വട്ടെഴുത്ത്

Share the Knowledge
12347673_427585217366336_4688328726093623203_n

പതിനഞ്ചാം നൂറ്റാണ്ടുവരെ മലയാളഭാഷയിൽ പ്രചാരത്തിലുണ്ടായിരുന്ന ഒരു ലിപിസമ്പ്രദായമാണ് വട്ടെഴുത്ത്. ബ്രഹ്മിലിപിയിൽ നിന്നാണ് ഇത് രൂപം കൊണ്ടത്. ഒരുകാലത്ത് വട്ടെഴുത്തിന് തെക്കേ ഇന്ത്യയിലാകമാനം പ്രചാരമുണ്ടായിരുന്നു. തെക്കൻ മലയാണ്മ, തെക്കൻ മലയാളം, നാനംമോനം, മലയാണ്മ, മലയാം തമിഴ്, ചേര-പാണ്ഡ്യ എഴുത്ത്, രായസവടിവ്, ഗജവടിവ് എന്നെല്ലാം ഈ ലിപിക്ക് പേരുണ്ട് . തമിഴ്‌നാട്ടിലും മലനാട്ടിലും വട്ടെഴുത്തു ശാസനങ്ങൾ ധാരാളമുണ്ട് . പഴയ കൊച്ചി-മലബാർ പ്രദേശത്ത് പ്രചരിച്ചിരുന്ന വട്ടെഴുത്തിന്റെ വകഭേദമാണ് കോലെഴുത്ത്. ലഭ്യമായ ഏറ്റവും പഴയ വട്ടെഴുത്തുരേഖ എട്ടാം ശതകത്തിലേതാണ്. വട്ടെഴുത്തിന് ‘നാനംമോനം’ എന്നും പേരുണ്ട്.’ഹരി ശ്രീ ഗണപതയേ നമഃ’ എന്നതിലെ ഹരി ശ്രീക്ക് പകരം നമോ നാരായണായ എന്നതായിരുന്നു പഴയ പ്രയോഗം. ആതിലെ ആദ്യാക്ഷരങ്ങളായ ‘ന’ കാരവും ‘മ’ കാരവും ചേർത്താണ് വട്ടെഴുത്തിന് ‘നാനംമോനം’ എന്നു പേരിട്ടത്.

12289623_427585157366342_484801002306297976_n

വട്ടെഴുത്തിൽ 12 സ്വരാക്ഷരങ്ങളും 18 വ്യഞ്ജനാക്ഷരങ്ങളും ചേർന്ന് 30 അക്ഷരങ്ങളാണുള്ളത്. ഇംഗ്ലീഷ് ഭാഷയുടേതിനു തത്തുല്യമായി കൂട്ടിയെഴുതുന്ന രീതിയിലായിരുന്നു ഈ അക്ഷരങ്ങൾ എഴുതിയിരുന്നത്. കൂടിച്ചേർന്ന അക്ഷരങ്ങൾക്ക് പ്രത്യേക ലിപിയില്ലായിരുന്നു. കൂട്ടക്ഷരങ്ങളും ഇരട്ടിപ്പുകളും മനോധർമ്മം പോലെ വട്ടെഴുത്തിൽ വായിക്കണമായിരുന്നു.

By  കോട്ടയം നാട്ടുകൂട്ടം Kottayam Nattukoottam

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ