ഒരു പറക്കുംതളിക

Share the Knowledge

വിയറ്റ്‌നാം വന മേഖലകളിൽ യുദ്ധം നടന്നു കൊണ്ടിരുന്ന കാലം. 1966 ജൂൺ 19 ന് രാത്രി 4000 പട്ടാളക്കാർ തമ്പടിച്ചിരുന്നു. (നാട്രാങ് ക്യാമ്പിൽ )പരിഭ്രമവും സംഭ്രാന്തിയും വ്യാപിച്ച ക്യാമ്പിന് വെളിയിൽ നിന്നിരുന്ന നൂറ് കണക്കിന് പട്ടാളക്കാർ ആകാശത്ത് വലിയ ഒരു അഗ്നി പ്രഭാവലയവും അതിന് നടുവിൽ തളിക രൂപത്തിലുള്ള വലിയ ഒരു വസ്തുവും കണ്ട് പരിഭ്രാന്തരായി. അവിടെയുണ്ടായിരുന്ന ജറ്റ് പൈലറ്റ്മാരുടെ അഭിപ്രായത്തിൽ ഏതാണ്ട് 25000 അടി ഉയരത്തിൽ ആ അത്ഭുത വസ്തു നിന്നു. ക്രമേണ അതു താണു വന്ന് 2500 അടി ഉയരത്തിൽ നിശ്ചലം നിന്നു. ചുറ്റുമുള്ള മലകളും താഴ്‌വരകളും നട്ടുച്ചസമയമെന്നപോലെ ആ പ്രകാശ ധാരയിൽ വെട്ടിത്തിളങ്ങി. മൂന്നു മിനിറ്റ് നേരം അതു നിശ്ചലം നിന്ന ശേഷം നേരം മുകളിലേക്കുയർന്ന് ദൃഷ്ടി പഥത്തിൽ നിന്നും മറഞ്ഞു.

എല്ലാവരെയും അത്ഭുതപ്പെടുത്തിയ മറ്റൊരു സംഭവം കൂടി ഉണ്ടായി. ഈ അജ്ഞാത വാഹനം നിശ്ചലം നിന്ന 3 മിനിറ്റ് സമയം ക്യാമ്പിലെ മൂന്ന് ജനറേറ്ററുകൾ പ്രവർത്തനരഹിതമായി. അകലെയുണ്ടായിരുന്ന എയർ ബേസിലെ ജനറേറ്ററുകളും നിശ്ചലമായി. പറന്നുയരുവാൻ തയ്യാറായി നിന്നിരുന്ന രണ്ട് യുദ്ധ വിമാനങ്ങളുടെ എഞ്ചിനും നിശ്ചമായി. കാറുകൾ, ട്രക്കുകൾ, കവചിത വാഹനങ്ങൾ എട്ടു വലിയ ബുൾഡോസറുകൾ എന്നിവയുടെ എല്ലാം പ്രവർത്തനം നിലച്ചു.

ഇതേപ്പറ്റി അന്വേഷിക്കുവാൻ ഒരു ഉന്നതല ശാസ്ത്ര സംഘം പിറ്റേന്ന തന്നെ അമേരിക്കിയിൽ നിന്നെത്തി. ഈ പ്രതിഭാസത്തിന് കാരണം കണ്ടെത്തുവാൻ അവർക്ക് കഴിഞ്ഞില്ല. ഈ സമയം കടലിൽ കൂടി നിങ്ങി കൊണ്ടിരുന്ന ഒരു ഓയിൽ ടാങ്കറിന്റെ എഞ്ചിനും പ്രവർത്തനരഹിതമായി. പിന്നീട് നടന്ന ഒരു അന്വേഷണത്തിൽ ഈ എഞ്ചിനുകൾക്കൊന്നും യാതൊരു തകരാറും കാണുവാൻ സാധിച്ചില്ല!

1975 ൽ Switzerland ലെ ഒരു കൃഷിക്കാരനായിരുന്ന എഡ്‌വാട് ബില്ലി തന്റെ വീടിന്റെ സമീപത്തുള്ള വനത്തിൽ അപ്രത്യക്ഷനായി. തിരിച്ചു വന്നത് ഭീകരമായ യുഎഫ്ഒ ആകാശത്ത് ചുറ്റിത്തിരിയുന്ന ഫോട്ടോകളുമായിട്ടാണ്. അടുത്ത 5 വർഷങ്ങൾ കൊണ്ട് നൂറു കണക്കിന് ഫോട്ടോകൾ അദ്ദേഹം ശേഖരിച്ചു. വളരെ തെളിഞ്ഞതും തിളങ്ങുന്നതുമായ ഫോട്ടോകളുമായിരുന്നു അവ. ധാരാളം ലോഹ കഷണങ്ങളും അദ്ദേഹം കൊണ്ടു വന്നു. പറക്കുന്ന യുഎഫ്ഒയുടെ ചിത്രങ്ങളും ഫിലിമുകളും അദ്ദേഹം കൊണ്ടു വന്നു. അതോടൊപ്പം ധാരാളം ദൃക്‌സാക്ഷികളും ഉണ്ടായിരുന്നു. നാസാ ജറ്റ് പ്രൊപ്പൾഷൻ ഫാക്ടറി, നാസാ, ഇന്റർ കോണ്ടിനന്റൽ ബാലിസ്റ്റിക് മിസൈൽ ലാബ് (ഐബിഎം) എന്നിവിടങ്ങളിലെല്ലാം വിപുലമായ പരിക്ഷണങ്ങൾ നടത്തി. പക്ഷെ ഉത്തരം കണ്ടെത്തുവാൻ സാധിച്ചില്ല. അദ്ദേഹം പറയുന്നു പ്ലീഡിസ് (സപ്തർഷികൾ) എന്ന നക്ഷത്ര സമൂഹത്തിൽ നിന്നും വന്ന അന്യ ഗ്രഹ ജിവികളാണവർ എന്നും ടെലിപ്പതി വഴിയായി അവർ അദ്ദേഹത്തോടു ബന്ധപ്പെട്ടുവെന്നും 500 പ്രകാശ വർഷങ്ങൾ അകലെ നിന്നാണ് അവർ വന്നതെന്നും….? അദ്ദേഹത്തിന്റെ അനുഭവങ്ങൾ ”ലൈറ്റ് ഇയേഴ്‌സ്” എന്ന ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നു. ഇത് ശാസ്ത്ര ലോകത്ത് വളരെ പഠനങ്ങളും കോളിളക്കങ്ങളും ഉണ്ടാക്കിയ സംഭവമാണ്.

1990 ൽ ബൽജിയത്തിന് മുകളിൽ കാണപ്പെട്ട ഭീമാകാരമായ കറുത്ത ട്രയാംഗിൾ ആകൃതിയിലുള്ള വസ്തു ഇന്നും ശസ്ത്ര ലോകത്തിന് ഒരു നിഗൂഢ രഹസ്യമായി അവശേഷിക്കുന്നു. ഇത് ഏകദേശം നൂറു മീറ്ററോളം ഡയമീറ്റർ ഉള്ളതും മൂന്ന് കോണുകളിലും പ്രകാശമുള്ളതുമായ പരന്ന തളികയാണെന്ന ദൃക്‌സാക്ഷികളുടെ മൊഴി.

1990 മാർച്ച് 30 ന് കൃത്യമായി റഡാറിൽ ഭീമാകാരമായ പറക്കുന്ന ത്രികോണം തെളിഞ്ഞു കാണപ്പെട്ടു. ബൽജിയം എയർഫോഴ്‌സിന്റെ മാത്രമല്ല നാറ്റോയുടെ റഡാർ സ്‌ക്രീനിലും ഇത് തെളിഞ്ഞു കാണപ്പെട്ടു. നിമിഷങ്ങൾക്കുള്ളിൽ രണ്ട് എഫ് 16 യുദ്ധ വിമാനങ്ങൾ കുതിച്ചുയർന്നു. രണ്ട് വർഷങ്ങൾക്ക് ശേഷം ഈ പ്രതിഭാസം ബ്രിട്ടണിലും റഷ്യയിലും കാണപ്പെട്ടു. പിന്നീട് ഇതേപ്പറ്റി കൂടുതൽ അന്വേഷണങ്ങളും പഠനങ്ങളും നടന്നു. പക്ഷെ ഇതെന്താണെന്ന് മനസ്സിലാക്കുവാൻ സാധിച്ചില്ല.

2002 സെപ്റ്റംബർ 16 ാം തീയതി PRAVADA എന്ന റഷ്യൻ പത്രം അസാധാരണമായ ഒരു വാർത്ത പുറത്തു വിട്ടു. 1986 ഏപ്രിൽ 26 ന് റഷ്യയിലെ ചെർണോബിൽ ആണവ റിയാക്ടർ പൊട്ടിത്തെറിച്ചു. ആ സ്‌ഫോടനം ഭാഗ്യവശാൽ ഒരു തെർമൽ ബ്ലാസ്റ്റിൽ മാത്രം ഒതുങ്ങി നിന്നു. നാലാമത്തെ റിയാക്ടറിൽ ഈ സമയം 180 ടൺ സമ്പുഷ്ട യുറേനിയം ഉണ്ടായിരുന്നു. നാലാമത്തെ ജനറേറ്റർ യൂണിറ്റിന്റെ അടിസ്ഥാനം തകർന്നുവെങ്കിലും ആണവ വിസ്‌ഫോടനം സംഭവിച്ചില്ല. എങ്കിൽ യൂറോപ്പിന്റെ പകുതി ഭാഗം ഇല്ലാതാകുമായിരുന്നു. ഈ ഭാഗ്യം യുഎഫ്ഒയുടെ സഹായം കൊണ്ട് ലഭിച്ചതാണെന്നും നൂറു കണക്കിന് ആളുകൾ ഈ രംഗം ദർശിച്ചുവെന്നും പത്രം റിപ്പോർട്ട് എഴുതി.

ഏതാണ്ട് ആറ് മണിക്കൂർ നേരം ഈ ആണവ പ്ലാസ്റ്റിന്റെ മുകളിൽ കറങ്ങി നിന്ന യുഎഫ്ഒയിൽ നിന്നും പുറപ്പെട്ട ക്രിൻസൻ രശ്മികൾ നാലാം റിയാക്ടറിലേക്ക് നീണ്ടു നിന്നു. ഈ സമയം ഏതാണണ്ട് 900 അടി മുകളിലായി യുഎഫ്ഒ നിലയുറപ്പിച്ചിരുന്നു. മൂന്ന് മിനിറ്റ് നേരം ഈ അസാധാരണ പ്രതിഭാസം നീണ്ടു നിന്നു.

(PRAVADA സെപ്റ്റംബർ 16, 2002)
അതിന് ശേഷം യുഎഫ്ഒ അപ്രത്യക്ഷമായി. ഈ രംഗം കണ്ടു നിന്ന നൂറു കണക്കിന് ആളുകൾ അമേരിക്കയുടെ ഏതോ വാഹനമായിരിക്കുമെന്നാണ് കരുതിയത്.

പത്രം ഇപ്രകാരം റിപ്പോർട്ട് ഉപസംഹരിക്കുന്നു. ഈ യുഎഫ്ഒ റേഡിയേഷൻ ലെവൽ നാലിൽ ഒന്ന് ആയി കുറയുകയും അങ്ങനെ ഭയാനകമായ ഒരു ആണവ കൊടുങ്കാറ്റ് രൂപം പ്രാപിക്കാതെ തടയുകയും ചെയ്തു.
.
2014 ഒക്‌ടോബർ 14 ന് ഫ്രഞ്ച് ഗവൺമെന്റ് ഒരു അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കുകയുണ്ടായി. കാരണം ഫ്രാൻസിലെ മിസൈൽ വിക്ഷേപണ കേന്ദ്രത്തിന് മുകളിൽ ഒരു യുഎഫ്ഒ പ്രത്യക്ഷപ്പെടുകയും മിനിറ്റുകളോളം അതിന് മുകളിൽ കറങ്ങി നിൽക്കുകയും ചെയ്തു. ഈ സംഭവം 18 പ്രാവശ്യം ആവർത്തിച്ചു.

1991 ൽ സോവിയറ്റ് യൂണിയന്റെ പഥത്തിന് ശേഷം സോവിയറ്റ് പട്ടാള ഉദ്യോഗസ്ഥർ പണ്ടു സംഭവിച്ച അപകടകരമായ പല സംഭവങ്ങളും വിവരിക്കുകയുണ്ടായി. അതിലൊന്നാണ് 1982 ൽ യുക്രൈനിലുണ്ടായ ഭയാനകമായ ഒരു സംഭവം. 1982 ഒക്‌ടോബർ നാലിന് സോവിയറ്റ് ബാലിസ്റ്റിക് മിസൈൽ കേന്ദ്രത്തിന് മുകളിൽ ഒരു യുഎഫ്ഒ കറങ്ങി നിന്നു. റിട്ടയർ ചെയ്ത പട്ടാള ഉദ്യോഗസ്ഥർ വ്‌ളാഡിമിർ പാന്റനോവ് ഒരു സംഭവം വിവരിക്കുന്നു. 900 അടി ഡയമീറ്റർ ഉള്ള ഭീകരമായ ഒരു തളികയായിരുന്നു അത്. യാതൊരു ശബ്ദവും കേട്ടില്ല. അര മണിക്കൂർ നേരം അത് അവിടെ കറങ്ങി നിന്നു. നൂറ് കണക്കിന് ജോലിക്കാർ ഈ സംഭവം കണ്ടതാണ്. ഏറ്റവും ഭയങ്കരമായ അവസ്ഥ MOSCOയിൽ നിന്ന് ഒരു ഉത്തരവ് ഇല്ലാതെ AUTOമിസൈലുകൾ സ്വയം പ്രവർത്തനക്ഷമമാകുകയും വിക്ഷേപണത്തിന് തയ്യാറാകുകയും ചെയ്തു എന്നാണ് 1994 ഒക്‌ടോബർ 5 ന് എബിസി ന്യൂസിൽ ഈ സംഭവം പ്രസിദ്ധീകരിച്ചു.

മിസൈൽ ഗൈഡൻസ് സിസ്റ്റത്തിന്റെ തലവനായിരുന്ന മിഖായേൽ കട്മുൽ ഒരു ഇന്റർവ്യൂവിൽ ഇപ്രകാരം വിവരണം നൽകി. ഏതോ ശക്തിയോറിയ ഇലക്ട്രിക് മാഗ്നറ്റിക് പൾസ് മൂലം കമ്പ്യൂട്ടർ സിസ്റ്റം തകരാറിലായി. ഓഫീസർമാർ പരിഭ്രാന്തരായി 15 സെക്കന്റ് നേരത്തേക്ക് മിസൈൽ ഗൈഡൻസ് സിസ്റ്റത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. ഈ സമയം യുഎഫ്ഒ മുകളിൽ നിൽപ്പുണ്ടായിരുന്നു. പെട്ടന്ന് യുഎഫ്ഒ വടക്ക് വശത്തേക്ക് മാറി. എല്ലാം പൂർവ്വ സ്ഥിതിയിലാകുകയും ചെയ്തു. അന്ന് സഞ്ചാര സമയത്ത് നൂറ് കണക്കിന് ആളുകൾ ഈ കാഴ്ച കണ്ടതാണ്. 2010 ജൂൺ ആറിന് ”ലൈഫ്” എന്ന റഷ്യൻ പത്രം ഈ വാർത്ത പ്രസിദ്ധീകരിക്കുകയുണ്ടായി.
പിന്നീട് അമേരിക്കയിലും ഇതിന് സമാനമായ സംഭവമുണ്ടായി.ചില റഷ്യൻ യുഎഫ്‌ഫോളജിസ്റ്റുകളുടെ അഭിപ്രായം അന്യഗ്രഹ ജീവികൾ ഈ മിസൈൽ സിസ്റ്റം എപ്രകാരം പ്രവർത്തിക്കുന്നു എന്നും ഒരു യുദ്ധമുണ്ടായാൽ ഇതെങ്ങനെ തടയാം എന്നും മനസ്സിലാക്കുകയായിരുന്നു എന്നാണ്.

അമേരിക്കയിൽ പിന്നീടു നടന്ന പത്ര സമ്മേളനത്തിൽ യുഎഫ്‌ഫോളജിസ്റ്റുകൾ, മിലിട്ടറി. എയർഫോഴ്‌സ് ഉദ്യോഗസ്ഥർ, ആസ്‌ട്രോഫിസിസ്റ്റുകൽ തുടങ്ങിയവർ പങ്കെടുക്കുകയുണ്ടായി. 
.
1949 യുഎഫ്ഒയുടെ തുടർച്ചയായുള്ള ആഗമനങ്ങൾ അമേരിക്കൻ സൈനിക കേന്ദ്രങ്ങളിലെ റഡാറുകൾ പിടിച്ചെടുത്തു. പിന്നീട് ഇതേപ്പറ്റി സമഗ്രാന്വേഷണം നടത്തുവാൻ ഡോ. അലൻ ഹീനക്കിന്റെ നേതൃത്വത്തിൽ ഒരു ശാസ്ത്ര സംഘം രൂപീകരിക്കപ്പെട്ടു. അത് പ്രോജക്റ്റ് ബ്ലൂ ബുക് എന്ന പേരിൽ അറിയപ്പെടുന്നു.

അമേരിക്കൻ എയർഫോഴ്‌സിന്റെയും അലൻ ഹിനലിക്കിലിന്റെയും പഠനത്തിന് ശേഷം 1465 പോജുകളിലായി മൂന്ന് വാല്യങ്ങളിലുള്ള റിപ്പോർട്ട് സമർപ്പിക്കപ്പെട്ട റിപ്പോർട്ട് അവസാനിപ്പിച്ചത് ഇപ്രകാരമായിരുന്നു.

(ufo Exists but further scientic studies needed )
1959 ൽ നാസാ സ്ഥാപിതമായ ശേഷം ധാരാളം പൈലറ്റ്മാരും ബഹിരാകാശ സഞ്ചാരികളും യുഎഫ്ഒ കണ്ടതായി അവകാശപ്പെടുന്നുണ്ട്. പക്ഷെ നാസായിൽ നിന്നുള്ള കർശന നിർദ്ദേശം മൂലം പലരും ഈ സംഭവം ഗോപ്യമാക്കിവച്ചിരിക്കുകയായിരുന്നു

എഡ്ഗൽ മിറ്റ്ച്ചൽ – അപ്പോളോ 14 ലെ ലൂണാർ മൊഡ്യൂൽ പൈലറ്റ് – ഇദ്ദേഹം 33 മണിക്കൂർ നേരം ചന്ദ്രനിൽ നടന്ന മഹാനാണ്. ഇദ്ദേഹം യുഎഫ്ഒയെപ്പറ്റി പരസ്യമായി പ്രസ്താവന നടത്തുവാൻ ധൈര്യം കാട്ടി.

1947 ജൂലൈ 8 അമേരിക്കയിലെ ന്യൂമെക്‌സിക്കോയിലുള്ള ”റോസ് വെൽ” എന്ന സ്ഥലത്ത് ഒരു പറക്കും തളിക പിടിച്ചെടുത്തു എന്ന പത്ര വാർത്ത വന്നു. റോസ് വെൽ ആർമി എയർഫീൽഡ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ലഫ്‌നന്റ് വാൾട്ടർ ഹങ്ങ് പത്ര സമ്മേളനം നടത്തി അറിയിച്ചതായിരുന്നു ഈ വാർത്ത.

കഥ ഇതായിരുന്നു. മാക്‌ബ്രസൽ എന്ന കൃഷിക്കാരൻ രാത്രിയിൽ ആഞ്ഞടിച്ച കൊടുംങ്കാറ്റിനോടൊപ്പം ഒരു വലിയ സ്‌ഫോടന ശബ്ദം കേട്ടും. പിറ്റേന്ന് രാവിലെ തന്റെ കൃഷി ഭൂമിയിലുള്ള വാട്ടർ പമ്പ് പരിശോധിക്കുവാൻ പറമ്പിലേക്ക് പോയപ്പോൾ അദ്ദഹം കണ്ടത് ഏതോ ഉപഗ്രഹത്തിന്റേതെന്നത് പോലെ പൊട്ടിച്ചിതറിക്കിടക്കുന്ന ലോഹ കഷണങ്ങളാണ്. ഏതാണ്ട് ഒരു കിലോമീറ്റർ ചുറ്റളവിൽ തന്റെ കൃഷിയിടത്തിൽ അവ ചിതറിക്കിടക്കുന്നു. മടക്കിയാൽ സ്വയം നിവർന്നു വരുന്ന പാളികളായിരുന്നു അവ. വളരെ കനം കുറഞ്ഞവയായിരുന്നുവെങ്കിലും അവ പൊട്ടിക്കാനോ കത്തിക്കാനോ സാധിച്ചില്ല. ഉടൻ തന്നെ അദ്ദേഹം പൊലീസിലും സൈന്യത്തിലും അറിയിച്ചു. ആർമി ഓഫീസർ മേജർ മൂർസൽ വിദഗ്ദരോടൊപ്പം എത്തി പരീക്ഷണ നിരീക്ഷണങ്ങൾ നടത്തി. ഒന്നും രണ്ടും ലോക മഹായുദ്ധങ്ങളിൽ പങ്കെടുത്തിട്ടുള്ള അദ്ദേഹം അമേരിക്കൻ ആറ്റോമിക് ബോംബ് യൂണിറ്റിന്റെ ഇന്റലിജൻസ് ഓഫീസർ ആയിരുന്നു. തന്റെ നീണ്ട യുദ്ധ ജീവിതത്തിൽ ഇതു പോലൊരു വസ്തു കണ്ടിട്ടില്ലെന്നും ഇത് അഭൗമികമായ എന്തോ ഒന്നാണെന്നും അഭിപ്രായപ്പെട്ടു.
ഉടൻ തന്നെ റോസ് വെൽ ആർമി ബേസ് കമാണ്ടർ, മിലിട്ടറി പൊലീസ്, പട്ടാള ഉദ്യോഗസ്ഥർ എന്നിവരെല്ലാം എത്തിച്ചേരുകയും സ്ഥലം സീൽ ചെയ്യുകയും ചെയ്തു. ഈ സമയം സ്ട്രാറ്റജിക് എയർ കമാന്റ് ചീഫ് ജനറൽ മാക്മുത്തൻ എത്തിച്ചേരുകയും ഈ വാർത്ത പുറത്ത് പറയരുതെന്ന് കർശന നിർദ്ദേശം നൽകുകയും ചെയ്തു.

പിറ്റേന്ന് പത്ര വാർത്ത വന്നു. അത് യുഎഫ്ഒ അല്ലായിരുന്നുവെന്നും ഒരു കാലാവസ്ഥ നിരീക്ഷണ ബലൂൺ ആയിരുന്നു വെന്നും.

43 വർഷങ്ങൾക്ക് ശേഷം 1990 ൽ യുഎഫോളജിസ്റ്റ് ഫ്രെഡ്മാൻ അന്നത്തെ ഉദ്യോഗസ്ഥരെയും ആർമി എയർഫോഴ്‌സ് ഫോട്ടോഗ്രാഫറെയും ഇന്റർവ്യൂ നടത്തി. ഫോട്ടോ ഗ്രാഫർ കുറച്ച് ഫോട്ടോകൾ കാണിച്ചു. അത് വലിയ തലയും ചെറിയ ഉടലുമുള്ള മനുഷ്യനോട് സാദൃശ്യമുള്ള ജീവികളായിരുന്നു. അവയ്ക്ക് നാലു വിരലുകൾ മാത്രം. പെരുവിരൽ ഇല്ലായിരുന്നു. നാല് മൃത ശരീരങ്ങൾ ഉണ്ടായിരുന്നു. 1995 ൽ മുപ്പതോളം രാജ്യങ്ങളിൽ ഈ ഫോട്ടോകളും വാർത്തയും സംപ്രേഷണം ചെയ്തു.
..
യുഎഫ്ഒ ഭൂമിയിൽ വന്നിറങ്ങിയെന്നും ഏതോ അജ്ഞാത ശക്തിയാൽ തങ്ങളെ പേടകത്തിലേയ്ക്ക് ആവാഹിച്ചെടുത്തെന്നും ഹിപ്‌നോട്ടിക്‌സ് പോലുള്ള അവസ്ഥയിലാക്കിയ ശേഷം പരീക്ഷണങ്ങൾ നടത്തിയെന്നും അവകാശപ്പെടുന്ന ധാരാളം ആളുകളുണ്ട്. അവരിൽ രണ്ടു വ്യക്തികളാണ് അമേരിയ പാറ്റ് പരിനലോയും ജാനറ്റ് എന്ന സ്ത്രീയും. പരിനലോ പറയുന്നത് തന്റെ ശരീരത്തിനുള്ളിൽ എവിടെയോ ഈ അന്യഗ്രഹജീവികൾ എന്തോ ഘടിപ്പിച്ചുവച്ചിട്ടുണ്ടെന്നാണ്. ജനാറ്റാകട്ടെ തന്റെ ഇടതുകാലിൽ ഈ ജീവികൾ എന്തോ ഇംപ്ലിമെന്റ് ചെയ്തിട്ടുണ്ടെന്നാണ് പറയുന്നത്.

രണ്ടും വ്യത്യസ്തങ്ങളായ സംഭവങ്ങൾ ആയിരുന്നു. എക്‌സ്‌റേ പരിശോധനയിൽ ഇത് സത്യമാണെന്നു തെളിഞ്ഞു. ശാസ്ത്രത്തിന്റെ എല്ലാ രംഗങ്ങളിലുമുള്ള വിദഗ്ദർ പരീക്ഷണങ്ങൾ നടത്തി. ഡോക്ടർ റോഗർ ലീനിന്റെ നേതൃത്വത്തിൽ ഓപ്പറേഷൻ നടത്തി ഇതുപുറത്തെടുത്തു. യുഎഫോളജിസ്റ്റുകൾ, അസ്‌ട്രോഫിസ്റ്റുകൾ ഉൾപ്പെടെയുള്ള മെഡിക്കൽ സംഘം ഇവിടെ സന്നിഹിതമായിരുന്നു.

പരിനീലിയയുടെ കൈയിൽ നിന്നും പുറത്തെടുത്ത വസ്തു കാന്തശക്തിയുള്ളതായിരുന്നു. 1 മില്ലിമീറ്റർ നീളവും 2 മില്ലി മീറ്റർ വീതിയും ഉള്ള കറുത്ത വസ്തു ഹിമോഗ്ലോബി ആവരണം ചെയ്യപ്പെട്ടിരുന്നു. ഡോക്ടർ ലീയർ പറഞ്ഞത് തന്റെ ജീവിതത്തിൽ ഇതുപോലൊരു വസ്തു കണ്ടിട്ടില്ലെന്നാണ്. ഇത് മൂർച്ചയുള്ള കത്തികൊണ്ട് പോലും മുറിക്കാൻ സാധിക്കുന്നതല്ല. മാത്രമല്ല ശരീരത്തിലെ നേർവുകളിലേക്ക് യോജിപ്പിച്ചിരുന്നു എന്നതായിരുന്നു അതിലും രസകരമായ വസ്തുത.ത്രികോണാകൃതിയിലുള്ള ഒന്നര മില്ലിമീറ്റർ ചുറ്റളവുള്ള ത്രികോണാകൃതിയിലുള്ള ഒരു വസ്തുവായിരുന്നു കൈയിൽ നിന്നും പുറത്തെടുത്തത്.
യൂണിവേഴ്‌സ്‌സിറ്റിയിൽ പരീക്ഷണം നടത്തി. കറുത്ത തിളങ്ങുന്ന ഈ വസ്തുവിൽ ബോറൺ എന്ന വസ്തുവിന്റെ സാന്നിദ്ധ്യം കണ്ടു. അൾട്രാവയലറ്റ് ലൈറ്റിൽ ഇത് പച്ച നിറത്തിൽ കാണപ്പെട്ടു. മാത്രമല്ല 13 വ്യത്യസ്ത ലോഹങ്ങളുടെ ഒരു സങ്കരമാണ് ഈ ചെറിയ വസ്തു എന്നും കണ്ടെത്തി. ഇത് അഭൗമികമായ വസ്തുക്കളാണെന്നും ശാസത്രജ്ഞന്മാർ അഭിപ്രായപ്പെട്ടു. ആ വർഷം തന്നെ ഏതാണ്ട് 12 ഓളം ആളുകളിൽ നിന്നും ഇത് പോലുള്ള വസ്തുക്കൾ പുറത്തെടുത്തു.

ഡോൾഫിന്റെയും പക്ഷികളുടെയും ശരീരത്തിൽ ഒരു നെന്മണിയുടെ വലിപ്പമുള്ള കമ്പ്യൂട്ടർ ചിപ്പുകൾ ഇപ്പോൾ ഘടിപ്പിച്ചു വിടാറുണ്ട്. ശത്രുക്കളുടെ കപ്പലുകൾ സൈനിക നീക്കങ്ങൾ ഇവയെപ്പറ്റി ഒക്കെ മനസ്സിലാക്കുവാനാണ് ഇത് ചെയ്യുന്നത്. അത് പോലെ അന്യഗ്രഹ ജീവികൾ ഭൂമിയിൽ പരീക്ഷണം നടത്തുവാനാണിത് ചെയ്യുന്നതെന്ന് ശാസ്ത്രജ്ഞന്മാർ അഭിപ്രായപ്പെട്ടു.

സൈബീരിയായിലെ മഹാ സ്‌ഫോടനം

1908 ൽ സൈബിരിയായിലുണ്ടായ മഹാ സ്‌ഫോടനം പറക്കും തളിക പൊട്ടിത്തെറിച്ചുണ്ടായതാണെന്നാണ് ശാസ്ത്രം. അതിന് തൊട്ടു മുൻപ് തെക്കൻ റഷ്യയിലും ചൈനയിലുമുള്ള ധാരാളം ആളുകൾ മിന്നിത്തിളങ്ങുന്ന ഭീകരമായ ഒരു തളിക ആകാശത്ത് കൂടി തെന്നി നീങ്ങുന്നത് കണ്ടിരുന്നു. പുലർച്ചെ 7. 17 ന് മഹാ സ്‌ഫോടനം ഉണ്ടായി. 250 മൈലുകൾ അകലെ വരെ മിന്നലുകളും ഇടിമുഴക്കവും അനുഭവപ്പെട്ടു. വലിയ ഒരു ഭൂകമ്പവും തുടർന്ന് ചുഴലിക്കാറ്റും ഉണ്ടായി. 350 മൈൽ ചുറ്റളവിൽ ഇത് അനുഭവപ്പെട്ടു. 1500 റെയിൻ ഡിയറുകൾ കൊല്ലപ്പെട്ടു. പൈൻ മരങ്ങളും മറ്റും പിഴുതെറിയപ്പെട്ടു. മണ്ണ് ഉഴുതുമാറിയത് പോലെ തകിടം മറിഞ്ഞു.
പിന്നീട് റഷ്യൻ അമേരിക്കൻ ശാസ്ത്രജ്ഞർ പരീക്ഷണ നിരീക്ഷണങ്ങളാരംഭിച്ചു. തിരയടിക്കുന്ന കടല് പോലെ ഭൂമി കാണപ്പെട്ടു. ഷോക് വേവ് രണ്ട് പ്രാവശ്യം ഭൂഗോളത്തെ ചുറ്റിയതായി കണ്ടെത്തി. മണ്ണിൽ ചില പ്രത്യേക ലോഹത്തരികൾ കാണപ്പെട്ടു. 37 വർഷങ്ങൾക്ക് ശേഷം ഹിരോഷിമായിൽ ആറ്റംബോംബ് പതിച്ചപ്പോഴുണ്ടായ അവസ്ഥയാണിവിടെ സംജാതമായതെന്നും കണ്ടെത്തി. ഹിരോഷിമ സ്‌ഫോടനത്തേക്കാൾ 1500 ഇരട്ടി ശക്തിയുള്ള സ്‌ഫോടനമാണിവിടെ സംഭവിച്ചതെന്ന് ശാസത്രജ്ഞന്മാർ മനസ്സിലാക്കി.

അന്യഗ്രഹ ജീവികൾ തങ്ങളുടെ വാഹനം തകരാറായപ്പോൾ സൈബീരിയ പോലുള്ള വിജന പ്രദേശത്തേക്ക് മാറ്റി അവിടെ വച്ചും സ്‌ഫോടനം നടത്തി എന്നുമാണ് ശാസ്ത്രജ്ഞന്മാർ അഭിപ്രായപ്പെടുന്നത്.

അമേരിക്കൻ ഗവൺമെന്റ് ഗോപ്യമാക്കി വച്ചിരിക്കുന്ന മുപ്പതിനായിരത്തോളം യുഎഫ്ഒ ഫയലുകൾ വിവരാവകാശ നിയമമനുസരിച്ച് വെളിച്ചത്തുകൊണ്ടു വരികയുണ്ടായി!

(റെഫറൻസ് യുഎഫ്ഒ ദി റെസ്‌പെക്റ്റ് ഗവൺമെന്റ് ഫയൽസ് (പീറ്റർ ബ്രൂക് സ്മിത്ത്)

1942 ഫെബ്രുവരി 25 പുലർച്ചെ മൂന്ന് മണി ലോസ് ഏഞ്ചൽസിനു മുകളിലൂടെ ഏതാണ്ട് 15 ഓളം അജ്ഞാത വാഹനങ്ങൾ തെന്നി നീങ്ങുന്നു. ആയിരക്കണക്കിന് ആളുകൾ ഈ രംഗം നേരിൽ കണ്ടു. റഡാർ സ്‌ക്രീനിലും ഇവ തെളിഞ്ഞു കാണപ്പെട്ടു. വിവിധ വർണ്ണങ്ങളിലുള്ള പ്രകാശ രശ്മികൾ പുറപ്പെടുവിച്ചു കൊണ്ട് ഏതാണ്ട് പതിനേരായിരം അടി മുകളിലൂടെ അവ സഞ്ചരിച്ചു കൊണ്ടിരുന്നു. ജപ്പാനീസ് വിമാനങ്ങൾ ആയിരിക്കാമെന്നു കരുതി. രണ്ടാം ലോക മഹായുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയമായതിനാൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഈ സമയം ആകാശ ഭ്രമണ സൈറൺ മുഴങ്ങി കൊണ്ടിരുന്നു. 37 ാം ആർമി ബ്രിഗേഡ് 1430 റൗണ്ട് വെടി വച്ചു കൊണ്ടിരുന്നു. പക്ഷെ ഒന്നും സംഭവിച്ചില്ല. അസാധാരണമായ രീതിയിൽ അവ ഉയരുകയും താഴുകയും ചെയ്തു കൊണ്ടിരുന്നു. അവസാനം സാന്തിമരിയാ തീരത്ത് കൂടി സിങ് സാങ്ങ് രീതിയിൽ സഞ്ചരിച്ചു കൊണ്ട് അവ അപ്രത്യക്ഷമായി.

 

രണ്ടാം ലോക മഹാ യുദ്ധ കാലത്ത് തങ്ങളുടെ വിമാനത്തെ അനുഗമിക്കുന്ന തളിക രൂപത്തിലുള്ള വസ്തുക്കളെപ്പറ്റി ധാരാളം പൈലറ്റ്മാർ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇരു പക്ഷവും അത് ശത്രുക്കളുടെ വാഹനമായിരിക്കുമെന്നാണ് കരുതിയത്.
ആദിയും അന്തവുമില്ലാതെ അനന്ത കോടി പ്രകാശ വർഷങ്ങൾക്കകലേക്ക് വ്യാപിച്ചു കിടക്കുന്ന താരാപഥങ്ങൾ. അവിടെ ഒളി മിന്നുന്ന നക്ഷത്രങ്ങളിൽ പലതിനും സൂര്യനെപ്പോലെ ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങളുമുണ്ട് അവയിലെവിടെയെങ്കിലും ജീവനുണ്ടോ? മനുഷ്യന്റെ അന്വേഷണ പരമ്പര തുടർന്ന് കൊണ്ടേയിരിക്കുന്നു…..!!!!

 

<

p style=”margin: 6px 0px 0px;color: #141823;font-family: helvetica, arial, sans-serif;font-size: 14px;line-height: 19.32px”> 

കടപ്പാട്  : ??

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ