പീച്ചി - വാഴാനി വന്യജീവി സങ്കേതം

Share the Knowledge

തൃശ്ശൂരിന് 20 കിലോമീറ്റര്‍ കിഴക്കുമാറി 1958 ല്‍ 125 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്ത് ആരംഭിച്ച ഈ വന്യജീവി സങ്കേതം, പാലപ്പിള്ളി – നെല്ലിയാമ്പതി കാടുകളുടെ ഭാഗമാണ്.

വ്യത്യസ്തമായ ഒട്ടേറെ പക്ഷിമൃഗാദികളെയും, വൃക്ഷലതാദികളെയും ഇവിടെ കാണാം. 50ല്‍ പരം വ്യത്യസ്തമായ ഓര്‍ക്കിടുകള്‍, എണ്ണമറ്റ ഔഷധ ചെടികള്‍,തേക്ക്, ഈട്ടി തുടങ്ങിയവ ഇവിടെയുണ്ട്. 25 തരം സസ്തനികളെയും 100ല്‍ പരം പക്ഷികളെയും ഈ വനപ്രദേശത്ത് കണ്ടെത്താം. മ്ലാവ്, പുലി, കടുവ, കാട്ടുപൂച്ച, ആന, മലമ്പോത്ത്, വിവിധ തരം പാമ്പുകള്‍, ഓന്തുകള്‍ എന്നിവയും ഇവിടെ കാണാം.

സമുദ്രനിരപ്പില്‍ നിന്നു 923 മീറ്റര്‍ ഉയരത്തിലുള്ള പൊന്‍മുടിയാണ് ഏറ്റവും ഉയരമുള്ള പ്രദേശം. ശരാശരി വാര്‍ഷിക മഴ 3000 മില്ലിമീറ്റര്‍.

ടൂറിസ്റ്റുകള്‍ക്ക്് റസ്റ്റ്ഹൗസിലും പീച്ചി ഇന്‍ഫര്‍മേഷന്‍ സെന്ററിലും താമസസൗകര്യം ലഭ്യമാണ്.

യാത്രാ സൗകര്യം
•റോഡുമാര്‍ഗ്ഗം തൃശ്ശൂരില്‍ നിന്ന് പീച്ചിക്ക് നേരിട്ട് ബസ് ലഭിക്കും.
•സമീപ റെയില്‍വെ സ്‌റ്റേഷന്‍ : തൃശ്ശൂര്‍
•സമീപ വിമാനത്താവളം : കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, 98 കി. മീ

കൂടുതല്‍ വിവരങ്ങള്‍ക്ക്
ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് (വൈല്‍ഡ് ലൈഫ്)
തിരുവനന്തപുരം 696 014
ടെലി ഫാക്‌സ് + 91 471 2322217

വൈല്‍ഡ് ലൈഫ് വാര്‍ഡന്‍
പീച്ചി വൈല്‍ഡ് ലൈഫ് സാങ്ച്വറി, പീച്ചി (P.O)
ത്യശ്ശൂര്‍ ജില്ല
ഫോണ്‍ + 91 487 2282017

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ