ഒരു ചീട്ടുകളിക്കാരന്റെയും ചീട്ടുകളി ടീമിന്റെയും ചരിത്രം

Share the Knowledge

ചീട്ടുകളി എല്ലാവർക്കും തന്നെ ഇഷ്ടപ്പെട്ട വിനോദങ്ങളിൽ ഒന്നാണ്. ചൈനക്കാരുടെ കണ്ടുപിടിത്തമാണെന്നു പറയപ്പെടുന്നു.

സപ്പോർട്ട്, ലേലം, കീച്ച്, പന്നിമലത്ത്, പുള്ളിമുറി, റമ്മി, സീക്കൻ, ബ്ലാക്ക് ജാക്ക്, പോകർ, ഫ്ലാഷ് അങ്ങനെ പലതരം കളികളുണ്ട്. ഒരു ഗ്രാമത്തിലുള്ള ക്ലബ്ബിനെ വൈകുന്നേരങ്ങളിൽ സജീവമാക്കുന്നതുപോലും ചീട്ടുകളിയാണെന്നു പറയാം.

ചീട്ടുകളി ഒരു തൊഴിലായി സ്വീകരിച്ചിരിക്കുന്ന പലരും എനിക്ക് സുഹൃത്തുക്കളായി ഉണ്ട്. ഞാനും കളിച്ചിട്ടുണ്ട്. എനിക്ക് ഏറ്റവും നന്നായി അറിയാവുന്ന ഒരു തൊഴിലായിരുന്നു അത്. പക്ഷെ, ഞാനത് ഒരു തൊഴിലായി സ്വീകരിച്ചില്ല. ഒരു ദിവസം 40000 രൂപക്കടുത്ത് എനിക്ക് കിട്ടിയിട്ടുമുണ്ട്. എന്റെ കൂട്ടുകാർക്ക് കിട്ടിയ തുക വച്ചു നോക്കുകയാണെങ്കിൽ അത് നിസ്സാരമാണ്. നിങ്ങളുടെ കൈയ്യിൽ ആവശ്യത്തിൽ കൂടുതൽ പണമുണ്ടെങ്കിൽ നശിക്കാൻ ഞാനൊരു സ്ഥലം പറയാം, ഗോവ. കപ്പലിലാണ് കളിയെന്നു മാത്രം!. പോലീസ് പിടിക്കുമെന്ന് പേടിക്കുകയും വേണ്ട!.

ഇനി നമുക്ക് കാര്യത്തിലേക്ക് കടക്കാം. ചീട്ടുകളിക്കാരുടെ സ്വർഗ്ഗം എന്ന് പറയുന്ന ഒരു നഗരം, ലാസ് വെഗാസ്. കാസിനോകളുടെ നഗരം എന്ന് പറയാം. കാസിനോയിൽ നിന്ന് പണം തട്ടുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന പലരും ഉണ്ട്. പക്ഷെ കൂമ്പിനു ഇടി മേടിക്കുന്ന പരിപാടിയാണ് അത്. കാസിനോ നടത്തുന്നവരുടെ അധോലോകബന്ധമാണ് അതിനു കാരണം.എന്നാലും ചിലവിരുതന്മാർ കാര്യം നേടും. അങ്ങനെയൊരു വിരുതനാണു എഡ് വേർഡ് ഒക്ലേ എഡ് തോർപ്പ്. ശരിക്ക് പറഞ്ഞാൽ തോർപ്പ് ഒരു തുരപ്പൻ തന്നെയായിരുന്നു. ഒരു അമേരിക്കൻ മാത്തമാറ്റിക് പ്രൊഫസ്സർ!. പുള്ളിക്കാരൻ ഒരു പ്രോബബിലിറ്റി തിയറി ( ഒരു കാര്യം സംബവിക്കുന്നതിനുള്ള സാധ്യത) കണ്ടുപിടിച്ചു. ബ്ലാക്ക് ജാക്ക് എന്ന ചീട്ടുകളിയുമായി ബന്ധപ്പെട്ടായിരുന്നു അത്.J. L. Kelly, Jr എന്നയാളുടെ തിയറിയെ അടിസ്ഥാനപ്പെടുത്തിയായിരുന്നു അത് ( Kelly criterion, Kelly strategy, Kelly formula, or Kelly bet ) .

ബ്ലാക്ക് ജാക്ക് നമ്മുടെ നാടാൻ ഭാക്ഷയിൽ പറഞ്ഞാൽ മക്കുടി എന്ന് പറയുന്ന കളിക്ക് തുല്യമാണ്. തോർപ്പിനു ഫിസിക്സിൽ ഒരു മാസ്റ്റർ ഡിഗ്രിയും കണക്കിൽ ഡോക്റ്ററേറ്റും ഉണ്ടായിരുന്നു. പക്ഷെ, കാസിനോയെ കുറിച്ചോ അതിന്റെ രീതികളെ കുറിച്ചോ തോർപ്പ് പരിചിതനായിരുന്നില്ല. Manny Kimmel എന്ന അധോലോകബന്ധമുള്ള ഒരു പ്രൊഫഷനൽ ചീട്ടുകളിക്കാരനെ തോർപ്പ് കൂട്ടുപിടിച്ചു ( Kimmel founded, Kinney Parking Company, into Time Warner of today is described.) 10000 ഡോളർ ആയിരുന്നു അവരുടെ മൂലധനം. ഒറ്റ ആഴ്ചകൊണ്ട് 11000 ഡോളർ അവർ നേടി. പിന്നീട് കാസിനോകൾ തോറുമായിരുന്നു തോർപ്പിന്റെ ജോലി!. തോർപ്പ് വേഷപ്രച്ചന്നനായിട്ടാണ് പലപ്പോഴും കാസിനോയിൽ പോയിരുന്നത്. കൃത്രിമാതാടികളും കണ്ണടകളും അതിനു വേണ്ടി പുള്ളിക്കാരൻ ഉപയോഗിച്ചു!.

പിന്നീട് ക്ലോട് ഷാനൻ (Claude Elwood Shannon (April 30, 1916 – February 24, 2001) was an American mathematician, electrical engineer, and cryptographer known as “the father of information theory” ) എന്നയാളുടെ സഹായത്തോടെ ഒരു ചെറിയ ധരിക്കാവുന്ന കമ്പ്യൂട്ടർ കണ്ടുപിടിച്ചു.1961 ൽ ഷാനന്റെ വീട്ടിലെ ലാബിൽ അതിന്റെ പ്രവർത്തനം വിജയകരമായി പരീക്ഷിച്ചു!. ഷാനനും ഭാര്യ ബെറ്റി ഷാനനും ഒപ്പം ലാസ് വേഗസിലെ റൌലറ്റ് മേശകളിലും തോർപ്പ് തന്റെ വിജയക്കുതിപ്പ് തുടർന്നു!. ( ഇന്ന് കാസിനോകളിൽ കമ്പ്യൂട്ടർ നിയമവിരുദ്ധമാണ്).

അക്കാലത്ത് ഒരു ആഴ്ച അവസാനം 70000 ഡോളർ വരെ തോർപ്പ് നേടുമായിരുന്നു. പക്ഷെ തോർപ്പിന്റെ ചീട്ടുകളിയിലെ വമ്പൻ വിജയങ്ങൾ കാസിനോ ബോസ്സുമാരുടെ സംശയങ്ങൾക്ക് ഇടവരുത്തി. അവർ വീഡിയോ ടേപ്പുകൾ ശ്രദ്ധയോടെ നിരീക്ഷിച്ചു വെങ്കിലും തോർപ്പിന്റെ തട്ടിപ്പ് കണ്ടെത്താൻ കഴിഞ്ഞില്ല. ചില കാസിനോകൾ തോർപ്പിന്റെ അനായാസമായ വിജയം കണ്ട് സ്ഥലം കാലിയാക്കാൻ പറഞ്ഞു!.

1962 ൽ തോർപ്പ് “Beat the Dealer” എന്ന പുസ്തം എഴുതി അതിൽ തന്റെ കാർഡ് കൌണ്ടിങ്ങിനെക്കുറിച്ച് പ്രതിപാധിച്ചിരുന്നു. അതൊരു ബെസ്റ്റ് സെല്ലർ ആയി മാറി.അതിന്റെ 700000 ൽ ഏറെ കോപ്പികളാണ് വിറ്റുപോയത്!. ആധുനിക കാലത്തെ ഒരു ക്ലാസ്സിക് ബുക്കായിട്ടാണ് അത് കരുതപ്പെടുന്നത്.

പിന്നീട് 1980 കളിൽ ഒരു സംഘം ബുദ്ധിമാന്മാരായ വിദ്യാർഥികളുടെ നേതൃത്വത്തിൽ MIT Blackjack Team ( The Massachusetts Institute of Technology ) എന്നൊരു ടീം ഉണ്ടായി. ഒരു റിക്രൂട്ടിംഗ് കാമ്പെയിൻ വഴിയാണ് അവരെ തിരഞ്ഞെടുത്തത്!. അവരെ കൃത്യമായ ട്രെയിനിങ്ങിലൂടെ നല്ല കളിക്കാരായി വാർത്തെടുക്കുകയാണ് ചെയ്തത്!. അവരും കോടികൾ കൊയ്തു!. 1989 കളിൽ ഏറ്റവും ചുരുങ്ങിയത് 70 കളിക്കാർ വരെ ഈ ടീമിലുണ്ടായിരുന്നു!.

ഈ സംഭവത്തെ ആസ്പദമാക്കിയുള്ള സിനിമകളാണ് 21 , The Last Casino എന്നിവ. കെവിൻ സ്പേസി അഭിനയിച്ച 21 കാണേണ്ട ഒരു സിനിമ തന്നെയാണ്.

By

James Xaviour
Image

ഒരു അഭിപ്രായം പറയൂ