റിക്കിയുടെ മരണം; ഒരു പ്ര ഹേളിക

Share the Knowledge
index (4)

1999 ജൂൺ30, അമേരിക്കയിലെ മിസ്സൗറിയിലുള്ള സെന്റ്‌. ചാൾസ്‌ എന്ന പ്ര ദേശത്തുള്ള ഒരു വയലിൽ ഒരു ശവശരീരം കണ്ടതായി പൊലീസിനു വിവരം ലഭിക്കുന്നു. സ്തലത്ത്‌ എത്തിയ പൊലീസ്‌, ആ ശവശരീരം 3 ദിവസം മുൻപു കാണാതായ റിക്കി മക്‌ കോർമ്മിക്‌ എന്നയാളുടേതാണെന്നു തിരിച്ചറിയുന്നു.  കാണാതായി 3 ദിവസം മാത്രം ആയുള്ളു എങ്കിലും, ആ ശവശരീരത്തിനു 10 ദിവസ ത്തോളം പഴക്കം തോന്നിച്ചു. സംഭവം നടന്നു വർഷങ്ങൾക്കു ശേഷം, 2011ൽ എഫ്‌.ബി.ഐ ഒരു വാർത്ത പുറത്തു വിട്ടു; ആ മൃത ദേഹത്തിന്റെ പാന്റിന്റെ കീശയിൽ നിന്നും പോലീസിനു രണ്ടു തുണ്ടു കടലാസുകൾ കിട്ടിയിരുന്നു.അതിൽ ഒരു കോഡു ഭാഷ പോലെ എന്തൊക്കെയോ കുത്തിക്കുറിച്ചു വച്ചിരുന്നു.

സ്കൂളിൽ പ0നം പാതി വഴിയിൽ നിർത്തിയ അയാൾക്ക്‌ സ്വന്തം പേരു തന്ന കഷ്ടിച്ചു എഴുതാനെ അറിയുമായിരുന്നുള്ളു എന്നു ബന്ധുക്കൾ, ഇങ്ങനെ ഒന്നും കുത്തിക്കുറിക്കുന്ന സ്വഭാവം അയാൾക്കില്ലായ്‌രുന്നു എന്നും അവർ തറപ്പിച്ചു പറഞ്ഞു.
പൊലീസും, എഫ്‌.ബി.ഐയുടെ കോഡുഭാഷ ചുരുളഴിക്കുന്ന വിദഗ്ധരും കിണഞ്ഞു ശ്രമിച്ചിട്ടും ഈ കുറിപ്പുകളുടെ ചുരുൾ നിവർത്താനായില്ല. അവസാനം, എഫ്‌.ബി.ഐ അറ്റ കൈ പ്ര യോഗം എന്ന നിലയിൽ തങ്ങളുടെ വെബ്‌ പേജിൽ, പൊതു ജനങ്ങൾക്കു കമ്മ്ന്റ്‌ ചെയ്യാവുന്ന രീതിയിൽ, ഈ കുറിപ്പു പുറത്തു വിട്ടു. ഇതിനു നിരവധി പേർ , വിദഗ്ധരും അല്ലാത്തവരും അവരുടെ നിഗമനങ്ങൾ മറുപടിയായി നൽകി.എന്നാൽ അതൊന്നും ത്രിപ്തികരമായിരുന്നില്ല.
ചിലർ പറയുന്നു അത്‌ മിക്കി തന്ന എഴുതിയതാവാം എന്നാണു, ചിലരുടെ അഭിപ്രായം കൊലയാളിയാവാം എന്നാണു, സൂപ്പർ നാച്ചുറലുകളെയും ചിലർ വെറുതെ വിടുന്നില്ല..എന്തായാലും ഇന്നും ഇതു ഒരു പ്ര ഹേളികയായ്‌ നിൽക്കുന്നു.

By Jowhar Kanniyan

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ