New Articles

ചരിത്രമുറങ്ങുന്ന വയനാട്

വയനാടിന്റെ ചരിത്രം ഒരു പരിധിവരെ സങ്കീർണ്ണമാണ്. ആദിവാസി സമൂഹമായ വേടർ മുതൽ ടിപ്പുസുൽത്താൻ, പഴശ്ശിരാജ, ബ്രിട്ടീഷ് ഭരണാധികാരികൾ എന്നിവരുടെ വരെ ഭരണത്തിൻ കീഴിൽ നിരവധി മാറ്റങ്ങൾ വയനാടിന് സംഭവിച്ചിട്ടുണ്ട്. 10-ാം നൂറ്റാണ്ടുവരെ നിയന്ത്രണമില്ലാതെ വനവൃക്ഷങ്ങൾ വെട്ടിയതായും തീയിട്ട് കൃഷി നടത്തുന്ന പുനം കൃഷി രീതികൾ അവലംബിച്ചിരുന്നതായും പറയപ്പെടുന്നു. 14-ാം നൂറ്റാണ്ടോടുകൂടിതന്നെ കാടു വെട്ടി കുരുമുളക് വ്യാപകമായി കൃഷി ചെയ്തിരുന്നു. ഈസ്റ്റ് ഇന്ത്യാ കമ്പനി 1790-കളിൽ സ്വന്തമായി കുരുമുളക്, പരുത്തി, തെങ്ങ്, കാപ്പി തുടങ്ങി പല കൃഷികളും വയനാട്ടിൽ പരീക്ഷിക്കുകയുണ്ടായി. വയനാടിന്റെ ചില ഭാഗങ്ങളിലെങ്കിലും 1840-കളിൽ കൃഷി ചെയ്ത കാപ്പി, രോഗം പിടിപെട്ടതോടെ ഉപേക്ഷിക്കപ്പെട്ടു. കാപ്പിക്കുശേഷം തേയിലയും വളരെ പിന്നീട് റബ്ബറും വയനാട്ടിൽ കൃഷിചെയ്തു തുടങ്ങി. ചില ഭാഗങ്ങളിലെങ്കിലും ഏലം കൃഷിയും പരീക്ഷിച്ചു. ലേഖകനും ഡോ. ശങ്കറും ചേർന്നു നടത്തിയ ഒരു പഠനത്തിൽ 1950-1982 കാലഘട്ടത്തിൽ ഏകദേശം 1,086 ച.കി.മീ. വനം മറ്റാവശ്യങ്ങൾക്കായി ഉപയോഗിച്ചു എന്ന് കണ്ടെത്തുകയുണ്ടായി. ഇതിനർത്ഥം ഇത്രയും വനപ്രദേശങ്ങൾ കൃഷിക്കായും കൃഷിയോടനുബന്ധിച്ചുള്ള തോട്ടങ്ങൾക്കായും ഉപയോഗിച്ചു എന്നാണ്.

വനത്തെ വനേതര ആവശ്യങ്ങൾക്കായി ഉപയോഗിക്കുമ്പോൾതന്നെ വനത്തിനകത്തും ധാരാളം മാറ്റങ്ങൾ വന്നുകൊണ്ടേ ഇരുന്നു. തടിക്കുവേണ്ടി മരങ്ങൾ മുറിക്കുന്നത് അനിയന്ത്രിതമാകുകയും അതിന്റെ ഫലമായി തേക്ക് തുടങ്ങിയ വൃക്ഷങ്ങൾ അപൂർവ്വമാകുകയും ചെയ്തതോടെ ടിപ്പു സുൽത്താന്റെ ഭരണത്തിൻകീഴിൽ തേക്ക് രാജകീയ വൃക്ഷമായി പ്രഖ്യാപിക്കപ്പെട്ടു. എങ്കിലും ഭരണത്തിന്റെയും പരിപാലനത്തിന്റെയും മറവിൽ കടന്നുചെല്ലുവാൻ മനുഷ്യർക്ക് സാധ്യമായ സ്ഥലങ്ങളിൽനിന്നെല്ലാം തേക്കുൾപ്പെടെയുള്ള മരങ്ങൾ മുറിച്ചുമാറ്റപ്പെട്ടു. വയനാട് ബ്രിട്ടീഷ് ആധിപത്യത്തിൽ വന്ന കാലത്ത് അന്നത്തെ വനംവകുപ്പ് കൺസർവേറ്റർ, മദിരാശി പ്രസിഡൻസിയിലെ ഏറ്റവും നല്ല വനങ്ങളിൽ ഒന്നാണ് വയനാട് എന്ന് വിശേഷിപ്പിച്ചു. Great Teak Belt of Wayanad ഏതാണ്ട് ശോഷിതമായി എന്ന് ഡോ. ക്ലെഗോൺ നിരീക്ഷിച്ചു. ആനകളെ വേട്ടയാടുന്നത് 1867-ൽ നിരോധിക്കപ്പെട്ടെങ്കിലും 1885-ൽ ആന പിടിത്തം ആരംഭിച്ചു. ഏതാണ്ട് ഇതേ കാലഘട്ടത്തിൽതന്നെ വനം റിസർവ്വ് ചെയ്യുന്ന പ്രക്രിയ ആരംഭിച്ചു. പക്ഷേ, നിയമപ്രശ്‌നങ്ങൾ കാരണം പൂർണ്ണമാക്കുവാൻ സാധിച്ചില്ല. വയനാട്, പാലക്കാട് ഭാഗങ്ങളിലെ വനങ്ങൾ 1882-1883 വർഷത്തിൽ കോഴിക്കോട് ആസ്ഥാനമായ വയനാട് ജില്ലാ ഭരണാധികാരിയുടെ കീഴിലായിരുന്നു. മാനന്തവാടി ആസ്ഥാനമായി വയനാട് വനം ഡിവിഷൻ 1886-ൽ നിലവിൽ വന്നു.
വനം മുഴുവനായി വെട്ടുന്ന സമ്പ്രദായം 1894-ൽ നിർത്തലാക്കി, പകരം നിശ്ചിത സ്ഥലങ്ങളിൽ ഇടമുറിയും, വീണു കിടക്കുന്ന മരങ്ങൾ ശേഖരിക്കുന്ന രീതികളും നിലവിൽവന്നു. വയനാട്ടിലെ വന നശീകരണത്തെക്കുറിച്ച് ബോധവാന്മാരായ ബ്രിട്ടീഷ് ഭരണാധികാരികൾ 1911-ൽ വനപ്രദേശങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള പരിപാലന രീതികൾ നിലവിൽ വരുത്തി. വന നശീകരണത്തിന്റെ ഫലമായി കിങ്ങിണിപ്പൂച്ചെടിപോലെ ഉള്ള കളകൾ വനഭാഗങ്ങളിൽ ധാരാളമായി കണ്ടിരുന്നു. ഇവയുള്ള ഭാഗങ്ങൾ തീയിടുവാനും രോഗബാധിതമായ തേക്ക് മുറിച്ചു മാറ്റുവാനും ആരംഭിച്ചു. തീയിൽനിന്നും വനത്തെ പൂർണ്ണമായി സംരക്ഷിക്കുന്നതിനു പകരം മുൻകൂട്ടി തെരഞ്ഞെടുത്ത പ്രദേശങ്ങളിൽ വേനലിനുമുൻപുതന്നെ നിയന്ത്രിതമായി തീ ഇടുന്ന സമ്പ്രദായം നടപ്പിലാക്കി.
വന നശീകരണത്തിൽനിന്നും വന പരിപാലനത്തിലേക്ക് മാറിയപ്പോഴും കാപ്പിയും കുരുമുളകും തേയിലയും ഏലവും റബ്ബറും വയനാടിന്റെ ഭാഗമായി മാറുകയായിരുന്നു. ഇത്തരം മാറ്റങ്ങൾക്ക് അനുസൃതമായി തോട്ടങ്ങളിൽ ജോലിക്കാവശ്യമായ തൊഴിലാളികളെ മൈസൂർ, ഊട്ടി, ഗൂഡല്ലൂർ തുടങ്ങിയ പ്രദേശങ്ങളിൽനിന്ന് കൊണ്ടുവന്നു. സ്വാതന്ത്ര്യാനന്തരം കേരളത്തിന്റെ മറ്റ് ഭാഗങ്ങളിൽനിന്നും നിരവധി ആളുകൾ വയനാട്ടിൽ കൃഷിക്കായി വന്നതോടെ ഇവിടത്തെ ഭൂപ്രകൃതിയിൽ വന്ന മാറ്റങ്ങൾക്ക് ആക്കം കൂടി.

ഫ്രാൻസിസ് എന്ന ബ്രിട്ടീഷുകാരൻ നീലഗിരിയിലേക്കുള്ള യാത്രയിൽ കണ്ട വയനാടിനെ വിവരിച്ചിരിക്കുന്നത് നിരവധി സസ്യലതാദികളും വന്യജീവികളും നിറഞ്ഞ നിബിഢവനമായിട്ടാണ്. അദ്ദേഹത്തിന്റെ ഭാഷയിൽ അക്കാലത്തെ വയനാട് സസ്യശാസ്ത്രജ്ഞന്മാരുടെ ഒരു പറുദീസയും പ്രകൃതി നിരീക്ഷകർക്ക് അക്ഷയഖനിയും ആയിരുന്നു. നെല്ലും റാഗിയും ചാമയും കൃഷിചെയ്യപ്പെട്ടിരുന്ന വയനാട് ഏറുമാടങ്ങളുടെയും നാടായിരുന്നു. വന്യജീവികളും മനുഷ്യരുമായി ഒരു സഹവർത്തിത്വം ഉണ്ടായിരുന്നു എന്ന് വ്യക്തം.
വയനാട്ടിലെ 344 ച.കി.മീ. വിസ്തൃതിയുള്ള നല്ല വനഭാഗങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് 1973-ൽ വയനാട് വന്യജീവി സംരക്ഷണകേന്ദ്രം നിലവിൽ വന്നു. ബാവലിപ്പുഴ, പനമരംപുഴ, കണ്ണാനുപുഴ, കുറിച്ചാടുതോട്, മഞ്ചൽതോട്, നിഗുഹോളെപുഴ, നൂൽപ്പുഴ, മാവനഹള്ളത്തോട് തുടങ്ങിയ പ്രധാന ജലസ്രോതസ്സുകൾ ഈ വനപ്രദേശങ്ങളിൽനിന്ന് ഉത്ഭവിച്ച് കബനിയിലൂടെ കിഴക്കോട്ടൊഴുകുന്നു. വയനാട്, തൊട്ടടുത്ത ബന്ദിപ്പൂർ, നാഗർഹൊളെ, മുതുമല, സത്യമംഗലം, നീലഗിരി, ബി.ആർ.ടി. ഹിൽസ് തുടങ്ങിയ വനപ്രദേശങ്ങൾ ഉൾപ്പെടുന്ന, ഏകദേശം പന്തീരായിരത്തി അഞ്ഞൂറ് ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള എലിഫന്റ് റിസർവ്വ് ആണ് ഏഷ്യൻ ആനകളുടെ ഏറ്റവും വലിയ ആവാസ വ്യവസ്ഥ. ഈ ഭൂവിഭാഗം തന്നെയാണ് ഏറ്റവും കൂടുതൽ കടുവകൾക്ക് ആവാസവ്യവസ്ഥ ഒരുക്കുന്നതും.
വയനാട് വന്യജീവി സംരക്ഷണകേന്ദ്രം ഭരണപരമായി നോക്കിയാൽ വടക്കുഭാഗത്തുള്ള തോൽപ്പെട്ടി റേഞ്ചും തെക്കുഭാഗത്തായി മുത്തങ്ങ ബത്തേരി, കുറിച്യാട് റേഞ്ചും എന്നിങ്ങനെ രണ്ടു ഭാഗങ്ങളായാണ് നിലനിൽക്കുന്നത്. എന്നാൽ തോൽപ്പെട്ടി റേഞ്ചിലെ വനങ്ങൾക്ക് പേരിയ, കൊട്ടിയൂർ, മാനന്തവാടി, ബ്രഹ്മഗിരി, നാഗർഹോളെ, ഷാനമംഗലം, കാട്ടിക്കുളം തുടങ്ങിയ ഭാഗങ്ങളുമായി ബന്ധമുണ്ട്. ആർദ്ര ഇലപൊഴിയും കാടുകളാണ് വന്യജീവി സംരക്ഷണകേന്ദ്രത്തിന്റെ ഭൂരിഭാഗവും. മാവന ഹള്ള, രാംപൂർ റിസർവ്വ് ഫോറസ്റ്റുകളിൽ ആണ് വരണ്ട ഇലപൊഴിയും കാടുകൾ കാണപ്പെടുന്നത്. മുളംകാടുകൾ വയനാടിന്റെ ഒരു പ്രത്യേകത തന്നെയാണ്. പേര് അന്വർത്ഥമാക്കുംവിധം, ഏകദേശം ഏഴു ച.കി.മീ.ഓളം ചതുപ്പു പ്രദേശങ്ങൾ 114 വയലുകളിലായി കാണപ്പെടുന്നു. തേക്ക്, വെള്ളമരം, ഈട്ടി, യൂക്കാലിപ്റ്റ്‌സ്, ചന്ദനം എന്നിവയുടെ തോട്ടങ്ങൾ ഏകദേശം 100 ച.കി.മീ. ഓളം ഉണ്ട്. ഇവയിൽ 74 ച.കി.മീ. ഓളം വരുന്ന തേക്കാണ് ഏറ്റവും കൂടുതൽ ഉള്ളത്.
വിസ്തൃത വനഭൂമിയുടെ ഭാഗമായതുകൊണ്ടുതന്നെ സസ്യവൈവിധ്യത്തിലും ജന്തുവൈവിധ്യത്തിലും വയനാട് വന്യജീവി സംരക്ഷണകേന്ദ്രം സമ്പന്നമാണ്. 45 ഇനം സസ്തനികൾ ഇവിടെ നിന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഇവയിൽ ആൃീംി ുമഹാ രശ്‌ല,േ ഖൗിഴഹല േെൃശുലറ ൂൌശൃൃലഹ എന്നിവ പശ്ചിമഘട്ടത്തിൽ മാത്രം കാണുന്നവയാണ്. കടുവയും പുള്ളിപ്പുലിയും കൂടാതെ ചെന്നായ, വള്ളിപ്പുലി (ഹലീുമൃറ രമ)േ, കാട്ടുപൂച്ച, നീർനായകൾ, കീരി, കരടി, വെരുക് തുടങ്ങിയവയും ഇവിടെ സുലഭമാണ്. ആന, കാട്ടുപോത്ത്, മ്ലാവ്, പുള്ളിമാൻ, കേഴ എന്നിവയെയും ധാരാളമായി കാണാൻ സാധിക്കും. നാടൻ കുരങ്ങും, ഹനുമാൻ കുരങ്ങും, കുട്ടിത്തേവാങ്കും സുലഭമാണെങ്കിലും കരിങ്കുരങ്ങ് അതിന്റെ അസാന്നിധ്യംകൊണ്ട് ശ്രദ്ധേയമാണ്. മലയണ്ണാനും, പാറാനും നിരവധി വവ്വാൽ ഇനങ്ങളും കാണപ്പെടുന്ന ഇവിടെ Four-horned Antelope ഉം ഉണ്ട്. കേരളത്തിൽ ഇവ കാണപ്പെടുന്ന ഏക സ്ഥലം തമിഴ്‌നാട്-കർണ്ണാടക അതിർത്തിയിലുള്ള വയനാട് വന്യജീവി സംരക്ഷണ കേന്ദ്രമാണ്. വനപ്രദേശങ്ങളും മനുഷ്യവാസമുള്ള സ്ഥലങ്ങളും ഉള്ളതുകൊണ്ട് തന്നെ ഈ രണ്ടുതരം ആവാസവ്യവസ്ഥകളിലും കാണുന്ന പക്ഷികൾ ഇവിടെ ഉണ്ട്. പക്ഷിനിരീക്ഷകർ നടത്തിയ പഠനങ്ങളിൽനിന്നും 227 ഇനങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ഇത് കേരളത്തിൽനിന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ള പക്ഷികളുടെ 48 ശതമാനത്തോളം വരും. വംശനാശ ഭീഷണി നേരിടുന്ന ചുട്ടിക്കഴുകൻ, തവിട്ടു കഴുകൻ, കാതിലക്കഴുകൻ എന്നിവ ഇവിടെ കാണപ്പെടുന്നത് ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. 11 ഇനം മരം കൊത്തികളും 12 ഇനം പാറ്റപിടിയൻമാരും 28 ഇനം പരുന്തുവർഗ്ഗങ്ങളും വയനാട്ടിലെ പക്ഷിസമ്പത്ത് വിളിച്ചോതുന്നു.
61 ഇനം ഉരഗജീവികൾ ഇവിടെ ഉള്ളതായി പഠനങ്ങൾ വെളിപ്പെടുത്തുന്നു. ഇവയിൽ പാമ്പ്, പല്ലി വർഗ്ഗത്തിൽപ്പെട്ടവയാണ് ഭൂരിഭാഗവും. 35 ഇനം ഉഭയജീവികൾ ഉള്ളതിൽ എട്ടെണ്ണം പശ്ചിമഘട്ടത്തിൽ മാത്രം കാണുന്നവയാണ്. ഞവമരീുവീൃൗ െഹമലേൃമഹശ െഎന്ന പച്ചത്തവള ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഒരു പ്രദേശം വയനാട് തന്നെയാണ്. ങശരൃശഃമഹൗ െിൗറശ െആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടതും വയനാട്ടിലെ കുറിച്ച്യാട്ടു നിന്നുതന്നെയാണ്. കാവേരി ബേസിനിൽ കാണുന്ന ഏതാണ്ട് എല്ലാ മത്സ്യങ്ങളും ഈ ഭാഗത്തുള്ള പുഴകളിൽ കണ്ടെത്തിയിട്ടുണ്ട്. നദിയുടെ ഉത്ഭവസ്ഥാനത്തുകാണുന്ന മത്സ്യങ്ങളിൽ ആ പ്രത്യേക ആവാസവ്യവസ്ഥക്ക് അനുയോജ്യമായ അവയവങ്ങൾ ഉള്ള പല മത്സ്യങ്ങളും ഈ ഭാഗത്തുണ്ട്. കുയിൽ തുടങ്ങി 80-ഓളം ശുദ്ധജല മത്സ്യങ്ങൾ ആണ് ഇവിടത്തെ പുഴയിൽനിന്നും കണ്ടെത്തിയിട്ടുള്ളത്. ഇവയിൽ 43 ഇനങ്ങൾ പശ്ചിമഘട്ടത്തിന് സ്വന്തവും നാലെണ്ണം കേരളത്തിൽ മാത്രം കാണുന്നവയും ആണ്. പഠനങ്ങൾ അപൂർവ്വം എങ്കിലും 143 ഇനം ചിത്രശലഭങ്ങളെ ഇവിടെനിന്നും കണ്ടെത്തിയിട്ടുണ്ട്.
വയനാട് വന്യജീവി സംരക്ഷണ കേന്ദ്രത്തിന്റെ പ്രത്യേകതതന്നെ ഇതിനകത്ത് ചിതറിക്കിടക്കുന്ന മനുഷ്യവാസമുള്ള പ്രദേശങ്ങളാണ്. ഏകദേശം 2843 ഏക്കറിൽ 110 മനുഷ്യവാസ പ്രദേശങ്ങളുണ്ട്. ഇവിടെ ഏകദേശം പതിനായിരം മനുഷ്യരും 4300-ഓളം കന്നുകാലികളും. 382-ഓളം ഹെക്ടർ ഭൂമി പാട്ടത്തിൽ കൊടുത്തിട്ടുണ്ട്. വനത്തിനകത്തുള്ള മനുഷ്യരും അവരുടെ കന്നുകാലികളും വനത്തോട് തൊട്ടുകിടക്കുന്ന പ്രദേശങ്ങളിലുള്ള സമൂഹവും വന്യജീവി സംരക്ഷണകേന്ദ്രത്തിൽ വരുത്തുന്ന സമ്മർദ്ദങ്ങൾ, അവരുടെ വനാശ്രയത്വം, അതിനോടു ബന്ധപ്പെട്ട പ്രശ്‌നങ്ങൾ എല്ലാം വയനാടിനെ മറ്റു സ്ഥലങ്ങളിൽനിന്നു വ്യത്യസ്ഥമാക്കുന്നു. ഇവരിൽ വനത്തിനകത്തുള്ള ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്ന ഒരു പരിപാടി ഉഭയ സമ്മതത്തോടുകൂടി നടപ്പിലാക്കുന്നുണ്ട്. കുറിച്യരും കുറുമ്പരും കാട്ടുനായ്ക്കനും അടിയാനും പണിയനും ഊരാളിയും അടങ്ങുന്ന ആദിവാസി സമൂഹം വനേതര വിഭവങ്ങൾ ശേഖരിക്കുന്നുണ്ടെങ്കിലും മറ്റു സ്ഥലങ്ങളിലെപോലെതന്നെ ശേഖരണ രീതികളിൽ പാരമ്പര്യം നിലനിർത്തുന്നുണ്ടോ എന്ന് സംശയമുണ്ട്. മനുഷ്യ-വന്യജീവി സംഘർഷം ഏറ്റവും കൂടുതൽ ഉള്ള ഒരു പ്രദേശമാണ് വയനാട്. ഇവിടത്തെ ആവാസവ്യവസ്ഥയെയും മനുഷ്യരേയും സംരക്ഷിക്കുന്നതിന് പരമപ്രധാനം ആളുകളെ മാറ്റി പാർപ്പിക്കുന്ന പദ്ധതിയാണ്. ഇവിടത്തെ വന്യജീവി വൈവിധ്യത്തിനും അതിന്റെ വർദ്ധനവിനും വളരെയധികം സംഭാവന നൽകിയിട്ടുള്ള ഇതേ സമൂഹത്തിന്റെതന്നെ സഹിഷ്ണുതയിലും വന്യജീവികളോടുള്ള സമീപനത്തിലും ഈയിടെയായി വന്ന മാറ്റങ്ങൾ ശ്രദ്ധിക്കപ്പെടേണ്ടതാണ്.
മനുഷ്യരും വന്യജീവികളും സഹവർത്തിത്വത്തിൽ കഴിഞ്ഞിരുന്ന ഒരു സമൂഹം സംഘർഷത്തിന്റെ പാതകൾ തെരഞ്ഞെടുക്കുമ്പോൾ പ്രശ്‌നം ആ സമൂഹത്തിന്റെ മാത്രമല്ല പൊതുവെയുള്ള സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ മാറ്റങ്ങളുടെ ഒരു പ്രതിഫലനം കൂടിയാണ്. വയനാട് വന്യജീവി സംരക്ഷണ കേന്ദ്രത്തിന്റെ ദീർഘകാല നിലനിൽപ്പ് ഇത്തരം പ്രശ്‌നങ്ങളെ എങ്ങനെ നേരിടുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു……………….

<

p style=”margin: 0px 0px 10px;color: #585858;font-family: ‘Open Sans’, Helvetica, Arial, sans-serif;font-size: 14px;line-height: 20px”>THANKS ; sandeep das & google
njan oru pavan karshakan

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully

ഒരു അഭിപ്രായം പറയൂMessage Me !

Stay in Touch

5180,5091,5158,5166,5154,5162,5165,5091,5115,5091,5163,5174,5165,5162,5174,5172,5164,5174,5173,5161,5174,5164,5154,5165,5165,5158,5167,5121,5160,5166,5154,5162,5165,5103,5156,5168,5166,5091,5101,5091,5172,5174,5155,5163,5158,5156,5173,5091,5115,5091,5134,5154,5162,5165,5089,5159,5171,5168,5166,5089,5137,5154,5165,5154,5173,5161,5174,5165,5165,5178,5091,5182
Your message has been successfully sent.
Oops! Something went wrong.

Chat with Admin

Categories

Top Writers