ബ്ളാക്ക് നൈറ്റ്...ഒരു അന്യഗ്രഹ നിർമിത കൃത്രിമ ഉപഗ്രഹം

Share the Knowledge

നിങ്ങൾക്കറിയാൻ സാധ്യതയുള്ള കുറച്ചൊക്കെ പരസ്യമായ അതിലേറെ രഹസ്യമായ ഒരു കണ്ടുപിടുത്തം…ബ്ളാക്ക് നൈറ്റ് എന്നു പേരിട്ട ഈ സാറ്റലൈറ്റിന് ഏകദേശം 13000 വർഷം പഴക്കമുണ്ട്..ഭൂമിയെ നിരീക്ഷിച്ചു വലം വെച്ചുകൊണ്ടിരിക്കുന്ന ഇവനാണ് നാസയുടെ ഏറ്റവും പ്രധാനിയായ നോട്ടപ്പുള്ളി..1950-കളിലേ ഇതിനെ പറ്റി പല മാധ്യമ വാർത്തകളും പുറത്തുവന്നു.റഷ്യൻ ചാര ഉപഗ്രഹമാണെന്നു അഭ്യൂഹങ്ങളും പരന്നും..ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ബഹിരാകാശ വസ്തുക്കളുടെ കൂട്ടത്തിൽ ബ്ളാക്ക് നൈറ്റ് മുൻപന്തിയിലുണ്ട്..
ലോകവ്യാപകമായ നീരീക്ഷണ കേന്ദ്രങ്ങളുടെ പഠനമനുസരിച്ച് ഏകദേശം 50 വർഷങ്ങൾക്കു മുൻപുവരെ ബ്ളാക്ക് നൈറ്റ് റേഡിയോ സിഗ്നൽസ് അയച്ചിരുന്നു.
അമേരിക്കയും സോവിയറ്റ് യൂണിയനും ബ്ളാക്ക് നൈറ്റിന്റെ കാര്യത്തിൽ പ്രത്യേക താൽപര്യം കാണിച്ചിരുന്നു.കണ്ടുപിടിച്ചതിനു ശേഷം സ്വീഡൻ പോലുള്ള രാജ്യങ്ങളും ഇതിന്റെ പിറകേ കൂടി.കൂട്ടത്തിൽ വിരുതനായ ഒരു ഹാം റേഡിയോ ഓപ്പറേറ്റർ ഉപഗ്രഹത്തിൽ നിന്നു ലഭിച്ച സിഗ്നലുകളെ ഡീകോഡ് ചെയ്തു.തുടർന്നു നടന്ന പഠനങ്ങളിലൂടെ ഒരു സ്റ്റാർ ചാർട്ട് ഉണ്ടാക്കുകയും അതിലൂടെ എപ്സിലോൺ ബൂട്ടിസ് എന്ന നക്ഷത്രകൂട്ടത്തിൽ നിന്ന് 13000 വർഷങ്ങൾക്ക് മുൻപ് പുറപ്പെട്ടതാണ് ഈ ഉപഗ്രഹം എന്നും മനസ്സിലായി.ബൂട്ടെസ് നക്ഷത്രവ്യൂഹത്തിലെ വടക്കു ഭാഗത്തു സ്ഥിതിചെയ്യുന്ന രണ്ടുനക്ഷത്രങ്ങളെയാണ് എപ്സിലോൺ ബൂട്ടിസ് എന്നു പറയുന്നത്.ഇസർ എന്നും പുൽക്കെരിമ എന്നും ഇവയ്ക്ക് പേരുകൾ ഉണ്ട്..ഇസർ അറബിയും പുൽക്കെരിമ ലാറ്റിനും വാക്കുകളാണ്.നഗ്നനേത്രങ്ങൾ കൊണ്ടിവയെ കാണാനാവുമെങ്കിലും വേർതിരിച്ചു കാണണമെങ്കിൽ ടെലിസ്കോപ്പ് ആവശ്യമാണ്.
അഭിപ്രായങ്ങളും തർക്കങ്ങളും പലതുണ്ടായി.നിക്കോളാ ടെസ്ല 1899 ലേ ഈ ഉപഗ്രഹത്തെ കണ്ടെത്തിയിരുന്നെന്നും ഒരു ഹൈ വോൾട്ടേജ് റേഡിയോ ഡിവൈസുണ്ടാക്കി ഉപഗ്രഹത്തിൽ നിന്നു ലഭിച്ച സന്ദേശങ്ങളെ ഡീകോഡ് ചെയ്തു എന്നും മറ്റും പല അഭ്യൂഹങ്ങളും പരന്നു.1930 കളിൽ പല രാജ്യങ്ങളിൽ നിന്നും ബ്ളാക്ക് നൈറ്റിൽ നിന്നുള്ള അപരിചിത സിഗ്നലുകൾ കിട്ടി എന്നു പറഞ്ഞ് പല ആസ്ട്രോണമേഴ്സും റിപ്പോർട്ടു ചെയ്തിരുന്നു.
1957 ൽ വെനസ്വേല കമ്മ്യൂണിക്കേഷൻ മിനിസ്ട്രിയിലെ ഡോ.ലൂയിസ് കൊറോളസ് സ്പുട്നിക് 2 വിന്റെ ചിത്രമെടുക്കുന്നതിനിടെ അവിചാരിതമായി ബ്ളാക്ക് നൈറ്റ് ആദ്യമായി ക്യാമറയിൽ പതിഞ്ഞു.അപരിചിത വസ്തു സ്പുട്നിക് 1 ഓ 2 ഓ അല്ല എന്നു മനസ്സിലായ ഡോക്ടർ അതിനെ നിരീക്ഷിച്ചു.സ്പുട്നിക് ഉപഗ്രഹങ്ങൾ പടിഞ്ഞാറു നിന്ന് കിഴക്കിലേക്ക് ഭൂമിയെ വലം വെക്കുമ്പോൾ ബ്ളാക്ക് നൈറ്റ് നേരെ വിപരീത ദിശയിലാണ് ഭൂമിയെ വലം വെച്ചുകൊണ്ടിരുന്നത്.പോളാർ ഓർബിറ്റിൽ ഒരു ഉപഗ്രഹമെത്തിക്കുവാനുള്ള സാങ്കേതിക മികവ് അന്നു റഷ്യക്കോ അമേരിക്കയ്ക്കോ ഇല്ലായിരുന്നു.അതിനാൽ ബ്ളാക്ക് നൈറ്റ് മനുഷ്യനിർമിതമല്ല എന്ന് ഉറപ്പായിരുന്നു.പിന്നീട് 1960ലാണ് ആദ്യമായി പോളാർ ഓർബിറ്റിൽ ഒരു മനുഷ്യനിർമിത ഉപഗ്രഹം എത്തുന്നത്.പോളാർ ഓർബിറ്റ് എർത്ത് മാപ്പിങ്ങ്,എർത്ത് ഒബ്സർവേഷൻ മുതലായ കാര്യങ്ങൾക്കു വേണ്ടി ആണുപയോഗിക്കുന്നത്.അതുകൊണ്ട് ബ്ളാക്ക് നൈറ്റും നിരീക്ഷണ ഉപഗ്രഹമാണെന്ന് മനസ്സിലായി,പക്ഷേ ആര് അയച്ചു?എങ്ങിനെ അയച്ചു?എന്തിന് അയച്ചു?എന്ന ചോദ്യങ്ങൾ മാത്രം ബാക്കിയായി.
1960ൽ ബ്ളാക്ക് നൈറ്റ് വീണ്ടും പോളാർ ഓർബിറ്റിൽ പ്രത്യക്ഷപ്പെട്ടു.ശാസ്ത്രഞ്ജർ ബ്ളാക്ക് നൈറ്റിന്റെ ഭാരം ഏകദേശം 10 ടൺ ഉണ്ടാവും എന്നു കണ്ടെത്തി.ആ സമയത്ത് ഭൂമിയെ വലം വെക്കുന്ന ഏറ്റവും ഭാരം കൂടിയ കൃത്രിമ ഉപഗ്രഹം ബ്ളാക്ക് നൈറ്റ് ആയിരുന്നു.മറ്റു മനുഷ്യനിർമ്മിത ഉപഗ്രഹങ്ങളേക്കാൾ ഇരട്ടി വേഗതയിലാണ് ബ്ളാക്ക് നൈറ്റ് ഭൂമിയെ വലം വെച്ചു കൊണ്ടിരുന്നത്.
സെപ്തംബർ 3,1960 ൽ,അതായത് ഈ ഉപഗ്രഹത്തെ ആദ്യമായി ഒരു റഡാർ ട്രാക്ക് ചെയ്തതിന് ഏഴു മാസങ്ങൾക്ക് ശേഷം ഗ്രൂമ്മാൻ എയർക്രാഫ്റ്റ് കോർപ്പറേഷൻ അവരുടെ ലോംഗ് ഐലൻഡിലുള്ള ട്രാക്കിംഗ് ക്യാമറ വഴി ബ്ളാക്ക് നൈറ്റിന്റെ ഫോട്ടോ എടുത്തു.മറ്റ് ഉപഗ്രഹങ്ങളുടെ ഭ്രമണദിശക്ക് വിപരീതമായി കിഴക്കു നിന്ന് പടിഞ്ഞാറേക്ക് അതിവേഗത്തിൽ സഞ്ചരിക്കുന്ന ചുവന്ന പ്രകാശമായി ബ്ളാക്ക് നൈറ്റിനെ കാണാനാവും.പഠനഫലങ്ങളൊന്നും തന്നെ ഗ്രൂമ്മാൻസ് എയർക്രാഫ്റ്റ് കോർപ്പറേഷൻ പുറത്തുവിട്ടില്ല.
1963ൽ ഗോർദൻ കൂപ്പർ ബഹിരാകാശത്തേക്ക് അയക്കപ്പെട്ടു.അദ്ദേഹത്തിന്റെ അവസാന ഓർബിറ്റിൽ തന്റെ സ്പെയ്സ്ക്രാഫ്റ്റിന്റെ നേർക്ക് വരുന്ന പച്ച പ്രകാശമുള്ള തിളങ്ങുന്ന വസ്തുവിനെപറ്റി ഓസ്ടേലിയയിലുള്ള ഒരു ട്രാക്കിംഗ് സ്റ്റേഷനിൽ കൂപ്പർ റിപ്പോർട്ട് ചെയ്തു.ട്രാക്കിംഗ് സ്റ്റേഷൻ അപരിചിത വസ്തുവിനെ റഡാറിൽ ട്രാക്കും ചെയ്തു.NBC ഈ വാർത്ത റിപ്പോർട്ടു ചെയ്തെങ്കിലും കൂപ്പർ മടങ്ങി വന്നതിനു ശേഷം അദ്ദേഹവുമായി സംസാരിക്കുന്നതിൽ നിന്നും അധികൃതർ തടഞ്ഞുനിർത്തി.നാനാഭാഗത്തുനിന്നും ചോദ്യങ്ങൾ ഉയർന്നപ്പോൾ കൂടിയ കാർബൺ ഡയോക്സൈഡ് ലെവലിന്റെ ഫലമായി കൂപ്പർക്ക് ഹാലൂസിനേഷൻ ഉണ്ടായതാണ് കൂപ്പർ കണ്ട കാഴ്ചക്ക് കാരണം എന്നായിരുന്നു ഔദ്യോഗിക വിശദീകരണം.
എന്തായാലും ബ്ളാക്ക് നൈറ്റ് തന്നെയാണ് ഇന്നും താരം.ശേഖരിച്ച വിവരങ്ങളും പഠനഫലങ്ങളും എല്ലാം പൊതുജനങ്ങളിൽ നിന്ന് മറച്ചു വെച്ചിരിക്കുകയാണ് ഇന്നും.ഒരു ചോദ്യത്തിനും പഠനവുമായി ബന്ധപ്പെട്ട ഔദ്യോഗിക വ്യക്തികൾ ഉത്തരം നൽകുന്നില്ല.ബ്ളാക്ക് നൈറ്റ് ആരുടെ ഉപഗ്രഹമാണ്?മനുഷ്യവംശത്തിനെ പറ്റി പഠിക്കാൻ അന്യഗ്രഹ ജീവികൾ സ്ഥാപിച്ചതാകുമോ?നമ്മളുമായി ആശയവിനിമയം നടത്താൻ ബ്ളാക്ക് നൈറ്റ് ശ്രമ്ച്ചിട്ടുണ്ടാവുമോ?അറിയാതെ നാം ആ കമ്മ്യൂണിക്കേഷൻസ് നിരാകരിച്ചിട്ടുണ്ടാവുമോ?നമ്മുടെ പൗരാണിക നേട്ടങ്ങളിൽ ബ്ളാക്ക് നൈറ്റിനു പങ്കുണ്ടാവുമോ?
എല്ലാം മറനീക്കി പുറത്തുവരും വരെ കാത്തിരിക്കാം.

കടപ്പാട് : ?

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ