ഡോഡോ പക്ഷി

Share the Knowledge

വലിപ്പം കൂടിയതും പറക്കാൻ കഴിയാത്തതുമായ പക്ഷികളായിരുന്നു ഡോഡോകൾ . അരയന്നത്തോട് രൂപസാദൃശ്യമുണ്ടെങ്കിലും പ്രാവു വർഗ്ഗത്തിൽപ്പെട്ടവയാണു ഡോഡോ പക്ഷികൾ. 1 മീറ്ററോളം (3 അടി) ഉയരവും ഏകദേശം 20 കിലോ ഭാരവുമുള്ള ഇവ മരത്തിൽനിന്നും പൊഴിഞ്ഞു വീഴുന്ന പഴവർഗ്ഗങ്ങളാണു ഭക്ഷണമാക്കിയിരുന്നത്. ഇന്ത്യൻ സമുദ്രത്തിലെ മൌറീഷ്യസ് ദ്വീപുകളായിരുന്നു ആവാസ കേന്ദ്രം. ഇവ പ്രധാനമായും മനുഷ്യന്റെ ഇടപെടൽ കൊണ്ടു വംശനാശം വന്ന ജീവി വർഗ്ഗങ്ങളെ പ്രതിനിധീകരിക്കുന്നു. റെഡ് ഡാറ്റാ ബുക്കിൽ ഇവ ചുവപ്പു താളുകളിൽ ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു.
അടുത്തിടെ ശാസ്ത്രജ്ഞർ നടത്തിയ ഒരു നിരീക്ഷണമാണു് കാൽവേറിയവൃക്ഷത്തിന്റെ മൌറിഷ്യസിലെ അപൂർവമായ സാന്നിദ്ധ്യം. ഡോഡോപ്പക്ഷികള് അപ്രത്യക്ഷമായതോടെ മൌറീഷ്യസില് സുലഭമായിരുന്ന കാൽവേറിയ മരങ്ങളുടെ എണ്ണത്തില് സാരമായ കുറവ് സംഭവിച്ചതായി കാണുന്നു. ഇത് ജീവശാസ്ത്രത്തിലെ മ്യുച്വലിസം എന്ന പ്രതിഭാസത്തിൽ പെടുന്നു. അവർ നിരീക്ഷിച്ച പ്രകാരം ഈ വൃക്ഷം വെറും 13 എണ്ണം മാത്രമേ അവിടെയുള്ളൂ. അതും മുന്നൂറിലധികം വർഷം പ്രായമുള്ളവ. എ.ഡി 1600 ന്റെ മദ്ധ്യത്തിനുശേഷം ഒരു പുതിയ മരം പോലും മുളച്ചിട്ടില്ല. ഡോഡോകള് ഈ മരത്തിന്റെ ഫലങ്ങള് തിന്നതിനു ശേഷം വിസർജ്ജിക്കുമ്പോൾ പുറത്തു വന്നിരുന്ന ദഹിക്കാത്ത വിത്തുകൾ മുളച്ചാണ് പുതിയ വൃക്ഷത്തൈകളുണ്ടായിരുന്നത്. ഡോഡോപ്പക്ഷികള് അപ്രത്യക്ഷമായതോടെ ഈ മരങ്ങളുടെ വിത്തുകള് വിതരണം ചെയ്യുന്നതിനുള്ള ഉപാധികള് ഇല്ലാതെ വന്നതു നിമിത്തമാണ് ഇത്തരം വൃക്ഷവംശക്ഷയം സംഭവിച്ചു തുടങ്ങിയത് എന്നു കരുതാം

Save Nature Save Future FB Page

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ