മരത്തിനകത്തെ ബാർ !

Share the Knowledge

മഡഗാസ്കറിന്റെ ദേശീയ വൃക്ഷമാണ്  Baobab. ഈ പടുകൂറ്റൻ മരത്തിന് ആകെ എട്ടു വർഗ്ഗക്കാരാണ്‌ ഉള്ളത് . അതിൽ ആറും  മഡഗാസ്കറിൽ മാത്രം കാണപ്പെടുന്നവയാണ്‌ . ഒന്ന് ആഫ്രിക്കയിലും മറ്റൊന്ന് ആസ്ത്രേല്യയിലും കാണപ്പെടുന്നു . ചിത്രത്തിൽ കാണുന്നത് ദക്ഷിണാഫ്രിക്കയിലെ സണ്‍ ലാൻഡ് ഫാമിലുള്ള  Sunland Baobab ആണ് . ആയിരത്തിൽ പരം വർഷങ്ങൾ പ്രായമുള്ള ഈ മരത്തിന്റെ പൊള്ളയായ കാമ്പിനുള്ളിൽ ആണ് ഒരു ചെറു ബിയർ പാർലർ നിർമ്മിച്ചിരിക്കുന്നത് !

big-boabab

1993 ൽ നിർമ്മിച്ച ഈ പബ് ഇപ്പോൾ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് . മരത്തിനുള്ളിൽ രണ്ടു മുറികളിൽ ആയാണ് ഇത് നിർമ്മിച്ചിരിക്കുന്നത് . മരത്തിനുള്ളിൽ വെച്ച് ബിയർ കുടിക്കുവാൻ സ്വൊൽപ്പം ചെലവ് കൂടുതലാണ് . ഇരുപത്തി രണ്ടു മീറ്റർ ഉയരമുള്ള ഈ വൃക്ഷത്തിന്റെ ചുറ്റളവു 47m ആണ് .  “monkey bread” എന്ന് വിളിക്കുന്ന ഇതിന്റെ പഴം വൈറ്റമിൻ C യാൽ സമ്പുഷ്ടമാണ് .ഒന്നര കിലോ തൂക്കം വരുന്ന കായക്കു തേങ്ങയുടെ വലിപ്പം ഉണ്ടാവും .ഇതിന്റെ  തടി എളുപ്പം തീ പിടിക്കുന്നതും അല്ല .  ‘boab’, ‘boaboa’, ‘bottle tree’, ‘the tree of life’, ‘upside-down tree’, and ‘monkey bread tree’ തുടങ്ങിയ പെരുകളിലെല്ലാം ഈ വൃക്ഷം അറിയപ്പെടുന്നുണ്ട് . ഒരു സാധാരണ മരത്തിൽ 120,000 ലിറ്റർ ജലം ശേഖരിച്ചു വെക്കുവാൻ ഇതിനു കഴിയും !

Sunland-Baobab

Image

ഒരു അഭിപ്രായം പറയൂ