ഊദ്

Share the Knowledge

സുഗന്ധ ദ്രവ്യങ്ങളിലെ രാജാവ്‌, ഈ ഊ ദില്‍ ആസ്സാമില്‍ നിന്നുള്ളവയ്‌ക്കാണ്‌ ഗുണമേന്‍മയധികം, ഊദ്‌ വ്യാപാരികളില്‍ മuമ്പന്‍ അജ്‌മല്‍ സണ്‍സും, അഗർ ബത്തി എന്ന്‌ ഹിന്ദിയിലും, ഊതോത്തി എന്ന്‌ നമ്മുടെ നാടന്‍ ഭാഷയിലും പേരുള്ള പുകയ്‌കാഌപയോഗിക്കുന്ന തിരികള്‍ക്ക്‌ പേര്‌ വീണതും ഇതിനോടുപമിച്ചത്‌ കൊണ്ടാവാം,ലേ)ബാന്‍ ഇടല്‍ എന്ന ഒരു പുകയ്‌ക്കല്‍ ചടങ്ങ്‌ മരണാനന്തരം പല വീടുകളിലും കാസ്രകോഡ്‌ ഭാഗങ്ങളിലുമുണ്ടായിരുന്നു,
ഇന്ന്‌ ഊ ദ്‌ പുകയ്‌കുവാഌള്ള പുതിയ പുതിയ സംവിധാനങ്ങളും ലിക്യുട്‌ മുതല്‍ ടേബ്‌ലറ്റ്‌ രു രൂപത്തിലുള്ള ഊദും മാർക്കെറ്റില്‍ ലഭ്യമാണ്‌.
ദേഹമാകെ ഊദ്‌ പുകയ്‌ക്കുന്ന അറബികള്‍ തന്നെയാണ്‌ ഇതുപയോഗിക്കുന്നവരില്‍ മുന്‍പന്തിയില്‍!!
മൂന്ന്‌ ലക്ഷത്തോളം ഉറുപ്പിക കിലോയ്‌ക്ക്‌ വിലയുള്ള ഊദ്‌ ഉള്ളതായി പറഞ്ഞ്‌ കേട്ടിട്ടുണ്ട്‌.

വിപണനത്തിനായി കൃഷി ചെയ്യുന്ന ഇനങ്ങളിൽ 20വ൪ഷമൊന്നു൦ കാത്തിരിക്കാറില്ല. 5-6വ൪ഷ൦ കഴിയുമ്പോൾ ക൪ഷകർ പണി തുടങ്ങും. വലിയ ഉളികൾ ഉപയോഗിച്ച് മരത്തിന്റെ അകക്കാമ്പിലൂടെ പിള൪ത്തി അതിൽ രോഗം ബാധിക്കാനുള്ള ഫ൦ഗസിനെ നിക്ഷേപിച്ച് സീൽ ചെയ്യുന്നു. 2-3വ൪ഷങ്ങൾ കൊണ്ട് മര൦ നശിക്കുകയു൦ ചെയ്യുന്നു

.ഈ വൃക്ഷത്തെ നമുക്ക് നാളെയുടെ സമ്പത്തിലേക്ക് മുതല്‍ക്കൂട്ടാക്കി മാറ്റാം ……..
കുറഞ്ഞ മുതല്‍ മുടക്കില്‍ ഉയര്‍ന്ന വരുമാനം ഈ മരം നമുക്ക് നല്‍കുന്നു .പ്രത്യേകമായി ഒരു പരിചരണവും ഇതിനാവശ്യമില്ല .കേരളത്തിലെ കാലാവസ്ഥ ഇതിന് ഏറെ അനുയോജ്യവും ആണ് ,അധികകൂലി ചെലവില്ലാതെ ഇടവിളയായി (കവുങ്ങ് ,റബ്ബര്‍,തെങ്ങ്,ഏലം) തോട്ടങ്ങളിലും ഇത് കൃഷി ചെയ്യാം .വെള്ളം കെട്ടി നില്‍ക്കാത്ത ഉപ്പുരസമില്ലാത്ത ഏത് മണ്ണിലും ഊദ് കൃഷി ചെയ്യാം .8×8 അടി അകലത്തില്‍1.5 അടി താഴ്ചയില്‍ കുഴികളെടുത്തു നടാം .ആദ്യത്തെ ഒരു വര്‍ഷം വേനലില്‍ നനച്ചു കൊടുക്കണം ,നട്ടുകഴിന്ച് 5 -ആം വര്‍ഷം ഇതിനെ കൃത്രിമ ഇന്നോക്കുലേഷന്‍ (ഫംഗസ് ട്രീറ്റ്മെന്റ്)നല്‍കുകയാണെങ്കില്‍ 8ആം വര്‍ഷം വിളവെടുക്കാം .കൃഷി ചെലവില്ല …….രോഗകീടബാധകള്‍ തീരെ ഇല്ല………പരിചരണ മുറകളും തീരെ ഇല്ല എന്ന് തന്നെ പറയാം …………..

വിപണി
വന്‍ ആഗോള വിപണിയാണ് ഊദിനുള്ളത്,ലോകത്തിലെ ഏറ്റവും കൂടുതല്‍ ഉപഭോക്താക്കള്‍ അറേബ്യന്‍ നാടുകളിലാണ് .പെര്ഫ്യുംസ് ,കൊസ്മെട്ടിക്സ് ,ഓര്നമെന്റ്റ് പ്രൊഡകറ്റ് ,മെഡിസിന്‍ എന്നിവയായും ഊദ് ഉപയോഗിക്കുന്നു .ഇവയുടെ വില ഗ്രേഡ് അനുസരിച്ചാണ്.ഊദ് മരത്തിന്റെ കായകള്‍ മരുന്നായും ഇലകള്‍ ചായയായും ഉപയോഗിക്കുന്നു …………….

കാഴ്ചയില്‍ ചിതലെടുത്ത ഒരു മരകഷ്ണം പോലുള്ള ഇതിന്റെ മൂല്യം വളരെ വലുതാണ്. ഇന്ത്യ, ഇന്ത്യാനേഷ്യ, കംബോഡിയ, മലേഷ്യ തുടങ്ങി ചുരുക്കം ചില രാജ്യങ്ങളില്‍ മാത്രമേ ഊദിന്റെ ഉല്‍പാദനമുള്ളൂ. ഇന്ത്യയില്‍ ആസാമിലെ ഉള്‍ക്കാടുകളില്‍ മാത്രമേ ഊദ് മരമുള്ളൂ. ഊദ് മരത്തിന്റെ തൈ നമ്മുടെ മണ്ണിലും വളരും എന്നാല്‍ ആ മരം സുഗന്ധദ്രവ്യമാകണമെങ്കില്‍ പിന്നേയും കൌതുകകരവും, പ്രകൃതീദത്തവുമായ ചില ഇടപെടലുകള്‍ കൂടി ഉണ്ടാവണം. അന്‍പത് വര്‍ഷത്തോളം കാലമെടുത്താലെ ഊദ് സുഗന്ധമരമാകൂ. എന്നാല്‍ ഇതിനേക്കാള്‍ പ്രാധാന്യമുള്ളതാണ് ഈ മരം തുളയ്ക്കുന്ന ഒരു തരം വണ്ടിന്റെ സാന്നിധ്യത്തിന്. ഊദ് മരത്തിന്റെ തൊലി പൊട്ടിപിളര്‍ന്നു ഒരു തരം ദ്രാവകം പുറത്തേക്ക് വരുംഈ ദ്രാവകത്തിന് പ്രത്യേകസുഗന്ധമുണ്ടാവും. ഇത് വണ്ടുകളെ മരത്തിലേക്ക് ആകര്‍ഷിക്കുന്നു. ഈ വണ്ടുകളാണ് യദാര്‍ത്ഥത്തില്‍ ഊദ് ഉല്‍പാദിപ്പിക്കുന്നത്. ഊദ് മരത്തിന്റെ കാതലിനുള്ളില്‍ വണ്ടുകള്‍ സഹവാസം തുടങ്ങുന്നു. നമ്മുടെ തേനീച്ചകളെ പോലെ. ഈ വണ്ടുകളില്‍ നിന്നും പുറത്തുവരുന്ന ഒരു തരം എന്‍സെം മരത്തില്‍ ഒരു തരം പൂപ്പല്‍ബാധയുണ്ടാക്കുന്നൂ. മാത്രമല്ല മരത്തിന്റെ കാതല്‍ വിവിധ രൂപങ്ങളിലായി പൊടിഞ്ഞുമാറുകയും ചെയ്യുന്നു. ഈ പ്രക്രിയ പൂര്‍ത്തിയാകുമ്പോള്‍ ഊദ് മരം വലിയ ചിതല്‍പ്പുറ്റ് പോലെയാവും. ഈ മരകഷ്ണമാണ് അമൂല്യമായ സുഗന്ധദ്രവ്യമാകുന്നത്………………….
അകില്‍ എന്ന്‍ ആയുവേദത്തിലും അഗര്‍ എന്ന്‍ ഹിന്ദിയിലും eagle wood എന്ന്‍ ഇംഗ്ലീഷിലും ഊദ് എന്ന്‍ അറബിയിലും ഈ മരം അറിയപ്പെടുന്നു .ഈ വൃക്ഷത്തെ നമുക്ക് നാളെയുടെ സമ്പത്തിലേക്ക് മുതല്‍ക്കൂട്ടാക്കി മാറ്റാം ……..
കുറഞ്ഞ മുതല്‍ മുടക്കില്‍ ഉയര്‍ന്ന വരുമാനം ഈ മരം നമുക്ക് നല്‍കുന്നു .പ്രത്യേകമായി ഒരു പരിചരണവും ഇതിനാവശ്യമില്ല .കേരളത്തിലെ കാലാവസ്ഥ ഇതിന് ഏറെ അനുയോജ്യവും ആണ് ,അധികകൂലി ചെലവില്ലാതെ ഇടവിളയായി (കവുങ്ങ് ,റബ്ബര്‍,തെങ്ങ്,ഏലം) തോട്ടങ്ങളിലും ഇത് കൃഷി ചെയ്യാം .വെള്ളം കെട്ടി നില്‍ക്കാത്ത ഉപ്പുരസമില്ലാത്ത ഏത് മണ്ണിലും ഊദ് കൃഷി ചെയ്യാം .8×8 അടി അകലത്തില്‍1.5 അടി താഴ്ചയില്‍ കുഴികളെടുത്തു നടാം .ആദ്യത്തെ ഒരു വര്‍ഷം വേനലില്‍ നനച്ചു കൊടുക്കണം ,നട്ടുകഴിന്ച് 5 -ആം വര്‍ഷം ഇതിനെ കൃത്രിമ ഇന്നോക്കുലേഷന്‍ (ഫംഗസ് ട്രീറ്റ്മെന്റ്)നല്‍കുകയാണെങ്കില്‍ 8ആം വര്‍ഷം വിളവെടുക്കാം .കൃഷി ചെലവില്ല …….രോഗകീടബാധകള്‍ തീരെ ഇല്ല………പരിചരണ മുറകളും തീരെ ഇല്ല എന്ന് തന്നെ പറയാം …………..

വിശുദ്ധവും ദൈവികവുമായ ഒരു ഗന്ധമാണ് ഊദ്. എന്നാല്‍, ആ ഗന്ധം അറിയണമെങ്കില്‍ സ്വര്‍ണ്ണം പുകക്കുന്ന ചെലവുവരും. കോഴിക്കോട് നഗരത്തിലൂടെ യാത്ര ചെയ്യുമ്പോള്‍ ‘ഊദും ഊദിന്റെ അത്തറും’ എന്ന ബോര്‍ഡ് കാണാത്തവരില്ല. ഒരു സുഗന്ധദ്രവ്യം എന്നാശ്വസിച്ച് കടന്നുപോകുന്നവര്‍ പക്ഷെ കൗതുകത്തിന്റെ കലവറയായ ഊദ് എന്താണെന്ന് അറിയുന്നതേയില്ല. കിലോക്ക് ഒരു ലക്ഷം രൂപ വരെ വിലയുള്ള ഊദ് കോഴിക്കോട്ടെ ചില കടകളില്‍നിന്നു ലഭിക്കും.
ഊദ് അഥവാ അഗര്‍ ഒരു സുഗന്ധദ്രവ്യ മരമാണ്. ഈ മരങ്ങള്‍ സാധാരണയായി കാണപ്പെടുന്നത് സൗത്ത് ഏഷ്യന്‍ കാടുകളിലാണ്. ഇന്ന് കേരളത്തിലും ഈ മരങ്ങള്‍ വ്യാപകമായി കൃഷി ചെയ്തുവരുന്നു.
അക്വിലേറിയ മരത്തില്‍നിന്നാണ് ഊദ് ഉല്‍പാദിപ്പിക്കപ്പെടുന്നത്. അസമില്‍നിന്നാണ് ഇതിന്റെ ഉല്‍ഭവം എന്നു പറയപ്പെടുന്നു. ഫിയാലോഫോറ പാരസൈറ്റിക്ക എന്ന ഒരു പൂപ്പല്‍ അക്വിലേറിയ മരത്തില്‍ പറ്റിപ്പിടിക്കുമ്പോള്‍ അത് സുഗന്ധമുള്ള ഒരു പദാര്‍ഥം ഉല്‍പാദിപ്പിക്കുന്നു. അതാണ് ഊദ് ആയി രൂപാന്തരപ്പെടുന്നത്.
ഊദിന്റെ മധുരതരമായ സുഗന്ധം വളരെ പ്രസിദ്ധമാണ്. ഉ|ൗദ് എണ്ണ വിലകൂടിയതും ഡിമാന്റുള്ളതുമാണ്. അസാധാരണമായി കാണുന്നതും, അപൂര്‍വമായി കൃഷിചെയ്യുന്നതുമായ ഊദ് എണ്ണയാണ് ലോകത്ത് ഏറ്റവും വില കൂടിയ എണ്ണ.
ലോകത്തില്‍ ഊദിന് ഏറ്റവും കൂടുതല്‍ ഉപഭോക്താക്കള്‍ ഉള്ളത് അറേബ്യന്‍ നാടുകളിലാണ്. പെര്‍ഫ്യൂംസ്, കോസ്‌മെറ്റിക്‌സ്, മെഡിസിന്‍സ് തുടങ്ങിയവയായും ഊദ് ഉപയോഗിക്കുന്നു.
ഊദ് ഒരു കിലോ പട്ടക്ക് 25,000 രൂപ മുതല്‍ വിലയും അഗര്‍ ഓയിലിന് ഒരു കിലോക്ക് ഗ്രേഡ് അനുസരിച്ച് 10 ലക്ഷം രൂപ മുതല്‍ വിലയും ഉണ്ട്. അഗര്‍ മരത്തിന്റെ കായ്കള്‍ മെഡിസിനായും ഉപയോഗിക്കുന്നു.
പണ്ട്, പോസിറ്റീവ് എനര്‍ജിയെക്കുറിച്ചോ മാനസിക രോഗങ്ങളെക്കുറിച്ചോ വൈദ്യശാസ്ത്രം സിദ്ധാന്തങ്ങള്‍ ഉണ്ടാക്കുന്നതിനും മുമ്പ് ഒരു തടിക്കഷ്ണം പുകച്ചാല്‍ മനസ്സിനും ശരീരത്തിനും ഉന്മേഷം കിട്ടുമെന്ന് നമ്മുടെ പൂര്‍വികര്‍ കണ്ടുപിടിച്ചു. ആ തടിക്കഷ്ണമാണ് ഊദായി നമുക്കുമുന്നിലിരിക്കുന്നത്.
കാഴ്ചയില്‍ ഊദ് ചിതലെടുത്ത മരക്കഷ്ണംപോലെ തോന്നും. ഒരു പ്രത്യേക ഗന്ധവുമുണ്ടാകും. ഭാരം നന്നേ കുറവ്. കനലിലിട്ടാല്‍ കുന്തിരിക്കംപോലെ പുകയും. സ്വര്‍ഗീയമായൊരു സുഗന്ധം പരക്കും. ആ സുഗന്ധമേറ്റാല്‍ മനസ്സില്‍ ഊര്‍ജം നിറയും. രോഗം മാറുമെന്ന വിശ്വാസം. അങ്ങനെ ചരിത്രാതീത കാലംമുതല്‍ കടന്നുവന്ന അത്ഭുതമായി നമുക്കുമുന്നിലിരിക്കുകയാണ് ഊദ്.
ഇന്ത്യ, ഇന്തോനേഷ്യ, കംബോഡിയ, മലേഷ്യ തുടങ്ങിയ ചുരുക്കം രാജ്യങ്ങളിലാണ് ഊദിന്റെ ഉല്‍പാദനമുള്ളത്. ഇന്ത്യയില്‍, അസമില്‍ മാത്രമെ ഊദ് കിട്ടുന്നുള്ളൂ. അറബികള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള ഊദും ഇന്ത്യയില്‍നിന്ന് ഇറക്കുമതി ചെയ്യുന്നതാണ്. 
ടിബറ്റുകാര്‍ പൗരാണിക കാലംമുതല്‍ പ്രാര്‍ഥിക്കാന്‍ ഊദ് പുകക്കുമായിരുന്നു. പ്രാര്‍ഥന മനസ്സിന് ഊര്‍ജം പകരുമ്പോള്‍ ഊദിന്റെ സുഗന്ധം ആത്മീയമായ ഉണര്‍വുനല്‍കുമെന്ന് ബുദ്ധമതം പറയുന്നു. ദൈവത്തിന്റെ സ്വന്തം മരം എന്നാണ് ഊദ് അറിയപ്പെടുന്നത്.
ആയുര്‍വേദം, യൂനാനി, ടിബറ്റന്‍ ചൈനീസ് പാരമ്പര്യ ചികിത്സാരീതികള്‍ എന്നിവയില്‍ മാനസിക പ്രശ്‌നങ്ങള്‍ക്കുള്ള പ്രാധാന ഔഷധമായി പറയുന്നത് ഊദാണ്.
എട്ടാം നൂറ്റാണ്ടില്‍ ഈജിപ്തില്‍ മൃതദേഹങ്ങള്‍ മമ്മിയാക്കാനും ഊദ് വാറ്റിയ തൈലം ഉപയോഗിക്കാറുണ്ടെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ബുദ്ധ ഭിക്ഷുക്കളും സൂഫിവര്യന്മാരും ഊദ് ഉപയോഗിച്ചിരുന്നു. 
ജപ്പാനില്‍ നടത്തിയ ശാസ്ത്രീയമായ പരീക്ഷണങ്ങളില്‍ ചില പ്രത്യേക ഔഷധഗുണങ്ങള്‍ ഊദിനുണ്ടെന്നു കണ്ടെത്തി. ഊദ് മാനസികമായി ഉണര്‍വും ശാന്തതയും നല്‍കുകയും ഡിപ്രഷന്‍ ഇല്ലാതാക്കുകയും ചെയ്യുന്നു. നെഗറ്റീവ് എനര്‍ജി മനുഷ്യശരീരത്തില്‍നിന്നും ഇല്ലാതാവുന്നു. ഇത് ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും ഉത്സാഹം കൂട്ടുകയും ചെയ്യുന്നു. നാഢീസംബന്ധമായ അവ്യവസ്ഥകള്‍ പരിഹരിക്കുന്നതോടൊപ്പം ശരീരത്തിലെ നാഢീഞരമ്പുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലാക്കുകയും ചെയ്യുന്നു.
അപസ്മാരം, സന്ധിവാതം, പ്രസവാനന്തരം ഉണ്ടാകുന്ന രോഗങ്ങള്‍, ശ്വസനസംബന്ധിയായ പ്രശ്‌നങ്ങള്‍, ആസ്മ, കാന്‍സര്‍, കരള്‍രോഗം, വാര്‍ധക്യ പ്രശ്‌നങ്ങള്‍ തുടങ്ങി ഒട്ടനവധി രോഗങ്ങള്‍ക്ക് ഊദ് മരുന്നായി ഉപയോഗിച്ചിരുന്നു. വിവധ ത്വക്കുരോഗങ്ങള്‍ക്ക് ഇന്നും അറബികള്‍ ഊദ് പുകക്കുകയാണു ചെയ്യുന്നത്. ഊദ് പുകക്കുന്ന ആരാധനാലയങ്ങള്‍ ആത്മീയത മാത്രമല്ല ഒരാളിന്റെ ശരീരത്തെയും മനസ്സിനെയും സ്വാധീനിക്കുകയാണെന്നും കണ്ടെത്തിയിട്ടുണ്ട്.
ആത്മാവിനുള്ള ഭക്ഷണമാണ് ഊദ് എന്നാണ് ഇസ്‌ലാം വിശ്വാസം. മനസ്സിനെ നിയന്ത്രിക്കാനും ചിത്തഭ്രമംപോലും ഇല്ലാതാക്കാനും ഊദിനു കഴിയുമെന്ന് വിശുദ്ധ ഗ്രന്ഥങ്ങള്‍ പറയുന്നു. അറബികളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ് ഊദ്. വീട്ടിലായാലും പൊതുസ്ഥലങ്ങളിലായാലും ഊദ് പുകച്ചുകൊണ്ടാണ് ഇവര്‍ ഒരു ദിവസം തുടങ്ങുന്നത്. ഊദിന്റെ അത്തറേ ഒട്ടുമിക്ക അറബികളും ഉപയോഗിക്കാറുള്ളൂ. ഇവിടുത്തെ പ്രാര്‍ഥനാലയങ്ങളിലെല്ലാം ഊദ് പുകക്കാറുണ്ട്. നമ്മുടെ നാട്ടില്‍ കുന്തിരിക്കം പുകക്കുന്നതുപോലെയാണ് അവര്‍ ഊദ് പുകക്കുന്നത്.
ഊദ് പുകക്കാന്‍ പ്രത്യേകം പാത്രമുണ്ട്. ഇതില്‍ കരിക്കട്ട കനലാക്കി ഊദ് അതിലിട്ടു പുകക്കുകയാണ് ചെയ്യുന്നത്. ജപ്പാനില്‍നിന്നും ചൈനയില്‍നിന്നും ഇറക്കുമതി ചെയ്യുന്ന ഒരുതരം കരിക്കട്ടയാണു കനലാക്കുന്നത്.
ഊദ് വാങ്ങാനെത്തുന്നവരില്‍ മലയാളികളാണു കൂടുതലെങ്കിലും ഊദ് പുകക്കുന്ന മലയാളികള്‍ വളരെ കുറവാണ്. ഗള്‍ഫിലേക്കു തിരിച്ചുപോകുമ്പോള്‍ അറബികള്‍ക്കു സമ്മാനിക്കാനാണ് ഭൂരിഭാഗംപേരും ഊദ് വാങ്ങുന്നത്.
ഒരുലിറ്റര്‍ ഊദിന്റെ അത്തറിന് ലക്ഷങ്ങള്‍ വിലവരും. മരത്തിന്റെ കാലപ്പഴക്കമാണ് ഊദിന്റെ വില നിശ്ചയിക്കുന്നത്. ആറായിരം മുതല്‍ പത്തുലക്ഷം വരെ വിലയുള്ള ഊദ് വില്‍പനക്കായുണ്ട്.
ഇത്രയും ആദായമുള്ള ഈ മരം നട്ടുവളര്‍ത്താന്‍ ബുദ്ധിമുട്ടാണ്. ഇന്ത്യയില്‍ ഊദ് വളരുന്ന ഏകസംസ്ഥാനം അസമാണ്. അവിടെ ഗോഹാട്ടി പ്രദേശങ്ങളിലെ കൊടു|ംവനങ്ങളിലാണ് ഊദ് കാണുന്നത്. ഊദ് മരത്തിന്റെ തൈ നമ്മുടെ മണ്ണിലും വളരും. എന്നാല്‍ ആ മരം സുഗന്ധദ്രവ്യമാകണമെങ്കില്‍ പിന്നെയും കടമ്പകളുണ്ട്. ഊദ് മരം സുഗന്ധദ്രവ്യമായി കിട്ടാന്‍ ശരാശരി 40 മുതല്‍ 50 വര്‍ഷംവരെ വളര്‍ച്ച ആവശ്യമുണ്ട്. ഇതിനെക്കാള്‍ പ്രാധാന്യമുണ്ട് ഊദ് മരം തുളക്കുന്ന ഒരുതരം വണ്ടിന്റെ സാന്നിധ്യം.
നാല്‍പതു വര്‍ഷത്തിലേറെ പഴക്കമാകുമ്പോള്‍ ഊദ് മരത്തിന്റെ തൊലിപൊട്ടി ഒരു ദ്രാവകം പുറത്തേക്കുവരും. ഈ ദ്രാവകത്തിനു പ്രത്യേക സുഗന്ധമുണ്ട്. ഇതു പ്രത്യേകതരം വണ്ടുകളെ മരത്തിലേക്ക് ആകര്‍ഷിക്കുന്നു. ഈ വണ്ടുകളാണ് യഥാര്‍ഥത്തില്‍ ഊദ് ഉണ്ടാക്കുന്നത്. ഊദ് മരത്തിലെത്തിയാല്‍ ഈ വണ്ടുകള്‍ തേനീച്ചകളെപ്പോലെ കൂടുകൂട്ടാന്‍ തുടങ്ങും. മരംതുളച്ച് കാതലിനുള്ളിലാണ് ഇവയുടെ സഹവാസം. ഈ വണ്ടുകള്‍ ഉല്‍പാദിപ്പിക്കുന്ന ഒരുതരം എന്‍സൈം ഊദ് മരത്തില്‍ ഒരുതരം പൂപ്പല്‍ബാധയുണ്ടാക്കുന്നു. മാത്രമല്ല, ഊദ് മരത്തിന്റ കാതല്‍ വിവിധ രൂപങ്ങളിലായി പൊടിഞ്ഞുമാറുകയും ചെയ്യുന്നു. ഈ പ്രക്രിയ പൂര്‍ത്തിയാകുമ്പോള്‍ ഊദ് മരം വലിയ ചിതല്‍പ്പുറ്റുപോലെയാവും. ഈ മരക്കഷ്ണങ്ങളാണ് ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള സുഗന്ധദ്രവ്യമായ ഊദ്.
അസമിലെ ഉള്‍ക്കാടുകളില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഊദ് മരങ്ങള്‍ ഇപ്പോഴുമുണ്ട്. പക്ഷെ കൊടുംകാടിനുള്ളില്‍ ഇതു കണ്ടെത്തുക പ്രയാസമാണ്. ഊദിന്റെ വ്യാപാരസാധ്യതകള്‍ മനസ്സിലാക്കി ഇപ്പോള്‍ അസമില്‍ ഊദ് മരം നട്ടുപിടിപ്പിക്കുകയും കൃത്രിമമായി വണ്ടുകളെ കടത്തിവിടുകയും ചെയ്യുന്നു. എന്നാല്‍ പ്രകൃതിദത്തമായി കിട്ടുന്ന ഊദിന്റെ ഗുണമേന്മ ഇവക്കില്ല. ഗള്‍ഫിലെ സാധാരണക്കാരായ അറബികളാണ് ഇത്തരം ഊദ് വാങ്ങുന്നത്.
ഊദ് വാറ്റിയെടുക്കുന്ന അത്തറാണ് ഊദിന്റെ അത്തര്‍. കിലോ കണക്കിന് ഊദ് വാറ്റിയാലേ ഒരുലിറ്റര്‍ ഊദിന്റെ അത്തറുകിട്ടൂ. അതുകൊണ്ടുതന്നെ ലക്ഷക്കണക്കിനു രൂപയാകും ഒരുലിറ്റര്‍ ഊദിന്റെ അത്തറിന്.

cdt:വിക്കി,പറഞ്ഞുകേട്ട അറിവുകൾ,ആരാമം

By Anoop Jose

——————————————————————————————————————————————————–

🌳 ഊദ്‌ എന്ന അകിൽ (അഗർവുഡ്‌) 🌳 
🏮 ഹിന്ദി വാക്കായ അഗർ എന്നതിനേക്കാളും ഇംഗ്ലീഷ്‌ വാക്കായ അഗർവുഡ്‌ എന്നതിനേക്കാളും ‘ഊദ്‌’ എന്ന അറബി യിൽ തന്നെ പറഞ്ഞാലായിരിക്കും മിക്കവർക്കും പെട്ടെന്ന് മനസ്സിലാവുക. അകിൽ എന്ന മലയാള വാക്ക്‌ പറഞ്ഞാൽ സധാരണ ഒരു മലയാളിക്ക്‌ പെട്ടെന്ന് മനസ്സിലാവാനിടയില്ല. 
🏮 ഊദ്‌ എന്നാൽ ചന്ദനം തന്നെയാണെന്നും ചന്ദനത്തിന്റെ അറബി വാക്കാണ് ഊദ്‌ എന്ന് തെറ്റിദ്ധരിക്കപ്പെട്ടവരും ഉണ്ടാകും. യഥാർത്ഥത്തിൽ ഊദ്‌ എന്നത്‌ ഇന്ത്യയിലെ ആസ്സാമിലും കമ്പോഡിയയിലും ഭൂട്ടാനിലും കാണപ്പെടുന്ന ഒരു ഔഷദസസ്യമാൺ. ആയുർവ്വേദത്തിൽ ഔഷദങ്ങൾക്കായി അഗർ പണ്ട്‌ കാലം തൊട്ടേ ഉപയോഗിച്ച്‌ വന്നിരുന്നു. വൃണം, കുഷ്ടം, ചൊറി, ചില തരം വാത രോഗങ്ങൾക്കും അഗർ ഇന്നും ഉപയോഗിക്കുന്നു. 
🏮 എരിവ്‌ കലർന്ന കയ്‌പ്പ്‌ രസമുള്ള, രൂക്ഷ ഗന്ധമുള്ള അഗർ മരത്തിന്റെ തടിയും തടിയിൽ നിന്നുണ്ടാക്കുന്ന എണ്ണയുമാൺ ആയുർവേദത്തിൽ ഉയോഗിക്കുന്നത്‌. അകിൽ പല തരത്തിലുണ്ട്‌. കറുത്ത അകിലിന്നാൺ ഗുണം കൂടുതൽ. വളരെയധികം വിലയും ഗുണവുമുള്ള ഊദും ഊദ്‌ ഓയിലും മാർക്കറ്റിൽ സുലഭമാൺ. പ്രാധാന്യം കുറഞ്ഞ ഒരു തരം അകിൽ കേരളത്തിലെ മലബാർ പ്രദേശത്തും കണ്ട്‌ വരുന്നുണ്ട്‌. 
🏮 ഏകദേശം 20 വർഷത്തോളം വളർച്ചയെത്തിയ അകിൽ മരത്തിന്റെ ചില ശാഖകളിൽ ഒരു തരം ഫംഗസ്‌ രോഗം പിടിപെടുകയും രോഗം ബാധിച്ച ശാഖ ക്രമേണ കറുക്കുകയും സുഗന്ധവാഹിയായി തീരുകയും ചെയ്യുന്നു. ഇതിൽ സുഗന്ധം തങ്ങി നിൽക്കുന്ന കറ ആൽക്കഹോളിക സ്വേദനത്തിന് വിധേയമാകുമ്പോൾ ബാഷ്പശീലമുള്ള തൈലം ലഭിക്കുന്നു. ഇങ്ങനെ ഫംഗസ്‌ ബാധിക്കുന്നത്‌ പ്രകൃതിദത്തമായ ഒരു ഇടപെടലിലൂടെയാൺ എന്നത്‌ ഒരു കൗതുകരമാണ്‌. 20 വർഷം വരെ ഏതൊരു സുഗന്ധവുമില്ലാത്ത സാധാരണ അകിൽ മരത്തിന്റെ ചില ശാഖകളിൽ ഒരു തരം വണ്ട്‌ വന്നു ദ്വാരമുണ്ടാക്കുന്നു. അതിന്ന് ശേഷം മാത്രമാൺ ഫംഗസ്‌ ബാധയുണ്ടാകുന്നതും തൊലി പൊട്ടി പിളർന്ന് സുഗന്ധവാഹിനിയാകുന്നതും. 

🏮 അറബികൾക്ക് ഏറ്റവുമധികം പ്രിയമുള്ള സുഗന്ധലേപനമാണ് ഊദ്. മരത്തടി, കൊള്ളി എന്നർത്ഥം വരുന്ന വാക്കിൽ നിന്നാണ്‌ ഊദ് എന്ന വാക്ക്‌ ഉണ്ടാവുന്നത്‌. അറബികൾ വീട്ടിലും ആരാധനാലയങ്ങളിലും പൊതു സ്ഥലങ്ങളിലും ഊദ്‌ (തടി) പുകയ്‌ക്കാറുണ്ട്‌. ഊദ്‌ പുകയ്‌ക്കാൻ വേണ്ടി വീട്ടിലും കാറിനകത്തും പ്രത്യേക തരം പാത്രങ്ങൾ ഉപയോഗിക്കുന്നത്‌ കണ്ടിട്ടുണ്ട്‌. മിക്ക അറബികളും ഊദ്‌ അത്തറും ഊദ്‌ ഓയിൽ ചേർത്തുണ്ടാക്കിയ മറ്റു സുഗന്ധലേപനങ്ങളും മാത്രമാണ്‌ ഉപയോഗിക്കാർ.
🏮 കാഴ്ച്ചയിൽ ചിതലെടുത്ത മരക്കഷണം പോലെ തോന്നിപ്പിക്കുന്ന ഇതിന്റെ മൂല്യം വളരെ കൂടുതലാണ്‌. ഒരു കിലോ തടി ക്ക്‌ ലക്ഷത്തോളം വില വരും. ഗുണമേന്മ അനുസരിച്ച്‌ കൂടിയതും കുറഞ്ഞതുമുണ്ട്‌. ഈ തൈലം സുഗന്ധ ലേപനങ്ങളിൽ ചേർക്കാറുണ്ട്. തടിയെ ഊദ്‌ എന്നും അകിലിന്റെ തൈലത്തെ ഊദിന്റെ അത്തറും എന്ന പേരിൽ അറിയപ്പെടുന്നു. 
🏮 ഊദ്‌ ഉൾക്കൊള്ളുന്ന സുഗന്ധദ്രവ്യങ്ങളുടെ ചേരുവ അകിൽ കൂട്ട് എന്നാണ് അറിയപ്പെടുന്നത്. അകിൽ, ചന്ദനം, കർപ്പൂരം, ഏലം, തേൻ മുതലായവയാണ് ഇതിൽ ഉൾപ്പെടുന്നത്. മണിയറകളിലും ഗൃഹപ്രവേശന വേളകളിലും ശവസംസ്കാര വേളയിലും മറ്റു വിശേഷാവസരങ്ങളിൽ ഈ അകിൽ കൂട്ട് ഉപയോഗിക്കുന്ന സമ്പ്രദായം പണ്ട് മലബാർ മുസ്ലിംകൾക്കിടയിൽ വ്യാപകമായിരുന്നു. ഉലുവാൻ പുതക്കുക എന്നായിരുന്നു ഇതറിയപ്പെട്ടിരുന്നത്‌. കുന്തിരിക്കവും സാമ്പ്രാണിയുമെല്ലാം ഉലുവാൻ കൂട്ടിൽ ഉപയോഗിക്കാറുണ്ടായിരുന്നു. 
കടപ്പാട്‌ : വിക്കിയും നേരിട്ടും പറഞ്ഞ്‌ കേട്ടിട്ടും വായിച്ചിട്ടുമുള്ള അറിവും.

സിദ്ധി പെർഫെക്ട്

————————————————————————————————————————————————–

ശരീരത്തിന്റെ പലവിധ ദോഷങ്ങള്‍ പരിഹരിക്കുന്നതിനും ഊദിന് കഴിയും എന്നു ശാസ്ത്രീയമായി തെളിഞ്ഞിട്ടുണ്ട്. നെഗറ്റീവ് എനര്‍ജി ശരീരത്തില്‍ നിന്നും ഇല്ലാതാക്കുവാനും, ആത്മവിശ്വാസം ഉണ്ടാക്കുവാനും ഊദിന് കഴിയും. അതുപോലെ തന്നെ ശരീരത്തിലെ നാഡീസംബന്ധമായ തകരാറുകള്‍ പരിഹരിക്കാനും, മാനസിക അസ്വസ്ഥതകള്‍ ഇല്ലാതാക്കുവാനും ഇതിന് കഴിയും. അപസ്മാരം, സന്ധിവാതം, പ്രസവാനന്തരം ഉണ്ടാകുന്ന രോഗങ്ങള്‍, ആസ്മ, കാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ക്കും ഊദ് മരുന്നായി ഉപയോഗിച്ചിരുന്നു. ഊദ് വാറ്റിയെടുക്കുന്ന അത്തറിന് വന്‍ വിലയാണ്. ലക്ഷകണക്കിന് രൂപയോളം ഈ അത്തറിന് വേണ്ടിവരും. കിലോ കണക്കിന് ഊദ് വാറ്റിയാലേ ഒരു ലിറ്റര്‍ ഊദിന്റെ അത്തര്‍ കിട്ടൂ. എന്തായാലും ഈ ദൈവീക ധൂമ, തൈല സുഗന്ധം അനുപമവും, അമൂല്യവുമാണ്.

അകിൽ പലതരമുണ്ട്. അതിൽ കറുത്ത അകിലിനാണ് ഗുണം കൂടുതൽ. ഉഷ്ണവീര്യമാണ്. കയ്പും എരിവും കലർന്ന രസം. കറുത്ത അകിൽ വെള്ളത്തിലിട്ടാൽ ലോഹമെന്നപോലെ താണുപോകും.

ആസ്ത്മയുള്ള കുട്ടികള്‍ക്ക് സമീപം ഊദ് കത്തിക്കുന്നത് കുട്ടികളില്‍ ആസ്ത്മയുടെ അപകടം വര്‍ധിപ്പിക്കും. സ്ഥിരമായി ഊദ് ഉപയോഗിക്കുന്നവരുടെ കുട്ടികള്‍ക്ക് മാരകമായ ആസ്ത്മ പിടിപെടാനുള്ള സാധ്യത 64% ആണ്. കൂടാതെ ഊദ് കത്തിക്കുന്നത് വീടിനുള്ളില്‍ വായുമലിനീകരണം വര്‍ധിപ്പിക്കുമെന്നും അതുവഴി ശ്വാസകോശ സംബന്ധമായ അനേകം രോഗങ്ങള്‍ക്ക് കാരണമാകുമെന്നുമാണ് 2013 ആഗസ്റ്റില്‍ നടന്ന പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. കൂടാതെ ഭാരം വര്‍ധിപ്പിക്കുന്നതിനായി ഊദിനൊപ്പം ലെഡ് ചേര്‍ക്കുന്നത് അപകടാവസ്ഥ വര്‍ധിപ്പിക്കുമെന്നും ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നു.

ഊദ് (അഗര്‍) മരങ്ങളില്‍ പ്രയോഗിക്കുന്ന കൃത്രിമ ഇനാക്കുലേഷന്‍ (ഫങ്കസ് ട്രീറ്റ്‌മെന്റ്) ടെക്‌നോളജി ഇന്ത്യയില്‍ ആദ്യമായി കേരളത്തില്‍ ആരംഭിച്ചു. വിദേശ രാജ്യങ്ങളില്‍ മാത്രം നിലവിലുള്ള ഫങ്കസ്സ് ടെക്‌നോളജി കേരളത്തില്‍ 2 ലക്ഷത്തില്‍പരം ഊദ് കൃഷി ചെയ്തിട്ടുള്ള കര്‍ഷകര്‍ക്കുമുന്നില്‍ പരിചയപ്പെടുത്തുന്നത് അഗര്‍വുഡ്‌സ് കേരള പ്ലാന്റേഷന്‍ പ്രൈവറ്റ്‌ ലിമിറ്റഡ് കമ്പനിയാണ്. അഗര്‍വുഡ്‌സ് കേരളയുടെ റിസര്‍ച്ച് ടീം ആണ് നിരവധി വര്‍ഷത്തെ ഗവേഷണത്തിലൂടെ വിജയകരമായി ഈ നേട്ടം കൈവരിച്ചത്. സാധാരണ ഊദ് മരം ഇരുപത്തിയഞ്ചോ അന്‍പതോ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് പ്രകൃത്യ കാതല്‍ കാണുന്നത്. അത് അഞ്ച് മുതല്‍ ഏഴ് വര്‍ഷത്തെ കാലയളവിലൂടെ കാതലാക്കിയെടുക്കുവാന്‍ സാധിക്കുമെന്നതാണ് ഫങ്കസ്സ് ട്രീറ്റ്‌മെന്റ്‌കൊണ്ടുള്ള നേട്ടം.

അകിൽ ഉൾക്കൊള്ളുന്ന സുഗന്ധദ്രവ്യങ്ങളുടെ ചേരുവ അകിൽ കൂട്ട് എന്നാണ് അറിയപ്പെടുന്നത്. അകിൽ, ചന്ദനം, കർപ്പൂരം, ഏലം, തേൻ മുതലായവയാണ് ഇതിൽ ഉൾപ്പെടുന്നത്. അകിൽ മണിയറകളിലും ഗൃഹപ്രവേശന വേളളിലും മയ്യിത്തിന്റെ അടുത്തും മറ്റും അകിൽ കൂട്ട് ഉപയോഗിക്കുന്ന സമ്പ്രദായം പണ്ട് മുതൽക്കു തന്നെ മലയാളി മുസ്ലിംകളിൽ ഉണ്ടായിരുന്നു. ഉലുവാൻ പുതക്കുക എന്നും ഇതറിയപ്പെടുന്നു. കുന്തിരിക്കവും സാമ്പ്രാണിയുമെല്ലാം ഉലുവാൻ കൂട്ടിൽ ഉപയോഗിക്കാറുണ്ട്. ഇത് പുകക്കാൻ പ്രത്യേകം പാത്രവും ഉണ്ടായിരിക്കും.

index (2)

കേരളത്തിൽ കരിന്താളി എന്ന പേരിൽ അറിയുന്ന, എബനേസിയ (Ebenaceae) സസ്യകുടുംബത്തിൽപ്പെടുന്ന ഡയോസ്പിറസ് എബെനം (Diospirus ebenum) എന്ന വൃക്ഷത്തിന്റെ ചെറുകഷണങ്ങളെ കാരകിൽ എന്ന പേരിൽ കമ്പോളത്തിൽ വിപണനം ചെയ്യുന്നുണ്ട്. എന്നാൽ ഇത് യഥാർഥ അകിലല്ല.

Anoop Jose

————————————————————————————————————————————————–

 

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

One thought on “ഊദ്”

  1. Besli says:

    Thanks for great full information
    Where will get it plant in kerala

ഒരു അഭിപ്രായം പറയൂ