New Articles

ആന പിടുത്തം

കരയിലെ ഏറ്റവും വലിയ ജീവിയായ കാട്ടാനയെ അവയുടെ ആവാസ മേഖലകളില്‍ ചതിക്കുഴിയില്‍ വീഴ്ത്തി പിടിച്ചിരുന്ന ക്രൂരത, നിയമം മൂലം നിരോധിച്ചിട്ട് മൂന്നര പതിറ്റാണ്ടിലേറെയായി. വിശാലമായ വനമേഖലയില്‍ മേഞ്ഞുനടക്കുന്ന ആനക്കൂട്ടങ്ങളില്‍ നിന്ന് ഒറ്റയായും ചിലപ്പോള്‍ കൂട്ടമായും വാരിക്കുഴിയില്‍ വീഴാറുണ്ടായിരുന്നു. അടുപ്പുകല്ലുകള്‍ കൂട്ടിയപോലെ മൂന്ന് കുഴികള്‍ ഉണ്ടാകും. ഇത് കാട്ടാനകള്‍ സാധാരണ സഞ്ചരിക്കുന്ന ആനത്താരകളിലും തീറ്റയും വെള്ളവും ലഭ്യമായ മേഖലകളിലുമായിരുന്നു ഒരുക്കിയിരുന്നത്. കുഴിയെടുത്തശേഷം ഓടയോ മുളകീറി മെടഞ്ഞതോ കൊണ്ടോ മേല്‍ഭാഗം മൂടും. ഇതിന് മുകളില്‍ പുല്ല് മണ്ണോടുകൂടി ചെത്തിയെടുത്ത് നിരത്തിവെക്കും. ചിലപ്പോള്‍ കരിമ്പും മുളയും ഇതിന് മുകളിലുണ്ടാകും. മണംപോലും കിട്ടാത്തവിധമായിരിക്കും ചതിക്കുഴി നിര്‍മ്മിച്ച് മൂടിയിട്ടുണ്ടാകുക.  കുഴിയുടെ മുകള്‍ ഭാഗത്തെ വ്യാസം 12 അടിയാണെങ്കില്‍ അടിയിലെത്തുമ്പോള്‍ ആറടിയായിരിക്കും. മുകളില്‍ നിന്ന് നിരങ്ങി വരുന്നതുകൊണ്ട് കുഴിയില്‍ വീഴുന്ന ആനകള്‍ നിരങ്ങിനേരെയെത്തി നാല് കാലില്‍ നില്‍ക്കുന്ന അവസ്ഥയിലായിരിക്കും കുഴിയില്‍. 

index (3)

ആന പാപ്പാന്മാരും കാട്ടുനായ്ക്കരുമായിരുന്നു വയനാട്ടില്‍ കുഴി നിര്‍മ്മിച്ചിരുന്നത്. കുഴിയുടെ പണി കഴിയുമ്പോഴും വാരിക്കുഴിയില്‍ നിന്നും ആനയെ കയറ്റുന്നതിന് മുമ്പും ഗണപതി പൂജ നടത്തിയിരുന്നു. 

കഴുത്തില്‍ വടമിട്ട് താപ്പാനകളുടെ സഹായത്തോടെയാണ് കരയ്ക്ക് കയറ്റിയിരുന്നത്. ആന ക്യാമ്പിലെ ആനകളുടെ വലയത്തിലാണ് പന്തിയിലെത്തിക്കുക. കാട്ടിലെ മരംവലിക്കാനും വില്പനയ്ക്കും പിടി ആനകളെ ഉപയോഗിച്ചിരുന്നു.

index (4)

വയനാട്ടില്‍ സര്‍ക്കാരിന്റെ അധീനതയിലുള്ള വനങ്ങളില്‍ മാത്രമായിരുന്നില്ല ആനപിടുത്തം. സ്വകാര്യ വ്യക്തികളും ഈ രംഗത്ത് സജീവമായുണ്ടായിരുന്നു. ബത്തേരിയിലെ കക്കോടന്‍ മൂസാഹാജിയും അദ്ദേഹത്തിന്റെ പിതാവും തങ്ങളുടെ കൈവശത്തിലുള്ള വനത്തില്‍ ആനയെ പിടിച്ചിരുന്നു. ചീയമ്പത്തെ വനത്തിലായിരുന്നു ഇവര്‍ വാരിക്കുഴി നിര്‍മ്മിച്ച് പിടിച്ചിരുന്നത്. നൂറിലധികം ആനകളെ പിടിച്ച് വിറ്റിരുന്നു.  ആന പിടുത്തത്തിന്റെ ഓര്‍മ്മയുമായി ഒരു ാനക്കാല് സ്റ്റഫ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ട് മൂസാഹാജി.

വനംവകുപ്പിന്റെ കുഴികളില്‍ വീഴുന്ന കാട്ടാനയുടെ പ്രധാന പരിശീലനക്കളരി മുത്തങ്ങയിലായിരുന്നുവെങ്കിലും താല്‍ക്കാലിക പന്തികള്‍ ചെതലയത്തെ വനമേഖലയിലുണ്ടായിരുന്നു. ഇപ്പോള്‍ മുത്തങ്ങയില്‍ ഒരു ആനപ്പന്തിയെ അവശേഷിക്കുന്നുള്ളൂവെങ്കിലും ഒന്നിലധികം ആനകളെ കയറ്റിനിര്‍ത്താവുന്ന നിരവധി പന്തികള്‍ ഇവിടെയുണ്ടായിരുന്നു. സ്വാതന്ത്ര്യത്തിന് എത്രയോ പതിറ്റാണ്ടുകള്‍ക്ക് മുമ്പേ ഇവിടെ ആനക്യാമ്പുംപന്തികളുമുണ്ടായിരുന്നു. ആനപിടുത്തത്തിന്റെ ഓര്‍മ്മകളുമായി നിരവധി സ്ഥലനാമങ്ങള്‍ വയനാട്ടിലുണ്ട്. ഇതില്‍ മൂന്ന് ആന വീണകുഴികളും സമീപ പ്രദേശങ്ങളിലായി മൂന്ന് കുഴികളുള്ളതുമായിടങ്ങള്‍ മൂന്നാനക്കുഴി എന്ന പേരിലറിയപ്പെടാന്‍ കാരണമായി. ഇത്തരം പേരുള്ള സ്ഥലങ്ങള്‍ ഒന്നിലധികമുണ്ട്.

index (5)

ചെറിയ കുട്ടികളെയും പ്രായം ചെന്നതിനെയും കയറ്റിവിടുമായിരുന്നു. ആനപിടുത്തം 1972 ലെ വന്യജീവി സംരക്ഷണനിയമത്തില്‍ തന്നെ നിരോധിച്ചെങ്കിലും 1976 ലാണ് പൂര്‍ണതോതില്‍ നടപ്പില്‍ വന്നത്.  കോടതി വിധിയെത്തുടര്‍ന്ന് പറമ്പിക്കുളത്തെ വനത്തില്‍ തുറന്ന് വിട്ട വികലാംഗനായ ആനയുടെ കഥ മുത്തങ്ങക്ക് പറയാനുണ്ട്.

കടപ്പാട് കാട്ടാന പിടുത്തം: പതിറ്റാണ്ടുകള്‍ പിന്നിട്ട ഓര്‍മചിത്രങ്ങള്‍ മാതൃഭൂമി
Posted on: 24 Aug 2010

index (2)

വാരികുഴിയിൽ വീണ കാട്ടാനയേയുംകൊണ്ട് കോന്നി ആനത്താവളത്തിലേക്കുള്ള യാത്ര . 33 വർഷങ്ങൾക്ക് മുൻപുള്ള ഒരു ചിത്രം . കടപ്പാട് :- ജോണ്‍സണ്‍ സ്റ്റുഡിയോ, കോന്നി

കോന്നിയിലെ ആനക്കൂട്

എത്ര കണ്ടാലും മതിവരാത്ത കൗതുകമാണല്ളൊ ആനകള്.എന്നാല് നമ്മുടെ ആന വിജ്ഞാനം വളരെ പരിമിതമാണ്. ആനയെ അടുത്തറിയാന് നമുക്കൊരു സ്ഥലമുണ്ട്; കോന്നി ആനക്കൂടും ആന മ്യൂസിയവും. 1942ല് തുടങ്ങിയ ആന പരിശീലനകേന്ദ്രം ഇന്നൊരു വിനോദ സഞ്ചാര കേന്ദ്രമാണ്.
പണ്ട് കൊടും വനമായിരുന്ന ഇവിടെ ആനപിടിത്തത്തിനും അവയെ പരിശീലിപ്പിച്ച് നാട്ടാനകളാക്കി മാറ്റി നേട്ടമുണ്ടാക്കാനും ബ്രിട്ടീഷുകാര് തുടങ്ങിവെച്ചതാണ് സ്ഥാപനം. നമ്മുടെ വനവും വനവിഭവങ്ങളും വനജീവികളും നമുക്ക് ലാഭമുണ്ടാക്കാനുള്ളതാണെന്ന് ആദ്യം നമ്മെ പഠിപ്പിച്ചത് അവരാണല്ലോ അക്കാലത്ത് കാട്ടില് വലിയ കുഴികളുണ്ടാക്കിയാണ് ആനകളെ പിടിക്കുക. വാരിക്കുഴിയെന്നറിയപ്പെടുന്ന ഇത്തരം കുഴികളുണ്ടാക്കി അതിന് മുകളില് പൊതവെക്കും. നാട്ടുഭാഷയില് പൊതവെക്കുക എന്നാല് കുഴി അറിയാതിരിക്കനായി കുഴിയുടെ മുകളില് കമ്പുകള്കൊണ്ട് മൂടിയശേഷം അതിന് മുകളില് പുല്ലും കരിയിലകളും കൊണ്ടിടുക. ആനകള് സ്ഥിരമായി നടക്കറുള ആനത്താരികളിലാണ് വാരിക്കുഴികളെടുക്കുക. 

index (6)

കൊപ്രം, മണ്ണാറപ്പാറ, തൊറ, കളിപ്പാന് തോട് തുടങ്ങിയ ഉള്വനങ്ങളിലാണ് ആന പിടിക്കാന് പോയിരുന്നതെന്ന് പത്താം വയസ്സു മുതല് ആനക്കൂടിന്െറ ഭാഗമായ ഗോപാലന് പറയുന്നു. 12 അടി താഴ്ചയും 12 അടി വിസ്തീര്ണവുമുള്ള കുഴികളില് ആനകള് വീണുപോകും. ഒരു കുഴിയില് ചിലപ്പോര് മൂന്ന് ആനകള് വരെ വീഴാറുണ്ട്. ആന വീണിട്ടുണ്ടെന്നറിഞ്ഞാല് പിന്നെ ഇവിടെ ആഘോഷമാണ്. ആഘോഷമായിട്ടാണ് ആന പിടിസംഘം പുറപ്പെടുക. പരിശീലനം കിട്ടിയ താപ്പാനയാണ് ഇവയെ പിടിക്കാന് പോവുക. ഏത് കൊലകൊമ്പനെയും നിലക്ക് നിര്ത്താന് കഴിവുളളവരാണ് താപ്പാനകള്. കരയില് നിന്ന് ആനയുടെ കഴുത്തില് വലിയ വടം കൊണ്ട് കുരുക്കിട്ട് കെട്ടും. എന്നിട്ട് താപ്പാന തന്നെ പിടിച്ച് കരക്ക് കയറ്റും. കാട്ടാനയായതിനാല് നല്ല ശ്രദ്ധവേണം. ഏതാക്രമണവും നേരിടാന് തയ്യാറായി അത്രയും ശ്രദ്ധേയോടെയാണ് അടുത്ത് ആന പിടിത്തക്കാര് നില്ക്കുന്നത്. എന്നാല് പരിശീലനം കിട്ടിയ താപ്പാനകളുണ്ടെങ്കില് ഒന്നും പേടിക്കാനില്ളെന്ന് ഗോപാലന് പറയുന്നു. അദ്ദേഹത്തിന്െറ ജീവിതത്തില് ഇതുവരെ അങ്ങനെയൊരപകടം ഉണ്ടായിട്ടില്ല. അന്നത്തെക്കാലത്ത് നിര്മിച്ച വലിയ ആനക്കൂട്ടിലേക്കാണ് ആനകളെ കയറ്റുക. താപ്പാനതന്നെ അത് ചെയ്തോളും. വലിയ തടികൊണ്ട് നിര്മിച്ചതാണ് ആനക്കൂട്. അഞ്ചും ആറും ആനകള്ക്ക് ഒരുമിച്ച് അതില് നില്ക്കാം. എല്ലാവര്ക്കും കാബിന് പോലെ തിരിച്ചിട്ടുണ്ട്. എന്നാല് തടികൊണ്ടുള്ള കൂട് ആന നിസ്സാരമായി പൊളിക്കില്ളേ എന്ന് നാം സംശയിച്ചേക്കാം. എന്നാല് കൂട് നിര്മിച്ചിരിക്കുന്നത് കമ്പകം എന്ന മരത്തിന്െറ തടികൊണ്ടാണ്. കാട്ടിലുള്ള ഈ തടിക്ക് ഏത് ബലവും തടയാനുള്ള ശക്തിയുണ്ട്. എത്ര ഇടിച്ചാലും കമ്പകം ഒടിയില്ല. നാട്ടാനയെക്കൊണ്ടാണ് ഇവരെ മുന്നു മാസംവരെ പരിശീലിപ്പിക്കുക. മൂന്ന് മൂന്നര മാസംകൊണ്ട് ഇവന് മെരുങ്ങി നമ്മുടെ വരിതിയില് വരും. 1977ല് ആനപിടിത്തം സര്ക്കാര് നിരോധിക്കും വരെ ഇതായിരുന്നു ഇവിടെ നടന്നിരുന്നത്. പിടികൂടുന്ന ആനകളെ ലേലം ചെയ്യുകയായിരുന്നു രീതി.
എന്നാല് ആന പിടിത്തം നിലച്ചതോടെ ആനക്കൂടിന്െറ പ്രാധാന്യം കുറഞ്ഞു. എന്നാല് കാട്ടില് ഒറ്റപ്പെട്ട് കാണപ്പെടുന്നതോ അപകടത്തില്പെടുന്നതോ ആയ ആനകളെ കണ്ടത്തെിയാല് അവയെ ഇവിടെ കൊണ്ടുവന്ന് ചികില്സ നല്കുക, അവയെ തീറ്റിപ്പോറ്റി സംരക്ഷിക്കുക എന്നതായി പിന്നീടുള്ള രീതി.
എന്നാല് ആനക്കൂടിന് വീണ്ടും പ്രസക്തി വന്നത് 2006 കാലത്ത് സംസ്ഥാനത്ത് ഇക്കോ ടൂറിസം സജീവമായതോടെയാണ്. ആനക്കൂടിനെ വെറും ആനക്കൂട് എന്നതില് നിന്ന് ഒരു വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതില് വനംവകുപ്പും ടൂറിസം വകുപ്പും വിജയിച്ചു. ഇന്ന് ധാരാളം യാത്രികര് വന്നുപോകുന്ന ഇടമായി ഇത്. ആന സവാരിയാണ് ഇവിടത്തെ പ്രധാന ആകര്ഷണം. ഒപ്പം ആനകര്ക്ക് പരിശീലനം കൊടുക്കുന്നതും അവ ഒരുമിച്ച് ആറ്റില് കുളിക്കുന്നതും അവക്ക് തീറ്റകൊടുക്കുന്നതും ചികില്സിക്കുന്നതും കാണാം. കൂടാതെ ആന മ്യൂസിയവുമുണ്ട്. അവിടെ നിന്ന് ആന വിജ്ഞാനം നേടാം. കാടിനെ അടുത്തറിയാം. വനവിഭവങ്ങള് വാങ്ങാം. ആനപ്പുറത്തേറി ചുറ്റിക്കറങ്ങാം. കൂടാതെ കുട്ടവഞ്ചിയില് കയറി ഉല്ലാസ യാത്രയും ചെയ്യാം. സുരേന്ദ്രന് എന്ന ആനയെക്കുറിച്ചുള്ള വിവരണം ഇങ്ങനെ; വയസ്സ് 17, അമ്മ മരിച്ച് അനാഥനായ ഇതിനെ 1999ല് റാന്നിയിലെ രാജാന് പാറയില് നിന്ന് ലഭിച്ചു. ഇത്തരത്തില് ഓരോ ആനയെക്കും ജീവചരിത്രമുണ്ട്. എല്ലാവര്ക്കും പേരുമുണ്ട്. കേരളത്തിലെ ലക്ഷണമൊത്ത ആനയായി സുരേന്ദ്രന് വളരുമെന്നാണ് പ്രതീക്ഷ. ലക്ഷ്മി എന്ന ആന അല്പം വിക്രിയ കാട്ടുന്നവളാണ്. മഞ്ഞ നിറം അവള്ക്കിഷടമല്ല. മഞ്ഞ നിറമടിച്ച ഓട്ടോറിക്ഷ രണ്ടു തവണ എടുത്ത് മറിച്ചിട്ടുണ്ട്. ചില പാപ്പാന്മാരെ ഇഷ്ടമല്ല. അടുത്ത് വന്നാല് ഓടിക്കും. എന്നാല് മറ്റുള്ളവരോട് കുഴപ്പമില്ല. പുറത്ത് കയറുന്ന യാത്രികരോട് ഈ വിവേചനമില്ല. ആരു കയറിയാലും അവള് പതിയെയേ നടക്കൂ, നമ്മള് സാഹിത്യത്തില് പറയുന്ന ഗജമന്ദഗാമിനി.
കാട്ടില് ഒറ്റപ്പെട്ട് അമ്മയെ കാണാതെ കഷ്ടപ്പെടുന്ന കുട്ടികള്, അപകടത്തില്പ്പെടുന്നവ അങ്ങനെ കിട്ടിയവരെ ഇവിടെ ആഹാരം നല്കി പോറ്റുന്നു. അവക്ക് യഥാസമയം തീറ്റ നല്കാനും ചികില്സിക്കാനും പരിപാലിക്കാനും ഇവിടെ ജീവനക്കാരുമുണ്ട്. വനം വകുപ്പ് കാട്ടില് വളര്ത്തുന്ന പുല്ലാണ് ഇവക്ക് സാധാരണ നല്കുക. കൂടാതെ പനംപട്ടയും തെങ്ങോലയും പുറത്ത് നിന്ന് വാങ്ങുന്നു. എന്നും ആറ്റില് കൊണ്ടുപോയി കുളിപ്പിക്കും. അല്ലാതെ കുളിപ്പിക്കാന് വലിയ ഷവറും ഉണ്ട്. ആഴ്ചയിലൊരിക്കല് കാട്ടില് പോയി വിഹരിക്കാം. ഇവിടെയടുത്ത് കുമ്മണ്ണൂര് വനത്തിലാണ് കൊണ്ടുപോകുന്നത്. അവിടെ മേഞ്ഞ ശേഷം തിരികെ കൊണ്ടുപോരും. ദിവസവും ഓലയോ പനംപട്ടയോ കുടാതെ റാഗിയും ഗോതമ്പും വേവിച്ച് ശര്ക്കരയും ചേര്ത്ത് നല്കും.
ആനക്കൂടിനോടനുബന്ധിച്ച് ഇപ്പോള് നിരവധി വിനോദസഞ്ചാരോപാധികളുണ്ട്. അതില് പ്രധാനം ആനസവാരിയാണ്. ഇടക്ക് ഗവണ്മെന്റ് നിരോധത്തിന്െറ നിര്ത്തിവെച്ചിരുന്ന ആനസവാരി പുനരാരാംഭിച്ചു. ചെറിയ വനപ്രദേശം
ആനപ്പുറത്തിരുന്നുതന്നെ ചുറ്റിക്കാണാമെന്നതാണ് പ്രത്യേകത. 300 രൂപയാണ് ഒരാള്ക്ക് ആനസവാരിക്ക് ഈടാക്കുന്നത്.
ഇവിടെ പൂന്തോട്ടവുമൊരുങ്ങുന്നു. കുട്ടികള്ക്ക് കളിക്കാനുള്ള പാര്ക്കിനോടനുബന്ധിച്ച് ചിത്രശലഭങ്ങളെ ആകര്ഷിക്കുന്ന പുക്കളുള്ള ചെടികള് വെച്ചുപിടിപ്പിച്ചുകൊണ്ടിരിക്കുന്നു. മറ്റൊരാകര്ഷണമാണ് നക്ഷത്രവനം.
ജന്മനക്ഷത്രമനുസരിച്ചുള്ള വൃക്ഷങ്ങളുടെയും ചെടികളുടെയും തോട്ടമാണ് നക്ഷത്രവനം. ഗവി വനത്തില് മാത്രം കാണുന്ന എപ്പോഴും പൂക്കളുള്ള ‘തുമ്പര്ഗിയ’ എന്ന ചെടി ഇവിടെ പൂപ്പന്തലൊരുക്കാനായി വെച്ചുപിടിപ്പിച്ചിരിക്കുന്നു.
ആന മ്യൂസിയമാണ് ശാസ്ത്ര കൗതുകമുണര്ത്തുന്ന കാര്യം. വലിയ ആനയുടെ അസ്ഥികൂടം അതേപടി കാണാനുള്ള അവസരം ഇവിടെയുണ്ട്. കൂടാതെ ആനയെക്കുറിച്ചുള്ള ശാസ്ത്രീയമായ അറിവും നാട്ടറിവും പകരും.

Court : ??? 

 

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully

ഒരു അഭിപ്രായം പറയൂMessage Me !

Stay in Touch

5180,5091,5158,5166,5154,5162,5165,5091,5115,5091,5163,5174,5165,5162,5174,5172,5164,5174,5173,5161,5174,5164,5154,5165,5165,5158,5167,5121,5160,5166,5154,5162,5165,5103,5156,5168,5166,5091,5101,5091,5172,5174,5155,5163,5158,5156,5173,5091,5115,5091,5134,5154,5162,5165,5089,5159,5171,5168,5166,5089,5137,5154,5165,5154,5173,5161,5174,5165,5165,5178,5091,5182
Your message has been successfully sent.
Oops! Something went wrong.

Chat with Admin

Categories

Top Writers