അളുങ്ക് / ഈനാംപേച്ചി

Share the Knowledge
index (2)

സാധാരണ നാമം : അളുങ്ക് / ഈനാംപേച്ചി
ശാസ്ത്രീയ നാമം : മാനിസ്‌ ക്രാസികോഡാറ്റ / Manis Crassicaudata

index (1)

ഏഷ്യയിലും ആഫ്രിക്കയിലും മാത്രം കാണപ്പെഴിയുമെങ്കിലും ദക്ഷിണേന്ത്യന്‍ കാടുകളില്‍ കൂടുതലായി കാണപ്പെടുന്നു. ദേഹം മുഴുവന്‍ രോമം പരിണമിച്ചുണ്ടായ കടുകട്ടിയേറിയ ശല്‍ക്കങ്ങള്‍ നിറഞ്ഞതാണ്. ആപത്ത് മണക്കുമ്പോള്‍ ഈനാംപേച്ചി പെട്ടന്ന് ചുരുണ്ട് ഗോളാകൃതിയില്‍ ആകുന്നു. പിന്നെ ഇവയെ കൈകാര്യം ചെയ്യുക എളുപ്പമല്ല. അനേകം ബ്ലെയിഡുകള്‍ പോലെ ശല്‍ക്കങ്ങള്‍ പ്രവര്‍ത്തിക്കുന്നു. എങ്കിലും മനുഷ്യന്‍ മാംസത്തിനു വേണ്ടി ഈ സാധുജീവികളെ വന്‍തോതില്‍ വേട്ടയാടുകയും അതോടെ അവയുടെ വംശം നാശത്തിന്റെ വക്കിലെത്തുകയും ചെയ്തു.

ഇന്ത്യയില്‍ കാണപ്പെടുന്ന ഈനാംപേച്ചിയ്ക്ക് നാലടി വരെ നീളം കാണുന്നു. പിന്‍കാലുകളും വാലുമുപയോഗിച്ചു എഴുന്നേറ്റ് നില്‍ക്കാന്‍ ഇവയ്ക്ക് കഴിയും. ഈനാംപേച്ചിയ്ക്ക് ഇഷ്ടാനുസരണം മൂക്കിന്റെ സുഷിരങ്ങള്‍ അടയ്ക്കുവാന്‍ സാധിക്കുന്നു. ഉറുമ്പ്, ചിതല്‍, അവയുടെ മുട്ട, ചെറിയതരം പുഴുക്കള്‍ എന്നിവയാണ് ഇവയുടെ ആഹാരം. നീറ് എന്നുമറിയപ്പെടുന്ന പുളിയുറുമ്പ് ആണ് ഏറ്റവും പഥ്യം. അവയുടെ ശരീരത്തിലുള്ള ഫോര്‍മിക് ആസിഡ്‌ ഈനാംപേച്ചിയ്ക്ക് വളരെ ആവശ്യമാണ്‌.

പല്ലില്ലാത്ത ജീവിയായ ഈനാംപേച്ചിയെ ഭക്ഷണം കഴിക്കാന്‍ സഹായിക്കുന്നത് അവയുടെ നാക്കാണ്. ഉറുമ്പിനെയും ചിതലിനെയുമൊക്കെ അവയുടെ മാളത്തില്‍ നിന്നും പിടിക്കാന്‍ പാകത്തിനാണ് ഈനാംപേച്ചിയുടെ നാവിന്റെ രൂപകല്‍പ്പന. നീണ്ടു മെലിഞ്ഞ നാക്കിന് ശരീരത്തിന്റെ പകുതി നീളം കാണും. എപ്പോഴും ജലമയമായ വായ്ക്കുള്ളില്‍ സ്ഥിതി ചെയ്യുന്ന നാക്കില്‍ പശ പോലെയുള്ള ഒരു വസ്തുവുണ്ട്. നീണ്ട നാക്ക് ഉറുമ്പിന്റെ മാളത്തിലേയ്ക്ക് കടത്തുമ്പോള്‍ അവ ഈനാംപേച്ചിയുടെ നാവില്‍ ഒട്ടിപ്പിടിക്കുകയും അങ്ങനെ അവയെ ഭക്ഷിക്കുകയും ചെയ്യുന്നു. സാധാരണ രാത്രിയിലാണ് ഇരതേടല്‍. ഭക്ഷണശേഷം ചിലപ്പോള്‍ മരങ്ങളില്‍ തലകീഴായി കിടക്കുകയും ഊഞ്ഞാലാടുകയും ചില ശബ്ദങ്ങളും കളികളും ഒക്കെ നടത്തുകയും ചെയ്യുന്നു. മരങ്ങളുടെ മുകളില്‍ അനായാസം കയറുന്നു.

ഈനാംപേച്ചി മണ്ണില്‍ ആഴത്തിലുള്ള കുഴികള്‍ ഉണ്ടാക്കിയാണ് താമസിക്കുന്നത്. ഭൂനിരപ്പില്‍ നിന്നും നാലടി മുതല്‍ എട്ടടി വരെ ആഴത്തിലാണ് ഇവയുടെ താമസസ്ഥലം. ഈനാംപേച്ചിയ്ക്ക് ഒരു പ്രസവത്തില്‍ രണ്ടോ മൂന്നോ കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നു. അമ്മ തീറ്റ തേടി നടക്കുമ്പോള്‍ കുഞ്ഞുങ്ങള്‍ അമ്മയുടെ വാലില്‍ അള്ളിപ്പിടിച്ചു ഇരിക്കുന്നു. കുഞ്ഞുങ്ങള്‍ക്ക്‌ എന്തെങ്കിലും ആപത്ത് ഉണ്ടാകുമെന്ന് കണ്ടാല്‍ ഉടനെ അവയെ നെഞ്ചിനോട് ചേര്‍ത്തുപിടിച്ചു അവയെ ഉള്ളിലാക്കി ഗോളാകൃതിയിലായി ഉരുണ്ടു രക്ഷപ്പെടുന്നു.

മാംസത്തിനും ചൈനീസ് പരമ്പരാഗത മരുന്നുകളിലും ഉപയോഗിക്കാന്‍ എന്ന പേരില്‍ ഇവയെ വന്‍തോതില്‍ കൊന്നൊടുക്കുകയും അങ്ങനെ അവയുടെ വംശം നാശത്തിനോട് അടുക്കുകയും ചെയ്യുന്നു. മനുഷ്യന് യാതൊരു വിധത്തിലുള്ള ദ്രോഹവും ചെയ്യാത്ത ഈ സാധുജീവി അവയുടെ നിലനില്‍പ്പിനായി നമ്മോട് യാചിക്കുന്നു. ഏതെങ്കിലും വിധത്തില്‍ അവ നമ്മുടെ ചുറ്റുവട്ടത്ത് എത്തിപ്പെട്ടാല്‍ അവയെ കൊല്ലാതെ നോക്കുകയും വനംവകുപ്പിന്റെ സഹായം തേടുകയും ചെയ്യുക. അതോടൊപ്പം നാം രക്ഷപ്പെടുത്തിയ ഈനാംപേച്ചി മൃഗശാലയിലേയ്ക്കല്ല പോകുന്നത് എന്നും ഉറപ്പാക്കണം. കാരണം മൃഗശാലയില്‍ ഇവയുടെ ആയുര്‍ദൈര്‍ഘ്യം വളരെ കുറവാണ്. പരിസ്ഥിതിയുടെ മാറ്റം വളരെപ്പെട്ടന്ന് ബാധിക്കുന്ന ഒരു ജീവിയാണ് ഈനാംപേച്ചി അഥവാ അളുങ്ക്

keralafarmers.org

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ