മീകിനെസ്സ് ദ്വീപ്‌ -ദ്വീപുകളിൽ സുന്ദരൻ !

Share the Knowledge

ഫാറോ ദ്വീപുകള്‍ (Faroe Islands) അഥവാ ഷീപ് ഐലണ്ട്സ് (Sheep Islands), ഉത്തര അറ്റ്‌ലാന്റിക് സമുദ്രത്തില്‍ , ഡെന്‍മാര്‍ക്കിനു കീഴിലുള്ള ഒരു ദ്വീപു സമൂഹമാണ്‌ ( archipelago). നോര്‍വേക്കും ഐസ്ലാണ്ടിനും ഇടയിലാണ് ഇതിന്‍റെ സ്ഥാനം . ഫാറോ ദ്വീപുകളുടെ പടിഞ്ഞാറെ അറ്റത്താണ് മീകിനെസ്സ്  ദ്വീപ്‌ സ്ഥിതി ചെയ്യുന്നത് . അതി സുന്ദരമായ മല നിരകൾ …. ശുദ്ധ ജലം ….. അപൂർവ്വയിനം കടൽ പക്ഷികൾ ……ചെറു മുയലുകൾ ……. നല്ല കുളിർമ്മയുള്ള കാലാവസ്ഥ …… മീകിനെസ്സ് ദ്വീപിൽ പോകുവാൻ മറ്റെന്ത് കാരണം വേണം ?

മെയ് മുതൽ നവംബർ വരെ ഫാറോ ദ്വീപുകളിൽ നിന്നെത്തുന്ന Sulan എന്ന ഫെറി ആണ്  ആകെയുള്ള യാത്രാ മാർഗ്ഗം . ഒരു ഹെലിപ്പാഡ് ഉള്ളതിനാൽ മറ്റു മാസങ്ങളിൽ കാശുള്ളവർക്ക്  തൊട്ടടുത്തുള്ള വാഗര്‍ (Vagar )ദ്വീപില്‍ നിന്നും പറന്നിവിടെയെത്താം . അതുകൊണ്ട് തന്നെ ഈ മനോഹരമായ ദ്വീപിൽ താമസിക്കുവാൻ ഇപ്പോൾ ആകെ പത്തു പേരേ ഉള്ളൂ . എങ്കിലും ദ്വീപിന്റെ കുളിർമ്മ ആസ്വദിക്കുവാൻ അനേകം വിനോദ സഞ്ചാരികൾ എല്ലാ വർഷവും ” ബുദ്ധിമുട്ടി ” ഇവിടെ എത്തി ചേരുന്നുണ്ട് . ദ്വീപിൽ നിന്നും വിട്ടു മാറി നില്ക്കുന്ന Mykines-holmur എന്ന പാറയാണ്‌ പ്രധാന ആകർഷണം .ആയിരക്കണക്കിന് പുഫിന്‍ (PUFFINS) പക്ഷികളും ഗാന്നെറ്റ് കൊക്കുകളും ആണ്  ഇവിടുത്തെ പ്രധാന കാഴ്ച.

A Flock of Puffins on Mykines Cliffs

ദ്വീപിന്‍റെ പടിഞ്ഞാറെ ഭാഗവുമായി ബന്ധിപ്പിക്കാന്‍ 1909 ഇല്‍ പണികഴിപ്പിച്ച, 35 മീറ്റർ ഉയരമുള്ള  ഒരു നടപ്പാലം ഇപ്പോഴും ഇവിടുണ്ട് . പരമ്പരാഗത രീതിയില്‍ പണികഴിപ്പിച്ച കെട്ടിടങ്ങള്‍ ആണ് മീകിനെസ്സ് ഗ്രാമത്തില്‍ ഇപ്പോഴുമുള്ളത് . അകെ പത്തുപേര്‍ താമസിക്കുന്ന ഗ്രാമത്തില്‍ ഒരാള്‍ പഠിക്കുന്ന സ്കൂളുമുണ്ട്. ദ്വീപിന്റെ ഉൾ ഭാഗത്ത്‌ ലാവാജന്യമായ, 55m  ഉയരമുള്ള ബസാൾട്ട് പാറകൾ കൊണ്ട് നിർമ്മിതമായ ഒരു ശിലാവനം (Valley of Korkadalur) പ്രകൃതി നിർമ്മിച്ചിട്ടുണ്ട് . ദ്വീപിന്റെ പടിഞ്ഞാറെ ഭാഗത്ത്‌ 1909 ൽ നിർമ്മിച്ച ഒരു ലൈറ്റ് ഹൌസ് ഇപ്പോഴും പ്രകാശം ചൊരിഞ്ഞ് നില കൊള്ളുന്നു . വര്‍ഷങ്ങള്‍ക്കു മുന്‍പ് നാഷണല്‍ ജ്യോഗ്രഫിക് ട്രാവല്ലര്‍, മീകിനെസ്സ് ദ്വീപിനെ ലോകത്തിലെ ഏറ്റവും നല്ല ദ്വീപായി തിരെഞ്ഞടുതിരുന്നു.

Image

ഒരു അഭിപ്രായം പറയൂ