കേരളത്തില്‍ ആദ്യമായി കണ്ടെത്തുന്ന ശിലായുഗ മനുഷ്യന്‍റ വാസ സ്ഥലവും കണ്ണാടിപാറയും.

Share the Knowledge
index

മനുഷ്യന്‍റെ ഉല്‍പ്പത്തി ആഫ്രിക്കയിലാണ് എന്നാണ് അനുമാനം. വിവിധങ്ങളായ വീക്ഷണം ഈ വിഷയത്തിലുണ്ട്. ആഫ്രിക്കയും ഇന്ത്യയും പൂര്‍വ്വകാലത്ത് ഒറ്റ ഭൂഖണ്ഡമയിരുന്നുവെന്നും പിന്നീട് ഇത് വേര്‍പെട്ട് രണ്ടായതാണെന്നും പറയപ്പെടുന്നു. ആഫ്രിക്കയിലെ പോലെതന്നെകേരളത്തിലും ശിലായുഗമനുഷ്യവാസം ഉണ്ടായിരുന്നവെന്ന് ഇപ്പോള്‍ ശക്തമായ നിരവധി തെളിവുകള്‍ ലഭിക്കുന്നുണ്ട്.‌‌

ബ്രിട്ടീഷ് കാലഘട്ടത്തിലാണ് കേരളത്തില്‍ ശിലായുഗമനുഷ്യന്‍ ഉണ്ടായിരുന്നുവോ ? എന്ന പഠനം നടന്നത്. അവരുടെ ആദ്യശ്രമം പരാജയപ്പെട്ടപ്പോള്‍ ശിലായുഗകാലത്ത് കേരളം നിബിഡവനമായിരുന്നതിനാല്‍ ജനവാസത്തിന് അനുയോജ്യമല്ലെന്ന് അവര്‍ വിധിയെഴുതി. പിന്നീട് വയനാടിലെ അന്പുകുത്തിമലയില്‍ നിന്നും ശിലായുധം കണ്ടെത്തിയപ്പോള്‍ അവര്‍ ആ പ്രദേശത്ത് കൂടുതല്‍ പഠനം നടത്തി ശിലായുഗകാലത്തെതെന്ന് അനുമാനിക്കാവുന്ന ഏടക്കല്‍ഗുഹയും ശിലാചിത്രങ്ങളും കണ്ടെത്തി.പിന്നീട് കേരളത്തിന്‍റ വിവിധ ഭാഗങ്ങളില്‍ നിന്നും ഒറ്റപ്പെട്ട ശിലായുധങ്ങള്‍ കണ്ടെത്തിയതോടെ കേരളത്തില്‍ ശിലായുഗത്തില്‍ മനുഷ്യവാസമുണ്ടായിരുന്നുവെന്ന കാര്യം ചരിത്രകാരന്മാര്‍ തീര്‍ച്ചയാക്കി. പെരിയാര്‍ തീരത്തുള്ള മേക്കാടിയിലെ കൊറ്റമംതോടും സമീപ പ്രദേശങ്ങളും ശിലായുഗസംസ്ക്കരത്തിന്‍റെ ഈറ്റില്ലമാണ് എന്ന തിരിച്ചറിവാണ് ഇതിന് കാരണം. ഇവിടെനിന്നും അണ്ടേത്ത് അലിക്ക് അറുപതോളം ശിലായുധങ്ങളും ഇവ മൂര്‍ച്ച കൂട്ടാനുള്ള ഒന്നിലധികം ഉരക്കല്ലുകളും നിരവധി മണ്‍പാത്ര കക്ഷണങ്ങളും ലഭിച്ചിട്ടുണ്ട്. ഇതുകൂടാതെ പെരിയാറിലെ മണല്‍തൊഴിലാളികള്‍ക്ക് നിരവധി നവീനശിലായുധങ്ങള്‍ ലഭിച്ചിട്ടുണ്ട്. മണല്‍ തൊഴിലാളികളില്‍ നിന്നും ഇരുനൂറ് രുപനിരക്കില്‍ ഈ അമുല്യ പുരാവസ്തു ശേഖറിച്ച് വിദേശങ്ങളിലേക്ക് വന്‍ വിലക്ക് വില്‍ക്കുന്ന വന്‍ റാക്കറ്റുകളും ഇവിടെ എത്തി അവശേഖരിക്കുന്നുണ്ട്. ഇവ ഓരോന്നായി നാടിന് നഷ്ടമായികൊണ്ടിരിക്കുകയാണ്.

കേരളത്തില്‍ നിന്നും നവീനശിലായുധങ്ങള്‍ ലഭിക്കുബോഴും ‌ചരിത്രകാരന്മാരെ കുഴക്കിയ മുഖ്യ പ്രശ്നം ശിലായുഗമനുഷ്യന്‍റ താമസ സ്ഥലം കേരളത്തില്‍ നാളിതുവരെ കണ്ടെത്തിയിട്ടില്ല എന്നതായിരുന്നു. കാലടിയില്‍ നിന്നും നിരവധി ശിലായുധങ്ങള്‍ ലഭിക്കുന്നതിനാല്‍ ലേഖകന്‍ സമീപ പ്രദേശത്ത് ഗുഹാനിവാസികളുടെ താമസയിടം കണ്ടെത്തിത്തുവാന്‍ നടത്തിയ ശ്രമമാണ് താഴെ വിവരിക്കുന്നത്.

പെരിയാര്‍ തീരത്തെ കാലടിയില്‍ നിന്നും ഏകദേശം നൂറോളം നവീനശിലായുധങ്ങളും അക്കാലഘട്ടത്തിലെ നിരവധി ചരിത്രശേഷിപ്പുകളും കണ്ടെത്തിയപ്പോള്‍ കൊറ്റമം തോടിന്‍റെ തീരപ്രദേശങ്ങളില്‍ ശിലായുഗമനുഷ്യന്‍ ജീവിച്ചിരുന്നുവെന്ന് ലേഖകന്‍ ഉറപ്പിച്ചു. തഥാവസരത്തിലാണ് മലയാറ്റൂരിന് കിഴക്ക് വശം മുളങ്കുഴിക്ക് മുന്ന് കിലോമീറ്റര്‍ വടക്കുഭാഗത്ത് വനത്തിനുള്ളില്‍ പുലി താമസിക്കുന്ന ഗുഹയുണ്ട് എന്ന് വനസംരക്ഷണ സമിതി പ്രവര്‍ത്തകരില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്. ഈ ഗുഹ ശിലായുഗ മനുഷ്യവാസ ഇടമായിരുന്നുവോ എന്ന് പരിശോധിക്കുവാന്‍ വനസംരക്ഷണ സമിതി പ്രവര്‍ത്തകരോടപ്പം ഗുഹായിടത്തിലെത്തി പരിശോദന നടത്തി. ഗുഹക്കുള്ളില്‍‍ ശിലായുധങ്ങളെന്ന് അനുമാനിക്കാവുന്ന വിവിധ രൂപങ്ങളിലുള്ള ശിലകളും എടക്കല്‍ ഗുഹകളിലെ പാറകളില്‍ കൊത്തിയിരിക്കുന്ന പണിയോട് സാദൃശ്യമുള്ള മണ്‍പാത്രകഷണവുംകണ്ടെത്തി.നവീന ശിലായുഗത്തില്‍ മനുഷ്യന്‍ മണ്‍പാത്ര നിര്‍മ്മാണം ആരംഭിച്ചിരുന്നു.

ഗുഹക്ക് മുന്‍പിലുള്ള പാറചെരുവില്‍ ശിലായുധങ്ങള്‍കൊണ്ട് വിവിധങ്ങളായ നീണ്ട വരകൊണ്ടുള്ള ഡിസെനിഗും ഗുഹയുടെ മുകളില്‍ പരന്ന വര്‍ക്ക് ഏരിയയും പറയില്‍ പാത്രകുഴിയും ഉണ്ട്. ശിലായുധ കാലഘട്ടത്തെ കുറിച്ച് പഠനം നടത്തുന്നവര്‍ ഗുഹയും സമീപ പ്രദേശങ്ങളും പഠനവിധേയമാക്കിയാല്‍ കേരളിത്തിലെ ശിലായുഗമനുഷ്യന്‍റ ആവാസ കേന്ദ്രം ശാസ്തീയമായി തെളിയിക്കുവാന്‍ സാധിച്ചേക്കും. ഈ ഗുക്ക് സമീപം തന്നെ വെള്ളാറംകല്ല്പൊലെ വെട്ടിതിളങ്ങുന്ന വെളുത്ത ഒന്നിലധികം കണ്ണാടിപാറകളുമുണ്ട്. കാട്ട് തീ വ്യാപിക്കാതിരിക്കുവാന്‍ വനസംരക്ഷണ ജോലിയെടുക്കുന്ന തൊഴിലാളികള്‍കൊപ്പമാണ് ഈ പ്രാചീനഗുഹ പരിശോദിച്ചത്. ഈ ഗുഹ നിലവില്‍ കടുവ മടയാണ്. ഈ ഗുഹയില്‍ വനസംരക്ഷണ സമിതി പ്രവര്‍ത്തകര്‍ കടുവയെ കണ്ടിട്ടുണ്ട്.

ഈ പ്രദേശത്ത് ശിലായുധകാലഘട്ടത്തില്‍ മനുഷ്യന്‍ ജീവിച്ചിരുന്നുവോ എന്ന് പുരാവസ്തു ഗവേഷണത്തിലൂടെ തെളിയിക്കേണ്ട വസ്തുതയാണ്. അതിന് സഹായകമാവുന്ന ചില സൂചകങ്ങളാണ് മുകളില്‍ വിവരിച്ചിരിക്കുന്നത്. മണ്‍മറഞ്ഞ നമ്മുടെ പൂര്‍വ്വികരുടെ സംസ്കൃതി പിന്‍തലമുറകള്‍ക്ക് തിരിച്ചറിയുവാന്‍ ഇവിടെ നടത്തുന്ന പുരാവസ്തു സര്‍വേയിലൂടെ സാധ്യമാവുമെന്ന് വിശ്വസിക്കുന്നു.

ഫോട്ടോ – കാലടിക്ക് കിഴക്ക് വശം മുളങ്കുഴി വനമേഖലയില്‍ കണ്ടെത്തിയ ഗുഹ

വിവരണം : ഇസ് മായേൽ പള്ളിപ്രം

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ