LAMBRETTA : ലാംബ്രട്ട

Share the Knowledge

ലാംബ്രട്ട സ്കൂട്ടര്‍കളുടെ നിര്‍മ്മാതാവായ ഫോര്‍ഡിനാന്റോ
ഇന്നസെന്റിയുടെ ( ferdinado innocenti )തുടക്കം ഇരുമ്പ് പൈപ്പുകള്‍ നിര്‍മ്മിക്കുന്ന ഫാക്ടറിയില്‍നിന്നാണ്

1922-ല്‍ അരംഭിച്ച ഈ നിര്‍മ്മാണശാല പക്ഷേ രണ്ടാം ലോകമഹയുദധത്തില്‍
തകര്‍ന്നു തരിപ്പണമായി യുദധം കഴിഞ്ഞ് സാന്‍പത്തികമായി
തകര്‍ന്ന ഇറ്റലിയില്‍ വില കുറഞ്ഞതും ഇന്‍ദധനക്ഷമതയേറിയതുമായ
വാഹനങ്ങള്‍ ആളുകള്‍ തിരയാന്‍ തുടങ്ങി.
ഈ അവസരത്തിലാണ് തന്‍റെ പഴയ ബിസിനസിനെ തിരിച്ചുകൊണ്ടുവരാന്‍
പുതിയ സംരംഭത്തെക്കുറിച്ച് ഇന്നസെന്റി ചിന്‍ന്തിക്കാന്‍ ആരംഭിക്കുന്നത്

സ്കൂട്ടറുകള്‍ എന്ന ആശയം ഇന്നസെന്റിയുടെ ഉള്ളില്‍ വരുന്നത്
ഇറ്റലിയിലെ അമേരിക്കന്‍ പട്ടാളക്കാര്‍ ഉപയോഗിച്ച കഷ്മാന്‍
സ്കൂട്ടറുകളില്‍ നിന്നാണ് നാസിപട്ടാളത്തിന്‍റെ കെണിയില്‍ നിന്നു
വെട്ടിച്ചു കടക്കാന്‍ അമേരിക്കന്‍ സൈനികരെ സഹായിച്ച ഈ
സ്കൂട്ടറുകളെ അടിസ്ഥാനമാക്കി പുതിയ ഒരു വാഹനം നിര്‍മ്മിക്കാന്‍
ഇന്നസെന്റി തിരുമാനിച്ചു.

ആദുനിക ഹെലികോപ്റ്ററുകളുടെ ഡിസൈനര്‍ എന്നറിയപ്പെടുന്ന കോറാഡിനോ ഡി അസ്കാനിയെയാണ് ( corradino d, ascanio ) ഇന്നസെന്റി അതിനായി തെരഞ്ഞെടുത്തത്

പൊതുവേ മോട്ടര്‍സൈക്കിളിനെ വെറുത്തിരുന്ന അസ്കാനിയോ ഫ്രണ്ടില്‍
പ്രതേൃക ഷീല്‍ഡോടുകൂടിയ പുതിയ സ്കൂട്ടര്‍ രൂപകല്‍പന ചെയ്തു
എന്നാല്‍ ഇന്നസെന്റിക്ക് ഈ മോഡല്‍ ഇഷ്ടമായില്ല.
അസ്കാനിയോ ആകട്ടെ തന്‍റെ പുതിയ ഡിസൈന്‍ ഇറ്റലിയിലെ മറ്റൊരു
പ്രമുഖ വാഹന നിര്‍മ്മാതാവായ പിയോജിയോക്ക് നല്‍കി പിയോജിയോ
ആ ഡിസൈന്‍ ഉപയോഗിച് വെസ്പാ എന്ന നാമത്തില്‍
1947-ല്‍ ആദ്യ സ്കൂട്ടര്‍ വിപണിയിലിറക്കി
ഇന്നസെന്റിയും വിട്ടുകൊടുത്തില്ല ഒരു വര്‍ഷത്തിനുള്ളില്‍ തന്‍റെ കന്പനിയില്‍ നിമ്മിക്കുന്ന വട്ടത്തിലുള്ള പൈപ്പുകള്‍ ഉപയോഗിച്ച് ഒരു
സ്കൂട്ടര്‍ ലാംബ്രട്ട എന്ന നാമത്തില്‍ ഇന്നസെന്റിയും ഇറക്കി
ഫ്രെമിലെ റൗണ്ട് പൈപ്പുകള്‍ പുറത്തുകാണുന്ന തരത്തില്‍ രൂപകല്‍പന
ചെയ്ത അവയ്ക്ക് ഇന്നത്തെ മോപ്പഡുകളുടെ രുപമായിരുന്നു
1948-ല്‍ ഇറക്കിയ ഈ വാഹനത്തെ മോഡല്‍ എ എന്നാണ് വിളിച്ചിരുന്നത്
വണ്ടിപ്രതിഷിച്ചപോലെ വിജയമായില്ല മോഡല്‍ എയിലെ ചില ചില പോരായ്‌മകള്‍ പരിഹരിച്ച് കഴ്ചയില്‍ വലിയ മാറ്റങ്ങള്‍ വരുത്താതെ
മോഡല്‍ ബിയും മോഡല്‍ സിയും പുറത്തിറക്കി.
മോഡല്‍ സിയുടെ ഡിലക്സ് മോഡലുകളാണ് ലോകപ്രശസ്മായത്
ഇന്നത്തെ സ്കൂട്ടറുകളുടെ പിന്നിലെ എഞ്ചിന്‍ കവറും ഭംഗിയേറിയ
മഡ്ഗാര്‍ഡ് ആദ്യമായി ലംബ്രട്ട അവതരിപ്പിക്കുത് മോഡല്‍ സിയിലായിരുന്നു
മോഡല്‍ സിയുടെ നിര്‍മ്മാണം ലംബ്രട്ടയുടെ വിപണനം കുത്തനെ കൂട്ടി

അസ്കാനിയോ രൂപല്‍പ്ന ചെയ്ത പിയോജിയോയുടെ വെപ്സാ
മോഡലുകള്‍ തന്നെയായിരുന്നു ലാംബ്രട്ടയുടെ എതിരാളികള്‍

എല്‍ഡി മോഡല്‍ ഒരു വലിയ വിജയമായപ്പോള്‍ ഇന്നസെന്റി 
ലാംബ്രട്ടയുടെ ഉത്പാദനം ഗണൃമായി വര്‍ധിപ്പിച്ചു പഷേ 
വര്‍ധനയ്ക്ക്നുസരിച്ചുള്ള വില്പനയുണ്ടായില്ല
ഇതോടെ പുതുതായി ഇറക്കിയ എല്‍ടി മോഡലുകള്‍ കന്പനിയില്‍
കെട്ടികിടക്കാന്‍ തുടങ്ങി ആ സാഹചര്യത്തിലാണ് കന്പനി കയറ്റുമതി
എന്ന ആശയത്തിലേക്ക് വരുന്നത്.
അങ്ങനെ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് ലാംബ്രട്ട കയറ്റി
അയയ്ക്കാന്‍ തുടങ്ങി

ഇന്ത്യ, ഫ്രാന്‍സ്, ജര്‍മ്മനി, ബ്രിസില്‍, സ്പെയിന്‍, കൊളംബിയ എന്നി
രാജ്യങ്ങളിലേക്ക് വന്‍തോതിലാണ് കയറ്റിവിട്ടിരുന്നത്
ഇന്ത്യയില്‍ എപിഐ എന്ന കന്പനിക്കായിരുന്നു വിതരണാവകാശം
1965-മുതല്‍ ഇന്ത്യയില്‍ ലംബ്രട്ട വില്‍പന തുടങ്ങി
ലാംബ്രട്ടയുടെ സുവര്‍ണകാലം എന്നു പറയുന്നത് 1950 കളായിരുന്നു
ലക്ഷകണക്കിന് സ്കൂട്ടറുകളാണ് ഓരോ വര്‍ഷവും വിപ്നനടത്തിയിരുന്നത്
1960-കളില്‍ യുറോപ്പിലെ സാന്‍പത്തികസ്ഥിതി മെച്ചപ്പെട്ടത്തോടെ
ആളുകള്‍ക്ക് പ്രിയം കാറുകളോടായി സ്കൂട്ടറുകള്‍ തഴയപ്പെടാന്‍
തുടങ്ങി ലാംബ്രട്ടയുടെ വില്പനയെ ഇത് പ്രതികൂലമായി ബാധിച്ചു
മികച്ച സാങ്കേതികവിധൃകള്‍ ഉപയോഗിച്ച് മെച്ചപ്പെട്ട മോഡലുകള്‍
ഇറക്കി കമ്പനി പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചു എന്നാല്‍ രക്ഷപെട്ടില്ല

കുറച്ചുകാലം ബ്രിട്ടനിലെ ലയ്ലാന്‍ഡ് കമ്പനി ലാംബ്രട്ട എറ്റെടുത്ത്
നടത്തിയെങ്കിലും കരയ്ക്കടുപ്പിക്കാനായില്ല

1972-ല്‍ ഇറ്റലിയിലെ ലാംബ്രട്ട കമ്പനി അടച്ചുപൂട്ടി 
1972-ല്‍ ഇറ്റലിലെ ലാംബ്രട്ട വില്‍ക്കാന്‍ ഒരുങ്ങുകയാണെന്ന്‍ മനസ്സിലാക്കിയ
എപിഐ ഇന്ത്യ ഗവണ്മെന്റിനെ സമീപിച്ചു ലാംബ്രട്ടയുടെ പ്രാധാന്യം
മനസ്സിലാക്കിയ ഗവണ്മെന്റ് 25 ലക്ഷം ഡോളറിനു ലാംബ്രട്ട നാമവും
ഫാക്ടറി ഘടകങ്ങളും വാങ്ങി.

ഇത് എപിഐക്ക് നല്‍കാതെ സ്യന്തം നിലയില്‍ ഒരു ഫാക്ടറി തുടങ്ങാനാണ്
സര്‍ക്കാര്‍ ശ്രമിച്ചത് അങ്ങനെയാണ് സ്കൂട്ടേഴ്സ് ഇന്ത്യ ലിമിററിഡ്
അഥവാ എസ്ഐല്‍ സ്ഥാപിതമാകുന്നത് 
( Scooters India Limited (SIL) )

1972-ല്‍ എസ്ഐല്‍ സ്ഥാപിതമായാതോടെ വിജയ് നാമത്തില്‍
ലാംബ്രട്ട സ്കൂട്ടറുകള്‍ നിരത്തിലിറങ്ങാന്‍ തുടങ്ങി ലാംബ്രട്ടയുടെ
അവസാന മോഡലായിരുന്ന ജിപി 150 ആയിരുന്നു വിജയ് സൂപ്പര്‍
വിജയ് ഡീലക്സ് നാമത്തില്‍ വില്പന നടത്തിയിരുന്നത്

1973- വരെ എപിഐ ലാംബ്രട്ട നാമത്തിലാണ് സ്ക്കൂട്ടറുകള്‍ വിറ്റിരുന്നത്
എന്നാല്‍ ബന്‍ധം പിളര്‍ന്നതോടെ എപിഐക്ക് ആ നാമം ഉപയോഗിക്കാനുള്ള അവകാശം നഷ്ടമായി ഇതോടെയാണ് ലാംബ്രട്ട ലാംബിയായി പേരുമാറി വരുന്നത്

തൊണ്ണൂറുകളുടെ അവസാനത്തില്‍ എസ്ഐല്‍ ചേതക്കിന്‍റെയും
ജപ്പാനിസ് ബൈക്കുകളുടെയും മുന്നില്‍ പിടിച് നില്‍ക്കന്വാതെ
സ്ക്കൂട്ടര്‍ നിര്‍മ്മാണം അവസാനിപ്പിച്ചു.
എസ്ഐല്‍ വിക്രം ഓട്ടോറിക്ഷകളും സ്കൂട്ടേഴ്സിന്‍റെ സ്പെയര്‍
പാര്‍ട്ടുകളും മാത്രം നിര്‍മ്മിക്കുന്ന ഒരു കന്പനിയായി മാറി.

Jose Kurian

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ