New Articles

ഹൈഡ് മൈ ആസ്സ്'--- ഒരു ഹാക്കറുടെ കഥ!

സ്കൂളില്‍ മോശംകുട്ടിയായിരുന്ന കോടീശ്വരന്‍മാര്‍ ലോകത്ത് ഏറെയുണ്ടാവാം. പക്ഷെ, സ്കൂളില്‍നിന്ന് പഴികേട്ട അതേ ‘തലതിരിഞ്ഞ ആശയം’ തന്നെയാണ് സ്കൂളിന്റെ പടികളിറങ്ങിയ വിര്‍ജീനിയക്കാരന്‍ പയ്യന്‍ ജാക്ക് കേറ്ററിനെ കോടിപതിയാക്കിയത് എന്നതാണ് ഈ ശ്രേണിയില്‍ ജാക്കിനെ വ്യത്യസ്തനാക്കുന്നത്. 2005-ല്‍ വിര്‍ജീനിയയിലെ നോര്‍ഫോക്ക് സെക്കന്ററി സ്കൂളിലെ കംപ്യൂട്ടറുകളില്‍ പാട്ടും ഗെയിമും ബ്ലോക്ക് ചെയ്തതാണ് 16-കാരന്‍ കേറ്ററിനെ അലോസരപ്പെടുത്തിയത്. ഇഷ്ടഗെയിമും പാട്ടും വിലക്കപ്പെട്ടാല്‍ കംപ്യൂട്ടര്‍ ഹാക്കര്‍കൂടിയായ
ഈ പയ്യന്‍ എന്തുചെയ്യണം. സ്കൂളിലെ കംപ്യൂട്ടര്‍ നെറ്റ്‌വര്‍ക്കില്‍ ബ്ലോക്ക് ചെയ്യപ്പെട്ട ഐ.പികള്‍ ഏതെന്ന് തെരഞ്ഞുപിടിച്ച് അണ്‍ബ്ലോക്ക് ചെയ്യുകയല്ല, ഏത് സൈറ്റ് ബ്ലോക്ക് ചെയ്താലും തന്നെ ബാധിക്കില്ലെന്ന് തുറന്നടിച്ച് പുതിയ സാങ്കേതിക വിദ്യ രൂപപ്പെടുത്തുകയായിരുന്നു ജാക്ക് കേറ്റര്‍. ‘അന്ന് സ്കൂളിന്റെ ഇന്റര്‍നെറ്റ് അരിപ്പയെ ബൈപ്പാസ് ചെയ്യുക എന്നത് എനിക്കൊരു തമാശയായിരുന്നു’ ഇപ്പോള്‍ 26 വയസുള്ള ജാക്ക് കേറ്റര്‍ തന്റെ തലവര മാറ്റി എഴുതിയ ആ സംഭവത്തെകുറിച്ച് പറയുന്നു….

ഇത് സാധ്യമാക്കാന്‍ കംപ്യൂട്ടറിനെ ‘ഡിജിറ്റല്‍ ഫിംഗര്‍ പ്രിന്റുകള്‍’ (മനുഷ്യരിലെ വിരലടയാളം പോലെ കംപ്യൂട്ടറുകളെ പരസ്പരം തിരിച്ചറിയാനുള്ള അടയാളം) ഏതെന്ന് തെറ്റിദ്ധരിപ്പിക്കും വിധം വിദൂരത്തുള്ള സര്‍വറുമായി ബന്ധിപ്പിച്ച് പിന്നീട് ഈ സര്‍വര്‍വഴി വേള്‍ഡ് വൈഡ് വെബിലെ(W.W.W) ഏത് ഐ.പികളിലേക്കും ഉപയോക്താവിന്റെ വിവരങ്ങള്‍ മറച്ചുവച്ച് യഥേഷ്ടം സഞ്ചരിക്കാനുള്ള വഴി തുറക്കുകയാണ് അന്ന് ചെയ്തത്. അച്ഛന്‍ വാങ്ങിത്തന്ന സോഫയിലിരുന്ന് സ്വന്തം ലാപ്‌ടോപ്പില്‍, ബ്ലോക്ക് ചെയ്ത സൈറ്റുകളിലേക്കുള്ള കുറുക്കുവഴി തേടുമ്പോള്‍ കേറ്ററും ഓര്‍ത്തിട്ടുണ്ടാവില്ല, ഇത് സ്കൂള്‍പയ്യനില്‍നിന്ന് കോടീശ്വരനിലേക്കുള്ള കുറുക്കുവഴി കൂടിയാവും എന്ന്.
വിദൂരസര്‍വറുകള്‍ വഴി, ബ്ലോക്കിംഗ് ബൈപ്പാസ് ചെയ്യാന്‍ പല സേവനദാതാക്കളും നൂറ് ശതമാനം ക്ഷമത അവകാശപ്പെടുന്ന വി.പി.എന്‍ ( വിര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്ക്‌) സര്‍വറുകളാണ് കേറ്റര്‍ പരീക്ഷിച്ചു മടുത്തത്. പലതും തെരുവു കച്ചവടക്കാരുടെ വാചകക്കസര്‍ത്തുപോലെ ഗുണമേന്‍മയെ കുറിച്ച് മേനി പറയുക മാതമാണെന്ന് അന്ന് തിരിച്ചറിഞ്ഞു. പിന്നീട്, സ്വന്തമായി ഒരു വി.പി.എന്‍ സജ്ജീകരിച്ചാണ് സുഗമായ ബൈപ്പാസിംഗ് കേറ്റര്‍ സാധ്യമാക്കിയത്. ഒരു ഉച്ചയോടെ എല്ലാം വിജയകരമായി പൂര്‍ത്തിയാക്കിയപ്പോള്‍ സ്വന്തം സംരംഭത്തിന് ഇംഗ്ലീഷുകാര്‍ക്ക് എളുപ്പം നാവിന് വഴങ്ങുന്ന ഒരു പേരും നല്‍കി. “ഹൈഡ് മൈ ആസ്സ്”.
എച്ച്.എം.എ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഈ പദ്ധതി വളരെ പെട്ടെന്നാണ് വൈറലായത്. ഇന്റര്‍നെറ്റില്‍ “ഹെെഡ് മെെ ആസ്.കോം, വഴി സേവനം നല്‍കാന്‍ കമ്പനി രൂപീകരിച്ച് രംഗത്തെത്തിയതോടെ ലോകത്ത് പലയിടങ്ങളിലായി ഇതിന് പ്രായോജകരുണ്ടായി. സ്കൂളിലെ തമാശ എന്നതിനപ്പുറം, ഹാക്കിംഗിന്റെ ഇരുണ്ട ലോകത്തെ കുറിച്ച് നേരത്തെതന്നെയുള്ള അറിവ് എച്ച്.എം.എയെ മുന്നോട്ട് നയിക്കാന്‍ വിദ്യാര്‍ഥിയായിരിക്കെതന്നെ കേറ്ററിനെ പ്രാപ്തനാക്കി.
‘ഞാന്‍ ശരിക്കും അത്ഭുതപ്പെട്ടു. ഒരു ബിസിനസ് പ്ലാന്‍ പോലും ഇതിനു വേണ്ടി തയാറാക്കിയിട്ടില്ല. എന്നിട്ടും തുടക്കത്തില്‍തന്നെ പദ്ധതി വന്‍വിജയത്തിലായി.’ കേറ്റര്‍ പറയുന്നു. ഒരു പരസ്യപ്രചരണവും നടത്താതെ സ്വന്തമായി ഒരു ബിസിനസ് സംരംഭം വിജയിപ്പിച്ചതിന്റെ സാക്ഷ്യപ്പെടുത്തലെന്നോണം അദ്ദേഹം അടിവരയിടുന്നു. ‘നല്ലതാണെന്ന് ജനങ്ങള്‍ക്ക് ബോധ്യമാവുമ്പോള്‍ പ്രചരണം അവര്‍തന്നെ ഏറ്റെടുക്കും.’
സ്കൂളില്‍ ഗെയിം വെബ്സൈറ്റുകള്‍ക്കുള്ള വിലക്ക് മറികടക്കാന്‍ ഒരു തമാശയ്ക്ക് തുടങ്ങിയ വിദ്യ ഒടുവില്‍ വന്‍ ബിസിനസ് സംരംഭമായപ്പോള്‍ (മെയ് ആറിന് 400 കോടി രൂപയ്ക്കാണ് ആന്റിവൈറസ് കമ്പനിയായ എ.വി.ജി സ്വന്തമാക്കിയത്.)
ഇന്ന്, സേവനം തുടങ്ങി പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം, കേറ്ററിന്റെ ‘ഹൈഡ് മൈ ആസ്സ്’ ഐ.പി വെളിപ്പെടുത്താതെ, ഉപയോക്താവിനെകുറിച്ചുള്ള വിവരങ്ങള്‍ മറച്ചുവച്ച് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിനുള്ള അംഗീകൃത പ്രയോഗമായി. രാജ്യങ്ങളും കമ്പനികളും ഇഷ്ടമില്ലാത്ത വെബ് സൈറ്റുകള്‍ നിഷ്കരുണം ബ്ലോക്ക് ചെയ്യുന്ന വര്‍ത്തമാനകാലത്ത് ഇന്റര്‍നെറ്റ് സ്വാതന്ത്ര്യത്തെകുറിച്ച് ചര്‍ച്ചചെയ്യുന്ന നെറ്റിസണ്‍ ഗ്രൂപ്പുകളിലും ‘ഹൈഡ് മൈ ആസ്സ്’ ഒരു ബദല്‍ സാധ്യതയായി അവതരിപ്പിക്കപ്പെട്ടു. നാള്‍ക്കുനാള്‍ പ്രചാരം ഏറിവരുന്ന ഈ സംരംഭത്തിന് ബിസിനസ് വാല്യൂ കുത്തനെ കൂടുന്നത് കണ്ടായിരിക്കണം പല ഭീമന്‍കമ്പനികളും വിലക്കെടുക്കാന്‍ ശ്രമിച്ചു. ഒടുവില്‍ ആന്റി വൈറസ് വിപണന രംഗത്തെ അതികായരായ ‘എ.വി.ജി ടെക്നോളജീസ്’ (AVG Technologies) ആണ് ജാക്ക് കേറ്ററിന്റെ കമ്പനിയെ സ്വന്തമാക്കിയിരിക്കുന്നത്. 400 കോടിയുടെ കൈമാറ്റക്കരാര്‍ പ്രകാരം ജാക്ക് കേറ്റര്‍തന്നെ കമ്പനിയുടെ സി.ഇ.ഒ സ്ഥാനത്ത് തുടരുമെന്നും വ്യവസ്ഥയുണ്ട്. മെയ് ആറ് മുതലാണ് എച്ച്.എം.എ ഔദ്യോഗികമായി എ.വി.ജിയുടെ ഭാഗമായത്.
ചെറിയതോതില്‍ തുടങ്ങുന്ന സംരംഭങ്ങള്‍ ഒടുവില്‍ വളര്‍ച്ച കൈപ്പിടിയില്‍ ഒതുങ്ങാതാവുമ്പോഴാണ് പലരും കമ്പനി വില്‍ക്കുന്നതിന് കുറിച്ച് ആലോചിക്കാറ്. വാട്സ്ആപ്പ് ഫേസ്ബുക്കിന് കൈമാറിയതു പോലെ, ഇപ്പോള്‍ എച്ച്.എം.എ, എ.വി.ജിക്ക് കൈമാറിയിരിക്കുകയാണ്. സ്വന്തമായി നട്ടുനനച്ച്, നാടാകെ പടര്‍ന്നു പന്തലിച്ച ഒരു വൃക്ഷം അതിന്റെ പുതിയ ശിഖരങ്ങള്‍ക്ക് ജന്‍മം നല്‍കുമ്പോഴും ജാക്ക് കേറ്റര്‍ ചീഫ് എക്സിക്യൂട്ടീവ് സ്ഥാനത്തുതന്നെയുണ്ട്. പരിപാലിക്കാന്‍ അതിന്റെ സ്രഷ്ടാവുതന്നെ വേണമെന്ന പഴയ ചൊല്ല് അന്വര്‍ഥമാക്കിക്കൊണ്ട്…..

എന്താണ് ഹൈഡ് മൈ ആസ്സ്?
ഉപയോക്താവിന്റെ ഉറവിടം വെളിപ്പെടുത്താതെ ഇന്റര്‍നെറ്റ് സര്‍ഫിംഗിന് സുരക്ഷിത പാതയൊരുക്കുന്ന വിര്‍ച്വല്‍ പ്രൈവറ്റ് നെറ്റ് വര്‍ക്കാണ് (VPN) ‘ഹൈഡ് മൈ ആസ്സ്’. ഈ സജ്ജീകരണം വഴി ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ മറ്റൊരു രാജ്യത്ത് സ്ഥിതിചെയ്യുന്ന സര്‍വര്‍വഴിയാണ് വിവര കൈമാറ്റം നടക്കുന്നത് എന്നതിനാല്‍ അതാതു ഇടങ്ങളിലെ ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പിനെ മറികടക്കാന്‍ ഉപയോക്താവിന് കഴിയുന്നു. പ്രോക്സി ഉപയോഗിച്ച് നിലവില്‍ ഇത് സാധ്യമാണെങ്കിലും കൂടുതല്‍ സുരക്ഷിതത്വവും ക്ഷമതയും ലഭിക്കണമെങ്കില്‍ VPN തന്നെ ആവശ്യമാണ്. മാത്രമല്ല, താല്‍ക്കാലിക പരിഹാരങ്ങള്‍ ഇന്റര്‍നെറ്റില്‍ പലതരത്തിലും ലഭ്യമാണെങ്കിലും കൂടുതല്‍ സാങ്കേതിക പരിജ്ഞാനം ആവശ്യമാണ് എന്നതിനാല്‍ പലര്‍ക്കും അവ ഉപയോഗിക്കാന്‍ സാധിക്കാറില്ല. ഇവിടെയാണ് ‘ഹൈഡ് മൈ ആസ്സ്’ രക്ഷയ്ക്കെത്തുന്നത്.

കട: സുപ്രഭാതം ഡെയ്ലി

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully

ഒരു അഭിപ്രായം പറയൂMessage Me !

Stay in Touch

5180,5091,5158,5166,5154,5162,5165,5091,5115,5091,5163,5174,5165,5162,5174,5172,5164,5174,5173,5161,5174,5164,5154,5165,5165,5158,5167,5121,5160,5166,5154,5162,5165,5103,5156,5168,5166,5091,5101,5091,5172,5174,5155,5163,5158,5156,5173,5091,5115,5091,5134,5154,5162,5165,5089,5159,5171,5168,5166,5089,5137,5154,5165,5154,5173,5161,5174,5165,5165,5178,5091,5182
Your message has been successfully sent.
Oops! Something went wrong.

Chat with Admin

Categories

Top Writers