ഹണി ബാഡ്ജെര്‍ എന്ന തറക്കരടി

Share the Knowledge
10250249_1686145031646179_491077156845447012_n

തകര്‍ക്കാന്‍ പറ്റാത്ത ആത്മവിശ്വാസം.ഭയം എന്ന വികാരം എന്താണെന്ന് അറിയില്ല.ആരോടും പൊരുതാനുള്ള ധൈര്യം ഇതൊക്കെയാണ് ഹണി ബാഡ്ജെര്‍ എന്ന തറക്കരടിയുടെ സ്വഭാവങ്ങള്‍.ഒന്നിനെയും ഭയപ്പെടാത്ത ജീവി എന്ന നിലയില്‍ 2012ല്‍ ഗിന്നസ് ബുക്കില്‍ കയറിപ്പറ്റി.രാജവെമ്പാലയാണെങ്കിലും ശരി.കാട്ടിലെ രാജാവായ സിംഹമായാലും ശരി ഹണി ബാഡ്ജറിന് പ്രശനമല്ല.വജ്രം പോലുള്ള പല്ലുകള്‍ കൊണ്ട് ഇരയുടെ എല്ല് പോലും പൊടിച്ച് തിന്ന് കളയും ഹണി ബാഡ്ജെര്‍.എട്ടു മുതല്‍ പതിനഞ്ചു കിലോഗ്രാം തൂക്കം ഉണ്ടാകും ഈ ജീവിക്ക്.ഇടത്തരം നായയുടെ വലിപ്പവും.
മൂര്‍ച്ചയുള്ള കത്തിപോലുള്ള നഖങ്ങള്‍ കൊണ്ട് മണ്ണില്‍ കുഴികള്‍ ഉണ്ടാക്കും.വിശ്രമം ഒക്കെ ആ കുഴിക്കകത്താണ്.


പാമ്പ്,പക്ഷികള്‍,എലി,തവള,ആമ തുടങ്ങിയ എന്തും ഹണി ബാഡ്ജറിന്‍റെ ആഹാരമാണ്.ഇരയുടെ എല്ലും ,പല്ലും,നഖവും തൂവലും ഒക്കെ നിമിഷങ്ങള്‍ കൊണ്ട് അകത്താക്കും.കണ്ണില്‍ കാണുന്ന ഏതു ജീവിയും പിടിച്ച് കൊല്ലുന്നതിനാല്‍ കില്ലിംഗ് മെഷീന്‍ എന്ന പേരും ഉണ്ട് ഈ തറക്കരടിക്ക്.തേന്‍ ഇഷ്ട്ട വിഭവമാണ്.ഹണി ഗൈഡ് ബേര്‍ഡ് എന്ന പക്ഷി,തേനുള്ള സ്ഥലം ഈ തറക്കരടിക്ക് കാണിച്ച് കൊടുക്കും എന്ന് പറയപ്പെടുന്നു.അഴുകിയ മാംസം ഭക്ഷിക്കുന്നതിനാലും ,തറയില്‍ കുഴി തോണ്ടുന്നതിനാലും ശവക്കുഴി തോണ്ടുന്ന മൃഗം എന്ന പേരും ഉണ്ട് ഹണി ബാഡ്ജറിന്.ഈ തറക്കരടിക്ക് ശത്രുക്കള്‍ ഇല്ല എന്ന് തന്നെ പറയാം.ശത്രുവിനോട് പൊരുതാന്‍ കഴിയാതെ വരുമ്പോള്‍ ഗുധദ്വാരത്തിനടുത്തുള്ള ഒരു ഗ്രന്ധിയില്‍ നിന്ന് ഒരു സ്രവം പുറപ്പെടീക്കും.അസഹ്യമായ ദുര്‍ഗ്ഗന്ധം കൊണ്ട് ശ്വാസം കിട്ടാതെ ശത്രു ഓടി രക്ഷപ്പെടുകയാണ്പ തിവ്.പാമ്പിന്‍ വിഷത്തിനെതിരെ പ്രതികരിക്കുന്ന ചില പധാര്തങ്ങള്‍ ഹണി ബാഡ്ജറിന്‍റെ ശരീരത്തിലുണ്ട്.അതുകൊണ്ട് പാമ്പിന്‍ വിഷത്തെ ഇത് ഭയപ്പെടില്ല.കാല്‍ ഇഞ്ചു കട്ടിയുള്ള തോലാണ് ഈ ജീവിക്കുള്ളത്.ശത്രുക്കള്‍ക്ക് പെട്ടന്ന് ഇവയെ കടിയെല്‍പ്പിക്കാന്‍ സാധ്യമല്ല.പ്രസവത്തില്‍ ഒന്നോ രണ്ടോ കുട്ടികള്‍ ഉണ്ടാകും.ആറുമാസമാണ് ഗര്‍ഭകാലം.ഇരുപത് മുതല്‍ ഇരുപത്തിയഞ്ചു വര്ഷം വരെ ഇവ ജീവിച്ചിരിക്കാറുണ്ട്.

Dinesh Mi 
Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ