Sabu Dastagir

Share the Knowledge

ഇത് ഒരു ഇന്ത്യക്കാരന്റെ കഥയാണ്. റുഡ് യാർഡ്‌ കിപ്ലിങ്ങിന്റെ ജംഗിൾ ബുക്ക്‌ എന്ന കഥയിലെ മൌഗ്ലിയെ എല്ലാവരും അറിയും. എന്നാൽ സാബുവിനെ അറിയുമോയെന്നു ചോദിച്ചാൽ നല്ല സിനിമാപ്രേമികൾ അറിയും.

കക്ഷിയുടെ യഥാർത്ഥ പേര് സാബു ദഷ്താഗിർ. 1940 -1950 കളിൽ ബ്രിട്ടീഷ്, ഹോളിവുഡ് സിനിമകളിൽ അഭിനയിച്ച ഒരു ഇന്ത്യക്കാരൻ. അക്കാലത്തെ ഹോളിവുഡിലെ ഏറ്റവും സമ്പന്നനായ ഒരു നടൻ എന്നീ നിലകളിൽ പ്രശസ്തനായ ഒരു സൂപ്പർ താരം.

1924 ൽ ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായ മൈസൂരിലെ കാരപ്പൂർ എന്ന സ്ഥലത്ത് സാബു ജനിച്ചു. സാബു ഒരു മുസ്ലിം ആയാണ് വളർന്നുവന്നത്. സാബുവിന്റെ പിതാവ് രാജാവിന്റെ ഒരു ആനപാപ്പാൻ ആയിരുന്നു. പിതാവിന്റെ മരണത്തോടെ സാബു രാജാവിന്റെ ആനപ്പന്തിയിലെ ഒരു പണിക്കാരനായി. അന്ന് സാബുവിന് 9 വയസ്സായിരുന്നു പ്രായം.സാബുവിന്റെ കാര്യം നോക്കിയിരുന്നത് സഹോദരനായിരുന്നു.

സാബുവിന് 13 വയസ്സുള്ളപ്പോൾ റോബർട്ട്‌ ഫ്ലാഹെർട്ടി എന്ന ഡോക്കുമെന്റാരി ഫിലിം നിർമ്മാതാവ്‌ കണ്ടെത്തി. 1937 ൽ ബ്രിട്ടീഷ് ഫിലിമായ എലിഫന്റ് ബോയി എന്ന ചിത്രത്തിൽ സാബുവിനെ ഒരു ആനക്കാരനായി കാസ്റ്റ് ചെയ്തു. റുഡ് യാർഡ്‌ കിപ്ലിങ്ങിന്റെ “Toomai of the Elephants എന്ന കഥയെ ആധാരമാക്കിയായിരുന്നു ആ ചിത്രം.

സാബുവും മൂത്ത സഹോദരനും ഇംഗ്ലണ്ടിനു പോയി. അവിടെ അവർക്ക് സിനിമയുടെ ഭാഗമായി നല്ല സ്കൂൾ പഠനം ലഭിച്ചു. സാബു പെട്ടന്നു തന്നെ അതിൽ പ്രാവീണ്യം നേടി. എലിഫന്റ് ബോയി ഒരു ഹിറ്റ്‌ സിനിമയായി. 1938 ൽ നിർമ്മാതാവായ അലക്സാണ്ടർ കോർട The Drum എന്ന ചിത്രത്തിൽ രാജകുമാരൻ അസിം ആയി കരാർ ചെയ്തു. റയ്മണ്ട് മാസ്സി, വലേരി ഹോബ്സൻ തുടങ്ങിയ പ്രശസ്ത ബ്രിട്ടീഷ് താരങ്ങളും ആ ചിത്രത്തിൽ ഉണ്ടായിരുന്നു. ആ ചിത്രവും ഒരു വമ്പൻ ഹിറ്റായിരുന്നു. അമേരിക്കൻ ടാർസൻ ചിത്രങ്ങൾക്ക് സമാന്തരമായി സാബുവിന്റെ ചിത്രവും വിജയം കണ്ടു.

മൂന്നാമത് ഇറങ്ങിയ തീഫ് ഓഫ് ബാഗ്ദാധ് ഏറ്റവും നല്ല ഒരു ക്ലാസിക് സിനിമയായി അറിയപ്പെട്ടു. സാഹസികതയും അതിശയവും നിറഞ്ഞ ഒരു അറേബിയൻ കഥ ആയിരുന്നു ആ ചിത്രം. 1942 ഇറങ്ങിയ ജംഗിൾ ബുക്ക്‌ സാബുവിന്റെ തലവര മാറ്റി ക്കുറിച്ചു. മൗഗ്ലി എന്ന കഥാപാത്രം സിനിമാപ്രേമികളുടെ മനം കവർന്നു. അലക്സാണ്ടർ കോർടയുടെ സഹോദരൻ സൊൽറ്റൻ കോർട ആയിരുന്നു അതിന്റെ സംവിധായകാൻ. ഈ വിജയങ്ങളോടെ സാബു ലോകപ്രശസ്തമായ യൂണിവേർസൽ പിക്ച്ചർസിന്റെ താരമായി!. സാബു അമേരിക്കയിൽ താമസമുറപ്പിച്ചു.

യൂണിവേർസൽ പിക്ച്ചർസിനോടൊപ്പമുള്ള 3 ചിത്രങ്ങൾ Arabian Nights (1942), White Savage (1943) and Cobra Woman (1944) നല്ല നിലവാരം പുലർത്തിയില്ല. ആ സമയം 20 വയസ് പൂർത്തിയാക്കിയ സാബു ഒരു അമേരിക്കൻ സിറ്റിസൻ ആയി മാറി. ആർമി എയർ ഫോഴ്സിൽ ഒരു ടെയിൽ ഗണ്ണാർ ആയി ചേർന്നു (He flew several dozen missions with the 370th Bomb Squadron of the 307th Bomb Group in the Pacific, and was awarded the Distinguished Flying Cross for his valor and bravery ) .

എയർ ഫോഴ്സിൽ നിന്ന് തിരിച്ചുവന്നു സിനിമ അഭിനയം സാബു തുടങ്ങിയെങ്കിലും പഴയ പ്രതാപം വീണ്ടെടുക്കാൻ കഴിഞ്ഞില്ല. യുദ്ധത്തിനു ശേഷം പ്രേക്ഷകരുടെ ആസ്വാധനത്തിൽ വ്യത്യാസം വന്നിരുന്നു. 1948 ഒക്ടോബർ 19 നു ചെറിയൊരു നടിയായ മർലിൻ കോപ്പറിനെ സാബു വിവാഹം ചെയ്തു. അക്കാലയളവിൽ ഒരു ഇംഗ്ലീഷ് സിനിമാ താരം താനെ കുട്ടിയുടെ പിതാവ് സാബുവാനെന്നു കാണിച്ച് ഒരു കേസ് കൊടുത്തെങ്കിലും സാബുവിന് അനുകൂലമായി കോടതി വിധി ഉണ്ടായി. പോൾ സാബുവെന്നും ജാസ്മിൻ സാബുവെന്നും രണ്ട് കുട്ടികൾ അവർക്കുണ്ടായി. 1960 ൽ സാബുവിന്റെ സഹോദരൻ തന്റെ ഫർനിച്ചർഷോപ്പിൽ നടന്ന ഒരു മോക്ഷണവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ടു. ആ ഫർണിച്ചർ ഷോപ്പിന്റെ മാനെജ്മെന്റ് സാബു ഏറ്റെടുത്തു.സിനിമയിലേക്ക് ഒരു തിരിച്ചുവരവിന് ശ്രമം നടത്തിയെങ്കിലും, സതേൺ കാലിഫോർണിയയിലെ വീട്ടിൽ വച്ച് 1963 ഡിസംബർ 2 നു ഹൃദയ സ്തംഭനം വന്നു സാബു മരിച്ചു. ഹോളിവുഡ് ഹിൽസിലെ ഫോറെസ്റ്റ് ലോൺ സിമിത്തേരിയിൽ സാബുവിനെ അടക്കം ചെയ്തു.

Disney’s A Tiger Walks (1964) ആയിരുന്നു സാബുവിന്റെ അവസാന ചിത്രം റിലീസായത്.. 1940-1950 കാലഘട്ടത്തിൽ ഹോളിവുഡിലെ ഏറ്റവും സമ്പന്നരായ നടന്മാരിൽ ഒരാളായിരുന്നു സാബു. വളരെയധികം ഹോളിവുഡ് നടന്മാരുമായി സാബുവിന് സൌഹൃദം ഉണ്ടായിരുന്നു. റോഡ്‌ സ്റ്റ്യൂവർറ്റ്, റൊണാൾഡ്‌ റീഗൻ തുടങ്ങിയവർ അവരിൽ ചിലരായിരുന്നു.

“Gunga Din” (1939) എന്ന ചിത്രത്തിനുവേണ്ടി ജോർജ് സ്റ്റീവൻസൻ എന്ന ഡയറക്ടർ അലക്സാണ്ടർ കോർടയോട് സാബുവിനെ കടം ചോധിച്ചെങ്കിലും അലക്സാണ്ടർ നൽകിയില്ല. പകരം Sam Jaffe എന്ന നടൻ ആ റോൾ ചെയ്തു. ഓരോ സീൻ ഷൂട്ട്‌ ചെയ്യുമ്പോഴും ആ കഥ പാത്രത്തെ നന്നാക്കുവാനായി സാം ജഫെ സ്വയം പറയുമായിരുന്നു “സാബുവിനെപോലെ ചിന്തിക്കൂ എന്ന്!.
Sabu was one of the many dozen of Hollywood celebrities who made regular weekend visits to Ralph Helfer’s Africa U.S.A. Exotic Animal Ranch in Soledad Canyon, California to play with the animals and to pitch in with the chores

BY

James Xaviour
Image

ഒരു അഭിപ്രായം പറയൂ