ചേറുമ്പ് ഇക്കോ വില്ലേജ് - കരുവാരക്കുണ്ട്

Share the Knowledge

ഏതാ ഈ സ്ഥലം?കരുവാരകുണ്ട്…എവിടെയാ ഇത്?

മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ താലൂക്കില്‍ വണ്ടൂര്‍ ബ്ളോക്കിലാണ് കേരള എസ്റ്റേറ്റ്, കരുവാരകുണ്ട് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന കരുവാരകുണ്ട് എന്ന സ്ഥലം

 • അല്ല…ഇതിന്‍റെ പേര് കൊള്ളാലോ…ഇതെന്താപ്പതു ഇങ്ങനൊരു പേര്?

കരു എന്ന് പറഞ്ഞാല്‍ ഇരുമ്പയിര് എന്നാണര്‍ത്ഥം. ഇരുമ്പയിര് വാരിയെടുത്തിരുന്ന സ്ഥലം-ഇങ്ങനെയാണ് “കരുവാരകുണ്ടാ”യി അറിയപ്പെട്ടതാണെന്ന് ഗൂഗിള്‍ സ്വാമി വഴി കിട്ടിയ വിവരം. കരുവാരകുണ്ടിനെ ദക്ഷിണേന്ത്യയിലെ ജംഷഡ്പൂര്‍ എന്നും വിളിക്കാമാത്രെ..

 • അത് ശരി. എന്താണ് അവിടെ ഇപ്പൊ ഇത്ര പ്രത്യേകത?

കാര്‍ഷിക മേഖലയായ കരുവാരകുണ്ട് പഞ്ചായത്ത് കാടുമായി വളരെ അടുത്തു കിടക്കുന്നതും കുന്നും, മലകളും ഒക്കെ നിറഞ്ഞു കിടക്കുന്ന ഒരിടമാണ്. റബ്ബര്‍, തെങ്ങ്, കമുക്, കുരുമുളക്, ഏലം, ജാതിക്ക, ഇഞ്ചി, മഞ്ഞള്‍, ഗ്രാമ്പു, വാഴ, കാപ്പി, പച്ചക്കറികള്‍, മരച്ചീനി, കശുമാവ്, ചേമ്പ്, ചേന ഒക്കെയാണ് പ്രധാനമായും ഇവിടെ കൃഷിചെയ്തുവരുന്നത്. അത് പോലെ കരുവാരകുണ്ടിന്റെ സമീപത്ത് സ്ഥിതി ചെയ്യുന്ന പശ്ചിമഘട്ടം, സമുദ്രനിരപ്പില്‍ നിന്ന് ഒന്നര കിലോമീറെരോളം ഉയരത്തിലാണ്. കരുവരകുണ്ടിന്റെ സ്വന്തം ഒലിപ്പുഴ ഉത്ഭവിക്കുന്നതും അവിടെ നിന്നാണ്. ഏകദേശം 1 കി.മി. ഉയരത്തില്‍ നിന്ന് കല്ലംപുഴയും ഉല്‍ഭവിക്കുന്നു.

index

 • സംഗതി കൊള്ളാലോ. അപ്പൊ വളരെ പ്രകൃതി രമണീയമായ സ്ഥലമാണല്ലേ? ഒന്ന് പോകണമല്ലോ? ഒരു ദിവസം ട്രിപ്പ് അടിച്ചാല്‍ എന്തൊക്കെ കാണാനുണ്ട് അവിടെ?

പ്രധാനമായും ചെറുമ്പ് എക്കോ ടൂറിസം, കേരളംകുണ്ട് വെള്ളച്ചാട്ടം, ബറോഡ വെള്ളച്ചാട്ടം, അര്ത്തല എസ്റ്റേറ്റ്‌, ബ്രിടീഷ് ബംഗ്ലാവ്, കൂമ്പന്‍ മല ഇവയൊക്കെയാണ് പ്രധാന സ്ഥലങ്ങള്‍. ഞാന്‍ പോയിട്ടുള്ളത് ചെറുമ്പ് എക്കോടൂറിസം,കല്‍കുണ്ട്, കേരളംകുണ്ട് എന്നീ സ്ഥലങ്ങളിലാണ്.

 • ചെറുമ്പ് എക്കോ ടൂറിസം? 

index (2)

അതെ. കുടുംബവുമൊത്ത് നല്ല ഒരു പാട് നിമിഷങ്ങള്‍ ചിലവഴിക്കാന്‍ പറ്റിയ ഒരിടമാണ് ഇത്. നമ്മള് നേരത്തെ പറഞ്ഞ ഒലിപ്പുഴക്ക്‌ കുറുകെയുള്ള പാലത്തിന്റെ ഇരു വശങ്ങളിലുമായി ഒരു കൊച്ചു പാര്‍ക്കും,തൂക്കുപാലവും,ബോട്ടിങ്ങും വിശ്രമകേന്ദ്രവുമായൊക്കെ ചേര്‍ന്നുള്ള ഒരു രസികന്‍ സ്ഥലം. ഞാന്‍ ഒന്നര വര്ഷം മുമ്പ് പോയപ്പോഴുള്ള പോലല്ല ഇപ്പൊ. മനോഹരമായ പ്രവേശന കവാടവും പെഡല്‍ ബോട്ടുകളും തൂക്കുപാലവും പൂന്തോട്ടവും മറ്റുമൊക്കെ പുതിയതായി വന്ന മാറ്റങ്ങളാണ്. പത്തു രൂപയുടെ പ്രവേശന ഫീസ്‌ കൊടുത്താല്‍ അകത്തു കയറാം. ക്യാമറക്ക്‌ പ്രത്യേകം ചാര്‍ജ് ഇല്ല.

 • അകത്ത് കയറിയില്ലെങ്കില്‍ ഒരു നഷ്ടമാണോ?

index (3)

 • അങ്ങനെ പറയാനാകില്ല. അല്‍പ നേരം പശ്ചിമഘട്ട മലനിരകള്‍ കാണാനും ഒലിപ്പുഴയുടെ ഭംഗി ആസ്വദിക്കാനും മാത്രമേ നിനക്ക് ഉദ്ദേശമുള്ളുയെങ്കില്‍ അകത്തു കയറണമെന്ന് നിര്‍ബന്ധമില്ല. പുറത്ത് നിന്ന് തന്നെ ആസ്വദിക്കാവുന്നതേയുള്ളൂ. പിന്നെ ഫോടോഗ്രഫിയില്‍ നിനക്ക് താല്പര്യമുള്ള സ്ഥിതിക്ക് ഒരു ദിവസം പുലര്‍ച്ചെ അവിടെ ക്യാമറയുമായി ചെന്ന് നോക്കൂ. സൂപ്പര്‍ ഫ്രെയിമുകള്‍ തടയും.

 • ഓക്കേ. ഇനി കേരളംകുണ്ടിനെ കുറിച്ച്?

index (4)

കേരളം കുണ്ട് വെള്ളച്ചാട്ടമാണ് മോനേ തകര്‍പ്പന്‍. അത് കരുവാരകുണ്ട് നിന്ന് ഏകദേശം 6 കിലോമീടര്‍ അകലെയാണ്. കല്‍കുണ്ട് എന്ന സ്ഥലത്ത് എത്തുന്നതിനു മുന്നേ. പിന്നെ, അങ്ങോട്ട്‌ പോകുമ്പോ യാത്രക്കിടെ വെറുതെ മൊബൈല്‍ ഫോണും വാട്സപ്പും നോക്കി സമയം കളയരുത്. പോകുന്ന വഴിയിലെ പ്രകൃതി ഭംഗിയൊക്കെ ആസ്വദിച്ചു മെല്ലെ മെല്ലെ പോകണം.

 • വെള്ളച്ചാട്ടത്തിന്റെ അടുത്ത് വരെ വണ്ടി പോകുമോ? ബസ്‌ സര്‍വീസ് ഉണ്ടോ അങ്ങോട്ട്‌?

പിന്നേ…വെള്ളച്ചാട്ടത്തിന്റെ 2 കി.മി. അകലെ വരെ ബസ്‌ സര്‍വീസ് ഉണ്ട്. കാറുകളും അത് വരെയേ പോകൂ.. പിന്നീടങ്ങോട്ട് 2 കിലോമീറ്ററോളം നടത്തം തന്നെ ശരണം. അല്ലെങ്കില്‍ ഒരു പാട് ജീപ്പുകള്‍ ലഭ്യമാണ് (അല്ലെങ്കില്‍ നല്ല ഗ്രൗണ്ട് ക്ലിയറന്‍സ് ഉള്ള വണ്ടികള്‍ വേണം.). ഒറ്റയ്ക്ക് പോകേണ്ടവര്‍ക്ക് 300 രൂപ കൊടുത്തു ഒറ്റക്ക് ജീപ്പില്‍ പോകാം. അതല്ല, കൂടുതല്‍ പേരുണ്ടെങ്കില്‍ പോക്കറ്റില്‍ നിന്നെടുക്കേണ്ട ഷെയര്‍ കുറയും. സമയം ഒരു പ്രശ്നമല്ല എന്നിവര്‍ക്കും ഗ്രൂപ്പായി പോകുന്നവര്‍ക്കും ഒരു രണ്ടു കിലോമീറ്റര്‍ നടക്കുന്നതാണ് നല്ലത്.

index (5)

 • അവിടെ പ്രവേശന ഫീസ്‌ ഉണ്ടോ? 2 കിലോമീറ്റര്‍ ഒക്കെ നടന്ന് തളര്‍ന്നാല്‍ കഴിക്കാനും കുടിക്കാനുമുള്ള സൌകര്യമോക്കെയുണ്ടോ?

അവിടെയും 10 രൂപ തന്നെ. പഴയ പോലല്ല, ഇപ്പൊ ഭക്ഷണം, വെള്ളം ഒക്കെ അതിനടുത്തു തന്നെ കിട്ടും. പേടിക്കാനൊന്നുമില്ല.

index (6)

 • അത് ശരി…എങ്ങനെയുണ്ട് കേരളംകുണ്ട്? നടന്നതിനു മുതലാവുമോ?

എന്താ സംശയം? നല്ല മനോഹരമായ വെള്ളച്ചാട്ടം തന്നെ. മലമുകളില്‍ നിന്നും പാറകെട്ടുകളിലൂടെ ഒഴുകി താഴെ നൂറു മീറ്റര്‍ താഴേക്ക് ഒരു സ്വിമ്മിംഗ് പൂള്‍ പോലുള്ള ഒരു കുണ്ടിലേക്ക് പതിക്കുന്ന വെള്ളച്ചാട്ടത്തിന്റെ ആ കാഴ്ച്ച ഒന്ന് കാണേണ്ടത് തന്നെയാണ് മച്ചാനേ.. വെള്ളത്തിലേക്ക് ഇറങ്ങാനും കുളിക്കാനും കൂടെ പോയാല്‍ പിന്നെ ഒരു രക്ഷയുമില്ല. ഒന്നര കൊല്ലം മുമ്പ് പോയപ്പോള്‍ താഴേക്ക് പോകാനുള്ള നടപ്പാത ഇല്ലായിരുന്നു. ഇപ്പോള്‍ ഇരുമ്പ് കോണിപ്പടികളൊക്കെ വെച്ച് വെള്ളച്ചാട്ടത്തിന്റെ ഭംഗി കുറച്ചു കൂടെ ആസ്വദിക്കാന്‍ പറ്റുന്ന വിധത്തില്‍ ഒരുക്കിയിട്ടുണ്ട്….ചിത്രങ്ങള്‍ കണ്ടു നോക്ക്…ബാക്കി അത് പറയും.

 • ഓക്കേ. പിന്നീട് എവിടെയെങ്കിലും പോയോ?

തിരിച്ചു വന്നു മെയിന്‍ റോഡില്‍ എത്തി ഏകദേശം 1 കിലോമീറ്റര്‍ കൂടി പോയാല്‍ നല്ല സ്ഥലങ്ങള്‍ വേറെയുമുണ്ടെന്നു അവിടെ ഒരു നാട്ടുകാരന്‍ പറഞ്ഞു…സമയമില്ലാത്തതിനാല്‍ അവിടെയൊന്നും പോകാന്‍ പറ്റിയില്ല. അടുത്ത തവണ ബാക്കിയുള്ള സ്ഥലങ്ങള്‍ കൂടി കാണണം. കൂടുതല്‍ വിശേഷങ്ങള്‍ ചിത്രങ്ങള്‍ കണ്ടാല്‍ മനസിലാകും….

index (7)

 • കൂമ്പന്‍ മല ട്രക്കിങ്ങിനെ കുറിച്ചൊന്നും പറഞ്ഞില്ല.

ഇപ്പോള്‍ അങ്ങോട്ട്‌ കയറ്റി വിടുന്നില്ല എന്നാണ് കേരളംകുണ്ടിലെക്ക് പോയപ്പോള്‍ ജീപ്പ് ഡ്രൈവര്‍ പറഞ്ഞത്. മാവോയിസ്റ്റ് പ്രശ്നവും ഉണ്ടെന്നു കേട്ട്‌. കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചിട്ട് പറയാം. അത് പോലെ തന്നെ ബറോഡ വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനം ഇപ്പോള്‍ നിയന്ത്രിച്ചിരിക്കുകയാനെന്നും മൂപ്പര്‍ പറഞ്ഞു – ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ മരണ ശേഷം. അപ്പൊ കരുവാരകുണ്ട് ആസ്വദിച്ചു വാ. കണ്ട പുതിയ കാഴ്ചകളും കിട്ടിയ പുതിയ വിവരങ്ങളും എനിക്കും പറഞ്ഞു താ. ഞാനിപ്പോ പറഞ്ഞതില്‍ എന്തെങ്കിലും തെറ്റുകളുണ്ടെങ്കില്‍ അതും തിരുത്താലോ..

 • ശരി. അല്ല…അങ്ങോട്ട്‌ പോകുന്ന റൂട്ട് പറഞ്ഞില്ല??

ഓ…അത് മറന്നു – മലപ്പുറം ടൌണ്‍ നിന്നാണെങ്കില്‍, പന്തലൂര്‍-പാണ്ടിക്കാട്- തുവ്വൂര്‍ വഴി കരുവാരകുണ്ട് പോകുന്നതാകും നല്ലത്. ഇതില്‍ പന്തലൂര്‍-പാണ്ടിക്കാട് റൂട്ട് നല്ല പ്രകൃതിരമണീയമായ കാഴ്ചകളൊക്കെ കണ്ടങ്ങനെ പോകാം. നിലമ്പൂര്‍ നിന്നാണെങ്കില്‍, പൂക്കോട്ടുംപാടം-ചോക്കാട്-കാളികാവ് വഴിയും പോകാം…ആ റൂട്ടാണെങ്കില്‍ അതി മനോഹരമാണ്. സമയമുണ്ടെങ്കില്‍ പൂക്കോട്ടുംപാടം,ടി.കെ. കോളനി,ചോക്കാട്,തേള്‍പ്പാറ,കല്ലാമൂല ഒക്കെ കറങ്ങി നല്ല സുന്ദര കാഴ്ചകള്‍ ആസ്വദിച്ചങ്ങനെ പോകാവുന്നതാണ്. അപ്പൊ ശരി. പോയി വാ…….

<

p style=”margin: 0px 0px 10px;color: #585858;font-family: ‘Open Sans’, Helvetica, Arial, sans-serif;font-size: 14px;line-height: 20px”>Navas Mohamed

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ