നാട്ടുകുയിൽ (Asian Koel)

Share the Knowledge

കുയിൽ വർഗ്ഗത്തിൽപ്പെട്ട പക്ഷിയാണ്‌ നാട്ടുകുയിൽ. (English: Asian Koeal or Common Koel). ഇവയുടെ പൂവൻ പക്ഷിയെ കരിങ്കുയിൽ എന്നും പിടയെ പുള്ളിക്കുയിൽ എന്നും വിളിക്കുന്നു. ഇവയുടെ ആൺ പെൺ പക്ഷികൾ തമ്മിൽ വലിയ വ്യത്യാസങ്ങളുണ്ടായിരിക്കും. ദക്ഷിണേഷ്യക്കു പുറമേ ചൈനയിലും ഓസ്ട്രേലിയയിലും ഈ പക്ഷിയെ കണ്ടു വരാറുണ്ട്. മറ്റു പല കുയിൽ വർഗ്ഗക്കാരെയും പോലെ നാട്ടുകുയിലും മറ്റു പക്ഷികളുടെ കൂട്ടിൽ മുട്ടയിടാറുണ്ട്. കാക്കക്കുയിൽ, കരിങ്കുയിൽ, കോകിലം എന്നീ പേരുകളിൽ പ്രാദേശികമായി അറിയപ്പെടുന്നു. ആൺ പക്ഷിയെ കരിങ്കുയിലെന്നും പെൺപക്ഷിയെ പുള്ളിക്കുയിലെന്നും വേർതിരിച്ച് പറയാറുണ്ട്.

ഈ പക്ഷിയുടെ ശബ്ദം മഴയ്ക്കു കാരണമാകും എന്നൊരു വിശ്വാസം ഓസ്ട്രേലിയയിലെ ആദിവാസികൾക്കിടയിൽ പ്രചാരത്തിലുണ്ട്. പുതുച്ചേരിയുടെ സംസ്ഥാന പക്ഷിയാണ് നാട്ടുകുയിൽ.

കുയിൽ വർഗ്ഗത്തിൽ വെച്ച് വലിപ്പമേറിയൊരിനമായ നാട്ടുകുയിലിന് ഏകദേശം 18 ഇഞ്ചോളം നീളം വരും. ആൺകുയിലിന്റെ ശരീരമപ്പാടെ നീല വർണ്ണം കലർന്ന കറുപ്പാണ്. കൊക്കിന് ഇളം പച്ച കലർന്ന ചാരനിറം, കണ്ണുകൾ ചുവപ്പ്‌, കാലുകൾ ചാരനിറം. ഇവയെ കരിങ്കുയിൽ എന്നു വിളിക്കുന്നു.

തവിട്ടു കലർന്ന ചാരനിറമാണ് പെൺകുയിലിന്. ശരീരമാസകലം വെള്ളപ്പുള്ളികളും ഉണ്ടാവും. കണ്ണുകൾ ചുവപ്പ്‌, പെൺകുയിലിനെ പുള്ളിക്കുയിൽ എന്നു വിളിക്കുന്നു.

കുയിലിന്റെ ശബ്ദമാണ് അതിൻറെ ഒരു പ്രധാനസവിശേഷത. മധുരമായ ശബ്ദം പുറപ്പെടുവിക്കുന്നതിനാല് പാശ്ചാത്യർ വാനമ്പാടിക്ക് (Nightingale)കൊടുക്കുന്ന സ്ഥാനമാണ് കേരളത്തിൽ കുയിലുകൾക്ക് നൽകുന്നത്. സ്വന്തമായി കൂടുണ്ടാക്കി കുഞ്ഞുങ്ങളെ വളർത്തുകയില്ല എന്നത് കുയിലിന്റെ മറ്റൊരു പ്രത്യേകതയായി പറയാം. കാക്ക, കരിയിലക്കിളി തുടങ്ങിയ പക്ഷികളുടെ കൂട്ടിലാണ് കുയിൽ മുട്ടയിടാറ്. ഈ മുട്ട വിരിഞ്ഞുണ്ടാവുന്ന കുഞ്ഞുങ്ങൾ മറ്റു പക്ഷിക്കുഞ്ഞുങ്ങളോടൊപ്പം തന്നെ വളരുന്നു.

കടമ്പനാട് ദേശം

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ