ഒരു ബിസ്കറ്റ് (ബ്രിട്ടാനിയ); ചരിതം

Share the Knowledge

മിക്‌സ്ച്ചറും ജിലേബിയുമൊക്കെ ചെറിയ പ്ലേറ്റുകളില്‍ നിറഞ്ഞിരുന്ന ആ കാലം ഒരിക്കലും മറക്കാനാവില്ല. അന്ന് വിവാഹ പാര്‍ട്ടികളടക്കമുള്ള ആഘോഷ വേളകളില്‍ മേശപ്പുറത്തെത്തുന്ന ചെറിയ സ്റ്റീല്‍ ഗ്ലാസുകളിലെ ചുടുചായക്കൊപ്പം അഞ്ചോ ആറോ ബിസ്‌ക്കറ്റുകളുമുണ്ടാവും. ഇരുതലയും പിരിച്ച കവറുകളിലെ കേക്കുകളും കപ്പ് കേക്കുകളുമൊക്കെയായിരുന്നു മറ്റു ആകര്‍ഷക വിഭവങ്ങള്‍.ബുഫെയും ചൈനീസ് വിഭവങ്ങളുമൊക്കെ നാട്ടില്‍ സാധാരണമായിക്കഴിഞ്ഞ ഇന്ന് ഇത്തരം സായാഹ്ന സത്ക്കാരങ്ങളെല്ലാം മലയാളിയുടെ ഗൃഹാതുരമായ ഓര്‍മയാണ്. എന്നാല്‍, ബിസ്‌ക്കറ്റുകള്‍ക്കുള്ള സ്ഥാനം ഇന്നും വേറെ തന്നെയെന്നതില്‍ സംശയമില്ല.

ബിസ്‌ക്കറ്റെന്നാല്‍ ബ്രിട്ടാന്നിയ മാത്രമായിരുന്നു ഒരുകാലത്ത്. കമ്പനി പിന്നിട്ട ചരിത്രത്തിലൂടെയൊന്നു കണ്ണോടിച്ചാല്‍ ആരും അത്ഭുതപ്പെടുക തന്നെ ചെയ്യും. 1892ല്‍ കല്‍ക്കത്തയിലെ ഒരു ചെറിയ വീട്ടില്‍ 295 രൂപ മുതല്‍മുടക്കില്‍ തുടങ്ങിയ ബിസക്കറ്റ് കമ്പനി ഇതുപോലൊരു സ്ഥാനത്ത് എത്തുമെന്ന് ആരും കരുതാന്‍ വഴിയില്ല. യുദ്ധകാലത്തെ ആവശ്യങ്ങള്‍ക്കായി തട്ടിക്കൂട്ടിയ താത്ക്കാലിക ചട്ടക്കൂടില്‍ നിന്നും കമ്പനി അതിശയിപ്പിക്കുന്ന രീതിയില്‍ വളര്‍ന്നു. ബ്രിട്ടാന്നിയയുടെ ഇന്നത്തെ വിപണി മൂല്യം 4000 കോടി രൂപയാണ്.

രണ്ടാം ലോകമഹായുദ്ധകാലത്ത് യുദ്ധമുഖത്തുള്ള ബ്രിട്ടീഷ് ഇന്ത്യന്‍ പട്ടാളക്കാര്‍ക്ക് ബിസ്‌ക്കറ്റെത്തിക്കുന്നതിനായാണ് കമ്പനി തുടങ്ങിയത്. ബ്രിട്ടീഷുകാരുമായുള്ള കരാര്‍ അനേക വര്‍ഷങ്ങള്‍ നീണ്ടു. പിന്നീടും കമ്പനി ഉത്പാദിപ്പിക്കുന്നതിന്റെ 95 ശതമാനം ബിസ്‌ക്കറ്റുകളും സൈന്യത്തിന് തന്നെയായിരുന്നു നല്‍കിയിരുന്നത്.

അഞ്ചുവര്‍ഷങ്ങള്‍ക്കകം കമ്പനിയെ വി.എസ് ബ്രദേഴ്‌സ് എന്ന രണ്ട് വ്യവസായികള്‍ ഏറ്റെടുത്തു. പിന്നീട് 1918ല്‍ ബ്രീട്ടീഷുകാരനായ വ്യവസായി സി.എച്ച് ഹോംസ് വി.എസ് ബ്രദേഴ്‌സുമായി ചേര്‍ന്നപ്പോഴാണ് കമ്പനിയ്ക്ക് ബ്രിട്ടാന്നിയ എന്ന പേരു ലഭിക്കുന്നത്. 1921ല്‍ നിര്‍മാണത്തിനാവശ്യമായ ഗ്യാസ് ഓവനുകളും ഇറക്കുമതി ചെയ്യുക വഴി സൂയസ് കനാലിന് കിഴക്ക് ഇത്തരത്തില്‍ ബിസ്‌ക്കറ്റ് ഉത്പാദിപ്പിക്കുന്ന ആദ്യ കമ്പനിയെന്ന പേരും ബ്രിട്ടാനിയക്ക് അവകാശപ്പെട്ടതായി. 1924ല്‍ ബ്രിട്ടീഷ് കമ്പനിയായ പീക്ക് ആ്ന്‍ഡ് ഫ്രിനിന്റെ ഉപകമ്പനിയായി മാറി.

എന്നാല്‍, 1978ല്‍ പബ്ലിക്ക് ഇഷ്യൂവി അവതരിപ്പിച്ചതോടെ കമ്പനിയില്‍ ഇന്ത്യന്‍ നിക്ഷേപകരുടെ ഓഹരി പങ്കാളിത്തം 60 ശതമാനമായി ഉയര്‍ന്നു. അതുവരെ ബ്രിട്ടീഷുകാര്‍ക്കൊപ്പം പോയെന്ന് കരുതിയ ബ്രിട്ടാന്നിയ വീണ്ടും ഇന്ത്യക്കാരുടേതായി മാറി. 1990കളിലാണ് കമ്പനി ഏറ്റവും വലിയ പ്രതിസന്ധികളിലൂടെ കടുന്നു പോവുന്നത്. കേരളത്തിലെ പ്രമുഖ വ്യവസായിയായിരുന്ന കെ രാജന്‍ പിള്ളയില്‍ നിന്നും കമ്പനിയുടെ ഉടമസ്ഥാവകാശം വാഡിയ ഗ്രൂപ്പിലെത്തിയത് ഇക്കാലയളവിലായിരുന്നു.

രാജന്‍ പിള്ളയില്‍ നിന്ന് കമ്പനി സ്വന്തമാക്കാന്‍ വാഡിയ ഗ്രൂപ്പ് മേധാവി നസ്‌ലി വാഡിയ നടത്തിയ യുദ്ധം ഇന്ത്യന്‍ ബിസിനസ് രംഗത്തു ഇതുവരെയുണ്ടായ കോര്‍പ്പറേറ്റ് യുദ്ധങ്ങളില്‍ പ്രധാനപ്പെട്ടതാണ്.

1980കളില്‍ കമ്പനിയേറ്റെടുക്കാന്‍ നസ്‌ലി വാഡിയ നടത്തുന്ന പ്രയത്‌നങ്ങള്‍ പത്രവാര്‍ത്തകളില്‍ സ്ഥിരം ഇടം നേടിയിരുന്നു. അമേരിക്കയിലെ പ്രമുഖ ഭക്ഷ്യവസ്തു വിതരണക്കമ്പനിയായ ആര്‍.ജെ.ആര്‍ നാബിസ്‌ക്കോയില്‍ നിന്നും ബ്രിട്ടാന്നിയയെ വാങ്ങാനായിരുന്നു വാഡിയ, രാജന്‍ പിള്ളയെ സമീപിച്ചത്. എന്നാല്‍ നാബിസ്‌ക്കോ ബ്രിട്ടാനിയയെ വാഡിയക്ക് വില്‍ക്കാന്‍ തയ്യാറായില്ല. പിന്നീടുള്ള നീക്കം തീര്‍ത്തും നാടകീയമായിരുന്നു.

അന്ന് എന്‍.ആര്‍.ഐ കശുവണ്ടി വ്യവസായിയായിരുന്ന രാജന്‍ പിള്ളയ്ക്ക് കമ്പനിയുടെ ചെയര്‍മാന്‍ സ്ഥാനം നാബിസ്‌ക്കോ നല്‍കി. ഇതോടെ ഉറ്റ സുഹൃത്തുക്കളായിരുന്ന രാജന്‍ പിള്ളയും നസ്‌ലി വാഡിയയും വഴിപിരിഞ്ഞു. എന്നാല്‍, ഇത് കാര്യമാക്കാതെ രാജന്‍ പിള്ള ഡാനോണുമായി ചേര്‍ന്ന് ബ്രിട്ടാനിയയെ സ്വന്തമാക്കി. പിന്നിട് ഡാനോണുമായി അദ്ദേഹം വഴിപിരിഞ്ഞ അവസരത്തിലാണ് തീര്‍ത്തും നാടകീയമായി വാഡിയ കമ്പനി സ്വന്തമാക്കുന്നത്. 1990കളിലായിരുന്നു ഇത്. പിന്നീട് വ്യവസായ തട്ടിപ്പിന്റെ പേരില്‍ ജയിലിലായ രാജന്‍ പിള്ള ജയലില്‍ വച്ചു തന്നെ മരണമടഞ്ഞു. !!ബ്രിട്ടാനിയയുടെ ചരിത്രം എഴുതുമ്പോള്‍ അതീന്‍റെ ഇന്നത്തെ പകിട്ടീന് കാരണ ഭൂതനായ ഒരു മലയാളിയുടെ പങ്ക് വിസ്മരിക്കാതിരിക്കാന്‍ കഴിയില്ല അദ്ദേഹത്തെ കുറീച്ച് രണ്ട് വാക്കുകള്‍ കോറിയിടുന്നു
ഒരേസമയം വിജയ നായകനും ദുരന്തനായകനും ആയ രാജന്‍പിള്ളയെ കുറിച്ച്….

 

രാജന്‍ പിള്ള 
==========================================
ഇന്നു ഇന്ത്യന്‍ വ്യവസായികള്‍ ലോകത്തെ കമ്പനികള്‍ ഏറ്റെടുക്കുന്നെന്നു പറഞ്ഞാല്‍ ഒരു വാര്‍ത്ത അല്ലാ. ടാറ്റാ ബ്രിട്ടീഷ്‌ കാര്‍ നിര്‍മാണ കമ്പനി ലാന്‍ഡ്‌ റോവര്‍ ഏറ്റെടുത്തത് നമ്മള്‍ക്ക് അറിയാം. അങ്ങനെ പല കമ്പനികളെയും.1985 യില്‍ തന്നെ ഒരു മലയാളി ഏറ്റെടുത്തു,( 500 Million US $ ന്‍റെ 10 ഓളം വിദേശ കമ്പനികള്‍) അതിന്‍റെ അമരക്കാരനായി എന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ ഇന്നു നമ്മള്‍ക്ക് വിശ്വസിക്കാന്‍ പറ്റില്ല. അതുമാത്രമല്ല ബ്രിട്ടാനിയ ബിസ്ക്കറ്റ് കമ്പനി യുടെ 3% കൂടുതല്‍ ഷെയര്‍ ന്‍റെ ഉടമയും ആയി ഈ മനുഷ്യന്‍. കൊല്ലം (ജില്ല)എന്ന ചെറിയ നഗരത്തില്‍ നിന്ന് പഠിച്ചു വളര്‍ന്നയാളായിരുന്നു അദ്ദേഹം . 1990 കളില്‍ അദ്ദേഹം ബിസ്ക്കറ്റ് രാജാവ് എന്ന് അറീയപ്പെട്ടിരുന്നു. അന്നത്തെ തലമുറയുടെ പ്രചോദനവും ആയിരുന്നു രാജന്‍പിള്ള .

 

12512456_751480054987551_8283050200472428354_n
(അദ്ദേഹത്തീന്‍റെ മരണത്തെ കുറീച്ച് ഇവിടെ പ്രതിപാദിക്കാനുള്ള വേദിയല്ലാത്തതീനാല്‍ അതിലേക്ക് പോകുന്നില്ല .അദ്ദേഹത്തീന്‍റ സഹോദരനായ രാജ്മോഹന്‍പിള്ളയുടെ സഹായത്തോടെ ഗോവിന്ദന്‍കുട്ടി രാജന്‍ പീള്ളയെകുറീച്ച് എഴുതിയ പുസ്തകമാണ് wasted deathi;Rajan pillai the rising and fal 5ഭാഷകളീല്‍ ഈ പൂസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്)

 

Farriz Farry 

<

p style=”margin: 6px 0px 0px;color: #141823;font-family: helvetica, arial, sans-serif;font-size: 14px;line-height: 19.32px”>വിവരസഹായം÷ Jayanthh.Mmbi… ‪#‎wasted‬ death ;Rajanpilai the ridingand fall

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ