The Great Pacal (The Mayan)

Share the Knowledge

D 250 മുതൽ AD 900 വരെയായിരുന്നു മായൻ സംസ്കാരത്തിന്റെ കാലയളവ്. കൃഷിയിൽ ഉപജീവനം നടത്തിയിരുന്ന അവർ ഉപയോഗിച്ചിരുന്നത് ഹീറോഗ്ലിഫിക്ക് ലിപികളായിരുന്നു. ഇന്ത്യയോട് സാമ്യമുള്ള സംസ്കാരമായിരുന്നു മായൻ. സ്പാനിഷ് അധിനിവേശവും പട്ടിണിയും ആകാം മായൻ സംസ്കാരം തകരുവാനുള്ള കാരണം എന്ന് പറയപ്പെടുന്നു. ലോകത്ഭുതങ്ങളിൽ ഒന്നായ ചിച്ചൻ ഇറ്റ്സ യാണ് ആദ്യമായി കണ്ടെത്തിയ മായൻ നഗരം. പച്ചക്കറികൾ കൊണ്ടുള്ള പേപ്പറിലും കല്ലുകളിലും ഇവർ സാഹിത്യം എഴുതി. കണക്കുകളിൽ അവർക്കുണ്ടായിരുന്ന അറിവ് അവർ ഉണ്ടാക്കിയ കെട്ടിടങ്ങൾ അന്നത്തെ എഞ്ചിനീയറിംങ് വൈവിദ്യത്തിൽ നിന്ന് വ്യക്തമാണ്. കൃഷിയിലെ ഇവരുടെ പ്രാവീണ്യം കൊണ്ടു തന്നെ അവർക്ക് സ്വന്തമായി കാലാവസ്ഥാ പ്രവചനത്തിനുള്ള കലണ്ടർ ഉപയോഗിച്ചു. കലണ്ടർ തുടങ്ങുന്നത് BC 3114 മുതലാണ്. ആ കാലയളവിൽ മായൻമാർ ഉള്ളതിന് തെളിവില്ല. അത് കൊണ്ട് തന്നെ കലണ്ടർ അവർക്ക് പൗരാണികമായി കിട്ടിയതോ അല്ലെങ്കിൽ നാം ഇന്നും നാം തേടിക്കൊണ്ടിരിക്കുന്ന അദൃശ്യരാകാം( അന്യഗ്രഹ ജീവികൾ) ഇതിനു പിന്നിൽ. പുരാതനകാലത്ത് അന്റാർട്ടിക്കയേക്കുറിച്ച് അറിയണം എങ്കിൽ നടപ്പുള്ള ഒരു കാര്യമല്ല. മായൻമാരുടെ മാപ്പിൽ അന്റാർട്ടിക്ക ഉൾപ്പെടുന്ന ഭൂമിയുടെ വിശദമായ രൂപ രേഖ ഉണ്ടായിരുന്നു. മായൻ കലണ്ടർ പ്രകാരം 2012 ൽ ലോകാവസാനം എന്ന് പലരും പറഞ്ഞിരുന്നു, എന്നാൽ അവരുടെ കലണ്ടർ അവസാനിക്കുന്നതാണ് 2012ൽ. അടുത്ത കലെണ്ടറിന്റെ തുടക്കം ആകാം 2013.
AD 600 കളോടെ ആണ് മായൻ സംസ്കാരം അതിന്റെ അത്യുന്നതിയിൽ എത്തുന്നത്.Pacal, മായൻ രാജാവായിരുന്ന ഇദ്ദേഹ മാണ് ചിത്രത്തിൽ ഉള്ളത്.603 AD യിൽ പലന്ക്യുൽ ആണ് Pacal ജനിച്ചത്. ഏകദേശം 80 വയസ്സ് വരേജീവിച്ചിരുന്നതായി പറയപ്പെടുന്നു. Pacal ജനന സമയത്താണ് kaan പലൻക്യൂ ആക്രമിക്കുന്നത്. രണ്ട് വർഷത്തിന് ശേഷം Kaan പലന്ക്യൂ വിട്ട് പോകുകയും,Pacalന്റെ അമ്മ പുതിയ നിയമം കൊണ്ടുവരികയും ചെയ്തു. Pacal വളർന്നപ്പോൾ ശക്തനായ ഭരണാധികാരി ആയി മാറുകയായിരുന്നു. നമ്മുടെ ഷാജഹാൻ എന്ന പോലെ Pacal ന്റെ കാലഘട്ടം ആയിരുന്നു മായൻമ്മാരുടെ വസന്തകാലഘട്ടം. ഈ കാലഘട്ടത്തിലാണ് മായൻ എഞ്ചിനീയറിംങ് പച്ച പിടിച്ചത്. pacal ഒരു ബഹിരാകാശ സഞ്ചാരി ആണെന്നും പറയപ്പെടുന്നു.
മുകളിലെ ചിത്രങ്ങൾ ഒറ്റ നോട്ടത്തിൽ നോക്കിയാൽ എന്ത് തോന്നുന്നു.? അതിൽ കാണുന്നത് Pacal ആണ്. Pacalന്റെ ശവക്കല്ലറയുടെ മൂടിയിൽ ഉള്ള ചിത്രമാണിത്. അയാൾ ഒരു യന്ത്രം ഓപറേറ്റ് ചെയ്യുന്നതായി തോന്നുന്നില്ലേ? ചിത്രത്തിൽ മുന്നിലേക്കാഞ്ഞുകൊണ്ട് ഇരിക്കുന്ന ആൾ. മൂക്കിന് എന്തോ മാസ്ക്ക് ഇട്ടിരിക്കുന്നതായും, അയാളുടെ കൈകൾ എന്തെല്ലാമൊ Control ചെയ്യുന്നതായും, കാലുകൾ ആക്സിലേറ്റർ പോലുള്ള എന്തിലോ ചവിട്ടുന്നതായും കാണാം. സങ്കീർണമായ ഒരു ഇരിപ്പിടത്തിലാണയാൾ ഇരിക്കുന്നത്. അയാൾ ഇരിക്കുന്നതിന് താഴേ ഇപ്പോഴുള്ള റോക്കറ്റുകളിലെപ്പോലെ Exhaust സംവിധാനവും കാണാം………….
മായൻമ്മാരുടെ മാപ്പിൽ അന്നത്തെ ഭൂമിയേ വ്യക്തമായി വരച്ചിരിക്കുന്നു. ഒരു പക്ഷേ ഇത് ഒരു ബഹിരാകാശ വാഹനമായിരുന്നു എങ്കിൽ ഈ മാപ്പ് വരച്ചതിലും കാലാവസ്ഥ പ്രവചനത്തിലും അവർക്ക് തെറ്റ് പറ്റാഞ്ഞത് ശരിവക്കാം. പിന്നീട് ഈ Technology എല്ലാം എവിടേപ്പോയി? എന്ന ഒരു ചോദ്യം മാത്രം. ഇനിയും ബാക്കി. വിവരിക്കാൻ മായൻ സംസ്കാരത്തിൽ ഒട്ടനവധി കാര്യങ്ങളുണ്ട്. ഒരു സിനിമാ Dialogue പോലേ ” കാണ്ഡം കാണ്ഡം ആയിട്ട് കിടക്കുകയാണ്‌ “. നിഗൂഡതയുടെയും അത്ഭുതങ്ങളുടേയും മറ്റൊരു താഴ്വരയാണ് മായൻ സംസ്കാരം………..
പിന്നേ…..,
Tikal എന്ന മായൻ ക്ഷേത്രനഗരിയുടെ ആകാശചിത്രമെടുത്താൽ കിട്ടുന്ന ജ്യാമിതീയ രൂപം മാഴ്സിലും(cydonia) കണ്ട് പിടിച്ചിരിക്കുന്നു. പ്രപഞ്ചത്തിൽ രണ്ടിടങ്ങളിലായ് ഒരേ ജ്യാമിതീയ രൂപങ്ങൾ, ഇവ കൈ ചൂണ്ടുന്നതോ ലക്ഷക്കണക്കിന് പ്രകാശവർഷം അകലേയുള്ള ഒരു നക്ഷത്ര സമൂഹത്തെയും(pleiades).
കടപ്പാട്: Ancient Aliens,wikki, google Search…….

By Rajesh Rajan 

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ