുതിയ ടെക്ക്നോളജികളായ ലേസർ കട്ടിംഗ് diamond കട്ടിംഗ് തുടങ്ങിയവക്ക് ഇത്രയും ഫിനിഷിംഗോടെ കട്ട് ചെയ്യാൻ സാദിക്കില്ല എന്ന് പരീക്ഷിച്ചറിഞ്ഞ സത്യമാണ്. എന്ത് ടെക്നോളജി ഉപയോഗിച്ചായിരിക്കാം ഈ കല്ലുകൾ മുറിച്ചെടുതിട്ടുണ്ടാകുക? അന്നത്തെ കാലത്ത് ഈ കല്ലുകളെക്കാൾ കട്ടി ഉണ്ടായിരുന്ന വസ്തു diamond മാത്രമായിരുന്നു.

പുമ പുങ്കുവിൽ ഉള്ള ചില കല്ലുകൾക്ക് കാന്തീകശക്തി ഉണ്ട് . ഒരു വടക്ക് നോക്കി യന്ത്രം ഇതിന്റെ അടുത്ത് കൊണ്ടുവന്നാൽ അതിന്റെ ദിശമാറുന്നതായി കാണാം. പക്ഷെ ഈ കല്ലിന്റെ ഓരോ വശത്തും വേറെ വേറെ ദിശകളിലേക്കാണ് വടക്ക്നോക്കി യന്ത്രം തിരിയുക. എന്തുകൊണ്ടാണിത്? എന്തിനായിരുന്നു ഈ കല്ലുകൾ ഉപയോഗിച്ചിരുന്നത്? ഉത്തരം അറിയില്ല എന്ന് തന്നെ.

ടിയനക്കോയിലെ നിർമിതികൾ അന്യഗ്രഹ ജീവികൾ നിർമിച്ചതാണെന്ന് വിശ്വസിക്കുന്ന ചരിത്രകാരന്മാരും വിരളമല്ല. അതിനു കാരണങ്ങളുണ്ട്താനും. മോഡേണ്‍ ടെക്നോളജി ഉപയോഗിച്ച് പോലും നിർമിക്കാൻ ആകാത്ത കെട്ടിടങ്ങളും മറ്റും കേവലം മനുഷ്യശക്തിയിൽ നിർമിച്ചതാവാൻ വഴിയില്ല എന്നതാണ് അവരുടെ വാദം. പുമ പുങ്കുവിലും മറ്റും കാണുന്ന മനുഷ്യമുഖത്തോട് സാദൃശ്യമുള്ള രൂപങ്ങൾ മനുഷ്യരുടെതിൽ നിന്നും വെത്യാസമുള്ളവയാണ്. അവ അന്യഗ്രഹജീവികളുടെതാകാം. ഈ വിഷയത്തിൽ വാദപ്രതിവാദങ്ങളും ചർച്ചകളും ഇപ്പോളും നടന്നു വരികയാണ്.

<

p style=”margin: 0px 0px 10px;color: #585858;font-family: ‘Open Sans’, Helvetica, Arial, sans-serif;font-size: 14px;line-height: 20px”>index

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ