ചെകുത്താൻ ഗുഹ'യിലെ മീനുകള്‍

Share the Knowledge

അവിശ്വസനീയമായ ശാസ്ത്ര ലോകത്തിന് പോലും അത്ഭുതമായ മീനുകളാണ് കലിഫോര്‍ണിയ മുഭൂമിയിലെ പപ്ഫിഷുകള്‍. കണക്ക് കൂട്ടലുകളനുസരിച്ച് ഈ മരുഭൂമിയില്‍ ഇവര്‍ താമസക്കാരായിട്ട് ഏതാണ്ട് 900 വര്‍ഷത്തോളമായി. കലിഫോര്‍ണിയയിലെ ഡത്ത് വാലി അഥവാ മരണത്തിന്‍റെ താഴ്‌വരയില്‍ ചെകുത്താന്‍റെ ഗുഹ എന്ന് വിളിക്കപ്പെടുന്ന കിടങ്ങിലാണ് ഇവയുടെ വാസം. ഈ കിടങ്ങിന്റെ വലിപ്പം ഏതാണ്ട് 70 അടി നീളവും 10 അടി വീതിയും മാത്രമാണ്. 

അതായത് ഒരു സാധാരണ ബസ്സിന്‍റെ വലിപ്പം. മുന്നോറോളം വരുന്ന പപ്ഫിഷുകള്‍ കടുത്ത വരള്‍ച്ചകളെ ഉള്‍പ്പടെ അതിജീവിച്ച് ഇത്രയും വര്‍ഷം എങ്ങനെ അതിജീവിച്ചു എന്നത് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമാണ്.

പപ്ഫിഷുകള്‍ ചെകുത്താന്‍റെ ഗുഹയില്‍ താമസമാക്കിയിട്ട് 900 വര്‍ഷത്തോളമെ ആയുള്ളു എങ്കിലും ഹിമയുഗത്തോളം പഴക്കമുണ്ട് ഇവയുടെ പൂര്‍വ്വികര്‍ക്ക്. അക്കാലത്ത് കടലില്‍ ധാരാളമായി കാണപ്പെട്ടിരുന്നവയാണ് പപ്പ് ഫിഷുകള്‍. അതേസമയം, കടലില്‍ നിന്ന് ഏറെ അകലെ സ്ഥിതി ചെയ്യുന്ന ഡെത്ത് വാലിയില്‍ ഇവ എങ്ങനെ എത്തിപ്പെട്ടു എന്ന കാര്യവും നിഗൂഢമാണ്.

നീലനിറത്തിലുള്ള സുന്ദരന്‍മാരാണ് പപ്ഫിഷുകള്‍. കുഞ്ഞന്‍മാരായ ഇവ പപ്ഫിഷ് വിഭാഗത്തിലുള്ള മറ്റ് മീനുകളുടെ സങ്കരത്തിലൂടെയാണ് വെല്ലുവിളികളെ അതീജീവിച്ചതെന്നാണ് ഒരു വിഭാഗം ശാസ്ത്രജ്ഞര്‍ കരുതുന്നത്. എന്നാല്‍ ഇക്കാര്യം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.

നെവാഡ നാഷണല്‍ പാര്‍ക്കിന്‍റെ കീഴിലുള്ള ഡെത്ത് വാലിയില്‍ പപ്ഫിഷുകളുടെ സംരക്ഷണാര്‍ഥം കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഗവേഷകര്‍ക്കല്ലാതെ മറ്റാര്‍ക്കും ചെകുത്താന്‍റെ ഗുഹയിലക്ക് പ്രവേശിക്കാന്‍ അനുവാദമില്ല.

<

p style=”margin: 0px 0px 10px;color: #585858;font-family: ‘Open Sans’, Helvetica, Arial, sans-serif;font-size: 14px;line-height: 20px”>By Shahid Alukkal

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ