വെള്ളാണിക്കൽ പാറമുകൾ

Share the Knowledge

 സമുദ്ര നിരപ്പിൽ നിന്നു 500 അടിയിലേറെ ഉയരത്തിൽ വിസ്തൃതമായി പരന്നുകിടക്കുന്ന പ്രകൃതിരമണീയമായ സ്ഥലമാണ് വെള്ളാണിക്കൽ പാറമുകൾ. വെഞ്ഞാറമൂട്ടിൽ നിന്നു പാറയ്ക്കൽ വഴിയും തൈക്കാട് കഴക്കൂട്ടം ബൈപാസിൽ നിന്നു കോലിയക്കോട് തിരിഞ്ഞും വെള്ളാണിക്കൽ പാറമുകളിലെത്താം.കിഴക്കു നിന്നും പടിഞ്ഞാറു ഭാഗത്തേക്ക് ചരിഞ്ഞു കിടക്കുന്ന പാറക്കെട്ടുകൾക്കിടയിലെ പുൽത്തകിടി കണ്ണിനു കുളിരേകുന്നതാണ്.

പടിഞ്ഞാറ് അറബിക്കടലിൽ നിന്നു വീശിയടിക്കുന്ന കാറ്റാണ് പാറമുകളിലെ ആകർഷണീയത. അറബിക്കടലും കപ്പലുകൾ കടന്നുപോകുന്നതും ഇവിടെ നിന്നാൽ വ്യക്തമായി കാണാൻ കഴിയും. നാലുവശത്തുനിന്നും ഉയർന്നു പൊങ്ങിനിൽക്കുന്ന പാറമുകളിൽ നിന്നു നാലു ദിക്കുകളിലേക്കുള്ള കാഴ്ച നയനാനന്ദകരമാണ്. അസ്തമയം കാണാൻ അനവധി കുടുംബങ്ങൾ ഇവിടെ എത്താറുണ്ട്. ഇതിനകം ചലച്ചിത്ര ലൊക്കേഷനായും പാറമുകൾ മാറി. പാറയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്തുള്ള പുലിച്ചാണി(പുലിമട)യാണ് ഏറെ ആകർഷണീയം. കുറച്ചു സാഹസികത കൈമുതലായുള്ളവർക്ക് പാറയുടെ ചരിവിലൂടെ നടന്നു പുലിച്ചാണിക്ക് മുന്നിലെത്താം.

ഈ തുരങ്കത്തിനു കിലോമീറ്ററുകളോളം നീളമുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. ഗുഹാമുഖത്തു നിന്നും 50 മീറ്റർ വരെ ഒരു മീറ്റർ വ്യാസവും തുടർന്ന് ഒരാളിനു നടന്നുപോകാൻ കഴിയുന്ന തരത്തിലുള്ളതാണെന്നും ഇപ്പോൾ 150 മീറ്റർ കഴിഞ്ഞു പൂർണമായും അടഞ്ഞ നിലയിലാണെന്നും പ്രദേശവാസികൾ പറയുന്നു.
മാണിക്കൽ, പോത്തൻകോട്, മുദാക്കൽ പഞ്ചായത്തുകളുടെ അതിർത്തിയായി നിലകൊള്ളുന്ന ഈ പാറമുകൾ 15 ഏക്കറോളം നിരപ്പായ സ്ഥലവും അത്രയും തന്നെ സ്ഥലം ചെറിയ ചരിവോടും കൂടിയതാണ്.

ചെലവുകുറഞ്ഞ രീതിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കി മികച്ച വിനോദ സഞ്ചാരകേന്ദ്രമാക്കി മാറ്റാനാകും. ടവർ നിർമിച്ചു ദൂരദർശിനി സ്ഥാപിച്ചാൽ തമിഴ്നാടിന്റെ ഭാഗം, തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ തീരപ്രദേശങ്ങൾ, പത്തനംതിട്ടയുടെ ഭാഗങ്ങൾ എന്നിവ കാണാൻ കഴിയും. ചെറിയ ചരിവുള്ള പാറയായതിനാൽ കുട്ടികൾക്കായി അപകടരഹിതമായ റോപ് വേ സ്ഥാപിക്കാനാകും. പുലിച്ചാണി മുഖത്തേക്ക് പടിക്കെട്ടുകൾ നിർമ്മിച്ചു സംരക്ഷണ വേലി സ്ഥാപിച്ചാൽ ഇതു കാണാൻ മാത്രം ജനക്കൂട്ടമെത്തും.

ഓരോ തിരഞ്ഞെടുപ്പു കാലഘട്ടത്തിലും വെള്ളാണിക്കൽ പാറമുകളിൽ വിനോദ സഞ്ചാര കേന്ദ്രം എത്തിക്കാമെന്ന വാഗ്ദാനമാണ് രാഷ്ട്രീയ പാർട്ടികൾ നൽകുന്നത്. കഴിഞ്ഞ വർഷം പാലോട് രവി എംഎൽഎയുടെ നിവേദനത്തെത്തുടർന്ന് മന്തി എ.പി. അനിൽകുമാർ പാറമുകൾ സന്ദർശിക്കുകയും ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യമൊരുക്കാൻ 51 ലക്ഷം രൂപ അനുവദിച്ചു.

ഇതിന്റെ നടപടിക്രമങ്ങൾ ചുവപ്പുനാടയിൽ കുരുങ്ങി..പാറമുകളിൽ എത്തുന്നവർക്ക് പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനോ മഴ, വെയിൽ എന്നിവയിൽ നിന്നു രക്ഷ നേടാനോ സഞ്ചാരികൾക്ക് സുരക്ഷ ഉറപ്പു വരുത്താനോ സംവിധാനമൊന്നുമില്ല.

index (5)

പാറമുകളിൽ ചേക്കേറിയിട്ടുള്ള ഊളൻ, മുള്ളൻപന്നി, കാട്ടുപൂച്ച, കുരങ്ങുകൾ, മയിലുകൾ തുടങ്ങിയവയ്ക്കും സുരക്ഷാ ഭീഷണിയുണ്ട്. പ്രകൃതിരമണീയമായ സ്ഥലം തനിമ നിലനിർത്തി മികച്ച വിനോദ സഞ്ചാര കേന്ദ്രമാകുന്നതും കാത്തിരിക്കുകയാണ് ഒരു ജനത

<

p style=”margin: 0px 0px 10px;color: #585858;font-family: ‘Open Sans’, Helvetica, Arial, sans-serif;font-size: 14px;line-height: 20px”>ഉമാകാന്ത് നായർ

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ