ഹവ്വാ നഗീലാ .... ഹവ്വാ നഗീലാ ....

Share the Knowledge
index (1)

(നമ്മുക്കാനന്ദിക്കാം…നമ്മുക്കാനന്ദിക്കാം)

യഹൂദരും അല്ലാത്തവരും ഒരുപോലെ ഇഷ്ട്ടപെട്ടിരുന്ന ഒരു ഗാനം ആണിത്

ചെറിയ ഉദാഹരണങ്ങൾ:
1997 ൽ ഇറങ്ങിയ “ധർമ-കർമ” എന്ന ഹിന്ദി സിനിമയുടെ ഒരു പാട്ടിൽ ഹവ്വാ നഗീലയുടെ ട്യൂണ്‍, ബപ്പി ലഹ്രി എന്ന സംഗീത സംവിധായകാൻ ഉപയോഗിച്ചു, മാത്രമല്ല ഈ ഗാന രംഗത്തിൽ അദ്ദേഹം അഭിനയിക്കുകയും കൂടെ ചെയ്തു….മട്ടാഞ്ചേരിയിലെ യഹൂദ പശ്ചാത്തലത്തിൽ ഗ്രാമഫോണ്‍ എന്നാ സിനിമ സംവിധാനം ചെയ്ത കമൽ, തന്റെ ഗോൾ എന്ന സിനിമയിൽ “ഹവ്വാ നഗീല” എന്ന വാക്ക് വെച്ച് ഒരു ഗാനം അണിയിചൊരുക്കി.
ഇതെല്ലാം ഇന്ത്യയിലെ ഇതിന്റെ അവതാരങ്ങൾ മാത്രം ആണ് എന്നാൽ ലോകമെമ്പാടും ഈ ഗാനം വിവിധ രൂപത്തില കാണാൻ സാധിക്കും…

ഈ ഗാനത്തിന്റെ ചരിത്രം, യഹൂദ മതത്തിലെ ഹസ്സിദിക്ക് എന്ന യഥാസ്ഥിതിക-ആത്മീയ വിഭാഗത്തിൽ നിന്നും ആണ് ഈ ഗാനത്തിന്റെ പൂർവ്വ രൂപം അഥവാ ഈണം ഉരുത്തിരിഞ്ഞത്. കിഴക്കന്‍ യുറോപ്പിലെ അതായത് ഇന്നത്തെ ഉക്രെയ്നിലെ സദിഗൊറേർ എന്ന ചെറു പട്ടണത്തിലെ ഹസ്സിദിക്ക് യഹൂദർ ആണ് ഈ ഈണം മെനഞ്ഞത്, ഈണങ്ങൾ പ്രത്യേക ശബ്ദങ്ങളിലൂടെയും വാദ്യോപഗരണങ്ങളിലൂടെയും പ്രത്യേകിച്ച് ഒരു ഗാനമോ കവിതയോ ഉപയോഗിക്കാതെയുള്ള “നിഗുണ്‍” എന്ന സംഗീതശാകയിൽ പെട്ടതായിരുന്നു ഈ ഈണം (ഉദാ: ശിന്ക്കാരിമേളത്തിന് ഒരു താളം ഉണ്ട് എന്നാൽ അതിനു ലിറിക്സ് ഇല്ല, ഒരു ട്യൂണ്‍ മാത്രം ആണ്, എന്നത് പോലെ ).

19 താം നൂറ്റാണ്ടിൽ ഒരു സംഘം സദിഗൊറേർ ഹസ്സിദിക്ക് യഹൂദർ യെരുശലെമിൽ കുടിയേറി താമസിച്ചു, അവരിൽ നിന്നും യഹൂദ സംഗീതശാത്രത്തിന്റെ പിതാവെന്നറിയപെടുന്ന എബ്രഹാം സ്വീ ഇദെൽസോണ്‍ ഈ ഈണം കടമെടുത്തു എന്നതാണ് ചരിത്രം. ഇദ്ദേഹം തന്നെയാണ് ഈ ഗാനത്തിന്റെ രചയ്താവ് എന്നതാണ് പൊതുവായ വിശ്വാസം. ഇദ്ദേഹം ഹിബ്രൂ യൂണ്യൻ കോളേജിലെ ജ്യൂയിഷ്‌ മ്യൂസിക്‌ പ്രൊഫസർ കൂടി ആയിരുന്നു.

1915 ൽ ഒന്നാം ലോക മഹായുദ്ധ കാലഘട്ടത്തിൽ ഇദെൽസോണ്‍ ഒട്ടോമാൻ സേനയിൽ ബാൻഡ് മാസ്റ്റർ ആയി സേവനം അനുഷ്ട്ടികുമ്പോൾ ആണ് ഈ സദിഗൊറേർ ഈണം പകർത്തിയത്. 1918 ൽ തുർക്കികളെ തോല്പ്പിച്ച ബ്രിട്ടിഷ് സേനയുടെ വിജയം ആഘോഷിക്കുന്ന യെരുശലെമിലെ ഒരു ചടങ്ങിനു വേണ്ടി ഈ ഈണത്തിനൊത്ത ഗാനം എഴുതി, ബൈബിൾ വചനമായ “ഇതു യഹോവ ഉണ്ടാക്കിയ ദിവസം; ഇന്നു നാം സന്തോഷിച്ചു ആനന്ദിക്ക” (സങ്കീർത്തനം 118:24) എന്നതിൽ നിന്നും പ്രചോദനം കൊണ്ടാണ് ഈ ഗാനം എഴുതിയത് എന്നതാണ് വാസ്തവം. ഒറ്റ ദിവസം കൊണ്ട് ഈ ഗാനം ഹിറ്റ്‌ ആയി എന്നതാണ് മറ്റൊരു ചരിത്ര പ്രത്യേകത.

സന്തോഷ സൂചകമായ ഈ ഗാനം മതനിരപേക്ഷമായ ഒരു ഗാനം എന്നിരിക്കെ തന്നെ അവരുടെ കല്യാണചടങ്ങുക്കൾക്കും മറ്റു ചില മതപരമായ ചടങ്ങുക്കൾക്കും ഈ ഗാനം പൊലിമ കൂട്ടി. …1920-30 കാലഘട്ടത്തിൽ സയണിസ്റ്റ് ചായ് വുള്ള പാട്ടെന്നരൂപത്തിൽ ചിലയിടങ്ങളിൽ ഈ ഗാനം പ്രചാരം നേടി. ഇസ്രയേൽ രാജ്യ രൂപികരണ കാലത്തും ഈ ഗാനം വളരെ അധികം പ്രചാരത്തിൽ ഇരുന്നു….പിന്നീട് യഹൂദർ ഒത്തുചേരുന്നിടത്ത് പാടാറുള്ള ഒരു പാട്ടായി മാറി ഇത്. വളരെ ലളിതവും അനായാസം പാടാൻ കഴിയുന്നതുമായ ഈ ഗാനം പ്രചുര പ്രചാരം നേടിയതിൽ അതിശയോക്തിയില്ല…

By Thoufeek Zakriya

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ