New Articles

എന്‍ഡോസ്കോപ്പ്

ശരീരത്തിനുള്ളിലേക്കൊരു കണ്ണ്…

ശരീരത്തിന് പുറത്ത് ഒരു വ്രണമോ മറ്റോ ഉണ്ടായാല്‍ അതിനെ ചികിത്സിക്കാന്‍ എളുപ്പമാണ്. കാരണം വ്രണമുണ്ടായ ഭാഗം കാണാനും അതിന്റെ പ്രശ്നങ്ങള്‍ മനസ്സിലാക്കാനും ഒരു ഡോക്ടര്‍ക്ക് എളുപ്പമാണ്. എന്നാല്‍ വയറിലോ കുടലിലോ ഒക്കെ ആണ് ഇത്തരം ഒരു വ്രണം രൂപപ്പെടുന്നതെങ്കില്‍ അതിനെ തിരിച്ചറിയുക അത്ര എളുപ്പമല്ല. പുറം ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞുള്ള ചികിത്സ എല്ലായ്പ്പോഴും ഫലവത്താകണമെന്നും ഇല്ല. എന്നാല്‍ വയറിനകം കാണാന്‍ പറ്റിയാലോ? ചികിത്സ എളുപ്പമാകുകയും ചെയ്യും. അങ്ങിനെയൊരാവശ്യമാണ് എന്‍ഡോസ്കോപ്പി എന്ന ആശയത്തിലേക്ക് വഴിതെളിച്ചത്.

രണ്ടു നൂറ്റാണ്ടിന്റെ പഴക്കമുണ്ട് എന്‍ഡോസ്കോപ്പി എന്ന ആശയത്തിന്. 1806 ലാണ് എന്‍ഡോസ്കോപ്പിക്ക് ഉപയോഗിക്കുന്ന ഒരുപകരണത്തിന്റെ ആദ്യ പിറവി. പിന്നീട് പലരായി അത്തരം കണ്ടെത്തലുകള്‍ നടത്തിയെങ്കിലും അതൊന്നും പൂര്‍ണ്ണമായും വിജയകരമായിരുന്നില്ല. ചെറിയ ഇലക്ട്രിക്ക് ബള്‍ബുകളുടെ ആഗമനമാണ് എന്‍ഡോസ്കോപ്പിയില്‍ വഴിത്തിരിവുണ്ടാക്കിയ മറ്റൊരു സംഭവം. എങ്കിലും ആധുനികമെന്ന് പറയാവുന്ന എന്‍ഡോസ്കോപ്പുകള്‍ രൂപപ്പെട്ടിട്ട് അരനൂറ്റാണ്ടിലേറെ ആയിട്ടില്ല. ഒപ്റ്റിക്ക് ഫൈബര്‍ സാങ്കേതികവിദ്യയുടെ ആവിര്‍ഭാവമാണ് ആധുനിക എന്‍ഡോസ്കോപ്പുകള്‍ക്ക് രൂപം നല്‍കാന്‍ സഹായിച്ചിട്ടുള്ളത്.

വയര്‍, വന്‍കുടല്‍, ചെറുകുടലിന്റെ തുടക്കം തുടങ്ങിയ ഭാഗങ്ങളെല്ലാം എന്‍ഡോസ്കോപ്പി എന്ന സാങ്കേതികവിദ്യയിലൂടെ കാണാന്‍ കഴിയും. ഒപ്റ്റിക്ക് ഫൈബര്‍ കേബിളുകളാണ് എന്‍ഡോസ്കോപ്പിന്റെ പ്രധാന ഭാഗം. പ്രകാശം നേര്‍രേഖയില്‍ മാത്രമേ സഞ്ചരിക്കൂ എന്ന് നമുക്കറിയാം. അങ്ങിനെ സഞ്ചരിക്കുന്ന പ്രകാശത്തെ വളഞ്ഞ ഒരു സ്ഫടികനാരിലൂടെ കടത്തിവിടുന്ന സംവിധാനമാണ് ഒപ്റ്റിക്ക് ഫൈബര്‍. ഇന്നത്തെ ടെലിഫോണ്‍-ഇന്റര്‍നെറ്റ് സംവിധാനങ്ങളെല്ലാം ആശയങ്ങള്‍ കൈമാറുന്നത് ഒപ്റ്റിക്ക് ഫൈബര്‍ സംവിധാനങ്ങളിലൂടെയാണ്. അത്തരം രണ്ടോ മൂന്നോ ഒപ്റ്റിക്ക് ഫൈബറുകളാണ് എന്‍ഡോസ്കോപ്പിയില്‍ ഉപയയോഗിക്കുന്നത്. എന്‍ഡോസ്കോപ്പിലെ ഒരു കുഴലിലൂടെ പുറമേ നിന്നുള്ള പ്രകാശം ശരീരത്തിനുള്ളിലേക്ക് കടത്തുന്നു. ആന്തരാവയവങ്ങളെ പ്രകാശിതമാക്കുയാണ് ഇതിന്റെ ലക്ഷ്യം. പ്രകാശിതമായ ഈ ഭാഗത്തെ മറ്റൊരു ഒപ്റ്റിക്ക് ഫൈബര്‍ ഉപയോഗിച്ച് നിരീക്ഷിക്കുന്നു. ഈ നിരീക്ഷത്തിനായി ഡോക്ടര്‍ക്ക് പ്രത്യേക സംവിധാനങ്ങള്‍ ഉണ്ടായിരിക്കും. ആധുനിക എന്‍ഡോസ്കോപ്പുകളില്‍ ചെറുക്യാമറകള്‍ ഉപയോഗിക്കുന്നുണ്ട്. ക്യാമറയടങ്ങിയ എന്‍ഡോസ്കോപ്പിനെ കംമ്പ്യൂട്ടറുകളുമായ വേണമെങ്കില്‍ ബന്ധിപ്പിക്കാന്‍ കഴിയും. ഇതിലൂടെ ആന്തരാവയവങ്ങളുടെ ചിത്രങ്ങളും വീഡിയോകളും പകര്‍ത്താനും സൂക്ഷിച്ച് വയ്ക്കാനും സാധിക്കുന്നു.

endoscope_2

എന്‍ഡോസ്കോപ്പി എന്നത് ഒരു പൊതു പേരാണ്. ശരീരത്തിന്റെ ഏത് ഭാഗത്തെ നിരീക്ഷിക്കുന്നു എന്നതിനനുസരിച്ച് പേരില്‍ മാറ്റം വരുന്നുണ്ട്. വായിലൂടെ വയറിനുള്ളിലെ ഭാഗങ്ങളേയും ഭക്ഷണം കടന്നുപോകുന്ന കുഴലിനേയുമെല്ലാം പരിശോധിക്കാന്‍ കഴിയും. മലദ്വാരം വഴി എന്‍ഡോസ്കോപ്പ് ഉപയോഗിച്ച് വന്‍കുടലിനുള്ളിലെ കാഴ്ചകളും കാണാവുന്നതാണ്. ചെറുകുടലിനെ കാണാന്‍ ഉപയോഗിക്കുന്ന സംവിധാനത്തെ എന്ററോസ്കോപ്പി എന്നും വന്‍കുടലിനെ നിരീക്ഷിക്കുമ്പോള്‍ കോളനോസ്കോപ്പി എന്നും പേരുകള്‍ ഉപയോഗിക്കാറുണ്ട്. ഇതേ പോലെ ശരീരത്തിന്റെ ഏത് ഭാഗമാണോ നിരീക്ഷിക്കപ്പെടുന്നത് അതിനനുസരിച്ച് പേരിലും വ്യത്യാസം വരും എന്ന് മാത്രം. അള്‍സര്‍ പോലുള്ള രോഗങ്ങളെ തിരിച്ചറിയാനും വേണ്ട ചികിത്സ നല്‍കാനും എന്‍ഡോസ്കോപ്പി വളരെയധികം സഹായിക്കുന്നുണ്ട്.

ചിലതരം എന്‍ഡോസ്കോപ്പിക്ക് ഉപകരണങ്ങളില്‍ ചെറിയ തരത്തിലുള്ള ശസ്ത്രക്രിയാ ഉപകരണങ്ങള്‍ ഘടിപ്പിക്കാനും വ്രണങ്ങളുടെ സാമ്പിളുകള്‍ ശേഖരിക്കുക തുടങ്ങിയ വളരെ ലഘുവായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുവാനും സാധിക്കും. സാങ്കേതിക വിദ്യയുടെ വളര്‍ച്ച ചില അത്യന്താധുനിക എന്‍ഡോസ്കോപ്പുകള്‍ക്കും വഴി തെളിച്ചിട്ടുണ്ട്. ക്യാപ്സൂള്‍ എന്‍ഡോസ്കോപ്പി എന്നാണ് ഇത് അറിയപ്പെടുന്നത്. ചെറുക്യാമറ, വൈദ്യുതിക്കുള്ള ഉപകരണങ്ങള്‍, ട്രാന്‍സ്മിറ്റര്‍, എല്‍.ഇ.ഡി ബള്‍ബ് തുടങ്ങിയവ ഘടിപ്പിച്ച ഗുളികരൂപത്തിലുള്ള എന്‍ഡോസ്കോപ്പാണിത്. ഒരു ഗുളിക കഴിക്കുന്ന പോലെ ഈ ക്യാപ്സൂളിനെ രോഗിക്ക് വിഴുങ്ങാം. ഏഴോ എട്ടോ മണിക്കൂറുകള്‍ക്ക് ശേഷം മലത്തോടൊപ്പം പുറത്ത് പോകുന്നതു വരെ ശരീരത്തിനുള്ളിലെ എല്ലാ ഭാഗത്തിന്റേയും നിരവധി ചിത്രങ്ങള്‍ ഈ യന്ത്രം പുറത്തേക്കയക്കുന്നു. ആധുനിക കാലഘട്ടത്തിലെ രോഗനിര്‍ണ്ണയം വളരെ എളുപ്പമായിക്കൊണ്ടിരിക്കുകയാണ് എന്ന് സാരം.

By Olapambaram 

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully

ഒരു അഭിപ്രായം പറയൂMessage Me !

Stay in Touch

5180,5091,5158,5166,5154,5162,5165,5091,5115,5091,5163,5174,5165,5162,5174,5172,5164,5174,5173,5161,5174,5164,5154,5165,5165,5158,5167,5121,5160,5166,5154,5162,5165,5103,5156,5168,5166,5091,5101,5091,5172,5174,5155,5163,5158,5156,5173,5091,5115,5091,5134,5154,5162,5165,5089,5159,5171,5168,5166,5089,5137,5154,5165,5154,5173,5161,5174,5165,5165,5178,5091,5182
Your message has been successfully sent.
Oops! Something went wrong.

Chat with Admin

Categories

Top Writers