MRI Scanning

Share the Knowledge
index (9)

ഇന്ന്‍ മലയാളികള്‍ക്ക് വളരെയധികം സുപരിചിതമായ ഒരു രോഗമാണ് ക്യാന്‍സര്‍. കേരളത്തിലെ നഗര ഗ്രാമ വ്യത്യസം ഇല്ലാതെ എല്ലായിടത്തും ക്യാന്‍സര്‍ ഇന്ന്‍ സര്‍വവ്യാപിയാകുന്നു. ആധുനിക ചികിത്സാ രീതിയുടെ ഭാഗമായി പലരും രോഗം നേരത്തെ കണ്ടെത്തുകയും അതിനു ഫലപ്രദമായ പ്രദിവിധി തേടുകയും ചെയ്യുന്നു .പലരും ക്യാന്‍സര്‍ ചികിത്സയെ സംശയത്തോടെയാണ് കാണുന്നത്. ഒരു രണ്ടു തലമുറ മുന്‍പ് വരെ ക്യാന്‍സര്‍ എന്നാ അവസ്ഥക്ക് ഫലപ്രദമായ ചികില്‍സ ഉണ്ടായിരുന്നില്ല ,പലരും രോഗത്തിന് കീഴടങ്ങുകയായിരുന്നു പതിവ്. പക്ഷെ കാലം മാറി ശാസ്ത്ര സാങ്കേതിക വിദ്യകള്‍ മാറി ,ക്യാന്‍സര്‍ പ്രാരംഭ ദിശയില്‍ തന്നെ കണ്ടെത്തുവാനുള്ള ഉപകരണങ്ങള്‍ കണ്ടുപിടിച്ചു , അങ്ങനെ മനുഷ്യ ആയുസ്സ് നീട്ടിക്കിട്ടുകയും ചെയ്തു. ക്യാന്‍സര്‍ ചികിത്സ രംഗത്ത് ഇനിയും ഒത്തിരി പുരോഗതി കൈവരിക്കുവാനുണ്ട്. മനുഷ്യ ശരീരം ക്യാന്‍സര്‍ ചികിത്സയുടെ ഭാഗമായി അതി സങ്കീര്‍ണ്ണമായ പല ശസ്ത്രക്രിയകളിലൂടെ കടന്നുപോകേണ്ടതായി വരാം. ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുവാന്‍ വേണ്ട Radiation ചികിത്സയിലൂടെ നമ്മള്‍ കടന്നു പോകേണ്ടി വന്നേക്കാം .ഇവ ചികിത്സാ ചിലവ് വര്‍ധിപ്പിക്കുകയും നമ്മുടെ ആരോഗ്യത്തെ ക്ഷീണിപ്പിക്കുകയും, പരിപൂര്‍ണ്ണ വിശ്രമം ആവശ്യമാവുകയും, ക്യാന്‍സര്‍ ബാധിക്കാത്ത കോശങ്ങളെ പോലും നശിപ്പിക്കുകയും ചെയ്യും.

എന്നാല്‍ ഇങ്ങനെ ഒന്ന്‍ സങ്കല്‍പ്പിച്ചു നോക്കൂ . നമ്മള്‍ ഒരു ദന്ത ഡോക്ടറെ കാണാന്‍ ഒരു ചെറിയ ക്ലിനിക്കില്‍ പോകുന്ന ഭാവത്തില്‍ ഒരു ക്യാന്‍സര്‍ ചികിത്സക്ക് പോകുന്ന രംഗം.അതെ ശാസ്ത്രം പുരോഗമിക്കുകയാണ് , ക്യാന്‍സര്‍ ചികിത്സാ രംഗത്തും ഇത് പോലെയുള്ള വിപ്ലവകരമായ ആശയങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു.

index (10)

ഇതില്‍ വിപ്ലവകരമായ ആശയങ്ങളില്‍ ഒന്നാണ് High intensity focused ultrasound (HIFU) അല്ലെങ്കില്‍ MRgFUS (magnetic resonance guided focused ultrasound) . MRgFUS (magnetic resonance guided focused ultrasound) വളരെ സിബിളാണ് നമ്മള്‍ക്ക് അറിയാവുന്ന MRI എന്നാ ഉപകരണവും Ultrasound യെന്ന ഉപകരണവും ഒരുമിച്ചുപയോഗിക്കുന്ന ഒരു മെഡിക്കല്‍ ചികിത്സ രീതി .MRI (scanning machine ) ഉപകരണത്തിന്‍റെ സഹായത്താല്‍ ക്യാന്‍സര്‍ ബാധിച്ച സ്ഥലങ്ങള്‍ അതിവേഗം കൃത്യമായി നിര്‍ണയിക്കുന്നു . ഈ സ്ഥലങ്ങളില്‍ Ultrasound മെഷിന്‍ നിന്ന്‍ വരുന്ന തീവ്രത കൂടിയ ശബ്ദ വീചികള്‍ കൊണ്ട് ക്യാന്‍സര്‍ ബാധിച്ച കോശങ്ങളെ നശിപ്പിക്കുന്നു. Ultrasound മെഷിന്‍റെ പ്രവര്‍ത്തനം മൂലം 60°c മുതല്‍ 85 °C താപനില ഉയരുകയും സമീപത്തുള്ള നല്ല കോശങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാതെ ക്യാന്‍സര്‍ കോശങ്ങള്‍ മാത്രം നശിപ്പിക്കാന്‍ ഇതിന്‍റെ കൃത്യത മൂലം നമുക്ക് സാധിക്കുകയും ചെയ്യും.നമ്മള്‍ സ്കാനിംഗ്‌നു ഉപയോഗിക്കുന്ന Ultrasound ഉപകരണത്തില്‍ നിന്ന്‍ തികച്ചും വ്യത്യസ്തമാണ് മുകളില്‍ ഉപയോഗിക്കുന്ന ഉപകരണം. ഇവിടെ ഉപയോഗിക്കുന്നത് Focused Ultrasound ഉപകരണമാണ്. William fry & Francis Fry യുമാണ്‌ Focused Ultrasound ന്‍റെ ഉപയോഗം കണ്ടുപിടിച്ചത്. 0.250 to 2 MHz റെയിന്‍ജില്‍ വരുന്ന waves ആണ് ഇവിടെ ഉപയോഗിക്കുന്നത്.

ഗര്‍ഭാശയ മുഴകള്‍ ശസ്ത്രക്രിയ നടത്താതെ കളയുവാന്‍ ഈ സാങ്കേതിക വിദ്യ ഇപ്പോള്‍ തന്നെ ലോകവ്യാപകമായി ഉപയോഗിക്കുന്നു. ക്യാന്‍സര്‍ ചികിത്സക്ക് മാത്രമല്ല ന്യുറോ സര്‍ജറിക്കും ചികിത്സക്കും (Essential tremor, Neuropathic pain and Parkinson’s disease tremors) ഇത് ഇന്ന്‍ ഉപയോഗിക്കുന്നു. വിവിധ തരത്തിലുള്ള tumorകള്‍ ആയ solid tumors of the bone, brain, kidney, testes, prostate, breast, liver, pancreas, rectum തുടങ്ങി വിവിധ തരത്തിലുള്ള ക്യാന്‍സര്‍ നമുക്ക് ഇത് വഴി ചികിത്സിക്കാന്‍ സാധിക്കും.

1940ലാണ് ആദ്യമായി HIFU non-invasive Ablation ചെയ്യുന്നതിന് ഉപകാരപെടും എന്ന്‍ Lynn et al കണ്ടുപിടിച്ചത്. കുറച്ചുകൂടി അഗാധമായി ഈ രംഗത്ത് പഠനം നടന്നത് 1950ലും 1960ലും മാണ്. ഇല്ലിനോസ് സര്‍വകലാശാലയിലെ William Fry & Francis Fry തുടങ്ങിവച്ച ഈ ഉദ്യമം Champaign റിസര്‍ച്ചിലെ Carl Townsend, Howard White and George Gardner തുടര്‍ന്നു കൊണ്ട് പോയി. Sonablate 200 ആണ് ലോകത്തെ ആദ്യത്തെ HIFU മെഷിന്‍ , അമേരിക്കന്‍ കമ്പനിയായ ഫോക്കസാണ് 1994ലില്‍ ഇത് പുറത്തിറക്കിയത്. Prostatic കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ വേണ്ടിയാണ് ഈ ഉപകരണം ഉപയോഗിച്ചത്. Technion Israel Institute of Technology നിന്നും പഠിച്ചിറങ്ങിയ Dr. Jacob Vortman നും Mr. Oded Tamir കൂടി 1999ല്‍ ഇസ്രയേലില്‍ തുടങ്ങിയ ഒരു കമ്പനിയായ INSIGHTEC Ltd ആണ് ഇന്ന്‍ ഈ രംഗത്തെ ഒരു പ്രമുഖ കമ്പനി. 1992ലില്‍ ആണ് ആദ്യമായി MRI എന്നാ ഉപകരണവും Ultrasound ടും സംയുക്തമായി ഈ ചികിത്സാ രീതിക്ക് ഉപയോഗിക്കാം എന്ന്‍ കണ്ടുപിടിച്ചത് .ഈ ആശയം പിന്നീട് INSIGHTEC Ltd കടം കൊള്ളുകയായിരുന്നു. ഈ ഉപകരണത്തിന്‍റെ പ്രധാന മെച്ചം എന്താണെന്ന്‍ വെച്ചാല്‍ ഇവയെല്ലാം Non- Invasive ചികില്‍സക്ക് ഉപയോഗിക്കാവുന്ന ഉപകരണങ്ങളാണ്. ശരീരത്തില്‍ ഒരു മുറിവും ഉണ്ടാകാതെ, ശരീരത്തില്‍ നിന്ന്‍ ഒരു രക്തതുളി പോലും കളയാതെ ചികിത്സിക്കുന്ന രീതിയെയാണ് Non- Invasive ചികിത്സാ രീതിയെന്ന്‍ പറയുന്നത് . ഒരു ഓപറേഷന്‍ തീയറ്റര്‍ ഒരു സ്കാന്നിംഗ് മുറിയായി (Scanning Room) ഇവിടെ മാറുന്നു. ദിവസങ്ങളോളം ആശുപത്രിയില്‍ കിടക്കുന്ന ആവശ്യമില്ല വെറും രണ്ടോ മൂന്നോ മണിക്കൂര്‍ കൊണ്ട് ചികിത്സാ കഴിഞ്ഞു രോഗി വീട്ടിലേക്ക് മടങ്ങി തന്‍റെ ജോലികളില്‍ വ്യാപ്രിതനാകുന്നു. ചികിത്സാ കൃത്യതയോടെ ഒപ്പം തന്നെ രോഗികള്‍ക്ക് സമയം ലാഭം അതാണ് ഈ ചികിത്സയുടെ പ്രധാന പ്രയോജനം.

1999ല്‍ തുടങ്ങിയ INSIGHTEC Ltd കമ്പനിയിലെ പ്രധാന നിക്ഷേപകര്‍ GE Healthcare, Elbit Imaging, York Capital Management, GEOC Hengtong Investment Limited Partnership and MediTech Advisors തുടങ്ങിയവരാണ്. തുടക്കം മുതല്‍ തന്നെ വളരെയധികം creative ആയ ആശയങ്ങള്‍ പിന്‍തുടര്‍ന്നിരുന്ന ഈ കമ്പനിയുടെ MRgFUSയെന്ന ആശയത്തിനു 2011ലെ മികച്ച 50 കണ്ടുപിടുത്തങ്ങളിലെ ഒന്നായി TIME വരിക തെരഞ്ഞെടുത്തിരുന്നു.

By Sam John

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ