ഹെന്‍ട്രി റോയിസ് +ചാള്‍സ് റോള്‍സ്= റോള്‍സ് റോയിസ്

Share the Knowledge

വ്യവസായ ലോകത്തെ വിജയ ജോഡികള്‍ക്ക് നല്ലൊരു ഉദാഹരണമായിരുന്നു റോള്‍സും, റോയ്സും..ദാരിദ്ര്യത്തില്‍ വളര്‍ന്ന റോയ്സും,സമ്പന്നതയുടെ മടിത്തട്ടില്‍ പിച്ച വെച്ച റോള്‍സും കൈ കോര്‍ത്തപ്പോള്‍ കാറുകളുടെ ലോകത്ത് പുതിയ നക്ഷത്രം ഉദിച്ചു..റോള്‍സ് റോയ്സ്..!!

ആഡംബര വാഹനങ്ങളുടെ ഈ അവസാന വാക്കിന്‍റെ, സൃഷ്ട്ടികളില്‍ ഒരാളായ ഹെന്‍ട്രി റോയിസിനു ദാരിദ്രം, ചെറുപ്പകാലത്ത് തന്നെ മുതല്‍കൂട്ടായിരുന്നു..1863 അദ്ദേഹം ജനിച്ചു…കേവലം ഒന്‍പതാം വയസ്സില്‍ പിതാവിനെ നഷ്ട്ടമായത്തോടെ തുടര്‍ന്ന് കുടുംബത്തിന്റെ ഉത്തരവാദിത്തം ആ കൈകളിലായി.. 
നോര്‍ത്തെണ്‍ റയില്‍വേയില്‍ അപ്പ്രന്ടീസായി ചേര്‍ന്ന് ജീവിതം മുന്നോട്ട് പോകുമ്പോഴായിരുന്നു ..എന്ജിനിയറിംഗ് മേഖലയിലെ തന്റെ കഴിവുകള്‍ അദ്ദേഹം തിരിച്ചറിയുന്നത്..ശേഷം ഒരു അകന്ന ബന്ധുവിന്റെ സാമ്പത്തിക സഹായത്തിന്‍ മേല്‍ മെക്കാനിക്കല്‍ എന്ജിനിയറിംഗ് നൈറ്റ്‌ ക്ലാസ്സുകളില്‍ പോയി പഠിച്ചെടുക്കാന്‍ അവസരം ലഭിച്ചു….അത് അയാള്‍ നന്നായി വിനിയോഗിച്ചു..1883 ല്‍ തന്‍റെ സുഹൃത്തായ എണസ്റ്റ് ക്ലാര്‍മോണ്ട് എന്ന വ്യക്തിയുമായി ഒരു ഇലക്ട്രിക്കല്‍ എന്ജിനിയറിംഗ് സ്ഥാപനം അയാള്‍ തുടങ്ങി..
1903 ല്‍ സ്ഥാപനം ഏകദേശം പച്ചപിടിച്ചു പോകുന്ന സമയത്താണ് റോയിസ് ഒരു കാര്‍ വിലയ്ക്ക് വാങ്ങുന്നത് …തന്റെ നാല്‍പ്പതാം വയസ്സില്‍..പക്ഷെ അതിന്റെ എഞ്ചിന്‍ പ്രവര്‍ത്തനം അയാള്‍ക്ക് ഇഷ്ട്ടപെട്ടില്ല..തന്റെ അഭിരുചി അനുസരിച്ച് ഭേദഗതികള്‍ വരുത്തി എഞ്ചിനും ഷാസിയും രൂപ കല്‍പ്പന ചെയ്തു ഒരു കാര്‍ നിര്‍മ്മിക്കാന്‍ അദ്ദേഹം തീരുമാനിച്ചു..അന്നുവരെ ഉണ്ടായിരുന്ന കാറുകളെക്കാള്‍ നിലവാരം പുലര്‍ത്തുന്ന ഒന്ന് അദ്ദേഹത്തിന് നിര്‍മ്മിക്കാനായി..അതോടെ റോയിസ് ലിമിറ്റഡ് , ഇലക്രിക്കല്‍ എന്ജിനിയറിംഗില്‍ നിന്ന് കാര്‍ നിര്‍മാണ രംഗത്തേക്ക് ചുവടു മാറ്റി….

അതേസമയം ചാള്‍സ് റോള്‍സിന്റെ പശ്ചാത്തലം വ്യത്യസ്തമായിരുന്നു ..സമ്പന്ന കുടുംബത്തില്‍ ജനിച്ച അദേഹം.. ബ്രിട്ടനിലെ ഏറ്റവും മികച്ച സ്കൂള്‍ വിദ്യഭ്യാസം നേടിയ ശേഷം കേംബ്രിജ് സര്‍വകലാശാലയില്‍ നിന്ന് മെക്കാനിസം ആന്‍ഡ്‌ അപ്ലൈഡ് സയന്‍സില്‍ നിന്ന് ബിരുദം നേടി..ശേഷം കാറുകളിലെക്കായി ശ്രദ്ധ..ലോക പ്രസിദ്ധമായ റോയല്‍ ഓട്ടോ മൊബൈല്‍ ക്ലബിന്റെ സ്ഥാപക അംഗമായ അദേഹം, റോള്‍സ് ആന്‍റ് കമ്പനി എന്നൊരു സ്ഥാപനം ആരംഭിച്ചു…റോള്‍സിനെയും റോയിസിനെയും പരിചയപ്പെടുത്തിയത് ഹെന്‍ട്രി എഡ്മണ്ട് എന്ന ഒരു വ്യക്തിയായിരുന്നു..അദേഹം റോള്‍സിന്റെ സുഹൃത്തും,റോയിസിന്റെ കമ്പനിയുടെ ഓഹരി ഉടമകളില്‍ ഒരാളുമായിരുന്നു..1904 മേയ് നാലിന് മാഞ്ചെസ്സ്റ്റിലെ മിഡ്ലാന്റ് ഹോട്ടലില്‍ വ്യവസായ ചരിത്രത്തിലെ നാഴികകല്ലായ ആ കൂടി കാഴ്ച നടന്നു… അന്നവിടെ നടന്ന കരാറിന്റെ വിശദാംശങ്ങള്‍ ഇന്നും അജ്ഞാതമാണ്…എങ്കിലും ഒന്നുറപ്പായിരുന്നു..സ്വന്തം നിലയില്‍ പഠിച്ചു ഉയര്‍ന്നു വന്ന കഠിനധ്വാനിയായിരുന്ന റോയിസിനോട്‌ സമ്പന്നനും പ്രതാപിയുമായ റോള്‍സിന് വളരെ ബഹുമാനമായിരുന്നു.. ! ആ നിര്‍മാണ മികവിനോട് തികഞ്ഞ മതിപ്പും…റോയിസ് നിര്‍മ്മിക്കുന്ന കാറുകള്‍ റോള്‍സ് റോയിസ് എന്ന പേരില്‍ അയാള്‍ വിറ്റഴിക്കാമെന്ന് ഉറപ്പു നല്‍കി..

വര്‍ഷം 1904, റോയിസ് നിര്‍മ്മിച്ച നാലു തരം കാറുകളുടെ വില്‍പ്പനയ്ക്ക് റോള്‍സ് തുടക്കം കുറിച്ചു…ഏറ്റവും പുതിയ ഐറ്റം ഉള്‍പ്പടെ..ഏതാണ്ട് ഒരു വര്ഷം കൊണ്ട് തങ്ങളുടെ ബ്രാന്‍ഡ്‌ മാത്രം വില്‍ക്കുന്ന നിലയിലേക്ക് അയാള്‍ വളര്‍ന്നു…1907 പുറത്തിറക്കിയ, ‘റോള്‍സ് റോയിസ് സില്‍വര്‍ ഗോസ്റ്റ്’ എന്ന ബ്രാന്‍ഡ്‌ ലോകത്തിലെ ഏറ്റവും മികച്ച കാര്‍ എന്ന അംഗീകാരം നേടിയത് ഉള്‍പ്പടെ…

വ്യോമയാന രംഗത്തും റോള്‍സിന്റെ സംഭാവന മികവുറ്റതായിരുന്നു…1910 ജൂലൈ 12 ഒരു വിമാനാപകടത്തില്‍ അദ്ദേഹം കൊല്ലപെട്ടു..വിമാനാപകടത്തില്‍ മരിക്കുന്ന ആദ്യ ബ്രിടീഷുകാരനായി അദ്ദേഹം..മരിക്കുമ്പോള്‍ പ്രായം വെറും 32..
ഹെന്‍ട്രി റോയിസ് 1933 വരെ ജീവിച്ചിരുന്നു… 
മേന്മയുടെയും പ്രൌഡിയുടയും മികച്ച ഉദാഹരണങ്ങള്‍ അക്കമിട്ട് നിരത്തി റോള്‍സ് റോയിസ് എന്ന വമ്പന്‍, പാരമ്പര്യത്തിന്റെ തനിമ അവകാശപ്പെട്ട് വിരാജിച്ചു മുന്നേറുമ്പോള്‍ പകരം നില്‍ക്കാന്‍ ചുരുക്കം ചിലര്‍ മാത്രം..

ഇന്ന് നിലവിലുള്ള ആഡംബര കാറുകളുടെ രാജാവായാണ്‌ റോള്‍സ് റോയ്സ് അറിയപ്പെടുന്നത് ..1906 ല്‍ രൂപം കൊണ്ട ഈ കമ്പനി പിന്നീട് രണ്ടായി പിരിഞ്ഞു ..ഇംഗ്ലണ്ടില്‍ രൂപം കൊണ്ട ഈ സംരംഭം ലോക വ്യാപകമായി കാര്‍ വിപണി കീഴടക്കാന്‍ അധിക കാലമൊന്നും വേണ്ടി വന്നില്ല …! പണമുള്ളവന്‍റെ വാഹനം എന്ന നിലയില്‍ മുന്തിയ നിലവാരത്തിലും ,ഗുണമേന്മയിലും മറ്റേതു കാറുകളെയും പിന്തള്ളി മുന്നേറിയ ഇവനെ, ഇംഗ്ലീഷ്‌കാര്‍ ആദ്യ കാലം മുതല്‍ക്കേ തന്നെ തങ്ങളുടെ ആഡംബരത്തിന്‍റയും കീര്‍ത്തിയുടെയും പ്രതീകമായി മാറ്റി … അന്നും വന്‍വില തന്നെയായിരുന്നു ഓട്ടോ മൊബൈല്‍ രംഗത്ത് ഇതിനെ വ്യത്യസ്തമാക്കിയത് ..

എന്നാല്‍ പറഞ്ഞു വരുന്നത് വളരെ രസകമായ ഒരു ചരിത്രമാണ്‌ 
..ഇംഗ്ലീഷുകാരുടെ ഈ സ്വകാര്യ അഹങ്കാരത്തിനു ‘എട്ടിന്റെ പണി ‘കൊടുത്ത ഭാരതീയനായ ഒരു രാജാവിനെ കുറിച്ച് ..
സ്വതന്ത്ര ലബ്ദിക്ക് കുറച്ചു വര്ഷം മുന്‍പ് അല്‍വാര്‍ രാജവംശത്തിലെ (ഇന്നത്തെ രാജസ്ഥാന്റെ പ്രവശ്യ )ഒരു നാട്ടുരാജ്യം ഭരിച്ചിരുന്ന രാജാവായ ജയ് സിംഗ് പ്രഭാകര്‍ ബഹദൂര്‍ (1892-1937 ) ഒരിക്കല്‍ ലണ്ടന്‍ സന്ദര്‍ശിക്കാന്‍ ഇടയായി ..ആ നാളുകളില്‍ ഒരിക്കല്‍, അദ്ദേഹം അവിടെത്തെ തെരുവിലൂടെ സധാരണ രീതിയില്‍ വസ്ത്രം ധരിച്ചു നടക്കാന്‍ ഇറങ്ങിയപ്പോള്‍ ഒരു റോള്‍സ് റോയ്സ് കമ്പനിയുടെ ഷോ റൂം കണ്ടൂ.. ….ഭാരതത്തിലും ഇതിന്‍റെ ഖ്യാതി അന്നേ പ്രചരിച്ചിരുന്നു ..കൌതുകം തോന്നിയ അദ്ദേഹം അവിടെ കയറി അതിന്റെ വിലവിവരങ്ങളും മറ്റും അന്വേഷിക്കാന്‍ തുടങ്ങി …നിര്‍ഭാഗ്യമെന്നു പറയട്ടെ , വളരെ ധിക്കാരപൂര്‍വമായിരുന്നു അവരുടെ പെരുമാറ്റം ..ഒരു സാധാരണ ഇന്ത്യക്കാരന്‍ എന്ന നിലയില്‍ അല്‍പ്പം പോലും പരിഗണന നല്കാന്‍ അവര്‍ കൂട്ടാക്കിയില്ല …ഒരു പാവം പിടിച്ച ഇന്ത്യക്കാരനെന്ന രീതിയില്‍ ,ഈ വിലപിടിച്ച വാഹനം ഉപയോഗിക്കാന്‍ യോഗ്യത ഇല്ലെന്ന നിലയ്ക്ക് , വാഹനത്തെ പറ്റി വിശദീകരിക്കാന്‍ കൂട്ടാക്കാതെ പുറത്തേക്കുള്ള വഴി അവര്‍ കാട്ടികൊടുത്തു …

index (5)

അപമാനവും ദേഷ്യവും സഹിക്ക വയ്യാതെ അദേഹം ഹോട്ടല്‍ റൂമില്‍ തിരിച്ചെത്തി …! നേരിട്ട അനുഭവത്തിനു നല്ലൊരു മറുപടി നല്കാന്‍ തന്നെ രാജാ ജെയ്സിംഗ് തീരുമാനിച്ചു .!.ശേഷം ഭൃത്യനോട്‌ , ആ കാര്‍ കമ്പനിയെ ബന്ധപ്പെട്ടു അവിടെ നിന്ന് തന്നെ കുറച്ചു കാറുകള്‍ വാങ്ങാന്‍ താത്പര്യമുണ്ടെന്ന് അറിയിക്കാന്‍ ഉത്തരവ് നല്‍കി …കുറച്ചു സമയത്തിന് ശേഷം അദേഹം അവിടേക്ക് പുറപ്പെട്ടു ,,പക്ഷെ അമ്പരപ്പിക്കുന്ന വേഷ വിധാനത്തോടെ ആയിരുന്നു സന്ദര്‍ശനം ….ഇത്തവണ അദേഹത്തിന് നല്ലൊരു വരവേല്‍പ്പ് തന്നെ ലഭിച്ചു .. ..ഒരു സമ്പന്നന്‍ എന്ന നിലയില്‍ കടയുടമയും ,അവിടെയുള്ള ജോലിക്കാരും ആതിഥേയമര്യാദക്ക് ഒരു കുറവും വരുതിയില്ല ..എങ്കിലും മിതത്വത്തോടെയുള്ള ഇടപെടലുകള്‍ക്ക് ശേഷം, 6 റോള്‍സ് റോയിസ് കാറുകളും അവ നാട്ടില്‍ എത്തിക്കുന്നതിനും, ആവശ്യമായ പണം അദേഹം നല്‍കി ….

തുടര്‍ന്ന് ഇന്ത്യയില്‍ തിരിച്ചെത്തിയ രാജാ ജയ് സിംഗ് ആദ്യം ചെയ്തത് എന്തെന്നോ ..കമ്പനിയുടെ ഈ ആറു ബ്രാന്‍ഡട് കാറുകളും നേരെ നഗര വികസനത്തിന്‍റെ മാലിന്യ നിര്‍മാര്‍ജന വിഭാഗത്തിലേക്ക് എത്തിച്ചു ….ശിപായിമാര്‍ ദിവസേന റോള്‍സ് റോയിസില്‍ നഗര ശുദ്ധീകരണത്തിന് ഇറങ്ങും …. ഇതിനു വേണ്ടി ഇറക്കുമതി ചെയ്ത വാഹനം എന്നാ നിലയില്‍ നല്ല പ്രചാരണവും നല്‍കി …യൂറോപ്പില്‍ സായിപ്പന്മാര്‍ ഉപയോഗിക്കുന്ന ‘ആഡംബരത്തിന്റെ അവസാന വാക്ക് ‘ഇന്ത്യയില്‍ കുപ്പ തോട്ടിക്കു സമമായി …..!

വിദേശ രാജ്യങ്ങളില്‍ മറ്റും റോള്‍സ് റോയിസിന്‍റെ പ്രൌഡിയെ കുറിച്ചു കേട്ടാല്‍ ആളുകള്‍ പറയുന്നത് …”ഏത് ..?? ഇന്ത്യയില്‍ വേസ്റ്റ് വാരുന്ന വണ്ടിയല്ലേ എന്നുവരെയായി കഥ …….

രാജകീയ വാഹനത്തിന്റെ വില ക്രെമേണ കുത്തനെ ഇടിയാന്‍ തുടങ്ങി ..! കൂറ്റന്‍ കാറിന്റെ യശസ്സ് അപ്പാടെ മങ്ങി .! ഇതെല്ലം കണ്ടു ഉള്ളാലെ ചിരിക്കുകയായിരുന്നു രാജാ ജയ് സിംഗ് …അതുവരെ നിലവാരത്തില്‍ മികച്ചു നിന്ന ഈ കാര്‍ വിപണിയില്‍ തകര്‍ച്ച നേരിട്ടതോടെ കമ്പനി അധികൃതര്‍ നേരിട്ട് രാജാവിനെ ബന്ധപ്പെട്ടു …!’ വിഖ്യാത ശകടത്തിന്റെ’ ധര്‍മ്മം, നാട്ടിലേക്കു വരുത്തി അവരെ നേരിട്ട് കാട്ടികൊടുക്കുകയാണ് രാജാ ജയ് സിംഗ് ചെയ്തത് …! ഇതോടെ തീരുമാനം ദയവു ചെയ്തു പിന്‍വലിക്കാന്‍ അവര്‍ രാജാവിനോട് അപേക്ഷിച്ചു ..പകരം ഇതുകൂടാതെ ആറു കാറുകള്‍ കൂടി രാജാവിന്‌ വെറുതെ നല്കുവാന്‍ തീരുമാനിച്ചു ..പക്ഷെ ക്ഷേമാപണം നടത്തിയതോടെ ഒടുവില്‍ രാജാ ജയ് സിംഗ് തന്‍റെ തീരുമാനം പിന്‍വലിച്ചു അവ കമ്പനിക് തിരിച്ചു നല്‍കി ….!!

ഈ സംഭവത്തോടെ റോള്‍സ് റോയ്സ് കമ്പനിക്കാര്‍ ഒരു പാഠം പഠിച്ചു..തന്നെയുമല്ല ഇംഗ്ലീഷുകാര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങളിലുള്ള അമിത ആത്മ വിശ്വാസവും കുറഞ്ഞുവെന്ന് തന്നെ പറയാം ….!

<

p style=”margin: 0px 0px 10px;color: #585858;font-family: ‘Open Sans’, Helvetica, Arial, sans-serif;font-size: 14px;line-height: 20px”>കടപ്പാട് : unknown  ബ്ലോഗ്‌

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ