ചാരച്ചിലപ്പന്‍ പക്ഷി

Share the Knowledge

അട്ടപ്പാടി കുലുക്കൂര്‍ മേഖലയില്‍ ചാരച്ചിലപ്പന്‍ പക്ഷികളെ കണ്ടെത്തിയതായി വിവരം. കുന്നംകാട്ടുപതി ജി.എല്‍.പി. സ്‌കൂളിലെ അധ്യാപകനായ എം. കൃഷ്ണമൂര്‍ത്തിയാണ് ഇവയെ കണ്ടെത്തിയത്. പുള്ളിച്ചിലപ്പന്‍, ചിന്നച്ചിലപ്പന്‍, പൊടിച്ചിലപ്പന്‍, മഞ്ഞക്കണ്ണിച്ചിലപ്പന്‍, ചെഞ്ചിലപ്പന്‍ (കരിയിലക്കിളി), പൂത്താങ്കീരി, കാനച്ചിലപ്പന്‍ എന്നിവയുടെ കൂട്ടത്തിലുള്ളതാണെങ്കിലും ചാരച്ചിലപ്പനെ മാത്രം അടുത്തകാലത്തെങ്ങും കേരളത്തില്‍ കണ്ടെത്തിയതായി വിവരമില്ല. ലാര്‍ജ്‌ േഗ്ര ബാബ്ലൂ എന്നറിയപ്പെടുന്ന ഇവയെ പെരിയാര്‍ തമിഴ്‌നാട്ടിലെ ലോവര്‍ ക്യാന്പിലും തമിഴ്‌നാട്ടിലെ തന്നെ ചേത്തുമടയിലും കണ്ടെത്തിയിട്ടുണ്ട്. ഇ.സി. സ്റ്റ്യുവര്‍ട്ട് ബേക്കറിന്റെ ‘ഇന്‍ നിഡിഫിക്കേഷന്‍ ഓഫ് ബേര്‍ഡ്‌സ് ഓഫ് ദി ഇന്ത്യന്‍ എംപയര്‍’ എന്ന ഗ്രന്ഥത്തില്‍ ചാരച്ചിലപ്പന്റെ കൂടുകള്‍ തിരുവിതാംകൂര്‍ രാജ്യത്ത് കണ്ടതായി പറയുന്നു. 

‘ടര്‍ഡോയിഡ്‌സ് മാല്‍കോമി’ എന്ന ശാസ്ത്രനാമത്തിലുള്ള ഇവയെ കഴിഞ്ഞ ഏഴിനാണ് കുലുക്കൂരില്‍ കണ്ടത്. അഞ്ച് പക്ഷികളടങ്ങുന്ന കൂട്ടത്തെയാണ് കണ്ടതെന്ന് കൃഷ്ണമൂര്‍ത്തി പറയുന്നു. പൂത്താങ്കീരിയുടെ ഏകദേശവലിപ്പമുള്ള പക്ഷിക്ക് ചാരനിറത്തില്‍ നീളം കൂടിയ തലയും വാലുമാണുള്ളത്.

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ