എരുക്ക്

Share the Knowledge

കലോട്രോപിസ് ജൈജാന്റിയ (Calotropis gigantean) എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഇതിന് ഇംഗ്ലീഷില്‍ മഡ്ഡര്‍ പ്ലാന്റ് (Maddar Plant) എന്നാണ് പേര്. ഉഷ്ണമേഖലാ പ്രദേശങ്ങളിലും തുറസ്സായ പാതയോരങ്ങളിലും മറ്റും ഏതാനും ഉയരത്തില്‍ സമൃദ്ധമായി വളരുന്ന കുറ്റച്ചെടിയാണ് എരുക്ക്. ഇതില്‍ ധാരാളം വെള്ളക്കറയുണ്ട്. ഇല കട്ടിയുള്ളതും അടിഭാഗം പൗഡര്‍ പോലെ വെളുത്ത ഒരു പൊടിയോടു കൂടിയതുമാണ്. ആയുര്‍വേദ ഔഷധമെന്ന നിലയില്‍ സമൂലം ഇത് ഉപയോഗിച്ചുവരുന്നു. പുഴുപ്പല്ല് മാറുവാന്‍ എരിക്കിന്‍ കറ പുരട്ടിയാല്‍ മതി. പാമ്പുകടിച്ചാലുടന്‍ എരിക്കില പച്ചക്ക് സേവിച്ചാല്‍ പാമ്പിന്‍ വിഷത്തിന്റെ ശക്തി കുറയും. എരിക്കില നീരും തേങ്ങാപ്പാലും ചേര്‍ത്ത് വെയിലില്‍ വറ്റിച്ചെടുത്തത് തേച്ചാല്‍ ത്വക്ക് രോഗങ്ങളെ ശമിപ്പിക്കാം. വെള്ള എരുക്കിന്റെ വേര് കാടിയില്‍ അരച്ച് പുരട്ടിയാല്‍ മന്തുരോഗം ശമിക്കും

കുഴിനഖം സാധാരണയായി വരുന്നത്‌ നഖം കൃത്യസമയത്ത്‌ വെട്ടി നിര്‍ത്താത്തവരിലും പാകമാകാത്ത ചെരിപ്പുകള്‍ ഉപയോഗിക്കുന്നവരിലും, കൂറ്റാതെ മലിന ജലത്തില്‍ കൂടുതല്‍ നേരം ഇടപഴകുന്നവരിലുമാണ്‌. കടുത്ത വേദനയാണ്‌ ഇതുമൂലം ഉണ്ടാവുക. പലപ്പോഴും അണുബാധ കടുത്താല്‍ വിരലുകള്‍ പഴുക്കുകയും ചിലപ്പോള്‍ നഖം എടുത്തുകളയേണ്ടിയും വന്നേക്കാം. ഇത്‌ ഒഴിവാക്കാന്‍ കുഴിനഖം തുടങ്ങുമ്പോള്‍ തന്നെ മയിലാഞ്ചിയും പച്ചമഞ്ഞളും അരച്ച്‌ കുഴിനഖത്തിനു ചുറ്റും പൊതിയുക. കുഴിനഖമുള്ള ഭാഗത്ത്‌ എരുക്കിന്റെ കറ വീഴ്‌ത്തുക. ചെറുനാരങ്ങയില്‍ കുഴിയുണ്ടാക്കി വിരല്‍ അതില്‍ തിരുകി വയ്‌ക്കുക തുടങ്ങിയവയൊക്കെ ചെയ്യാം.

സാധാരണയായിആറടിമുതൽഎട്ടടിവരെഉയരത്തിൽകാണപ്പെടുന്നഎരുക്ക്കുറ്റിച്ചെടി
വിഭാഗത്തിൽപെടുന്നു. ഇലകൾഏകദേശംആറിഞ്ചുനീളവുംമൂന്നിഞ്ച്വീതിയുംകാണുന്നു. 
ഇലകളുടെകോണിൽനിന്നുമാണുപുഷ്പങ്ങൾഉണ്ടാകുന്നത്, പൂക്കളുടെഉൾഭാഗത്ത്ചുവപ്പും
പുറത്ത്വെളുപ്പുംനിറംകാണപ്പെടുന്നു. കറയുള്ള ചെടിയായ എരുക്കിന്റെ ബീജം കറുപ്പ് നിറമുള്ളതും കാറ്റത്ത് പറന്നു നടക്കുന്നതുമാണു. കുട്ടികളുടെ പ്രിയ തോഴനായ അപ്പൂപ്പൻ താടിയാണു ഇതിന്റെ ബീജം. വസന്തത്തിൽ പൂക്കുകയും ഗ്രീഷ്മത്തിൽ കായ്കളുണ്ടാവുകയും ചെയ്യുന്ന എരിക്ക് പൂവിന്റെ നിറഭേദമനുസരിച്ച് രണ്ടു തരത്തിൽ കാണപ്പെടുന്നു. ചുവന്നതും വെളുപ്പും.
ഔഷധ ഉപയോഗങ്ങൾ.
ഇത് വാതഹരവും, ദീപനവും ഉഷ്ണവും കൃമികളെ നശിപ്പിക്കുന്നതുമാണു, നീര്, ചൊറി, കുഷ്ട വൃണം, പ്ലീഹരോഗം എന്നിവയ്ക്കും വളരെ നല്ലതാണ്. സിദ്ധവൈദ്യത്തിലെ നീറ്റുമുറകളിൽ, എരിക്കിൻ പാൽ ഉപയോഗിക്കുന്നുണ്ട്. പെരുകാൽ, ആമവാതം, എന്നിവയ്ക്ക് എരുക്കില ചൂടാക്കി വെച്ച് കെട്ടുകയും, എരുക്കിൻ നീരിൽ നിന്നും കാച്ചിയെടുത്ത തൈലം തേയ്ക്കുകയും ആവാം.
ചെവി വേദനയ്ക്കു ചെവിയിൽ ഒഴിച്ചാൽ ശമനം കിട്ടും. വൃണങ്ങൾ ഉണങ്ങുവാൻ ഇലയുടെ ചൂർണം തേയ്ക്കുന്നതും നല്ലതാണ്. ഗണ്ഡമാല, മുഴകൾ എന്നിവയ്ക്ക് എരുക്കിന്റെ പാല് ലേപനം ചെയ്യണാം. പല്ല് വേദനക്ക് പഞ്ഞിയിൽ മുക്കി വേദനയുള്ളിടത്ത് വെക്കുക. സർപ്പ വിഷത്തിൽ, എരുക്കിൻ വേരിന്റെ നീര് കുരുമുളക് ചൂർണം ചേർത്ത് സേവിപ്പിക്കാം.
എരുക്കിന്റെ പൂവ് : വാതം, കഫം, കൃമി, കുഷ്ടം, ചൊറി, വിഷം, വൃണം, പ്ലീഹരോഗങ്ങൾ, കരൾ രോഗങ്ങൾ, രക്തപിത്തം, അർശസ്, മഹോദരം, വീക്കം, എലിവിഷം, പേപ്പട്ടി വിഷം ഇവയെ ശമിപ്പിക്കും. സുശ്രുത മതമനുസരിച്ച് കഫ പിത്തങ്ങളെ ശമിപ്പിക്കും.
കറ : വിശേഷിച്ച് അർശസ്, കൃമി, കുഷ്ടം, മഹോദരം ഇവയെ ശമിപ്പിക്കും. വയറിളക്കാൻ വളരെ നല്ലതാണ്. ഇല ചെവിവേദന ഇല്ലാതെയാക്കുന്നു.
വേര്: കഫം, വായുമുട്ടൽ, ചുമ, അതിസാരം, പീനസം, പ്രവാഹിക, രക്തപിത്തം, ശീതപിത്റ്റ്ഹം, ഗ്രഹണി, വേദനയോടു കൂടിയ യോനി രക്ത സ്രാവം, തേള് മുതലായവയുടെ വിഷം ഇവയേയും കഫജങ്ങളായ മറ്റെല്ലാ രോഗങ്ങളെയും ശമിപ്പിക്കുന്നു.

ഇന്ത്യയില്‍ പരക്കെ കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ്‌ എരുക്ക്. ഇവ കേരളത്തിലെ പറമ്പുകളിലും വഴിയരികിലും സാധാരണ കാണാപ്പെടുന്നു. എരുക്ക് പ്രധാനമായും രണ്ട് തരത്തിലാണ്‌ ഉള്ളത്. അര്‍ക്ക (Calotropis gigantea) എന്നറിയപ്പെടുന്ന ചുമന്ന പുഷ്പങ്ങള്‍ ഉണ്ടാകുന്നവയും, അലര്‍ക്ക (Calotropis procera) എന്നറിയപ്പെടുന്ന വെളുത്ത പുഷ്പങ്ങള്‍ ഉണ്ടാകുന്നവയും (വെള്ളരുക്ക്). ഹൈന്ദവ ക്ഷേത്രാചാരങ്ങളില്‍ എരുക്ക് ഉപയോഗിക്കുന്നു. ഹോമത്തിനായി എരുക്കിന്റെ കമ്പുകള്‍ ഉപയോഗിക്കുന്നു.കൂടാതെ ശിവക്ഷേത്രങ്ങളില്‍ വിഗ്രഹങ്ങളില്‍ ചാര്‍ത്തുന്നതിനായി എരുക്കിന്റെ പൂവ്കൊണ്ട് മാലയും ഉണ്ടാക്കുന്നുണ്ട്.
എരുക്കിന്റെ വേര്‌, വേരിന്മേലുള്ള തൊലി, കറ, ഇല, പൂവ് എന്നിവ പ്രധാനമയും ഔഷധനിര്‍മ്മാണത്തിന്‌ ഉപയോഗിക്കുന്ന ഭാഗങ്ങളാണ്‌. ത്വക്ക് രോഗം, ഛര്‍ദ്ദി, രുചിയില്ലായ്മ, മൂലക്കുരു എന്നീ അസുഖങ്ങള്‍ക്കും എരുക്ക് ഉപയോഗിച്ച് വരുന്നു. കൂടാതെ പല അസുഖങ്ങള്‍ക്കുമായി നിര്‍മ്മിക്കുന്ന ആയുര്‍വ്വേദൗഷധങ്ങളില്‍ എരുക്കിന്റെ ഔഷധയോഗ്യമായ ഭാഗങ്ങള്‍ ഉപയോഗിക്കുന്നു. പൊക്കിളിന്റെ താഴെയുള്ള അസുഖങ്ങള്‍ക്കാണ്‌ എരുക്ക് കൂടുതല്‍ ഫലപ്രദമെന്ന് സുശ്രുതസംഹിതയില്‍ പ്രതിപാദിക്കുന്നു. കൂടാതെ വിയര്‍പ്പിനെ ഉണ്ടാക്കുന്ന ഔഷധം എന്നാണ്‌ ചരകസംഹിതയില്‍ എരുക്കിനെ ക്കുറിച്ച് പറഞ്ഞിരിക്കുന്നത്. കൂടാതെ വിവിധ പുരാതന ചികിത്സാരീതികളിലും എരുക്കിനെ പലരോഗങ്ങള്‍ക്കും ഫലപ്രദമായ രീതിയില്‍ ഉപയോഗിക്കുന്നതിന്റെ വിവരങ്ങളും മരുന്നുകൂട്ടുകളും വിശദമായി പ്രതിപാദിച്ചിരിക്കുന്നു.

എരുക്കിന്‍റെ കായ പൊട്ടുമ്പോള്‍ ആണ് അപ്പൂപ്പന്‍ താടികള്‍ പുറത്തേക്ക് വരുന്നത്

ഗുണഗണങ്ങള്‍

1 കാര്‍ഷിക മേഘലയില്‍ മിലി മുട്ടയുടെ ആക്രമണം തടയാന്‍ എരുക്കി-ന്‍റെ ഇല ചതച്ച് സത്ത് എടുത്തു തളിക്കുക .ചിതലിന് 15 ഇല 15 ദിവസം വെള്ളത്തില്‍ ഇട്ട് ആ വെള്ളം ചിതലുള്ളയിടത്തു ഒഴിച്ചുകൊടുക്കുക 
2 5 കിലോ ഇല 10ലിറ്റര്‍ ഗോ മൂത്രത്തില്‍ 5 ലിറ്റര്‍ വെള്ളവും ചേര്‍ത്ത് ഒരു മണ്‍ പാത്രത്തില്‍ ഒരാഴ്ച വക്കുക .ലായിനി അരിച്ചെടുത്ത് 80 ലി -റ്റര്‍ വെള്ളത്തില്‍ കലര്‍ത്തി ജൈവ കീടനാശിനിയായി ഉപയോഗിക്കാം .കീടനാശിനിക്കായി കര്‍ഷകര്‍ എന്നെ വയലോലകളില്‍ നട്ടുവളര്‍ത്തി -യിരുന്നു 
3 ഇഞ്ചിയുടെ തടത്തില്‍ എരുക്കിന്‍റെ ഇല ഇട്ടാല്‍ കീട ശല്ല്യം ഒഴിവാ-ക്കാം .നിമ വിരകളുടെ ആക്രമണം തടയാന്‍ ഇലക്കും എരുക്കിന്‍ സത്തിനും കഴിവുണ്ട് .
4 പുകയില പതം വരുത്തുവാനും ,തുകല്‍ ഊരക്കിടാനും ഇല ഉപയോഗിക്കുന്നു ,തണ്ടില്‍ നിന്ന് എടുക്കുന്ന നാരുകൊണ്ട് കയര്‍ ഉണ്ടാക്കി കട്ടിലിനും കന്നുകാലികളെ കെട്ടാനും ഉപയോഗിച്ചിരുന്നു 
5 തണ്ട് കത്തിച്ച കരിക്കട്ട വെടി മരുന്ന് ഉണ്ടാക്കാന്‍ ഉപയോഗിച്ചിരുന്നു 
6 ഉണങ്ങിയ പുവ്വ് ചുമ കഫക്കെട്ട് എന്നീ മരുന്നുകളില്‍ ഒരു ചേരുവ ആണ് .മഴക്കാലത്ത് ഉണ്ടാകുന്ന കാലിലെ വളംകടി ,പുഴുക്കടി എന്നിവയ്ക്ക് എരുക്കിന്‍റെ കറ പുരട്ടുക .ഇല വാട്ടിപിഴ്ഞ്ഞു ചെവി-യില്‍ ഒഴിച്ചാല്‍ ചെവിക്കുത്ത് മാറും .
7 വേര് വേരിലെ തൊലി പുവ്വ് കറ ഇല എല്ലാംതന്നെ ഔഷധങ്ങള്‍ ആണ് .
8 മാങ്ങ പഴുക്കാന്‍ വയ്ക്കുമ്പോള്‍ എരുക്കിനെ ഇലകൂടി ഇടാറുണ്ട് പഴുമ്പോള്‍ നിറം കിട്ടാന്‍ 
9 എരുക്കിന്‍ പൂവ്വ് മാലയായി വിഗ്രഹങ്ങളില്‍ ചാര്‍ത്തുന്നു

കടപ്പാട്

ശ്രീ ഗോപി കൊടുങല്ലൂർ

http://www.zubaidaidrees.blogspot.com

navas shamsudeen

<

p style=”margin: 0px 0px 10px;color: #585858;font-family: ‘Open Sans’, Helvetica, Arial, sans-serif;font-size: 14px;line-height: 20px”>karaval

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ