കുമരികണ്ഡം (Lemuria)

Share the Knowledge

ഒരു സാങ്കൽപ്പിക വൻകരയാണ് കുമരികണ്ഡം അധവാ കുമരിനാട്. വിദേശിയർ ഇതിനെ Lemuria എന്ന് വിളിച്ചു. മഡഗാസ്കർ മുതൽ ഇന്ത്യ, മാലി,ശ്രീലങ്ക, ഉൾപ്പടെ ആസ്ട്രേലിയ വരെയാണ് ഇതിന്റെ വിസ്ത്രിതി. ഇവിടങ്ങളിൽ കണ്ടു വന്നിരുന്ന പുരാതന ഗോത്ര സമൂഹങ്ങൾക്ക് പരസ്പര സാമ്യങ്ങൾ ഉണ്ട്. സ്കന്തപുരാണത്തിലും, സംഗകാല കൃതികളിലും പല തമിഴ് കൃതികളിലും കുമരികണ്ഡത്തെക്കുറിച്ച് വിവരിച്ചിട്ടുണ്ട്. പാണ്ഡ്യൻമ്മാർ ഭരിച്ചിരുന്ന ഈ നാട്ടിൽ തമിഴ് ആയിരുന്നു സംസാരഭാഷ എന്ന് പറയപ്പെടുന്നു. ശിവനായിരുന്നു ബ്രാഹ്മിണർ ഉൾപ്പടെ മ്ലേച്ച(ആര്യൻമാർ അല്ലാത്ത) വിഭാഗങ്ങളുടെ പ്രധാന ആരാധനാമൂർത്തി. അവിടെ ലിംഗസമത്വം അഗീകരിച്ചിരുന്നു. 50000 BC യിൽ ആണ് കുമരികണ്ഡം ജനത ജീവിച്ചിരുന്നത് എന്നും 16000 BC യിൽ കടലിൽ മുങ്ങിപ്പോയതാണെന്നും പറയപ്പെടുന്നു. തമിഴ് ഭാഷയുടെ ഉത്ഭവം ഇവിടെയാണെന്ന് കരുതുന്നു. ആര്യൻമാരുടെ കടന്നുകയറ്റം ആകാം അവിടെ ജാതി വ്യവസ്ഥയും വർണ്ണവിവേചനവും നിലനിന്നിരുന്നു. ചിലപ്പതികാരത്തിൽ 7 രാജ്യങ്ങളും 49 സംസ്ഥാനങ്ങളും(7X7) അടങ്ങിയ ഒരു വൻകരയേ കുറിച്ച് പറയുന്നത് കുമരികണ്ഡം ആണെന്ന് വിശ്വസിക്കുന്നു. ഏഴുതെങ്കുനാട്, ഏഴുമതുരൈനാട്, എഴുമുൻപാലൈനാട്, ഏഴുപിൻപാലൈനാട്, ഏഴുകുൺറനാട്, ഏഴ്കുനകരൈനാട്, ഏഴുകുറുമ്പനൈനാട് എന്നിങ്ങനെ ഏഴ് രാജ്യങ്ങൾ അവിടെ ഉണ്ടായിരുന്നതായി പറയുന്നു. തേൻമതുരൈ, കപടപുരം, മുത്തൂർ എന്നിങ്ങനെ മൂന്ന് വലിയ സിറ്റികളും ഉണ്ടായിരുന്നു. പ്രധാനമായും നാല് നദികളാണ് അവിടെ ഉണ്ടായിരുന്നത്. കുമരിആറ്,പെരുആറ്,പഹ്റുലിആറ്,കന്നിആറ് എന്നിങ്ങനെ നാല് നദികൾ. കുമരിക്കോട് എന്നും മണി മലൈ എന്നും ഉള്ള രണ്ട് മലകളും ഉണ്ടായിരുന്നതായി പറയപ്പെടുന്നു. അഞ്ച് പീക്കുകൾ ഉള്ള കുമരിക്കോടിന് Meru എന്നും വിളിപ്പേരുണ്ട്. താൻസാനിയയിൽ Mount Meru എന്ന അഗ്നിപർവ്വതം ഉണ്ട്. എന്നാൽ ജൈന,ബുദ്ധിസ്റ്റ് മിത്തോളജിയിൽ Mount meru എന്ന അഞ്ച് പീക്കുകൾ ഉള്ള ദൈവീക ഘടനയും ഉണ്ട്. അവസാന ഹിമയുഗത്തിൽ കുമരികണ്ഡം കടലിൽ മുങ്ങിപോകുകയായിരുന്നു.
എന്നാൽ Lemuria യും കുമരികണ്ഡവും വേറെയാണ് എന്ന വാദവും ഉണ്ട്. കുമരികണ്ഡം ഇന്ത്യയുടെ തെക്കുഭാഗത്തും Lemuria എന്നത് ഇന്തോനേഷ്യക്കടുത്തും ആണ് എന്നാണ് അവരുടെ വാദം. Mu എന്നും Lemuria യെ വിളിക്കുന്നു. Atlantis എന്നതും കടൽ എടുത്തു എന്നു പറയപ്പെടുന്ന ദ്വീപാണ്.ഇതിന്റെ സ്ഥാനം അറ്റ്ലാന്റിക് സമുദ്രത്തിൽ ആണ്. പ്ലേറ്റോയുടെ പുസ്തകങ്ങളിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. atlantis ബർമുഡtriangle ഉള്ള സ്ഥലതാകാം എന്നും പറയപ്പെടുന്നു.
MU ലെ ജനങ്ങൾ പതിയെ Atlantis ലേക്ക് ചേക്കേറുകയും, കുമരികണ്ഡത്തിലേ ജനങ്ങൾ സുനാമിയേ ഭയന്ന് ഇപ്പോഴുള്ള തെക്കേ ഇന്ത്യയിലേക്കും കുടിയേറി. പടപേടിച്ച് പന്തളത്ത് ചെന്നപ്പോൾ പന്തം കൊളുത്തി പട എന്നു പറഞ്ഞ പോലെ, അറ്റ്ലാന്റിസിൽ സുനാമി ആയപ്പോൾ MUൽ നിന്ന് വന്നവരും അവിടെ ഉണ്ടായിരുന്ന ജനങ്ങളും തെക്കേ അമേരിക്കയിലേക്ക് ചേക്കേറി, അവർ Aztects സും Incas ഉം ആയിതീർന്നു. അതിൽ നിന്നും കുറച്ചു പേർ North അമേരിക്കയിലേക്ക് ചേക്കേറിയaവരെ Mexicans എന്നും Red indians എന്നും വിളിച്ചു.. അതുപോലെ തെക്കേ ഇന്ത്യയിലെ കുമരികണ്ഡത്തിലെ ജനങ്ങൾക്കും സുനാമി ഭീതി ഉള്ളതിനാൽ വടക്കേ ഇന്ത്യയിലേക്ക് ചേക്കേറി. കുറച്ച് വിഭാഗം ബംഗാളിലേക്ക് പോകുകയും ചോള രാജ്യം പടുത്തുയത്തി, കുറച്ച് വിഭാഗങ്ങൾ സിന്ധ്, പഞ്ചാബ് എന്നി വിടങ്ങളിൽ പോയി ചേര സാമ്രാജ്യവും സ്ഥാപിച്ചു. കുറച്ച് പേർ ആഫ്രിക്കയിലേക്ക് ചേക്കേറി സുമേറിയൻ ആയി എന്നും പറയുന്നു, അവിടേ നിന്നും അറബി നാട്ടിലേക്കും കുടിയേറി. സുMeru എന്നാൽ ഭംഗി ഉള്ള മെറു എന്ന് സംസ്കൃതത്തിൽ അർത്ഥം വരുന്ന വാക്കാണ്. അത് കൊണ്ട് തന്നെ ഈ സംശയങ്ങൾ ഒക്കെയും യാധാർത്യമാണൊ എന്ന് ചിന്തിക്കേണ്ടി ഇരിക്കുന്നു. 9000 BC യോടു കൂടി പല പല ദുരന്തങ്ങളാൽ ചേര, ചോള, പാണ്ഡ്യ രാജ്യങ്ങൾ ചിന്നഭിന്നമാകുകയും തിരികേ Southindia ൽ വന്ന് സ്ഥാനം പിടിക്കുകയും ചെയ്തു.
കോൺഡിനന്റെൽ ഡ്രിഫ്റ്റ് തിയറി വന്നതോടെ ഇത് സാങ്കൽപ്പികത്തിലേക്ക് മാറ്റപ്പെട്ടു. സംഘകാലത്തെ ചില എഴുത്തുകളും പുസ്തകങ്ങളും അല്ലാതെ അടിസ്ഥാന തെളിവുകളൊന്നും തന്നെ ഇല്ല. തമിഴർ ഇതിനെ കുറച്ചു പൊലിപ്പിച്ച് പറയുന്നതായും എനിക്ക് തോന്നിയിട്ടുണ്ട്. MGR മുഖ്യമന്ത്രി ആയിരിക്കുബോൾ കുമിരികണ്ഡത്തെക്കുറിച്ച് ഒരു ഡോക്യുമെന്ററി പുറത്ത് വിട്ടിരുന്നു. തമിഴ് രാജ്യം സ്വപ്നം കാണുന്നതുകൊണ്ടും തമിഴിനെ വെല്ലുവാൻ ഒന്നുമില്ല എന്ന അഹങ്കാര കൊണ്ടും ഇതിൽ എത്രത്തോളം സത്യം ഉണ്ട് എന്നും സംശയിക്കേണ്ടി ഇരിക്കുന്നു.
പക്ഷേ under water Monuments നിറയെ ഇടത്തുനിന്നും കണ്ടെത്തിയിട്ടുണ്ട്. ഇപ്പോഴും കടലിനടിയിൽ സ്ഥിതിചെയ്യുന്ന വലിയ വലിയ structureകൾ അതിന് ഉദാഹരണങ്ങളാണ്. ഇന്ന് നാം കാണുന്ന ദ്വാരക യധാർത്ഥ ദ്വാരകയല്ല. Gulf of cambay ൽ എവിടേയൊ ആണ് യധാർത്ഥ ദ്വാരക സ്ഥിതി ചെയ്യുന്നത്. തമിഴ്നാട്ടിലെ കന്യാകുമാരി, തിരുവെട്രിയൂർ, സീർകാഴി, കുംഭകോണം, മധുരൈ എന്നിവിടങ്ങളിലുള്ള ക്ഷേത്ര കൊത്തുപണികളിൽ വലിയ വെള്ളപ്പൊക്കവും ആയിരങ്ങളുടെ മരണവും രേഖപ്പെടുത്തിയിരിക്കുന്നു, തരഗംപാടി(പൂബൂഹർ) കടലോരത്ത് നിന്ന് കിട്ടിയ U Shape structure, പാക്ക് കടലിടുക്ക്, മഹാബലിപുരം എന്നിങ്ങനെ പുസ്തകങ്ങളിൽ പറഞ്ഞ സാമ്യങ്ങൾ അനുസരിച്ച് നിരവധി തെളിവുകൾ ഉണ്ടെങ്കിലും കുമരികണ്ഡം ഇപ്പോഴും സാങ്കൽപികമായി തുടരുന്നു.

കടപ്പാട്: Article of N.Mahalingam(ex MLA, TN),Ancient Aliens,Ancient origins

By 

Rajesh Rajan 

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ