പൂളോന്‍

10426723_1629432907316994_7599101709937937613_n

“ഒരു തോടെ പോയതെല്ലാം പൂളോനും കുഞ്ഞുങ്ങളും ” എന്നൊരു ഭാഷാശൈലി ചില പ്രദേശങ്ങളിലെങ്കിലും ഇന്നും നിലവിലുണ്ട്. കുടുബത്തോടെ മണ്ടന്മാരാണ് എന്നതിനാണ് ഈ ശൈലീപ്രയോഗം ഉപയോഗിക്കുന്നത്. പൂളോന്‍ എന്ന മീന്‍ തിരുമണ്ടനാണെന്നാണ് വയ്പ്പ്. വലയിലോ ചൂണ്ടയിലോ പെടാന്‍ എളുപ്പം. ഉരുണ്ട് അല്പം സുതാര്യമായ വിളറിയ മഞ്ഞനിറമുള്ള ശരീരം. വലിപ്പമുള്ള നീണ്ട തല. ഉരുണ്ടു മുഴച്ച കണ്ണുകള്‍. ചെകിളയുടെ ഭാഗവും അല്‍പ്പം തടിച്ചുന്തിയത്.
ചൂണ്ടയില്‍ കുടുങ്ങിയാല്‍ ഇരയെ വിഴുങ്ങി അനങ്ങാതെ നിലം പറ്റി കിടക്കും. ചൂണ്ടക്കാരന്‍ ഇരുന്നു മുഷിഞ്ഞു ചൂണ്ട പൊക്കുമ്പോളാകും അറ്റത്തു പൂളോന്‍ ഉണ്ടെന്നുള്ള വിവരമറിയുക. ക്ഷുരകമത്സ്യം എന്നും അറിയപ്പെടുന്നു. Tank Gobi എന്നറിയപ്പെടുന്ന മത്സ്യം ഇതിന്‍റെ വകഭേദമാണ്. മാംസം രുചികരമാണ്. വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ഒന്നാണ് ആറ്റുപൂളോന്‍.

By : Pallikkonam Kathakal

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ