എന്താണ് ആർട്ടിക്കിൾ 370 ?

Share the Knowledge
10300684_733900093337753_5191140558868684960_n

ജമ്മു-കശ്മീർ ഇന്ത്യയുടെ വടക്കേ അതിർത്തി സംസ്ഥാനമാണ്. ഹിമാലയൻ പർവതനിരകളിലും താഴ്വാരങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന സംസ്ഥാനമാണിത്. തെക്ക് ഹിമാചൽ പ്രദേശ്, പടിഞ്ഞാറ് പാകിസ്താൻ, വടക്കും കിഴക്കും ചൈന എന്നിവയാണ് ജമ്മു-കാശ്മീരിന്റെ അതിർത്തികൾ. ജമ്മു, കശ്മീർ, ലഡാക് എന്നിങ്ങനെ മൂന്നു പ്രദേശങ്ങളുടെ സഞ്ചയമാണീ സംസ്ഥാനം. വേനൽക്കാലത്ത് ശ്രീനഗറും മഞ്ഞുകാലത്ത് ജമ്മുവുമാണ് തലസ്ഥാനം. മനോഹരങ്ങളായ തടാകങ്ങളും മഞ്ഞു മലകളും പച്ചതാഴ്വാരങ്ങളും നിറഞ്ഞ ഈ പ്രദേശം ഇന്ത്യയിലെ ഏറ്റവും പ്രകൃതിരമണീയമായ സംസ്ഥാനങ്ങളിലൊന്നാണ്.
ഇന്ത്യ സ്വതന്ത്രമായതിനുശേഷം ഏറ്റവുമേറെ വിവാദങ്ങളുണ്ടാക്കിയ ഭൂപ്രദേശമാണിത്. ഇന്ത്യ, പാകിസ്താൻ, ചൈന എന്നീ മൂന്നു രാജ്യങ്ങളുൾപ്പെടുന്ന തർക്കപ്രദേശമെന്ന നിലയിലും ഇതിന്റെ ഫലമായുള്ള സംഘർഷങ്ങളുടെ പേരിലും രാജ്യാന്തര ശ്രദ്ധയാകർഷിക്കുന്നു. ജമ്മു-കാശ്മീരിനെ ഇന്ത്യ അതിന്റെ അവിഭാജ്യ ഘടകമായി കരുതുന്നു. എന്നാൽ ഈ ഭൂപ്രദേശത്തിന്റെ പകുതിയോളമേ ഇന്ത്യയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ളൂ. ഭരണഘടനയുടെ 370ആം അനുച്ഛേദപ്രകാരം ഇന്ത്യയിൽ പ്രത്യേക പരിഗണനകളുള്ള സംസ്ഥാനമാണിത്. എന്നാൽ ജമ്മു-കാശ്മീരിന്റെ മേലുള്ള ഇന്ത്യയുടെ അവകാശവാദത്തെ അയൽ രാജ്യങ്ങളായ പാകിസ്താനും ചൈനയും വർഷങ്ങളായി എതിർക്കുന്നു. വടക്കു പടിഞ്ഞാറുള്ള പ്രദേശങ്ങൾ പാകിസ്താന്റെ നിയന്ത്രണത്തിലുമാണ്. ഇന്ത്യ ഈ പ്രദേശത്തെ പാക്ക് അധിനിവേശ കശ്മീർ എന്നു വിശേഷിപ്പിക്കുന്നു. കിഴക്കുഭാഗത്തുള്ള അക്സായി ചിൻ പ്രദേശം ചൈനയുടെ നിയന്ത്രണത്തിലുമാണ്.
ആർട്ടിക്കിൾ ഒരു പഠനം :
ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ഉണ്ടാക്കിയ കരാർപ്രകാരം കാശ്മീർ രാജാവായിരുന്ന ഹരിസിംഗ്, കാശ്മീരിനെ സ്വതന്ത്രരാജ്യമായി നിലനിർത്തുവാനാണ് തീരുമാനിച്ചത്. പിന്നീട് പാക്ക്-ആർമിയുടെ പിന്തുണയോടു കൂടിഗോത്രവർഗ്ഗക്കാർ കാശ്മീർ ആക്രമിക്കുകയും തുടർന്നുണ്ടായ അസാധാരണമായ രാഷ്ട്രീയ കാലാവസ്ഥയിൽ കാശ്മീർ ഇന്ത്യയോട് ചേരാൻ തീരുമാനിക്കുകയും ചെയ്യുകയായിരുന്നു. കാശ്മീർ രാജാവ് ഹരിസിങ്ങും ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവും തമ്മില്‍ ഒപ്പുവെച്ച ലയന ഉടമ്പടി പ്രകാരം കാശ്മീർ മൂന്നു വിഷയങ്ങളിൽ ഇന്ത്യക്ക് കീഴടങ്ങുകയായിരുന്നു. പ്രതിരോധം , വിദേശകാര്യം , വാർത്താവിനിമയം എന്നിവയായിരുന്നു അത്. ഇന്ത്യൻ ഭരണഘടനയുടെ 370-ആം വകുപ്പനുസരിച്ച് പ്രതിരോധം, വാർത്താവിനിമയം, വിദേശകാര്യം എന്നീ മേഖലകളിലൊഴികെ ഇന്ത്യൻ പാർലമെന്റ് പാസ്സാക്കുന്ന നിയമങ്ങൾ ജമ്മു-കശ്മീരിന് ബാധകമാകണമെങ്കിൽ സംസ്ഥാന സർക്കാരിന്റെ അംഗീകാരം ആവശ്യമാണ്. അന്ന് നെഹ്രു കാശ്മീരി ജനതക്ക് കൊടുത്ത വാക്ക് ‘കാശ്മീരിനു സ്വന്തന്ത്രമായി ഒരു നിയമ നിര്‍മ്മാണസഭ ഉണ്ടാകുന്നതാണെന്നും അത് സംസ്ഥാനത്തിന്റെ ആന്തരീക ഭരണഘടന നിശ്ചയിക്കും എന്നുമായിരുന്നു. അതിന്റെ ഫലമായുണ്ടായതാണ് ‘ആർടിക്കിള്‍ 370’ .സ്വന്തമായി ഭരണഘടനയും പതാകയുമുള്ള ഒരേയൊരു ഇന്ത്യൻ സംസ്ഥാനമാണിത്.
കാശ്മീർ കൻസ്റ്റിറ്റ്യൂഷനൽ അസ്സംബ്ലി 1954 -ലെ ഇന്ത്യയോടുള്ള ലയനം അംഗീകരിച്ചു, കാശ്മീർ ഇന്ത്യൻ യൂണിയന്റെ അവിഭാജ്യ ഘടകമായി .
കാശ്മീർ ഇന്ന് – ഇന്ത്യയുമായുള്ള ബന്ധങ്ങൾ:-
370 കാശ്മീരിനു കൂടുതൽ സ്വയംഭരണം വിഭാവനം ചെയ്യുന്നു. പ്രധാന പ്രത്യേകതകൾ താഴെ കൊടുക്കുന്നു.
1) കാശ്മീർ ഇന്ത്യയിലെ ഒരു കൻസ്റ്റിറ്റ്യുവന്റ് സ്റ്റേറ്റ് ആണ് .അതിനു സ്വന്തമായി ഒരു ഉപ ഭരണഘടനയുണ്ട്. ഇന്ത്യൻ യൂണിയൻ മാതൃകയിൽ രണ്ട് നിയമനിർമ്മാണ സഭകളുമുണ്ട്. ഇവയിലൊന്നിനും ഇന്ത്യയുമായുള്ള ബന്ധം നിശ്ചയിക്കുന്ന ബില്ലുകൾ കൊണ്ട് വരാനുള്ള അധികാരമില്ല.
2) ഇന്ത്യൻ യൂണിയനിൽ അംഗമാണ് കാശ്മീർ. യൂണിയൻ എന്നത് ഒരു കരാറിന്റെയും പുറത്ത് ഉണ്ടാക്കിയതല്ല, അതുകൊണ്ട് അതിൽ നിന്നും ഒരു സംസ്ഥാനത്തിനും വിട്ട്പോകാനാവില്ല. ഈ അർത്ഥത്തിലാണ് ഭരണഘടനയിൽ “ഫെഡറെഷന്‍”എന്ന് ചേർക്കാതെ “യൂണിയൻ” എന്ന് ചേർത്തത് .
3) പർലമെന്റിനു യൂണിയൻ ലിസ്റ്റിലും കണ്‍കറന്റ് ലിസ്റ്റിലും ഉള്ള വിഷയങ്ങളിൽ നിയമം ഉണ്ടാക്കാം; പക്ഷെ സ്റ്റേറ്റിന്റെ അനുവാദത്തോടെയെ നടപ്പിലാക്കാൻ കഴിയുകകയുള്ളൂ. വിവേചനാധികാരം സ്റ്റേറ്റിനാണ്.
താഴെ പ്പറയുന്ന വിഷയങ്ങളിൽ യൂണിയൻ നിയമം ആണ് നിലനില്ക്കുക.
A ) തീവ്രവാദം സംബന്ധിച്ച നിയമങ്ങൾ
B ) പ്രതിരോധം, വിദേശകാര്യം, വാർത്താവിനിമയം
C ) ഇന്ത്യൻ പതാകയോടും, ഭരണ ഘടനയോടും, ദേശീയഗാനത്തോടും ഉള്ള ബഹുമാനം (അതായത് കാശ്മീരിൽ ഇന്ത്യന്‍ ദേശീയ പതാകയെ ബഹുമാനിക്കണ്ട എന്നാ പ്രചാരണംവ്യാജമാണ് )
4) ഇന്ത്യൻ FUNDAMENTAL RIGHTS കാശ്മീരിനു ബാധകമാണ്.ഇതിൽ RIGHT TO PROPERTY- യും കാശ്മീരിൽ ഉണ്ട്. പക്ഷേ അവിടത്തെ സ്ഥിരനിവാസികള്ക്ക് ചില പ്രത്യേക അധികാരമുണ്ട്. ആരാണ് സ്ഥിരനിവാസി എന്നത് നിർവചിക്കാനുള്ള അധികാരം കാശ്മീർ സ്റ്റേറ്റിനാണ്. (സമാന നിയമം നാഗാലാന്റിലും മിസ്സൊറാമിലും ഉണ്ട്)
5) ഇന്ത്യൻ സുപ്രീം കോടതിയുടെ അധികാരം, തിരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരം, CAG യുടെ അധികാരം ഇവ കാശ്മീരിനും ബാധകമാണ് .
6) ഒരു കാശ്മീരി സ്ഥിരനിവാസി പാകിസ്ഥാനിലേക്ക് പോകുകയും, പിന്നീട് പാകിസ്ഥാനില്‍ നിന്നും തിരിച്ചു കാശ്മീരിലേക്ക് വരികയും ചെയ്താൽ അദ്ദേഹം ഇന്ത്യൻ പൗരത്വത്തിന് അർഹനാണ് .
7) കാശ്മീരിനു പ്രത്യേക പൗരത്വം ഇല്ല, അവിടെ ഒറ്റ പൗരത്വമേയുള്ളൂ ഇന്ത്യൻ പൗരത്വം.
8) കാശ്മീരിൽ പഞ്ചായത്തീരാജ് ഉണ്ട് .
9) കാശ്മീരിൽ ശരിയാ നിയമം ആണെന്നുള്ള പ്രചാരണം വ്യാജമാണ്. ഭരണഘടനയുടെ അടിസ്ഥാന സ്വഭാവമായ മതേതരത്വം കാശ്മീരിനും ബാധകമാണ്.

പ്രസിഡന്റിനു 370 നിർത്തലാക്കാം. പക്ഷെ ഇതിനു കാശ്മീർ സ്റ്റേറ്റ് അസ്സംബ്ലി നിർദ്ദേശം നല്കണം. അതായത് കാശ്മീർ അസ്സംബ്ലിയിൽ ഭൂരിപക്ഷം ഇല്ലാതിത്തൊളം കാലം 370 നിർത്തലാക്കും എന്ന ബി.ജെ.പി വാദം വെറും വീരവാദം മാത്രമാണ്. ഇന്ത്യാ മഹാരാജ്യത്തിന്റെ വിശാലതയും, സാംസ്കാരികവൈവിധ്യവും കണക്കിലെടുത്ത് ചില ജനവിഭാഗങ്ങളുടെ താല്പര്യംസംരക്ഷിക്കുന്നതിനായി ചിലസംസ്ഥാനങ്ങൾക്ക് പ്രത്യേക അധികാരം ഉണ്ട്. ഇത്കാശ്മീരിൽ മാത്രമല്ല ; ആർട്ടിക്കിൾ 371 പ്രകാരം ഗുജറാത്തിനും, മഹാരാഷ്ട്രക്കും, ഗോവക്കും, നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങൾക്കും ഉണ്ട്. ഇതിൽനോർത്ത് ഈസ്റ്റ് ഒഴികെ ബാക്കിഎല്ലായിടത്തും ബി.ജെ.പി ഭരിച്ചിട്ടുള്ളതോഭരിക്കുന്നതോ ആയ സംസ്ഥാനങ്ങളാണ്. ഈസംസ്ഥാനങ്ങൾക്കുള്ള പ്രത്യേക അധികാരംനീക്കം ചെയ്യണമെന്ന് ബി.ജെ.പി ഇത് വരെ ആവശ്യപ്പെട്ടിട്ടില്ല. ഇനിഭരണഘടനാ ഭേദഗതി കൊണ്ടുവരും എന്നുള്ള വാദവും പൊള്ളയാണ്. അതിനുള്ള അംഗബലം അവർക്കില്ല. എന്നുമാത്രമല്ല 1973 -ലെ Kesavananda Bharati Vs State of Kerala കേസിൽ “ഭരണഘടനയുടെ അടിസ്ഥാന-ഘടന മാറ്റാൻ പാർലമെന്റിനു അധികാരമില്ല” എന്ന് സുപ്രീം കോടതി വിധിയുണ്ട്. അഥവാ ഭേദഗതി കൊണ്ടുവന്നാൽ തന്നെ കോടതി അതു തള്ളുവാനാണ് സാധ്യത.

References:

(Indian Polity. _M Laxmikant)

http://www.jkrd.nic.in/aboutUs.htm

http://timesofindia.indiatimes.com/india/Secularism-in-preamble-has-left-Indians-divided-HC/articleshow/23998555.cms

From : https://kantarinews.wordpress.com/

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ