എറിൻ ബ്രോക്കോവിച്ച് - Erin Brockovich

Share the Knowledge

അമേരിക്കൻ ഐക്യനാടുകളിലെ മിഷിഗൺ പ്രദേശത്തെ ഫ്ലിൻ്റ് നദിയിലെ ജലമലിനീകരണം – Flint water crisis-
ഈ കഴിഞ്ഞ ദിവസങ്ങളിൽ (January 5, 2016) അവിടെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുവാൻ കാരണമായി .അതിലും ഭീകരമായ മലിനീകരണങ്ങൾ നടക്കുന്നുവെന്ന സത്യം പറഞ്ഞു കൊണ്ട് എറിൻ Erin Brockovich വീണ്ടും വാർത്തകളിൽ നിറയുകയാണ്.
Erin Brockovich-Ellis (born 1960) അമേരിക്കയിലെ ലീഗൽ ക്ലർക്കും ,പരിസ്ഥിതി പ്രവർത്തകയുമാണ് .1981 ലെ MissPacific Coast സൗന്ദര്യ മത്സര ജേതാവായിരുന്ന എറിൻ യാദൃശ്ചികമായാണ് പരിസ്ഥിതി സംരക്ഷണത്തിലേക്ക് എത്തിച്ചേർന്നത് .നിയമത്തിൽ ഔപചാരികമായ വിദ്യാഭ്യാസം ഇല്ലാതിരുന്നിട്ടും കാലിഫോർണിയയിലെPacific Gas and Electric (PG&E) കമ്പനിക്കെതിരെ 1993 ൽ അവർ നടത്തിയ കേസ്, ജലമലിനീകരണത്തിനെതിരെ പൊതുജനങ്ങളെ ബോധവാൻമാരാക്കുകയും ,പരിസ്ഥിതി സംരക്ഷണം ഗൗരവമായെടുക്കേണ്ട ആവശ്യകത ബോദ്ധ്യപെടുത്തുകയും ചെയ്തു.
2000 ൽ അവരുടെ പേരിൽ പുറത്തിറങ്ങിയ ഹോളിവുഡ് സിനിമ നിരവധി അക്കാദമി അവാർഡിന് (oscar)നോമിനേഷൻ ചെയ്യപ്പെടുകയും മികച്ച നടിക്കുള്ള അവാർഡ് ജൂലിയ റോബർട്സിന് നേടിക്കൊടുക്കുകയുണ്ടായി. Julia R എന്ന പേരിൽ ഒരു ചെറിയ വേഷം എറിൻ ഇതിൽ ചെയ്യുകയുണ്ടായി. അതിനു ശേഷം മാധ്യമങ്ങളിലെ സ്ഥിര സാന്നിദ്ധ്യവും ,ABC യിലെ അവതാരകയുമാണ് എറിൻ .
തെക്കൻ കാലിഫോർണിയയിലെ Hinkley പട്ടണത്തിൽ പ്രവർത്തിച്ചിരുന്ന Pacific Gas and Electric (PG&E) കമ്പനിയുടെ പ്രകൃതി വാതക പൈപ്പ് ലൈനിലെ compressor station (മർദ്ദം കൂട്ടുവാൻ ഉപയോഗിക്കുന്നത് ) അവരുടെ Cooling tower ൽ corrosion[ധാതു അപചയം] തടയുന്നതിനായി ചേർത്തിരുന്ന
hexavalent chromium ( “chromium VI”, “Cr-VI” or “Cr-6”)
സമീപ പ്രദേശങ്ങളിലുള്ള കുടിവെള്ള സോത്രസ്സുകളിൽ കലരുകയും തൽഫലമായി ക്യാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾ സമീപവാസികളിൽ വരാൻ കാരണമാവുകയും ചെയ്തു . പുറമേ നിന്നുള്ള ആളു കൾക്ക് പ്രവേശനാനുമതിയില്ലാത്ത കമ്പനിയുടെ മലിനീകരണ പ്രവർത്തനങ്ങൾ സാഹസികമായി കണ്ടെത്തി അവർക്കെതിരെ കേസ് നൽകിയ എറിനു അനുകൂലമായി വിധി വന്നപ്പോൾ 333 million ഡോളറുകൾ നഷ്ടപരിഹാരം നൽകേണ്ടി വന്നു PG&E കമ്പനിക്ക്. 1996 ൽ അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ട പരിഹാരത്തുകയായിരുന്നു ഇത്.
പിന്നീട് സമാനമായ പരിസ്ഥിതി മലിനീകരണത്തിനെതിരെ പല കേസുകൾ നടത്തി എറീൻ വിജയിച്ചിട്ടുണ്ട്.ഇവരുടെ പ്രവർത്തത്തിനംഗീകാരമായി പല ബഹുതികളും തേടിയെത്തിയിട്ടുണ്ട് .
[Honorary Doctor of laws and commencement speaker at Lewis & Clark Law School, Portland, Oregon,
Honorary Doctor of Humane Letters and commencement speaker at Loyola Marymount University, Los Angeles
Honorary Master of Arts, Business Communication, from Jones International University, Centennial, Colorado]

എറിൻ്റെ അനുഭവങ്ങൾ
Take It From Me: Life’s a Struggle But You Can Win എന്ന പുസ്തക രൂപത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്.
പരിസ്ഥിതി മലീനീകരണം അമേരിക്കയിൽ വീണ്ടും ചർച്ചാ വിഷയമാകുമ്പോൾ എറിൻ ബ്രോക്കോവിച്ച് ഒരിക്കൽക്കൂടി ശ്രദ്ധാകേന്ദ്രമാവുകയാണ്.

വാൽക്കഷണം: “നൂറുകണക്കിനാളുകൾ ” രോഗബാധിതരായപ്പോൾ ഔപചാരികമായ നിയമ വിദ്യാഭ്യാമില്ലാത്ത ഒരു സൗന്ദര്യ റാണി അമേരിക്കയിൽ ഇത്രയും ചെയ്തു. വിദ്യാസമ്പന്ന കേരളത്തിൽ എൻഡോസൾഫാൻ്റെ പേരിൽ ദുരിതമനുഭവിക്കുന്നത് ” ആയിരക്കണക്കിനാളുകളാണ് “.
ഇതിനു കാരണം പൊതു നന്മ ലക്ഷ്യമല്ലാത്ത ജനതയും ,മാറി മാറി ജനങ്ങളെ വിഡ്ഡികളാക്കുന്ന രാഷ്ട്രീയ പാർട്ടികളും അവരോട് അന്ധമായ കൂറുപുലർത്തുന്ന അണികളുമാണ്.
എന്നാൽ അമേരിക്കയിലെപ്പോലെ കമ്പനികൾ ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നത് തടയുന്ന, അഴിമതി രഹിത, കാലതാമസമില്ലാത്ത , ഉത്തവാദിത്വപൂർണ്ണമായ നിയമനിർവഹണ കോടതികളുടെ അഭാവം ഉള്ളിടത്തോളം കാലം വിഷം കലർന്ന ഉൽപ്പന്നങ്ങൾ ആകർഷകമായ നിറങ്ങളുള്ള പായ്ക്കറ്റുകളിൽ നിങ്ങളുടെ വീടുകളിലേക്ക് എത്തിക്കൊണ്ടേയിരിക്കും.

By

Dhanish Antony 

<

p style=”margin: 6px 0px 0px;color: #141823;font-family: helvetica, arial, sans-serif;font-size: 14px;line-height: 19.32px”>

Image

ഒരു അഭിപ്രായം പറയൂ