ഇല്ലിക്കൽ മല

Share the Knowledge

ഈരാറ്റുപേട്ട-തീക്കോയി- അടുക്കം. അടുക്കത്തു നിന്ന് ഏകദേശം 7 കിലോമീറ്ററാണ്‌ ഇല്ലിക്കൽ മലയിലേക്കുള്ള ദൂരം. മലയുടെ താഴ്‌വര വരെ പുതുതായി ടാർ ചെയ്ത റോഡായതു കൊണ്ട്‌ യാത്ര സുഖമാണ്‌. ചെങ്കുത്തായ കയറ്റങ്ങളും ഹെയർപിൻ വളവുകളുമൊക്കെയായി ആ റോഡിലൂടെയുള്ള യാത്ര ഒരൽപം നെഞ്ചിടിപ്പുണ്ടാക്കുന്നതാണ്‌. റോഡിന്‌ ഒരുപാട്‌ വീതിയൊന്നുമില്ല. അലക്ഷ്യമായി വണ്ടിയോടിച്ചാൽ താഴെ അടുക്കത്തോ ഈരാറ്റുപേട്ടയിലോ ഒക്കെയായി അന്ത്യവിശ്രമം കൊള്ളേണ്ടി വരും.
അടുക്കത്തു നിന്നുള്ള പുതിയ റോഡിലേക്ക്‌ കയറി കുറച്ച്‌ കഴിയുമ്പോൾ തന്നെ സുഖകരമായ കാലാവസ്ഥ തുടങ്ങും. തണുത്ത കാറ്റ്‌ സൗമ്യമായു വീശിക്കൊണ്ടിരിക്കും.
‘എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും
അവിടെല്ലാം പൂത്ത മരങ്ങൾ മാത്രം’
എന്ന കവിഭാഷ്യം പോലെയാണ്‌ ആ യാത്രയിലെ കാഴ്ചകൾ. ചുറ്റും മലനിരകളാണ്‌. പുള്ളിക്കാനം, വാഗമൺ അങ്ങിനെ ചുറ്റും പച്ചപ്പ്‌ മാത്രം. 
എത്തുന്നതിനു കുറേ മുൻപു തന്നെ മലയുടെ പിൻഭാഗം കാണാം. ഉയർന്ന് പ്രൗഢമായി നിൽക്കുന്ന ആ കാഴ്ച്ച തന്നെ സുന്ദരമാണ്‌. മലയിലേക്ക്‌ അടുക്കുന്നതിന്‌ മീറ്ററുകൾക്കിപ്പുറം ടാർ ചെയ്യാത്ത കുറച്ചു സ്ഥലമുണ്ട്‌. അവിടെ പണി നടക്കുന്നേയുള്ളൂ. പാറ പൊട്ടിച്ച്‌ താഴേക്ക്‌ കൂട്ടിയിട്ടിരിക്കുന്നു. അതു വഴി വരാം. പക്ഷേ, ശ്രദ്ധിക്കണം. റോഡിൽ ഒരുപാട്‌ കല്ലുകളുണ്ട്‌. അതിൽ കയറി ഒന്ന് തെന്നിയാൽ താഴെ കൂടിക്കിടക്കുന്ന കരിങ്കൽക്കൂട്ടങ്ങളിലാവും ചെന്ന് പതിക്കുക. എല്ല് പൊടിയ്ക്കാൻ പോലും ഒന്നും കിട്ടില്ല.
മലയിലേക്ക്‌ കയറാൻ രണ്ട്‌ വഴികളുണ്ട്‌. രണ്ടും ഒരാൾക്ക്‌ നടക്കാൻ കഴിയുന്നത്ര മാത്രം വീതിയുള്ള നടപ്പു വഴികൾ. മുകളിലെത്തണമെങ്കിൽ കുറച്ച്‌ നടക്കാനുണ്ട്‌. ഇടക്കിടെ കാണുന്ന പാറക്കൂട്ടങ്ങളിൽ അള്ളിപ്പിടിച്ച്‌ മുകളിലെത്തുമ്പോഴേക്കും ആരും അണച്ചു പോകും.

index (17)

ഹരികൃഷ്ണൻ , ഭ്രാന്തൻ ചിന്തകൾ

=========================================================

 

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ