കൂരമാൻ

Share the Knowledge
index (8)

ഇന്ത്യ, നേപ്പാൾ എന്നിവിടങ്ങളിലെ ഉഷ്ണമേഖലാവനങ്ങളിൽ കണ്ടുവരുന്ന മാൻ വർഗത്തിലെ ഒരു ചെറിയ ജീവിയാണ്‌ കൂരമാൻ(Indian Spotted Chevrotain – Moschiola indica).  

കേരളത്തിൽ ദേശഭേദമനുസരിച്ച്‌ കൂരമാൻ, പന്നിമാൻ എന്നൊക്കെയും ഈ ചെറിയ ജീവി അറിയപ്പെടുന്നു. മാൻ വർഗ്ഗത്തിൽ പെട്ട ജീവികളിൽ ഏറ്റവും വലിപ്പം കുറഞ്ഞ ഇവയുടെ ചെറിയ തേറ്റകളാണ്‌ പന്നിമാൻ എന്ന പേരിൽ അറിയപ്പെടാൻ കാരണമായിരിക്കുന്നത്‌. മൗസ്‌ ഡീർ എന്ന ആംഗലേയ നാമത്തെ അന്വർത്ഥമാക്കുന്ന തരത്തിൽ ഇവയുടെ മൂക്കിന്‌ എലിയുടെ മൂക്കുമായി സാദൃശ്യമുണ്ട്‌. അൽപ്പം നീണ്ട മൂക്കുള്ള ഇവ ഒരു സുന്ദരവംശമാണ്‌.

ഏതാണ്‌ 25 സെന്റീമീറ്റർ ഉയരവും 6 പൗണ്ട് ഭാരവുമുള്ള ഈ ചെറിയ മാൻ എലിയെപ്പോലെയാണ്‌ നീങ്ങുന്നത്. കൊമ്പുകളില്ലാത്ത ഈ മാൻ ഇന്ത്യയിൽ ഡെക്കാൻ പ്രദേശത്ത് സാധാരണ കാണപ്പെടുന്നെങ്കിലും വേട്ടക്കാരുടേയും സഞ്ചാരികളുടേയും കണ്ണില്പ്പെടാറില്ല .

വനാന്തരങ്ങളിലെ ഇരുണ്ടപ്രദേശങ്ങളിൽ മാത്രമേ കൂരമാനെ പൊതുവേ കാണാറുള്ളു. പുറമാകെ ഇരുണ്ട തവിട്ടു നിറത്തിൽ വളരെ നേർത്ത മഞ്ഞപ്പൊട്ടുകളോ, പാടുകളോ കാണാം. ഇവ ചിലപ്പോൾ നേർത്തവരകളായോ നിരനിരയായ കുറികളായോ തോന്നിക്കുന്നു. കുറുകെ ചില അവ്യക്ത മഞ്ഞവരകളും കാണാറുണ്ട്‌. അടിഭാഗം നല്ല വെളുത്തിട്ടാണ്‌, തൊണ്ടയിൽ അണ്ണാറാക്കണ്ണന്റെ പോലെയുള്ള മൂന്നു വരകൾ കാണാം. മേഞ്ഞു നടക്കുമ്പോൾ കുറിയ വാൽ മെല്ലെ മെല്ലെ ഇളക്കാറുണ്ട്‌. പ്രകൃതിയുമായി അലിഞ്ഞു ചേരുന്ന വർണ്ണങ്ങൾ കൂരമാനെ പോലുള്ള ഒരു ദുർബലമൃഗത്തിന്‌ അത്യന്താപേക്ഷിതമാണ്‌. അതിന്റെ വർണ്ണങ്ങളും നാണം കുണുങ്ങിയതുപോലുള്ള പെരുമാറ്റവും കൂരമാനെ സ്ഥിരമായി വനത്തിൽ ചരിക്കുന്നവർക്കു പോലും പെട്ടെന്നു തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടാക്കുന്നു. എങ്ങാനും ആരുടെയെങ്കിലും കണ്ണിൽ പെട്ടുപോയാൽ മിന്നൽ പിണർപോലെ പ്രകൃതിയിൽ അപ്രത്യക്ഷനാകുവാനുള്ള കഴിവ്‌ കൂരന്റെ പ്രത്യേകതയാണ്‌. ആൺ മൃഗങ്ങളുടെ തേറ്റകൾ അവയെ തിരി‍ച്ചറിയാൻ സഹായിക്കുന്നു.

പുൽമേടുകളിലെ പാറക്കൂട്ടങ്ങളിലും, മലഞ്ചെരുവുകളിലും, പാറകൾ നിറഞ്ഞ ഇടതിങ്ങിയ വനാന്തരങ്ങളിലും കൂരമാനെ കാണാം. പാറക്കൂട്ടങ്ങളിലെ വിടവുകൾ ആയിരിക്കും മിക്കവാറും ഇവയുടെ ഒളിസങ്കേതങ്ങൾ. ഇങ്ങനെ ഒളിഞ്ഞുജീവിക്കുന്ന കൂരമാൻ മഞ്ഞുപൊഴിയുന്ന പ്രഭാതങ്ങളിലും, സായംകാലങ്ങളിലുമാണ്‌ ആഹാരസമ്പാദനത്തിനിറങ്ങുന്നത്‌. മഴമേഘങ്ങൾ മൂടിക്കിടക്കുന്ന പകലുകളിലും ഇവയെ കാണാം.

കൂരമാൻ മിക്കപ്പോഴും ഏകനായാണ്‌ സഞ്ചരിക്കുന്നത്‌. ഇണചേരുന്ന കാലത്ത്‌ ആണിനേയും പെണ്ണിനേയും ഒരുമിച്ചു കാണാം. അക്കാലത്ത്‌ ചില്ലറ നിർഭയത്വമൊക്കെ ഇവ കാട്ടാറുണ്ട്‌, ചില അനുനയ പ്രകടങ്ങളും, ആൺമൃഗങ്ങൾ തമ്മിലുള്ള പോരാട്ടങ്ങളും കാണാം. പൊതുവേ നിശ്ശബ്ദരായ ഇവർ ഇണചേരൽ കാലത്ത്‌ ചില ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നു. അപായസൂചന ലഭിക്കുമ്പോളും ചില ചെറുശബ്ദങ്ങൾ പുറപ്പെടുവിക്കാറുണ്ട്‌.

പാറക്കൂട്ടങ്ങളിലെ ഒളിസങ്കേതങ്ങളിൽ കുഞ്ഞുങ്ങളെ പ്രസവിക്കുന്നു. മഴക്കാലത്തിന്റെ അവസാനത്തിലോ മഞ്ഞുകാലത്തിന്റെ ആരംഭത്തിലോ ആണ്‌ കുഞ്ഞു കൂരമാനുകളെ കാണാറുള്ളത്‌. വളരെ അപൂർവ്വം കുഞ്ഞുങ്ങൾ മാത്രമേ പൂർണ്ണവളർച്ച എത്താറുള്ളു.

ഐ.യു.സി.എൻ. ചുവന്ന പട്ടിക പ്രകാരം സ്ഥിതി ഒട്ടും ആശങ്കാജനകമല്ലാത്ത ജീവികളുടെ പട്ടികയിൽ ആണ് ഇവ ഉള്ളത് എങ്കിലും ഇവയുടെ ആവാസ വ്യവസ്ഥയെ പറ്റിയോ , ഇവയുടെ എണ്ണത്തെ പറ്റിയോ ഉള്ള കണക്ക് ഇത് വരെ എടുത്തിട്ടില്ല , നിർലോഭമായ വേട്ടയാടലിന് വിധേയമായിടുള്ള ഈ ജീവി മിക്കവാറും ഇന്ന് വംശനാശഭീഷണിയുടെ വക്കിൽ ആക്കാൻ ആണ് സാധ്യത .

Court ; ?? 

=====================

9 Tiny Facts About the Chevrotain

 1. They’re not mice, nor are they deer.
  At first glance, these animals look like a weird mash-up of a deer, a mouse, and a pig. Mouse deer share a suborder with deer (Ruminantia) but are not considered “true deer.” They have their own family, called Tragulidae.

 2. Their weight varies.
  These creatures are way smaller than any deer. Depending on the species, a chevrotain can be anywhere from 4 to 33 pounds. The smallest species is the lesser Malay, while the largest is the water chevrotain. No species gets any larger than a small dog.

 3. There are a lot of different kinds
  This tiny animal comes in many variations. The family has been separated into two genera: true chevrotains (Hyemoschus) and the mouse deer (Tragulus). The spotted mouse deer are still very mysterious, so scientists have placed them in their own subgenus called Moschiola. Despite being categorized in different classes, they all share a similar look.

 4. Their fangs are fiercer than Dracula’s.
  Open up a chevrotain’s mouth and you’ll find two long fangs. They’re especially elongated in males, which use the needle-like canines to stab each other. Thanks to an extra thick coat and robust muscles around the neck and rump, these adorable fighters are protected from bites during combat.

 5. Some consider the chevrotain a living fossil.
  Chevrotains are the most primitive of ruminants. Like deer and similar hoofed animals, they have even-toed hooves and a multi-chambered stomach. But unlike deer, chevrotains have a three-chambered stomach instead of four, and they lack horns or antlers. They haven’t changed or evolved much during their time on Earth. Scientists see them as an evolutionary link between ruminants and non-ruminants.

 6. Taking a dip is a good defense.

The water chevrotain is known for its ability to dive underwater when it senses a predator nearby. The miniature swimmers scrunch up and walk on the bottom of the water to prevent being picked up by the current. If there are any reeds or plants around, the animals will grab them to stay tethered. Chevrotains are able to hold their breath for about four minutes.

While hiding from hungry predators, the water chevrotain can reemerge subtly to get some air before diving back down. Still, the animal tires easily, and can only swim for short periods of time.

 1. Childbirth is an expedited experience. After getting pregnant, a female chevrotain will carry the offspring for five to nine months, depending on the species. The baby can usually stand on its own within one hour of being born. Mothers will visit their young periodically for feedings and stand on three legs while nursing.

Chevrotains are known for their ability to be almost continuously pregnant—greater and lesser Malay mouse deer can mate again only a few hours after giving birth.

 1. They’re wallflowers
  Due to their small size, chevrotains are preyed upon by many different animals. Lacking antlers or horns for protection, the tiny animals are forced to lead secluded lives. Some species are nocturnal and very rarely seen. Chevrotains are very shy and often graze alone, only coming together to mate. They communicate with a series of smells and noises; this timid behavior makes it difficult for scientists to study them.

 2. Their hooves make a lot of noise.
  Although normally peaceful, a male will angrily beat his hooves when agitated—they can stomp around four to seven times a second. This “drum roll” technique wards off predators and warns other chevrotains in the area that there’s danger.

mentalfloss.com
https://youtu.be/A4ovD1z-7LQ

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ